പടര്‍ന്നു പിടിക്കുന്ന മഹാ വ്യാധിയല്ല നിപ്പ : ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസി യേഷന്‍

June 4th, 2019

nipah-virus-ePathram
തിരുവനന്തപുരം : പ്ലേഗ് പോലെ യോ വസൂരി പോലെ യോ പെട്ടെന്നു പടര്‍ന്നു പിടി ക്കുന്ന ഒരു മഹാ വ്യാധി യല്ല നിപ്പ വൈറസ് എന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസ്സോ സിയേ ഷന്‍. കൂടുതല്‍ ഭയപ്പെടേണ്ട തായ സാഹചര്യം സംസ്ഥാന ത്ത് നിലവില്‍ ഇല്ല എന്നും ഐ. എം. എ. വ്യക്തമാക്കി.

നിപ്പ വിഷയത്തില്‍ സംസ്ഥാ ന ത്തെ സ്ഥിതി ഗതി കള്‍ നിയ ന്ത്രണ ത്തിലാണ്. നിപ്പ രോഗ ബാധ ഉണ്ടാ കുന്ന വരില്‍ കൂടുതല്‍ പേര്‍ക്കും അപകടം ഉണ്ടാ കുന്ന സാഹ ചര്യ ത്തില്‍ ഈ കാര്യ ത്തി ല്‍ ആവശ്യ മായ മുന്നൊ രുക്കം വേണം എന്നും അസ്സോസിയേഷന്‍ വ്യക്തമാക്കി.

വവ്വാലു കള്‍ കടിച്ച പഴ വര്‍ഗ്ഗ ങ്ങള്‍ കഴി ക്കു കയോ രോഗം പകരാന്‍ സാദ്ധ്യത യുള്ള തിനാല്‍ രോഗി കളു മായി അടുത്ത് ഇട പഴ കുന്നതോ ആയ സാഹ ചര്യ ങ്ങള്‍ ഒഴിവാക്കണം. രോഗി യുമായി അടുത്ത് ഇട പെടുന്ന വര്‍ക്കു മാത്ര മാണ് രോഗം പിടി പെടാന്‍ സാ ദ്ധ്യത യുള്ളത്. അതിനാല്‍ തന്നെ അത്തരം ആള്‍ ക്കാര്‍ ക്ക് കര്‍ശ്ശന നിരീക്ഷണം ആവശ്യമാണ്.

സംസ്ഥാനത്തെ 30,000 ഡോക്ടര്‍ മാര്‍ക്ക് നിപ്പ യുടെ ഏറ്റവും നൂതന മായ ചികിത്സ രീതികള്‍ സംബ ന്ധിച്ച വിശദ വിവരങ്ങള്‍ നല്‍കിയി ട്ടുണ്ട്. അതോ ടൊപ്പം, കേരള ത്തിലെ മുഴുവന്‍ ആശു പത്രി കളി ലേയും ഡോക്ടര്‍ മാര്‍ക്കും ജീവന ക്കാര്‍ക്കും രോഗിയെ ചികിത്സി ക്കു മ്പോള്‍ സ്വീകരി ക്കേണ്ട തായ വ്യക്തി സംരക്ഷ ണ ത്തെ സംബ ന്ധിച്ചുള്ള പരിശീലന വും നല്‍കി യി ട്ടുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on പടര്‍ന്നു പിടിക്കുന്ന മഹാ വ്യാധിയല്ല നിപ്പ : ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസി യേഷന്‍

സ്കൂള്‍ വിദ്യാഭ്യാസ രീതി യില്‍ പരിഷ്കാരം : 12-ാംക്ലാസ് വരെ ഒരു ഡയറക്ടറേറ്റിന് കീഴില്‍ വരും

May 30th, 2019

logo-government-of-kerala-ePathram
തിരുവനന്തപുരം : ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ്സു വരെ സ്കൂൾ വിദ്യാഭ്യാസം ഒരു ഡയ റക്ട റേറ്റിന് കീഴിൽ കൊണ്ടു വരാൻ തീരുമാനിച്ചു. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേ ഷണല്‍ ഹയര്‍ സെക്കന്‍ ഡറി പരീക്ഷ കള്‍ പൊതു വായ ഒരു പരീക്ഷാ കമ്മീ ഷണ റുടെ കീഴിൽ കൊണ്ടു വരണം എന്നുള്ള ഡോ. എം. എ. ഖാദർ കമ്മിറ്റി റിപ്പോർട്ട് അംഗീ കരിച്ചു കൊണ്ടാണ് മന്ത്രി സഭാ തീരുമാനം. ഇതോടെ ഹൈസ്കൂൾ, ഹയർ സെക്കൻ ഡറി സ്കൂൾ ഏകീകരണം നിലവിൽ വരും.

പൊതു വിദ്യാഭ്യാസ മേഖല യിലെ മൂന്ന് ഡയറക്ട റേറ്റു കൾ ലയിപ്പിച്ച് ഡയറ ക്ട റേറ്റ് ഒാഫ് ജനറൽ എജുക്കേ ഷൻ രൂപ വത്കരി ക്കുവാനും തീരുമാനിച്ചു. പൊതു വിദ്യാ ഭ്യാസം, ഹയർ സെക്കൻഡറി, വൊക്കേ ഷനൽ ഹയർ സെക്കൻ ഡറി എന്നീ മൂന്നു ഡയറക്ട റേറ്റു കൾ ചേർത്ത് കൊണ്ട് രൂപീ കരി ക്കുന്ന ഡയ റക്ട റേറ്റ് ഒാഫ് ജനറൽ എജുക്കേഷൻ തലപ്പത്ത് ഐ. എ. എസ്. ഉദ്യോഗസ്ഥന്‍ വരും.

ഡോ. എം. എ. ഖാദർ കമ്മിറ്റി റിപ്പോർട്ടിന് എതിരെ വിവിധ അദ്ധ്യാ പക സംഘ ടന കള്‍ രംഗ ത്തു വന്നി രുന്നു. തുടര്‍ന്ന്, വിദ്യാ ഭ്യാസ വകുപ്പു മന്ത്രി നടത്തിയ ചര്‍ച്ച കളിലെ അഭി പ്രായ ങ്ങള്‍ കൂടി പരി ശോധിച്ച ശേഷ മാണ് ബുധനാഴ്ച ചേര്‍ന്ന മന്ത്രി സഭാ യോഗം ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീ കരി ച്ചത്. ആദ്യഘട്ടം 2019-20 അധ്യയന വർഷം തന്നെ നടപ്പാക്കാൻ തുടങ്ങും.

നിലവിൽ ഡി. പി. ഐ, ഹയർ സെക്കൻഡറി, വി. എച്ച്. എസ്. ഇ. ഡയ റക്ട റേറ്റു കൾ നടത്തുന്ന എസ്. എസ്. എൽ. സി, പ്ലസ് വൺ, പ്ലസ് ടു ഉൾ പ്പെടെ പൊതു പരീക്ഷ കളുടെ നടത്തിപ്പിന് ഡയറ ക്ടർ ഓഫ് ജനറൽ എജു ക്കേഷനെ പരീക്ഷ  കമ്മീ ഷണർ ആയി നിയമിക്കും.

എൽ. പി, യു. പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേ ഷനൽ ഹയർ സെക്കൻ ഡറി വിഭാഗ ങ്ങൾ നില വില്‍ ഉള്ളതു പോലെ തുടരും. ഈ വിഭാഗ ങ്ങൾ ഡയറ ക്ടർ ഓഫ് ജനറൽ എജുക്കേ ഷന്റെ പരിധി യില്‍ ആയിരിക്കും. മേഖല, ജില്ല, ഉപ ജില്ല തല ത്തി ലുള്ള ആർ. ഡി. ഡി, എ.ഡി, ഡി. ഡി. ഇ, ഡി. ഇ. ഒ, എ. ഇ. ഒ എന്നീ ഓഫിസ് സംവി ധാന ങ്ങൾ തുടരും.

- pma

വായിക്കുക: , , ,

Comments Off on സ്കൂള്‍ വിദ്യാഭ്യാസ രീതി യില്‍ പരിഷ്കാരം : 12-ാംക്ലാസ് വരെ ഒരു ഡയറക്ടറേറ്റിന് കീഴില്‍ വരും

നിലപാടില്‍ മാറ്റമില്ല : വര്‍ഗ്ഗീയത യെ ചെറുക്കുന്നത് ധാര്‍ഷ്ട്യം എങ്കില്‍ അത് ഇനിയും തുടരും എന്ന് പിണറായി

May 30th, 2019

pinarayi-vijayan-epathram
തിരുവനന്തപുരം : ശബരി മല വിഷയ ത്തില്‍ നില പാടില്‍ മാറ്റമില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീക ളുടെ സംരക്ഷണ ത്തിനും നവോ ത്ഥാന സംരക്ഷണ ത്തിനും വേണ്ടി സർക്കാർ നില കൊള്ളും എന്നും വര്‍ഗ്ഗീയത യെ ചെറു ക്കു ന്നത് ധാര്‍ഷ്ട്യം എങ്കില്‍ അത് ഇനി യും തുടരും എന്നും മുഖ്യ മന്ത്രി പറഞ്ഞു.

നിയമ സഭ യില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ച ക്കു മറു പടി പറയുന്ന തിനിടെ ആയി രുന്നു മുഖ്യ മന്ത്രി യുടെ പ്രസ്താവന. ശബരിമല യില്‍ കോടതി വിധി നടപ്പാ ക്കുക യാണ് സര്‍ക്കാര്‍ ചെയ്തത്.

കോടതി വിധി യുടെ അടി സ്ഥാന ത്തില്‍ ദര്‍ശന ത്തിന് എത്തി യവര്‍ക്ക് സംര ക്ഷണം നല്‍കി. നിയമ വാഴ്ച നില നില്‍ക്കുന്നി ടത്ത് ഈ നിലപാടു മാത്രമേ സ്വീക രി ക്കാന്‍ കഴിയൂ.

വിധി യുടെ അടി സ്ഥാന ത്തില്‍ ദര്‍ശന ത്തിന് വരുന്ന വരേ സര്‍ക്കാരിന് തട യാന്‍ കഴി യുമോ എന്നും തടഞ്ഞാല്‍ കോടതിയലക്ഷ്യം ആകും എന്നും മുഖ്യ മന്ത്രി സൂചിപ്പിച്ചു. ദര്‍ശന ത്തിന് വന്ന സ്ത്രീ കള്‍ക്ക് അക്രമി കളില്‍ നിന്നും സംരക്ഷണം നല്‍കുക യാണ് സര്‍ക്കാര്‍ ചെയ്തത്. വര്‍ഗ്ഗീയ ശക്തി കളെ പ്രതി രോധി ച്ചതാണ് ധാര്‍ഷ്ട്യം എങ്കില്‍ അത് ഇനിയും തുടരും എന്നും മുഖ്യ മന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on നിലപാടില്‍ മാറ്റമില്ല : വര്‍ഗ്ഗീയത യെ ചെറുക്കുന്നത് ധാര്‍ഷ്ട്യം എങ്കില്‍ അത് ഇനിയും തുടരും എന്ന് പിണറായി

സ്കൂളുകൾ ജൂൺ 3 നു തന്നെ തുറക്കും

May 28th, 2019

education-minister-prof-c-raveendra-nath-ePathram
തിരുവനന്തപുരം : മധ്യവേനല്‍ അവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ 3 നു തന്നെ തുറക്കും എന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി സി. രവീന്ദ്ര നാഥ്.

സ‌്കൂളു കൾ തുറക്കു ന്നത‌് ജൂൺ 12 ലേക്ക‌് മാറ്റി എന്ന എന്ന തര ത്തില്‍ സാമൂഹ്യ മാധ്യമ ങ്ങളില്‍ പ്രചരിച്ച വാര്‍ത്ത കള്‍ രക്ഷി താക്ക ളില്‍ ആശങ്ക യുണ്ടാ ക്കിയ സാഹചര്യ ത്തി ലാണ് ജൂൺ 3 നു തന്നെ സ്കൂളു കൾ തുറക്കും എന്ന വിശദീ കരണ വുമായി മന്ത്രി എത്തി യത്.

- pma

വായിക്കുക: , , , ,

Comments Off on സ്കൂളുകൾ ജൂൺ 3 നു തന്നെ തുറക്കും

കേരളത്തില്‍ വിജയ ക്കൊടി പാറിച്ച് കോണ്‍ഗ്രസ്സ്

May 23rd, 2019

Congress-Kerala-epathram
തൃശ്ശൂര്‍ : ലോക്സഭാ തെരഞ്ഞെടു പ്പിന്റെ ഫലം പുറത്തു വന്നു തുടങ്ങി.

കേരള ത്തിലെ എല്‍. ഡി. എഫ്.- യു. ഡി. എഫ്. കക്ഷി കളെ ആകാംക്ഷ യുടെ മുള്‍ മുന യില്‍ നിറുത്തി ഇന്നു രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ ആരംഭി ച്ചപ്പോള്‍ മാറിയും മറിഞ്ഞും ഭൂരി പക്ഷ നില മുന്നോട്ടു പോകുന്ന തിനിടെ, 20 സീറ്റു കളിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ ഗ്രസ്സ് നേതൃത്വം നല്‍കുന്ന ഐക്യ ജനാധി പത്യ മുന്നണി വിജയ ക്കൊടി പാറിക്കും എന്നുള്ള ചിത്രം വ്യക്ത മാക്കി കൊണ്ടാണ് പതിനൊന്നു മണി യോടെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരി ക്കുന്നത്.

മറ്റു ഇട ങ്ങളി ലേയും വോട്ടെണ്ണല്‍ പുരോ ഗമി ക്കു മ്പോള്‍ ബി. ജെ. പി. നേതൃ ത്വം നല്‍കുന്ന എന്‍. ഡി. എ. മുന്നണി കേവല ഭൂരി പക്ഷം നേടി കേന്ദ്ര ത്തില്‍ അധി കാര ത്തില്‍ എത്തും എന്നുള്ള ചിത്രവും വ്യക്ത മാവുന്നു.

- pma

വായിക്കുക: , , , ,

Comments Off on കേരളത്തില്‍ വിജയ ക്കൊടി പാറിച്ച് കോണ്‍ഗ്രസ്സ്

Page 103 of 124« First...102030...101102103104105...110120...Last »

« Previous Page« Previous « നടന്‍ ദിലീപിന്റെ ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു
Next »Next Page » നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ലോക നേതാക്കൾ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha