ദുബായ് : ഇവിടെ വെച്ച് മരണപ്പെട്ട പ്രമുഖ നടി ശ്രീദേവി യുടെ മൃത ദേഹം നിയമ നട പടി കള്‍ ക്കു ശേഷം ഇന്ത്യ യിലേക്ക് കൊണ്ടു പോകു വാ നായി ദുബായിലെ അധി കൃത രിൽ നിന്നും ഏറ്റു വാങ്ങി യത് അഷ്‌റഫ് താമര ശ്ശേരി.
ശ്രീദേവി യുടെ മൃതദേഹം എംബാം ചെയ്ത തിനു ശേഷം അഷറഫിന് കൈ മാറി യതായി ദുബായ് ഹെല്‍ത്ത് അഥോ റിറ്റി യുടെ സര്‍ട്ടിഫി ക്ക റ്റിൽ രേഖ പ്പെടു ത്തിയി ട്ടുണ്ട്.
ഫെബ്രുവരി 25 നു ശനി യാഴ്ച രാത്രി ദുബായില്‍ വെച്ചാണ് ശ്രീദേവി മരണ പ്പെട്ടത്. ഹൃദയാ ഘാത ത്തെ തുടര്‍ ന്നാണ് മരണം എന്നാ യിരുന്നു ആദ്യ റിപ്പോര്‍ട്ടു കള്‍ എങ്കിലും താമസി ച്ചിരുന്ന മുറി യിലെ ബാത്ത് ടബ്ബില്‍ ചലനമറ്റ് കിടന്ന നില യിലാ യിരുന്നു ശ്രീദേവിയെ കണ്ടെ ത്തിയത് എന്ന് പിന്നീട് വ്യക്ത മായിരുന്നു.
വിദേശി കളുടെ മൃതദേഹം സ്വദേശ ത്തേയ്ക്ക് കൊണ്ടു പോകുന്ന തിനുള്ള നടപടി കള്‍ വര്‍ഷ ങ്ങളാ യി പ്രതി ഫലം പറ്റാതെ ചെയ്തു കൊടു ക്കുന്ന അഷ്റഫ് താമര ശ്ശേരി യുടെ സാമൂഹ്യ പ്രവര്‍ ത്തന ങ്ങളെ മുന്‍ നിറുത്തി കേന്ദ്ര സര്‍ ക്കാര്‍ ‘പ്രവാസി സമ്മാന്‍’ പുര സ്കാ രം നല്‍കി ആദരി ച്ചിരുന്നു.
ശ്രീദേവി യുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ ബന്ധു സൗരഭ് മല്‍ഹോത്ര യാണ് നിയമ നട പടി കൾ ക്കായി ഉണ്ടായിരുന്നത്. എന്നാൽ ഇവിടത്തെ നിയമ ങ്ങ ളെ കുറിച്ചും മൃതദേഹം വിട്ടു കിട്ടു ന്നതിനുള്ള നടപടി ക്രമ ങ്ങ ളെ കുറിച്ചും വ്യക്ത മായ ധാരണ ഉണ്ടാ യിരു ന്നില്ല. അതു കൊണ്ട് തന്നെ അഷ്റഫ് താമര ശ്ശേരി യുടെ സേവനം അവർക്കു ആവശ്യമായി വരികയും അദ്ദേഹം ഏറ്റെടു ക്കു കയും ചെയ്തു.
ഹോട്ടല്‍ മുറി യിലെ ബാത്ത് ടബ്ബിൽ അബദ്ധ ത്തില്‍ സംഭവിച്ച മുങ്ങി മരണമാണ് ശ്രീദേവി യുടേത് എന്നുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് ശരി വെച്ചു കൊണ്ട് ഇന്നലെ ഉച്ചക്ക് ഒരു മണി യോടെ ദുബായ് പ്രോസിക്യൂഷന്‍ റിപ്പോർട്ട് നൽകി.
അഷ്റഫ് താമരശ്ശേരിയുടെ പേരില്‍ നല്‍കിയ എംബാമിംഗ് സര്‍ട്ടിഫിക്കറ്റ്
തുടർന്ന് എംബാമിംഗ് പ്രവര്‍ ത്തന ങ്ങൾക്കും നേതൃത്വം നൽകിയ അഷ്‌റഫ് താമര ശ്ശേരിയെ യാണ് അധി കൃതര്‍ രേഖാ മൂലം മൃത ദേഹം ഏല്‍പ്പിച്ചത്.
ശ്രീദേവിയെ അവസാന മായി കണ്ടപ്പോള്‍ ഉറങ്ങുന്നത് പോലെയാണ് തോന്നിയത് എന്ന് മൃത ദേഹം ബന്ധു ക്കള്‍ക്ക് കൈമാറിയതിന് ശേഷം അഷ്റഫ് താമരശ്ശേരി അറി യിച്ചതായി ഗള്‍ഫ് ന്യൂസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇന്നലെ (ചൊവ്വാഴ്ച) യു. എ. ഇ. സമയം വൈകുന്നേരം അഞ്ചു മണി യോടെ മൃത ദേഹ വുമായി പ്രത്യേക വിമാനം ദുബായ് വിമാന ത്താവള ത്തില്‍ നിന്ന് മുംബൈ യിലേക്ക് തിരിച്ചു. ഭര്‍ത്താവ് ബോണി കപൂര്‍, അദ്ദേഹ ത്തിന്റെ ആദ്യ ഭാര്യ യിലെ മകന്‍ അര്‍ജ്ജുന്‍ കപൂര്‍ എന്നി വരും മൃത ദേഹത്തെ അനു ഗമിച്ചു. സംസ്‌കാരം ഇന്നു വൈകുന്നേരം 3.30ന് ജുഹു പവൻ ഹൻസ് സമുച്ചയ ത്തിനു സമീപം വിലെ പാർലെ സേവാ സമാജ് ശ്മശാനത്തിൽ നടക്കും എന്ന് ബന്ധുക്കള്‍ അറിയിച്ചു.