തിരുവനന്തപുരം : പ്രശസ്ത സാഹിത്യകാരന്‍ യു. എ. ഖാദറിന്റെ നിര്യാണത്തില്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചു.
മലയാള സാഹിത്യ ത്തിന് പൊതുവിലും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന് വിശേഷിച്ചും നികത്തുവാന്‍ കഴിയാത്ത നഷ്ടമാണ് യു. എ. ഖാദറി ന്റെ നിര്യാണം മൂലം ഉണ്ടായിട്ടുള്ളത് എന്ന് മുഖ്യ മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മത നിരപേക്ഷതയും പുരോഗമനോന്മുഖ വുമായ നിലപാട് കൈ ക്കൊള്ളുകയും തന്റെ സർഗാത്മക സാഹിത്യത്തിൽ പ്രതിഫലി പ്പി ക്കുകയും ചെയ്തു യു. എ. ഖാദർ. ആ പ്രക്രിയയുടെ സ്വാഭാവിക ഫലമാണ് പുരോഗമന കലാ സാഹിത്യ സംഘത്തെ നയിക്കാൻ അദ്ദേഹം കാട്ടിയ സന്നദ്ധത.
തൃക്കോട്ടൂർ പെരുമ പോലെ യുള്ള വിശിഷ്ട ങ്ങളായ കൃതി കളിലൂടെ മലയാള സാഹിത്യ ത്തിന്റെ അതിരു കൾ കടന്ന് ദേശീയ തലത്തിലെ ഇന്ത്യൻ എഴുത്തു കാരൻ എന്ന നിലയി ലേക്ക് അദ്ദേഹം ഉയർന്നിരുന്നു. പ്രാദേശിക ചരിത്രം കഥ കളിൽ കൊണ്ടു വന്ന എഴുത്തു കാരന്‍ ആയിരുന്നു. മനോ ഹരമായ ദൃശ്യങ്ങൾ അവ തരി പ്പിച്ചു കൊണ്ടാണ് ചിത്രകാരൻ കൂടിയായ ഖാദർ കഥകൾ പറഞ്ഞത്.
കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായും അദ്ദേഹത്തിന് വലിയ അടുപ്പം ഉണ്ടായിരുന്നു. മേശ വിളക്ക് എന്ന പ്രസിദ്ധ കൃതിയിൽ കമ്യൂണിസ്റ്റ് പാർട്ടി യോടുള്ള അദ്ദേഹ ത്തിന്റെ അഭിനിവേശം പ്രതിഫലിക്കുന്നുണ്ട്.
മ്യാൻമാറിൽ ജനിച്ച യു. എ. ഖാദർ കേരളീയമായ ഭാഷാ സംസ്കൃ തിയെ ഉൾ ക്കൊണ്ടു കൊണ്ട്, മലയാള ത്തനിമ നിറഞ്ഞ കൃതികൾ രചിച്ചു കൊണ്ട് വായന ക്കാരുടെ മനസ്സിൽ ഇടം പിടിക്കുകയായിരുന്നു.
ചുറ്റു പാടുകളെ സൂക്ഷ്മ മായി നിരീക്ഷിച്ചു കൊണ്ട് സാമൂഹിക യാഥാർത്ഥ്യ ങ്ങളെയും വ്യക്തിഗതമായ അനുഭൂതി കളെയും ഭാവനാ ത്മകമായി സമന്വയി പ്പിച്ച് എഴുതുന്ന അദ്ദേഹ ത്തി ന്റെ ശൈലി മലയാള സാഹിത്യ ത്തിൽ വേറിട്ടു നിന്നു. കേരള ത്തിന്റെ സാഹിത്യം അടക്കമുള്ള സാംസ്കാരിക മണ്ഡല ങ്ങൾക്ക് ആകെയും മത നിരപേക്ഷത അടക്കമുള്ള ജനാധിപത്യ മൂല്യ ങ്ങൾക്ക് ആകെയും കനത്ത നഷ്ടമാണ്.
നിർണ്ണായകമായ ഈ ഘട്ടത്തിലുള്ള അദ്ദേഹ ത്തിന്റെ വിട വാങ്ങൽ. ദുഃഖ ത്തിൽ പങ്കു ചേരുന്നു എന്നും മുഖ്യ മന്ത്രിയുടെ അനുശോചന സന്ദേശ ത്തില്‍ പറഞ്ഞു.