കണ്ണൂർ : ഒൗദ്യോഗിക രേഖ കളിൽ ഭിന്ന ലിംഗ വിഭാഗ ങ്ങളില്‍ ഉള്ള വരെ ക്കുറിച്ച് പരാ മര്‍ശി ക്കുമ്പോള്‍ ഇനി മുതല്‍ ‘ട്രാൻസ് ജെൻഡർ’ എന്നു മാത്രം ഉപയോഗി ക്കണം എന്നു സര്‍ക്കാര്‍ തീരുമാനം.
ട്രാൻസ് ജെൻഡറു കളെ ഭിന്ന ലിംഗം, ഭിന്ന ലൈംഗികം, മൂന്നാം ലിംഗം എന്നീ വിവിധ പദ ങ്ങൾ ഉപ യോഗിച്ചു കൊണ്ടാണ് വിളിക്കുന്നത് എന്നതിൽ പല കോണു കളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്ന തോടെ ആ പദ ങ്ങള്‍ സര്‍ ക്കാര്‍ രേഖ കളില്‍ നിന്നും നീക്കണം എന്നും ആവശ്യ പ്പെട്ട് സാമുഹിക നീതി വകുപ്പ് ഡയറക്ടർ സർക്കാരിന് കത്ത് നൽകി.
കത്തിൽ പരാമർശി ക്കുന്ന കാര്യ ങ്ങൾ ശരി വെച്ചു കൊണ്ടാ ണ് നിലവിൽ ഉപ യോഗി ക്കുന്ന പദ ങ്ങൾ വിലക്കി കൊണ്ട് ഉത്തരവ് ഇറക്കിയത്. സർക്കാർ രേഖ കളിൽ നിന്ന് ഇത്തരം പദ ങ്ങൾ നീക്കാനും നിർദ്ദേശിച്ചു.
ഭിന്ന ലിംഗം, ഭിന്ന ലൈംഗികം, മൂന്നാം ലിംഗം എന്നിവ ഇനി ഒൗദ്യോ ഗിക രേഖ കളിൽ ഉപയോഗി ക്കുവാന്‍ പാടില്ല. എന്നു മാത്രമല്ല കൂടുതൽ സമത്വ പൂർണ്ണ മായ ഒരു പദം ലഭിക്കും വരെ ഭിന്ന ലിംഗ ക്കാരെ ട്രാൻസ് ജെൻഡർ എന്ന് സംബോധന ചെയ്യും എന്നുള്ള ഉത്തരവ് വിവിധ വകുപ്പു കളുടെ ഒാഫീസു കളില്‍ എത്തിച്ചി ട്ടുണ്ട് എന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
* ഉഭയ ലിംഗത്തിന് സുപ്രീം കോടതിയുടെ അംഗീകാരം
* ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധികസീറ്റ് അനുവദിച്ചു
* ലിംഗ മാറ്റ ശസ്ത്ര ക്രിയക്ക് രണ്ടു ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകും