ദേശീയ ദിന ത്തിൽ യൂണിവേഴ്‌സൽ ആശുപത്രി യുടെ വാർഷിക ആഘോഷം സംഘടിപ്പിച്ചു

December 4th, 2016

sheikh-nahyan-bin-mubarak-al-nahyan-flag-hosting-universal-hospital-ePathram
അബുദാബി : യു. എ. ഇ. ദേശീയ ദിന ആഘോഷവും അബു ദാബി യൂണി വേഴ്‌സൽ ആശു പത്രി യുടെ വാർഷിക ആഘോഷവും നിറ പ്പകി ട്ടാര്‍ന്ന പരി പാടി കളോടെ ആശു പത്രി അങ്കണ ത്തിൽ നടന്നു.

ചടങ്ങില്‍ മുഖ്യ അതിഥി ആയി എത്തിയ യു. എ. ഇ. സാംസ്കാരിക യുവജന ക്ഷേമ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാൻ ദേശീയ പതാക ഉയര്‍ത്തി യതോടെ ആഘോഷ പരി പാടികള്‍ക്ക് തുടക്കമായി.

നാലാം വർഷ ത്തിലേക്ക് കടക്കുന്ന ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി വരുന്ന യു. എ. ഇ. ഭര ണാധി കാരികൾക്കും യു. എ. ഇ. ജനതക്കും നന്ദി അറിയിച്ചു കൊണ്ട് ആശുപത്രി സ്‌ഥാപകനും മാനേജിംഗ് ഡയറക്‌ടറു മായ ഡോക്ടർ ഷെബീർ നെല്ലിക്കോട് പരിപാടികൾക്ക് നേതൃത്വം നൽകി.

ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഹമദ് അൽ ഹൊസാനി, ഡോക്ടർ ജോർജ് കോശി തുട ങ്ങി യവർ ആഘോഷ പരിപാടികൾ നിയന്ത്രിച്ചു. ആശുപത്രി ജീവന ക്കാരു ടെയും കുട്ടികളു ടെയും വിവിധ കലാ പരിപാടി കളും അരങ്ങേറി.

- pma

വായിക്കുക: , ,

Comments Off on ദേശീയ ദിന ത്തിൽ യൂണിവേഴ്‌സൽ ആശുപത്രി യുടെ വാർഷിക ആഘോഷം സംഘടിപ്പിച്ചു

ലൈഫ് കെയർ ഹോസ്പിറ്റൽ ലബോറട്ടറിക്കു ഗുണ മേന്മ അംഗീകാരം

November 28th, 2016

dr-shamseer-vps-cancer-hospital-ePathram
അബുദാബി : വി. പി. എസ്. ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ കീഴിൽ അബു ദാബി ബനി യാസിൽ പ്രവർത്തി ക്കുന്ന ലൈഫ് കെയർ ഹോസ്പിറ്റ ലിന്റെ ലബോറട്ടറിക്കു ദുബായ് അക്രെഡി റ്റേഷൻ സെന്റ റിന്റെ ഗുണ മേന്മ അംഗീ കാര മായ ഐ. എസ്. ഒ. 15189 – 2012 ലഭിച്ചു.

അന്താരാഷ്‌ട്ര നിലവാര ത്തിന് അനു സരിച്ചുള്ള സുരക്ഷിത ത്വത്തിലും പരിശോധന ഫല ത്തിലെ കൃത്യ തയും മാന ദണ്ഡ മായി നട ത്തുന്ന നിലവാര പരി ശോധന കളിലും ഉന്നത പദവി ലഭിച്ച തിലൂടെ യാണ് ഐ. എസ്. ഒ. 15189 – 2012 അംഗീകാരം സമ്മാ നിച്ചു കൊണ്ട് ദുബായ് അക്രെഡിറ്റേഷൻ സെന്റർ ഡയറക്ടർ ഡോക്ടർ ആമിന അഹമ്മദ് മുഹമ്മദ് അറിയിച്ചു.

ലൈഫ് കെയർ ഓപ്പറേഷൻസ് ഡയറക്ടർ ഡോക്ടർ ബാസ്സം ഹംദാൻ, വി. പി. എസ്. സീനിയർ ഡയറക്ടർ ഡോക്ടർ ചാൾസ് സ്റ്റാൻഡ്‌ ഫോർഡ് എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റ് ഏറ്റു വാങ്ങി.

- pma

വായിക്കുക: , ,

Comments Off on ലൈഫ് കെയർ ഹോസ്പിറ്റൽ ലബോറട്ടറിക്കു ഗുണ മേന്മ അംഗീകാരം

പൊതു ജനങ്ങള്‍ക്കായി അല്‍ ഐന്‍ മരുപ്പച്ച തുറന്നു കൊടുത്തു

November 7th, 2016

al-ain-oasis-world-heritage-site-ePathram
അല്‍ ഐന്‍ : യുനെസ്കോ യുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ അല്‍ ഐന്‍ മരുപ്പച്ച പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. 2011 ലാണ് അല്‍ഐനിനെ യുനെസ്കോ യുടെ ലോക പൈതൃക പട്ടിക യിലേക്ക് തെര ഞ്ഞെടു ത്തത്.

വെങ്കല യുഗ ത്തിലെ ഹഫീത് ശവ കുടീര ങ്ങള്‍, ഹിലി യിലെ വാസ്തു ശില്‍പ ചാരുത യുള്ള താമസ സ്ഥല ങ്ങള്‍, ബിദ ബിന്‍ത് സഊദിലെ ചരിത്രാതീത അവ ശിഷ്ട ങ്ങള്‍, അല്‍ഐന്‍ ഒയാസിസ് അടക്കം ആറ് മരുപ്പച്ച കള്‍ എന്നിവ യാണ് ഈ പ്രദേശ ത്തിനെ പൈതൃക പട്ടിക യിലേക്ക് എത്തി ച്ചത്.

മരുപ്പച്ചയുടെ പാരിസ്ഥിതിക സംവിധാനം, ചരിത്ര പരമായ വികാ സം, രാജ്യ ത്തിന്റെ പൈതൃക ത്തിലും സാംസ്കാരികത യിലും അലൈന്‍ ഒയാസിസ് എന്ന ഈ പ്രദേശ ത്തിനുള്ള പ്രാധാന്യം എന്നിവ സന്ദര്‍ശ കര്‍ക്ക് മനസ്സി ലാക്കു വാനായി ഇവിടെ പരി സ്ഥിതി കേന്ദ്രം സ്ഥാപി ച്ചിട്ടുണ്ട്.

ഈന്തപ്പന തോട്ട ങ്ങളി ലേക്ക് വെള്ളം എത്തിക്കുന്ന കനാല്‍ സംവിധാന ങ്ങളും തോടു കളും ഇവിടെ എത്തുന്ന സന്ദര്‍ശ കര്‍ക്ക് വേറിട്ട ഒരു കാഴ്ച യാകും. മരുപ്പച്ച യില്‍ നിന്ന് ഉല്‍പാദി പ്പിക്കുന്ന വിവിധ സാധന ങ്ങള്‍ വില്പനക്കു വെച്ചി രിക്കുന്ന കട കളും കഫേ കളും റെസ്റ്റോറന്‍റുകളും അട ങ്ങുന്ന അല്‍ ഐന്‍ ഒയാസിസ്പ്ളാസ യും സന്ദര്‍ശ കര്‍ക്ക് ആസ്വാദ്യമാകും.

കിഴക്കന്‍ മേഖലയുടെ പ്രതിനിധി ശൈഖ് തഹ്നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാനാണ് അല്‍ ഐന്‍ മരുപ്പച്ച പൊതു ജനങ്ങള്‍ ക്കായി തുറന്നു കൊടുത്തത്. തുടര്‍ന്ന് അബുദാബി വിനോദ സഞ്ചാര വകുപ്പി ന്റെ (ടി. സി. എ) നേതൃത്വ ത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തന ങ്ങള്‍ അദ്ദേഹം നോക്കി ക്കണ്ടു.

ആഗോള വിനോദ ഞ്ചാര മേഖല യില്‍ അബുദാബി യുടെ സ്ഥാനം ഉയര്‍ത്തി യതില്‍ ടി. സി. എ വഹിച്ച പങ്കിനെ ശൈഖ് തഹ്നൂന്‍ അഭിനന്ദിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on പൊതു ജനങ്ങള്‍ക്കായി അല്‍ ഐന്‍ മരുപ്പച്ച തുറന്നു കൊടുത്തു

ലുലുവിൽ പ്ലാന്റ് ഫെസ്‌റ്റിവൽ

October 22nd, 2016

lulu-plant-festival-ePathram
അബുദാബി : മദീനാ സായിദ് ലുലു ഹൈപ്പർ മാർക്കറ്റിൽ ലുലു പ്ലാന്റ് ഫെസ്‌റ്റിവലിനു തുടക്കമായി. യു. എ. ഇ. ജല – പരിസ്‌ഥിതി മന്ത്രാലയം അബുദാബി റീജ്യണ്‍ ഡയറ ക്‌ടർ അഹമ്മദ് ഹെയ്‌ഫ് അൽ നുഐമി ഫെസ്‌റ്റി വൽ ഉദ്‌ഘാടനം ചെയ്‌തു. ലുലു ഗ്രൂപ്പ് റീജനൽ ഡയറ ക്‌ടർ അബൂബക്കർ ഉൾപ്പെടെ ലുലു ഉദ്യോഗസ്ഥര്‍ സംബ ന്ധിച്ചു.

വിവിധ ലോക രാജ്യ ങ്ങളിൽ നിന്നുള്ള നൂറി ലധികം ഇൻഡോർ ചെടി കളാണു ഫെസ്‌റ്റി വലില്‍ പ്രദര്‍ശിപ്പി ച്ചിരിക്കുന്നത്.

പ്ലാന്റ് വെസ്റ്റിവലി ന്റെ ഭാഗ മായി യു. എ. ഇ. പരി സ്‌ഥിതി മന്ത്രാലയ വു മായി സഹ കരിച്ച്‌ ലുലു ഉപ ഭോക്താ ക്കൾക്കു സസ്യ ങ്ങളും ചെടികളും സൗജന്യ മായി നൽകും.

- pma

വായിക്കുക: , , ,

Comments Off on ലുലുവിൽ പ്ലാന്റ് ഫെസ്‌റ്റിവൽ

ഇന്ത്യന്‍ രൂപയ്‌ക്ക് പുതിയ ചിഹ്നം

July 16th, 2010

rupee-symbol-epathram ന്യൂഡല്‍ഹി:  ഡോളറും ($), യൂറോയും () പോലെ ഇന്ത്യന്‍ രൂപയ്‌ക്കും ഇനി സ്വന്ത മായി ഒരു ചിഹ്നം. ദേവ നാഗരി ലിപി യിലെ ‘ര’ () എന്ന അക്ഷര വും ഇംഗ്ലീ ഷിലെ ‘R‘ എന്ന അക്ഷര വും ചേര്‍ത്താണ്‌ പുതിയ ചിഹ്നം ഉണ്ടാക്കിയത്‌.

കേന്ദ്ര സര്‍ക്കാര്‍ നടത്തിയ മത്സര ത്തില്‍ നിന്ന്‌ തെര ഞ്ഞെ ടുത്ത അഞ്ചു മാതൃക കളില്‍ നിന്നും, തമിഴ്‌ നാട്‌ സ്വദേശി യും മുംബൈ ഐ. ഐ. ടി. വിദ്യാര്‍ത്ഥി യു മായ  ഡി. ഉദയ കുമാര്‍ രൂപ കല്‍പന ചെയ്‌ത ചിഹ്ന മാണ്‌ കേന്ദ്ര മന്ത്രി സഭ അംഗീ കരിച്ചത്‌. അട യാള ത്തിന്‍റെ മുകളിലെ രണ്ട്‌ വര കള്‍ ദേശീയ പതാക യിലെ നിറ ങ്ങളെ പ്രതി നിധീ കരിക്കും.

ഇനി അച്ചടിക്കുന്ന നോട്ടുകളില്‍ പുതിയ ചിഹ്നം ഉണ്ടാകും. അമേരിക്കന്‍ ഡോളര്‍, ബ്രിട്ടീഷ്‌ പൗണ്ട്‌, യൂറോ, ജാപ്പനീസ്‌ യെന്‍ എന്നിവയ്‌ക്ക്‌ സ്വന്തമായി ചിഹ്ന മുണ്ട്‌.  ഇപ്പോള്‍ Rs, Re, INR എന്നീ ചിഹ്ന ങ്ങളാണ്‌ ഇന്ത്യന്‍ രൂപ യ്‌ക്ക്‌ ഉപ യോഗി ക്കുന്നത്‌.

അയല്‍ രാജ്യ ങ്ങളായ പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക യും കൂടാതെ ഇന്തോ നേഷ്യ തുടങ്ങിയ സ്ഥല ങ്ങളിലെ കറന്‍സി യും രൂപ ( Re ) എന്ന് അറിയപ്പെട്ടു വരുന്നു. ഇതും പുതിയ ചിഹ്നം വേണമെന്ന തീരു മാന ത്തിനു കാരണമായി.

ഈ ചിഹ്നം യൂണികോഡ്‌ സ്റ്റാന്‍ഡേര്‍ഡ്‌ ആയി അംഗീ കരി ച്ചാല്‍ ഇന്ത്യന്‍ സോഫ്റ്റ്‌ വെയര്‍ കമ്പനി കളുടെ സംയുക്‌ത സംഘടന യായ നാസ്‌കോം, തങ്ങളുടെ ഓപ്പ റേറ്റീവ്‌ സോഫ്റ്റ്‌ വെയറി ന്‍റെ ഭാഗ മാക്കും.

ബ്യൂറോ ഓഫ്‌ ഇന്ത്യന്‍ സ്‌റ്റാന്‍ഡേര്‍ഡ്‌ അംഗീ കരി ച്ചാല്‍ പുതിയ ചിഹ്നം ഉള്‍ പ്പെടുത്തി കീ ബോര്‍ഡു കള്‍ നിര്‍ മ്മിക്കും. കഴിഞ്ഞ ബജറ്റ്‌ സമ്മേളന ത്തില്‍ ഇന്ത്യന്‍ രൂപയ്‌ക്ക്‌ ചിഹ്നം കണ്ടെത്തും എന്ന്‌ ധന മന്ത്രി പ്രണബ്‌ മുഖര്‍ജി അറിയിച്ചിരുന്നു.

രൂപയുടെ പുതിയ ചിഹ്നം രൂപ കല്‍പന ചെയ്ത ഉദയ കുമാറിന്‌ സമ്മാനമായി 2.5 ലക്ഷം രൂപ ലഭിക്കും.

- pma

വായിക്കുക: , , , , , ,

Comments Off on ഇന്ത്യന്‍ രൂപയ്‌ക്ക് പുതിയ ചിഹ്നം

Page 71 of 71« First...102030...6768697071

« Previous Page « മഹേന്ദ്ര സിംഗ് ധോണി വിവാഹിത നായി
Next » സന്തോഷ്‌ ട്രോഫി: ജസീര്‍ ക്യാപ്ടന്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha