കുപ്പി വെള്ളം അവശ്യ സാധനം : റേഷൻ കട വഴിയും ലഭ്യമാക്കും

June 18th, 2019

drinking-water-bottle-price-reduced-in-kerala-ePathram
തിരുവനന്തപുരം : അവശ്യ സാധന ങ്ങ ളുടെ ലിസ്റ്റില്‍ കുപ്പി വെള്ളം ഉൾപ്പെടു ത്തി ലിറ്റ റിന് 11 രൂപ നിരക്കില്‍ വിൽ ക്കാനുള്ള ഉത്തരവ് ഇറക്കും എന്നും റേഷൻ കട കൾ വഴി യും ഇതേ നിര ക്കിൽ കുപ്പി വെള്ളം വിത രണംചെയ്യും എന്നും ഭക്ഷ്യ മന്ത്രി പി. തിലോ ത്തമൻ നിയമ സഭ യില്‍ അറി യിച്ചു.

ഇപ്പോള്‍ സപ്ലൈകോ ഔട്ട്‌ ലെറ്റു കൾ വഴി 11 രൂപ നിരക്കിൽ കുപ്പി വെള്ളം നല്‍കി വരു ന്നുണ്ട്.

സംസ്ഥാനത്തെ 14, 430 റേഷൻ കട കളി ലേക്കും ഈ സംവിധാനം വ്യാപി പ്പിക്കും. ശബരി ഉത്പന്ന ങ്ങൾ റേഷൻ കടകള്‍ വഴി വിത രണം ചെയ്യു ന്നതി നുള്ള നടപടി തുടങ്ങി എന്നും ഭക്ഷ്യ മന്ത്രി നിയമ സഭ യിൽ പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on കുപ്പി വെള്ളം അവശ്യ സാധനം : റേഷൻ കട വഴിയും ലഭ്യമാക്കും

പഴവിള രമേശന്‍ അന്തരിച്ചു

June 13th, 2019

തിരുവനന്തപുരം : കവിയും ഗാന രച യി താവു മായ പഴവിള രമേശന്‍ (83) അന്തരിച്ചു. വാര്‍ദ്ധ ക്യ സഹജ മായ അസുഖങ്ങളെ തുടര്‍ന്ന്‍ ചികില്‍സ യില്‍ ആയിരുന്നു.

കൊല്ലം പെരിനാട് കണ്ടച്ചിറ പഴവിള യില്‍ എന്‍. എ. വേലായുധന്‍ – കെ. ഭാനു ക്കുട്ടി അമ്മ ദമ്പതി കളുടെ മകനാ ണ് പഴവിള രമേശന്‍.

1961 മുതൽ 1968 വരെ കൗമുദി ആഴ്ച പ്പതിപ്പിൽ സഹ പത്രാ ധിപര്‍ ആയി രുന്നു. 1968 മുതൽ 1993 വരെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂ ട്ടിൽ ജോലി ചെയ്തിരുന്നു.

മഴ യുടെ ജാലകം, ഞാന്‍ എന്റെ കാടു കളിലേക്ക് (കവിതാ സമാ ഹാര ങ്ങള്‍), ഓര്‍മ്മ യുടെ വര്‍ത്ത മാനം. മായാത്ത വരകള്‍, നേര്‍വര (ലേഖന സമാഹാര ങ്ങള്‍) എന്നിവ യാണ് പ്രധാന കൃതി കള്‍. ഞാറ്റടി, ആശംസ കളോടെ, മാളൂട്ടി, അങ്കിള്‍ ബണ്‍, വസുധ തുടങ്ങിയ സിനികള്‍ക്കു വേണ്ടി ഗാന രചന നിര്‍വ്വ ഹിച്ചു.

സമഗ്ര സംഭാവന ക്കുള്ള കേരള സാഹിത്യ അക്കാ ദമി പുരസ്‌കാരം ലഭിച്ചി ട്ടുണ്ട്. ഫിലിം ക്രിട്ടിക്സ് അവാർഡ്, പി. കുഞ്ഞി രാമൻ നായർ അവാർഡ്, അബു ദാബി ശക്തി അവാർഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ അദ്ദേഹ ത്തെ തേടി എത്തിയിരുന്നു.

- pma

വായിക്കുക: , , ,

Comments Off on പഴവിള രമേശന്‍ അന്തരിച്ചു

വാഹന ങ്ങളിൽ ജി. പി. എസ്. നിർബ്ബന്ധം : ഇപ്പോള്‍ പരിശോധന യും പിഴയും ഇല്ല

June 12th, 2019

gps-mandatory-for-public-transport-vehicles-in-kerala-ePathram
തിരുവനന്തപുരം : ഓട്ടോ റിക്ഷ ഒഴികെ യുള്ള പൊതു ഗതാഗത വാഹന ങ്ങളിൽ ജി. പി. എസ്. (ഗ്ലോബൽ പൊസി ഷനിംഗ് സിസ്റ്റം) ജൂണ്‍ മുതല്‍ നിർബ്ബന്ധം ആക്കി എങ്കിലും ഇപ്പോള്‍ നില നില്‍ക്കുന്ന സാങ്കേതിക പരി മിതി കൾ മൂലം തല്‍ക്കാല ത്തേക്ക് വാഹന പരി ശോധന നടത്തി ജി. പി. എസ്. ഇല്ലാ ത്ത വർക്ക് എതിരെ പിഴ ഈടാ ക്കേണ്ട തില്ല എന്നു മോട്ടോർ വാഹന വകുപ്പ് തീരുമാനം.

ഉപ കരണ ങ്ങൾ വേണ്ടത്ര ലഭ്യമല്ല എന്നുള്ള വാഹന ഉടമ ക ളുടെ പരാതി കൾ കൂടി പരി ഗണിച്ചു കൊണ്ടാണ് ഈ തീരു മാനം.

എന്നാല്‍ ഫിറ്റ്നെസ് ടെസ്റ്റ്, റജിസ്ട്രേഷന്‍ എന്നി ങ്ങനെ യുള്ള കാര്യ ങ്ങള്‍ക്ക് വാഹന ങ്ങൾ കൊണ്ടു വരുമ്പോൾ ജി. പി. എസ്. ഘടിപ്പി ച്ചിരി ക്കണം എന്നും മോട്ടോർ വാഹന വകുപ്പ് അറിയിപ്പില്‍ പറയുന്നു.

മാത്രമല്ല സ്കൂൾ ബസ്സു കളിൽ ഈ മാസം 15 നു മുന്‍പു തന്നെ ജി. പി. എസ്. ഘടിപ്പിക്കണം എന്നുള്ള കർശ്ശന നിർദ്ദേ ശവും നൽകിയിട്ടുണ്ട്.

23 കമ്പനി കളുടെ ഉപ കരണ ങ്ങളാണ് നില വില്‍ മോട്ടോർ വാഹന വകുപ്പ് അംഗീ കരി ച്ചിട്ടു ള്ളത്. കൂടുതൽ കമ്പനികൾ അംഗീ കാര ത്തിനായി അപേക്ഷ നൽകി യിട്ടുണ്ട് എന്നറിയുന്നു. ഈ കമ്പനി കള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം ലഭി ക്കുന്ന തോടെ മാര്‍ക്കറ്റില്‍ 8000 രൂപ വില യുണ്ടാ യിരുന്ന ജി. പി. എസ്. ഉപ കരണ ങ്ങള്‍ക്ക് വില 5000 രൂപ വരെ യായി കുറഞ്ഞു എന്ന് അറിയുന്നു.

സംസ്ഥാനത്ത് നിരത്തുകളില്‍ ഓടുന്ന 30 ലക്ഷ ത്തോളം പൊതു ഗതാ ഗത വാഹ നങ്ങ ളില്‍ നിലവിൽ 10000 വാഹന ങ്ങളി ൽ മാത്രമേ ജി. പി. എസ്. ഘടിപ്പി ച്ചി ട്ടുള്ളൂ. മുഴുവൻ വാഹന ങ്ങളിലും ഈ സംവിധാനം സജ്ജീ കരി ക്കു വാന്‍ ഒരു വർഷം എങ്കിലും സമയം വേണ്ടി വരും എന്നാണ് വിദഗ്ദ രുടെ കണക്കു കൂട്ടല്‍.

- pma

വായിക്കുക: , , , ,

Comments Off on വാഹന ങ്ങളിൽ ജി. പി. എസ്. നിർബ്ബന്ധം : ഇപ്പോള്‍ പരിശോധന യും പിഴയും ഇല്ല

എം – പാനല്‍ പെയിന്റര്‍ മാരെ പിരിച്ചു വിടാന്‍ ഹൈക്കോടതി ഉത്തരവ്

June 11th, 2019

high-court-of-kerala-ePathram-
കൊച്ചി : കെ. എസ്. ആര്‍. ടി. സി. യിലെ നിലവിലുള്ള എം – പാനല്‍ പെയി ന്റര്‍ മാരെ പിരിച്ചു വിട്ടു പി. എസ്. സി. റാങ്ക് ലിസ്റ്റില്‍ നിന്നുള്ള പെയി ന്റര്‍ മാരെ നിയമിക്കണം എന്ന് കേരളാ ഹൈക്കോടതി യുടെ ഉത്തരവ്.

എം – പാനല്‍ കണ്ട ക്ടര്‍ മാരെ യും ഡ്രൈവര്‍ മാരെ യും പിരിച്ചു വിട്ടതിന് പിന്നാലെ യാണ് ഹൈക്കോടതി യുടെ പുതിയ ഉത്തരവ്. പെയിന്റര്‍ തസ്തി കയിലുള്ള പി. എസ്. സി. റാങ്ക് ലിസ്റ്റിലുള്ളവര്‍ നല്‍കിയ ഹര്‍ജിയി ലാണ് ഈ വിധി പുറ പ്പെടു വിച്ചത്.

പി. എസ്. സി. റാങ്ക് പട്ടിക നില നില്‍ക്കു മ്പോള്‍ അവരെ നിയോഗി ക്കാതെ താത്ക്കാലിക ജീവന ക്കാരെ നിയോ ഗിക്കുന്ന നടപടി സ്വീകരി ക്കുവാന്‍ കഴി യില്ല എന്നാണ് ഹൈക്കോടതി യുടെ നില പാട്.

എം – പാനല്‍ ഡ്രൈവര്‍ മാരെ യും കണ്ടക്ടര്‍ മാരെ യും പിരിച്ചു വിടാന്‍ ഉത്ത രവ് ഇറക്കിയ അതേ നിയമ പര മായ സമീപനം തന്നെയാണ് ഹൈക്കോടതി ഇക്കാര്യ ത്തിലും സ്വീക രിച്ചത്.

- pma

വായിക്കുക: , , ,

Comments Off on എം – പാനല്‍ പെയിന്റര്‍ മാരെ പിരിച്ചു വിടാന്‍ ഹൈക്കോടതി ഉത്തരവ്

തിങ്കളാഴ്ച മുതല്‍ മഴ ശക്തമാവും : ഏഴു ജില്ല കളില്‍ ജാഗ്രതാ നിര്‍ദ്ദേശം

June 9th, 2019

rain-in-kerala-monsoon-ePathram
തിരുവനന്തപുരം : തിങ്കളാഴ്ച മുതല്‍ കേരള ത്തില്‍ മഴ ശക്തമാവും എന്ന് കാലാ വസ്ഥാ നിരീ ക്ഷണ കേന്ദ്രം മുന്നറി യിപ്പു നല്‍കി. അറബി ക്കടലില്‍ രൂപം പ്രാപിച്ച ന്യൂന മര്‍ദ്ദം ശക്തി പ്പെട്ട് ചുഴലിക്കാറ്റ് ആയി മാറു വാനും രണ്ടു ദിവസത്തി നുള്ളില്‍ തീവ്ര ന്യൂന മര്‍ദ്ദം ആയി തീരും എന്നും കാലാ വസ്ഥാ നിരീക്ഷണ കേന്ദ്രം അറി യിച്ചു.

തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ യുള്ള ഏഴു ജില്ലകളില്‍ ‘യെല്ലോ അലര്‍ട്ട്’ പ്രഖ്യാ പിച്ചിട്ടുണ്ട്. ശക്തമായ കാറ്റു വീശുവാനും തിരമാല കള്‍ ഉയരു വാനും സാദ്ധ്യത ഉള്ളതി നാല്‍ കന്യാ കുമാരി, ശ്രീലങ്ക തീര ങ്ങളില്‍ മത്സ്യ ബന്ധന ത്തിനു പോകരുത് എന്നും മത്സ്യ ത്തൊഴി ലാളി കള്‍ക്ക് മുന്നറി യിപ്പ് നല്‍കി യിട്ടുണ്ട്.

- pma

വായിക്കുക: , ,

Comments Off on തിങ്കളാഴ്ച മുതല്‍ മഴ ശക്തമാവും : ഏഴു ജില്ല കളില്‍ ജാഗ്രതാ നിര്‍ദ്ദേശം

Page 101 of 123« First...102030...99100101102103...110120...Last »

« Previous Page« Previous « ആന്ധ്രപ്രദേശില്‍ അഞ്ച് ഉപ മുഖ്യ മന്ത്രി മാരെ ഉള്‍ പ്പെടുത്തി ക്കൊണ്ട് 25 അംഗ മന്ത്രി സഭ
Next »Next Page » ഈദ് സംഗമവും വിനോദ യാത്ര യും സംഘടി പ്പിച്ചു. »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha