കാലാവസ്ഥയിലെ മാറ്റം : ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണം

October 18th, 2021

abudhabi-traffic-police-camp-for-taxi-drivers-ePathram
അബുദാബി : വാഹനം ഓടിക്കുന്നവർ കാലാവസ്ഥ യിലെ മാറ്റം ഉൾക്കൊണ്ട് കൂടുതൽ ശ്രദ്ധാലുക്കൾ ആവണം എന്ന് അബുദാബി പോലീസ്.

ടാക്സി ഡ്രൈവര്‍മാര്‍ക്കു വേണ്ടി സംഘടിപ്പിച്ച ബോധ വത്കരണ ക്ലാസ്സിലാണ് ഇക്കാര്യം ഓർമ്മിപ്പിച്ചത്. ഗതാഗത രംഗത്തെ സമഗ്ര മാറ്റങ്ങൾ, പുതുക്കിയ നിയമ ങ്ങൾ, വിവിധ കാലാവസ്ഥകളിൽ ഡ്രൈവ് ചെയ്യു മ്പോള്‍ പാലിക്കേണ്ടതായ മുൻ കരുതലുകൾ എന്നിവ വിശദീകരിച്ചു.

വാഹനങ്ങൾ തമ്മില്‍ മതിയായ അകലം ഇല്ലാതെയുള്ള ഡ്രൈവിംഗ്, അനുവദിച്ചതില്‍ കൂടുതല്‍ വേഗത എന്നിവ യാണ് വാഹന അപകട ങ്ങളുടെ പ്രധാന കാരണങ്ങൾ.

ഇത്തരം കാര്യങ്ങളില്‍ ഡ്രൈവര്‍മാര്‍ സത്വര ശ്രദ്ധ ചെലുത്തുകയും നിയമം അനുശാസിക്കുന്ന രീതിയില്‍ വാഹനം ഓടിക്കുകയും ചെയ്യണം എന്നും പോലീസ് മുന്നറിയിപ്പു നല്‍കി.

- pma

വായിക്കുക: , , ,

Comments Off on കാലാവസ്ഥയിലെ മാറ്റം : ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണം

മഴ ശക്തമാവുന്നു : വിവിധ ജില്ല കളില്‍ യെല്ലോ അലർട്ട്

October 9th, 2021

rain-in-kerala-monsoon-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്ത പുരം, കൊല്ലം, പത്തനം തിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാല ക്കാട്, മലപ്പുറം, കോഴി ക്കോട് ജില്ല കളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർ ത്തിക്കുന്നു. അതിൽ 114 കുടുംബ ങ്ങളിലെ 452 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

തിരുവനന്ത പുരത്ത് സ്ഥിരമായി തുടരുന്ന ആറ് ക്യാമ്പു കളിൽ 581 പേരുണ്ട്. എല്ലാ ജില്ല യിലും താലൂക്ക് കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തന സജ്ജമാണ് എന്നും അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on മഴ ശക്തമാവുന്നു : വിവിധ ജില്ല കളില്‍ യെല്ലോ അലർട്ട്

തിരികെ സ്‌കൂളിലേക്ക് : മാർഗ്ഗ രേഖ തയ്യാര്‍

October 8th, 2021

monsoon-rain-school-holidays-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് സ്‌കൂളുകള്‍ വീണ്ടും തുറക്കു ന്നതിനുള്ള മാര്‍ഗ്ഗ രേഖ പുറത്തിറക്കി. ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പേരില്‍ എട്ട് ഭാഗങ്ങളായി തിരിച്ചാണ് മാര്‍ഗ്ഗ രേഖ തയ്യാറാക്കിയിരി ക്കുന്നത്.

നിലവിലെ പശ്ചാത്തലത്തിൽ സ്‌കൂളുകൾ തുറന്നു പ്രവർത്തി ക്കുമ്പോൾ പാലിക്കേണ്ടതായ നിർദ്ദേശങ്ങ ളാണ് മാർഗ്ഗരേഖയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്നാണ് മാര്‍ഗ്ഗ രേഖ തയ്യാറാക്കിയത്. ആദ്യ ഘട്ടത്തില്‍ രണ്ടാഴ്ചക്കാലം ഉച്ച വരെ മാത്രമാണ് ക്ലാസ്സുകള്‍ ഉണ്ടാവുക. പൊതു അവധി അല്ലാത്ത എല്ലാ ശനിയാഴ്ച കളിലും പ്രവര്‍ത്തി ദിനങ്ങള്‍ ആയിരിക്കും.

ഒന്നാം ക്ലാസ്സു മുതൽ ഏഴാം ക്ലാസ്സുവരെ യുളള കുട്ടി കള്‍ക്കും 10, 12 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും നവംബർ ഒന്നു മുതലും ബാക്കിയുള്ള ക്ലാസ്സുകൾ നവംബർ 15 മുതലും ആരംഭിക്കും.

രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രം വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിൽ എത്തുവാന്‍ പാടുള്ളൂ. ഭിന്നശേഷി ക്കാരായ കുട്ടികള്‍ ആദ്യഘട്ടത്തില്‍ സ്‌കൂളുകളില്‍ വരേണ്ടതില്ല. കുട്ടികൾ സ്കൂളിലും ക്ലാസ്സുകളിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.

വീട്ടില്‍ കൊവിഡ് പോസിറ്റീവ് കേസു കളുള്ള കുട്ടികള്‍ സ്‌കൂളുകളില്‍ വരേണ്ടതില്ല. ക്ലാസ്സില്‍ എത്തുന്ന കുട്ടി കള്‍ക്ക് രോഗ ലക്ഷണങ്ങള്‍ എന്തെങ്കിലും ഉണ്ടോ എന്ന് തിരിച്ചറിയാന്‍ പ്രത്യേക രജിസ്റ്റര്‍ സംവിധാനം ഒരുക്കും.

അദ്ധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ ആയിരിക്കണം. ബസ്സ് സൗകര്യം ഇല്ലാത്ത സ്‌കൂളുകളില്‍ ബോണ്ട് അടിസ്ഥാന ത്തില്‍ ബസ്സ് വിട്ടു നല്‍കും. ഇതില്‍ കുട്ടി കളുടെ യാത്ര സൗജന്യം ആയിരിക്കും. ബസ്സുകളിലെ ഡ്രൈവര്‍മാരും ജീവനക്കാരും വാക്‌സിനേറ്റഡ് ആയിരിക്കണം.

- pma

വായിക്കുക: , , ,

Comments Off on തിരികെ സ്‌കൂളിലേക്ക് : മാർഗ്ഗ രേഖ തയ്യാര്‍

യു. എ. ഇ. കൊവിഡിനെ അതിജീവിച്ചു : ശൈഖ് മുഹമ്മദ് ബിന്‍ സായിദ്

October 6th, 2021

sheikh-muhammed-bin-zayed-in-abudhabi-air-port-ePathram
അബുദാബി : കൊവിഡ് മഹാമാരിയെ രാജ്യം അതി ജീവിച്ചു എന്ന് അബുദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേന ഉപ സര്‍വ്വ സൈന്യാധി പനു മായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ജന ജീവിതം സാധാരണ നിലയിലേക്ക് എത്തുമ്പോള്‍ ദൈവ ത്തിന് നന്ദി പറയുന്നു എന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായ്ദ് അല്‍ നഹ്യാന്‍. ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വാം (W A M) പങ്കു വെച്ചതാണ് ഈ വീഡിയോ.

കഴിഞ്ഞ മൂന്നു ദിവസമായി രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 200 ല്‍ താഴെയാണ്. സ്‌കൂളുകള്‍ തുറന്നതും ഓഫീസുകള്‍ എല്ലാം പൂര്‍വ്വ സ്ഥിതിയില്‍ പ്രവര്‍ത്തനം തുടങ്ങിയതും യാത്രകള്‍ പുന:രാരംഭിച്ചതും രാജ്യം കൊവിഡ് പ്രതിസന്ധിയെ അതിജീവിച്ച തിന് തെളിവാണ് എന്നും അദ്ദേഹം പറഞ്ഞു.

- pma

വായിക്കുക: , , , , , ,

Comments Off on യു. എ. ഇ. കൊവിഡിനെ അതിജീവിച്ചു : ശൈഖ് മുഹമ്മദ് ബിന്‍ സായിദ്

കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു

October 6th, 2021

കൊച്ചി : കാർട്ടൂണിസ്റ്റ് യേശുദാസൻ (83) ഇന്നു പുലര്‍ച്ചെ അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സ യിലായിരുന്നു. മലയാള മനോരമ യിൽ 1985 മുതൽ 2010 വരെ സ്റ്റാഫ് കാർട്ടൂണിസ്റ്റ് ആയിരുന്നു.രാഷ്ട്രീയ കാര്‍ട്ടൂണുകളുടെ കുലപതി എന്ന വിശേഷണം നേടിയ കാര്‍ട്ടൂണിസ്റ്റ് ആയിരുന്നു യേശുദാസൻ.

മനോരമ ദിന പത്രത്തിലെ ‘പൊന്നമ്മ സൂപ്രണ്ട്’ വനിത മാസിക യിലെ ‘മിസ്സിസ് നായർ’ തുടങ്ങി നിരവധി പ്രശസ്ത പംക്തികളുടെ സൃഷ്ടാവ്, കേരള കാർട്ടൂൺ അക്കാഡമി യുടെ സ്ഥാപക ചെയർമാന്‍, കേരള ലളിത കലാ അക്കാഡമി പ്രസിഡണ്ട് എന്നീ പദവികള്‍ വഹിച്ചു.

ഏറെ വായനക്കാർ ഉണ്ടായിരുന്ന ടക് – ടക്, അസാധു, ടിക് – ടിക് എന്നീ ആക്ഷേപ ഹാസ്യ – കാർട്ടൂൺ പ്രസിദ്ധീകരണങ്ങൾ നടത്തി. ആദ്യ കാലത്ത് ശങ്കേഴ്സ് വീക്കിലി, ജനയുഗം, ബാല യുഗം, കട്ട് – കട്ട് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചു. പ്രഥമ ദൃഷ്ടി, അണിയറ, പോസ്റ്റ് മോർട്ടം, വരയിലെ നായനാർ, വരയിലെ ലീഡർ, താഴേക്കിറങ്ങി വരുന്ന ‘ഴ’ തുടങ്ങിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.

മലയാളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ ആക്ഷേപ ഹാസ്യ സിനിമ യായ കെ. ജി. ജോർജ്ജിന്റെ ‘പഞ്ച വടിപ്പാലം’ (1984) സംഭാഷണവും എ. ടി. അബു സംവിധാനം ചെയ്ത ‘എന്റെ പൊന്നു തമ്പുരാൻ’ (1992) തിരക്കഥയും എഴുതി സിനിമാ രംഗത്തും തന്റെ സാന്നിദ്ധ്യം അറിയിച്ചു.

* Cartoonist YesuDasan , WiKiPeDia

- pma

വായിക്കുക: , , , ,

Comments Off on കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു

Page 40 of 118« First...102030...3839404142...506070...Last »

« Previous Page« Previous « സാംസ്കാരിക പരിപാടി കളോടെ എക്സ്പോ യില്‍ ഇന്ത്യന്‍ പ്രാതിനിധ്യം
Next »Next Page » ഭൗതിക ശാസ്ത്ര നോബല്‍ സമ്മാനം മൂന്നു പേര്‍ക്ക് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha