ലഹരിക്ക് എതിരെ ലോക വ്യാപക മായി ബോധ വല്‍ ക്കര ണങ്ങ ളും പ്രതിഷേധ ങ്ങളും നടക്കു മ്പോഴും ജന ങ്ങൾക്ക് ഇടയിൽ ലഹരി ഉപയോഗം വര്‍ദ്ധിച്ചു വരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ലഹരി ഉപ യോഗ ത്തി ന്റെ ദൂഷ്യ വശ ങ്ങളെ കുറിച്ച് ജന ങ്ങളെ ബോധ വത്ക രി ക്കുക, ആരോഗ്യ കര മായ ഒരു സമൂഹ ത്തിന്റെ നില നില്‍പ്പ് ഉറപ്പു വരുത്തുക എന്നിവ മുന്നിൽ കണ്ട് കൊണ്ട് ഐക്യ രാഷ്ട്ര സഭ യുടെ നേതൃത്വ ത്തിൽ ജൂൺ 26 അന്താ രാഷ്ട്ര ലഹരി വിരുദ്ധ ദിനം ആയി ആച രിച്ചു വരുന്നു.
1987 മുതൽ തുടങ്ങി വെച്ച അന്താ രാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം, ഇന്ന് ലോക ത്തിലെ വിവിധ കുഗ്രാമ ങ്ങ ളിൽ പോലും ബോധ വത്ക രണ ത്തിനായി ചിത്ര രചന യായും നാടകം ആയും സിനിമ യായും സംഗീത മായും കഥ കൾ ആയും വിവിധ മാർഗ്ഗ ങ്ങളിലൂടെ എത്തിക്കൊ ണ്ടിരി ക്കുന്നു. ഇതിനായി സാമൂഹ്യ മാധ്യമ ങ്ങളും ഒരളവു വരെ സഹായി ക്കുന്നുണ്ട്.
എങ്കിലും ലഹരി ഉപയോഗ ത്തിനു കുറവില്ല എന്നത് ഏറെ ആശങ്ക പ്പെടു ത്തുന്നു. മയക്കു മരുന്നു കള്‍ ഒരു സമൂഹ ത്തെ കാര്‍ന്നു തിന്നു മ്പോള്‍ പുനര്‍ വിചിന്തന ത്തിനുള്ള സമയ മായി എന്ന് ഓര്‍മ്മ പ്പെടുത്തുന്നു ഈ ദിനം.
ലഹരിക്ക് അടിമ പ്പെട്ട വരെ അതില്‍ നിന്നും രക്ഷി ച്ചു ജീവിത ത്തിലേക്ക് തിരിച്ചു കൊണ്ടു വരാനും പുതിയ തല മുറ ലഹരിയിലേക്ക് അകപ്പെടാ തിരി ക്കു വാനും ഒരു ദിനാചരണം എന്ന തിലു പരി സമൂഹ നന്മ മുന്നിൽ കണ്ടുകൊണ്ട് ഓരോരുത്തരും പരിശ്രമി ക്കണം.