സർക്കാർ ജോലിക്ക് ഇനി ആധാർ നിർബ്ബന്ധം

June 14th, 2020

logo-psc-kerala-public-service-commission-ePathram
തിരുവനന്തപുരം : സര്‍ക്കാര്‍ ജോലിയിലേക്കുള്ള നിയമന പരിശോധന (സര്‍വ്വീസ് വെരിഫിക്കേഷന്‍) സുരക്ഷിതമാക്കി മാറ്റുവാനും ആള്‍മാറാട്ട ത്തിലൂടെ യുള്ള തൊഴിൽ തട്ടിപ്പ് തടയുവാനും ലക്ഷ്യം വെച്ച് പുതിയ നിബന്ധനകള്‍.

സര്‍ക്കാര്‍ ജോലിയിൽ പ്രവേശിക്കുന്നവർ അവരുടെ പി. എസ്. സി. ഒറ്റ ത്തവണ രജിസ്‌ട്രേഷൻ പ്രൊഫൈലിൽ ആധാർ ബന്ധിപ്പിക്കണം. ഇത് നിയമന അധികാരി കള്‍ ഉറപ്പു വരു ത്തണം.

നിലവില്‍ ജോലിയിൽ പ്രവേശിച്ചവരും നിയമന പരിശോധന പൂർത്തി യാക്കാത്തവരും പി. എസ്. സി. യിലെ അവരുടെ പ്രൊഫൈലിൽ ആധാർ ലിങ്ക് ചെയ്യണം. ആധാര്‍ കാര്‍ഡ് തിരിച്ചറിയൽ രേഖയായി പി. എസ്. സി. അംഗീ കരി ക്കുകയും പ്രൊഫൈലിൽ ആധാർ നമ്പർ ലിങ്ക് ചെയ്യുന്ന രീതിയും ഒരു വര്‍ഷം മുന്‍പേ തുടങ്ങി യിരുന്നു.

എന്നാല്‍, ആള്‍ മാറാട്ട ത്തിലൂടെയുള്ള തൊഴിൽ തട്ടിപ്പ് തടയുവാന്‍ വേണ്ടി ഏതാനും മാസ ങ്ങള്‍ക്കു മുന്‍പാണ് പി. എസ്. സി. ഈ സംവിധാനത്തിനു തുടക്കമിട്ടത്.

നിയമന ശുപാർശ നേരിട്ട് കൈ മാറുന്ന രീതിയും പി. എസ്. സി. ആരംഭിച്ചിരുന്നു. അതും ആധാറുമായി ബന്ധിപ്പിച്ചാണ് വിരല്‍ അടയാളം ഉൾപ്പെടെ തിരിച്ചറിയൽ നടത്തിയിരുന്നത്. എന്നാല്‍ കൊവിഡ് വൈറസ് വ്യാപന ഭീഷണിയെ ത്തുടർന്ന് തല്‍ക്കാലം നിറുത്തി വെച്ചിരി ക്കുകയാണ്.

പി. എസ്. സി. യുടെ ഒറ്റത്തവണ പരിശോധന, നിയമന പരിശോധന, ഓൺ ലൈൻ പരീക്ഷ കൾ, അഭിമുഖം എന്നിവ നടത്തുവാന്‍ ആധാറുമായി ബന്ധപ്പെടുത്തി ബയോ മെട്രിക് തിരിച്ചറി യൽ നടത്തുന്നുണ്ട്. പി. എസ്. സി. യിൽ പുതിയതായി രജിസ്റ്റർ ചെയ്യു വാനും ആധാർ നിർബബ്ബന്ധം തന്നെയാണ്.

Image Credit : P S C 

- pma

വായിക്കുക: , , ,

Comments Off on സർക്കാർ ജോലിക്ക് ഇനി ആധാർ നിർബ്ബന്ധം

മിനിമം നിരക്ക് എട്ടു രൂപ തന്നെ : അധിക ചാര്‍ജ്ജ് ഈടാക്കുവാനുള്ള വിധിക്ക് സ്‌റ്റേ

June 13th, 2020

kerala-high-court-verdict-no-hartal-without-7-days-notice-ePathram
കൊച്ചി : സംസ്ഥാനത്ത് ബസ്സുകള്‍ക്ക് അധിക ചാര്‍ജ്ജ് ഈടാക്കുവാനുള്ള ഹൈക്കോടതി വിധിക്ക് സ്‌റ്റേ. കൊവിഡ് ഭീതി യുടെ ഭാഗമായി ബസ്സു കളില്‍ യാത്ര ക്കാരുടെ എണ്ണ ത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തു കയും ഇക്കാലയളവില്‍ താല്‍ക്കാലികമായി വർദ്ധി പ്പിച്ചി രുന്ന ബസ്സ് ചാര്‍ജ്ജ് തുടര്‍ന്നും ഈടാക്കാം എന്നുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിയാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.

സർക്കാര്‍ നല്‍കിയ അപ്പീലിലാണ് കോടതി യുടെ നടപടി. ഇതോടെ മിനിമം ബസ്സ് ചാര്‍ജ്ജ് എട്ടു രൂപ തന്നെ ആയിരിക്കും.

- pma

വായിക്കുക: , , , ,

Comments Off on മിനിമം നിരക്ക് എട്ടു രൂപ തന്നെ : അധിക ചാര്‍ജ്ജ് ഈടാക്കുവാനുള്ള വിധിക്ക് സ്‌റ്റേ

അതിരപ്പിള്ളി പദ്ധതിക്ക് സർക്കാർ അനുമതി

June 10th, 2020

athirapally-kseb-project-approved-water-falls-ePathram
തൃശ്ശൂര്‍ : അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി ക്ക് സർക്കാർ അനുമതി നല്‍കി. സാങ്കേതിക – സാമ്പ ത്തിക – പാരിസ്ഥിതിക അനുമതികൾക്കു വേണ്ടിയുള്ള നടപടി ക്രമ ങ്ങള്‍ വീണ്ടും തുടങ്ങുവാനും എൻ. ഒ. സി. അനു വദി ക്കുവാനും തീരുമാനിച്ചു. അനുമതി ലഭിച്ച ശേഷം ഏഴു വർഷം വേണ്ടി വരും പദ്ധതി പൂർത്തി യാക്കു വാന്‍. എൻ. ഒ. സി. കാലാവധി ഏഴു വർഷമാണ്.

163 മെഗാ വാട്ട് ഉത്‌പാദനം ലക്ഷ്യമാക്കി ആവിഷ്‌കരിച്ച പദ്ധതിക്ക് നേരത്തേ ലഭിച്ച പരിസ്ഥിതി അനുമതി യും സാങ്കേതിക-സാമ്പത്തിക അനുമതികളും ഇപ്പോള്‍ കാലഹരണപ്പെട്ടു.

പരിസ്ഥിതി പ്രവർത്തകരു ടെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും ശക്തമായ എതിർപ്പ് ഉണ്ടായ തിനാല്‍ അതിര പ്പിള്ളി പദ്ധതി യിൽ നിന്നും പിൻ വാങ്ങുന്നു എന്ന് വൈദ്യുതി മന്ത്രി മുന്‍പ് പറഞ്ഞിരുന്നു. പദ്ധതി യുമായി ഇനി മുന്നോട്ടു പോകണം എങ്കിൽ പരിസ്ഥിതി അനുമതി അടക്കം വീണ്ടും നേടണം. ഇതിനുള്ള നിർദ്ദേശ ങ്ങൾ സമർപ്പിക്കു മ്പോൾ സംസ്ഥാന സർക്കാ രിന്റെ എൻ. ഒ. സി. വേണം എന്ന് കേന്ദ്ര വൈദ്യുതി അഥോറിറ്റി ആവശ്യപ്പെട്ടിരുന്നു. സാങ്കേതിക – സാമ്പത്തിക അനുമതിക്കും പുതുക്കിയ അപേക്ഷ നൽകണം.

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി യുമായി മുന്നോട്ടു പോകാനുള്ള പുതിയ തീരുമാന ത്തിന് എതിരെ ഭരണ കക്ഷി യായ സി. പി. ഐ. യും യുവജന സംഘടന എ. ഐ. വൈ. എഫും രംഗത്തു വന്നു.

ജല വൈദ്യുത പദ്ധതി പ്രാവര്‍ത്തികമായാല്‍ അതിര പ്പിള്ളി വെള്ള ച്ചാട്ടം ഇല്ലാതെ ആകും എന്നും പദ്ധതി യുടെ ഭാഗ മായ വൃഷ്ടി പ്രദേശ ത്തുള്ള വന ഭൂമി വെള്ളത്തിന് അടിയില്‍ ആകും എന്നുള്ളതു കൊണ്ടു മാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പദ്ധതിക്ക് എതിരെ നില്‍ക്കുന്നത്.

 

- pma

വായിക്കുക: , , , ,

Comments Off on അതിരപ്പിള്ളി പദ്ധതിക്ക് സർക്കാർ അനുമതി

വീട്ടില്‍ സൗകര്യം ഉള്ളവര്‍ക്ക് ഹോം ക്വാറന്റൈന്‍ അനുവദിക്കും

June 8th, 2020

kerala-health-minister-k-k-shailaja-ePathram
തിരുവനന്തപുരം : സര്‍ക്കാര്‍ ക്വാറന്റൈന്‍ സംവിധാനം ഉപേക്ഷിച്ചിട്ടില്ല എന്നും വീട്ടില്‍ സാമൂഹിക അകലം പാലിച്ചു കഴിയു വാൻ  സൗകര്യം ഉള്ളവര്‍ക്ക് ഹോം ക്വാറന്റൈന്‍ അനുവദിക്കും എന്നും ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ.

എന്നാൽ ശുചിമുറിയോടു കൂടിയ കിടപ്പു മുറി ഇല്ലാത്ത വർ സര്‍ക്കാര്‍ നിരീക്ഷണ ത്തിൽ കഴിയണം. ഏറ്റവും ഫലപ്രദം എന്ന് തെളിയിക്കപ്പെട്ടത് ഹോം ക്വാറന്റൈന്‍ തന്നെ യാണ്. പക്ഷേ ഹോം ക്വാറന്റൈന്‍ നമ്മുടെ നാട്ടിൽ വിജയിക്കണം എങ്കില്‍ ജനങ്ങളെ നന്നായി ബോധ വല്‍ക്കരിക്കണം എന്നും മന്ത്രി പറഞ്ഞു.

നിലവില്‍ ആന്റി ബോഡി പരിശോധനക്ക് കൃത്യത കുറവാണ്. അതു കൊണ്ടു തന്നെ പരിശോധനാ ഫലം നെഗറ്റീവ് ആയാലും ക്വാറന്റൈന്‍ തുടരണം.

കൊവിഡ് കുറേക്കാലം കൂടി തുടരും. അതു കൊണ്ടു തന്നെ മുന്‍ കരുതലു കള്‍ ഏറെ പ്രാധാന്യം അര്‍ഹി ക്കുന്നു. യാത്ര കഴിഞ്ഞു വന്നവര്‍ എവിടെ ആയിരു ന്നാലും രണ്ടാഴ്ച ക്കാലം മറ്റുള്ളവരു മായി സമ്പര്‍ക്ക ത്തില്‍ ഏര്‍പ്പെടരുത്.

സര്‍ക്കാറിന്റേയും ആരോഗ്യ പ്രവര്‍ത്ത കരുടേയും നിര്‍ദ്ദേശ ങ്ങളും ക്വാറന്റൈന്‍ വ്യവസ്ഥ കളും പൂര്‍ണ്ണ മായും പാലിച്ചാല്‍ രോഗ വ്യാപന തോത് കുറക്കു വാന്‍ സാധിക്കും.

കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചാല്‍ സര്‍ക്കാര്‍ ക്വാറന്റൈന്‍ (ഇന്‍സ്റ്റിറ്റ്യൂഷ ണല്‍ ക്വാറന്റൈന്‍) സംവിധാനം തുടര്‍ന്നു കൊണ്ടു പോകു വാന്‍ ബുദ്ധിമുട്ട് ആയിത്തീരും. മാത്രമല്ല കുറച്ചു പേര്‍ക്ക് മാത്രമാണ് ഏറ്റവും നല്ല സേവനം കൊടുക്കുവാന്‍ സാധിക്കുക.

ആളുകള്‍ വര്‍ദ്ധിച്ചാല്‍ ഇതില്‍ മാറ്റം വരും എന്നതു കൊണ്ട് പരാതികള്‍ വരുന്നത് സ്വാഭാവികം മാത്രം. പിന്നേയും പോസിറ്റീവ് കേസുകള്‍ വര്‍ദ്ധിക്കുന്നത് കൊണ്ട് ഇപ്പോഴുള്ള ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ലഭിക്കാത്ത അവസ്ഥ വരും എന്നതിനാലാണ് ഹോം ക്വാറന്റൈന്‍ അനുവദിക്കുന്നത്.

വിദേശത്തു നിന്നും ഇതര സംസ്ഥാന ങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്ന തോടെ കേരള ത്തില്‍ പോസിറ്റീവ് കേസു കളുടെ എണ്ണം വര്‍ദ്ധിക്കും എന്നത് നമ്മള്‍ കണക്കു കൂട്ടിയ കാര്യം തന്നെയാണ്.

അതിനു അപ്പുറമുള്ള വര്‍ദ്ധന കണ്ടിട്ടില്ല. എന്നാല്‍ രോഗി കളുടെ എണ്ണം വര്‍ദ്ധിക്കു മ്പോഴുള്ള എല്ലാ പ്രശ്നങ്ങളും സര്‍ക്കാര്‍ നേരിടേണ്ടതു തന്നെ യാണ്. അതിനുള്ള ഒരുക്ക ത്തില്‍ തന്നെയാണ് നമ്മള്‍ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tag : Covid-19

- pma

വായിക്കുക: , , , , , ,

Comments Off on വീട്ടില്‍ സൗകര്യം ഉള്ളവര്‍ക്ക് ഹോം ക്വാറന്റൈന്‍ അനുവദിക്കും

സ്‌കൂൾ പ്രവേശനവും ടി. സി. യും ഇനി ഓൺ ലൈനിലൂടെ

June 8th, 2020

covid-19-online-class-started-in-kerala-ePathram

തിരുവനന്തപുരം : സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നു മുതൽ പത്തു വരെ പ്രവേശനം നേടുന്നതിനും ടി. സി.ക്കും (വിടുതൽ സർട്ടിഫിക്കറ്റ്) രക്ഷാ കർത്താ ക്കൾക്ക് ഇനി ഓണ്‍ ലൈനി ലൂടെ അപേക്ഷ സമർപ്പിക്കാം.

ടി. സി. ക്കായി അപേക്ഷ ലഭിക്കുന്ന സ്‌കൂളിലെ പ്രഥമ അദ്ധ്യാപകർ ഓണ്‍ ലൈന്‍ വഴി ട്രാൻസ്ഫർ ചെയ്ത്, ടി. സി. യുടെ ഡിജിറ്റൽ പകർപ്പ് പുതുതായി ചേർക്കുന്ന സ്‌കൂളിന് നല്‍കുകയും വേണം.

ഇതു സംബന്ധിച്ച സഹായക രേഖ കൾ, വീഡിയോ എന്നിവ ഈ വെബ് സൈറ്റില്‍ ലഭ്യമാണ്. നേരിട്ട് അപേക്ഷ നൽകിയവർ ഇനി ഓൺ ലൈനിൽ അപേക്ഷിക്കേണ്ടതില്ല. (പി. എൻ. എക്സ്. 2072/2020)

- pma

വായിക്കുക: , , , ,

Comments Off on സ്‌കൂൾ പ്രവേശനവും ടി. സി. യും ഇനി ഓൺ ലൈനിലൂടെ

Page 75 of 124« First...102030...7374757677...8090100...Last »

« Previous Page« Previous « പൂച്ചകളിലൂടെ കൊവിഡ് വൈറസ് പകരുവാന്‍ സാദ്ധ്യത എന്നു മുന്നറിയിപ്പ്
Next »Next Page » സംസ്ഥാനത്തെ മാളുകളും ഹോട്ടലുകളും നാളെ മുതല്‍ പൂര്‍ണതോതില്‍ തുറക്കും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha