ഗ്രീൻ വോയ്‌സ് ‘സ്​നേഹ പുരം 2018’ ഉദ്ഘാടനം ചെയ്തു

February 19th, 2018

green-voice-12th-edition-sneha-puram-2017-ePathram
അബുദാബി : ഗ്രീൻ വോയ്സ് യു. എ. ഇ. ചാപ്റ്റ റിന്റെ വാർഷിക ആഘോഷങ്ങളുടെ ഭാഗ മായുള്ള ‘സ്നേഹ പുരം 2018’ ഗ്രീൻ വോയ്സ് രക്ഷാധി കാരി വൈ. സുധീർ കുമാർ ഷെട്ടി ഉദ്ഘാടനം ചെയ്തു.

മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി കെ. എം. അബ്ദുൽ ഗഫൂർ മുഖ്യാതിഥി ആയി രുന്നു. കെ. കെ. മൊയ്തീൻ കോയ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വൈ. സുധീർ കുമാർ ഷെട്ടി, പ്രോഗ്രാ മിന്റെ ബ്രോഷർ പ്രകാശനം നിര്‍ വ്വ ഹിച്ചു.

ഗ്രീൻ വോയ്‌സ് നല്‍കി വരാറുള്ള മാധ്യമശ്രീ, ഹരിതാ ക്ഷര പുരസ്‌കാരങ്ങള്‍ ഈ വരുന്ന ഏപ്രില്‍ മാസ ത്തി ലും വിദ്യാഭ്യാസ പുരസ്‌കാ രദാനം ജൂണ്‍ മാസത്തിലും നടത്തും എന്നു സംഘാടകര്‍ അറി യിച്ചു. ഉസ്മാൻ കരപ്പാത്ത്, സി. എച്ച്. ജാഫർ തങ്ങൾ, വി. പി. കെ. അബ്ദുല്ല, വി. ടി. വി. ദാമോ ദരൻ, റഫീഖ് ഉമ്പാച്ചി, ബാബു വടകര തുടങ്ങിയവര്‍ സംബന്ധിച്ചു.

 

 ഗ്രീന്‍ വോയ്‌സ് മാധ്യമ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ഗ്രീന്‍ വോയ്‌സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

 ഗ്രീന്‍ വോയ്സ് ‘സ്നേഹപുരം’ ഇസ്ലാമിക് സെന്ററില്‍ 

ഗ്രീന്‍ വോയ്സ് ‘ഹരിതാക്ഷര പുരസ്‌കാരം’ കവി വീരാന്‍ കുട്ടിക്ക്

- pma

വായിക്കുക: , , , ,

Comments Off on ഗ്രീൻ വോയ്‌സ് ‘സ്​നേഹ പുരം 2018’ ഉദ്ഘാടനം ചെയ്തു

മലയാളം മിഷൻ അബുദാബി ചാപ്റ്റർ രൂപീകരിച്ചു

February 13th, 2018

logo-malayalam-mission-of-kerala-government-ePathram

അബുദാബി : കേരള സർക്കാരിന്റെ നേതൃത്വ ത്തിൽ നടപ്പി ലാക്കിയ മലയാളം മിഷൻ അബുദാബി ചാപ്റ്റർ രുപീകരണ യോഗം കേരള സോഷ്യൽ സെന്ററിൽ നടന്നു.

കെ. എസ്. സി. പ്രസിഡണ്ട് പി. പത്മനാഭൻ (കൺവീനർ) അബു ദാബി മലയാളി സമാജം ചീഫ് കോഡി നേറ്റർ പുന്നൂസ് ചാക്കോ, കെ. എസ്‌. സി. വനിതാ വിഭാഗം കൺവീനർ സിന്ധു ഗോവിന്ദൻ നമ്പൂതിരി (ജോയിന്റ് കൺവീനർമാർ) എന്നിവരുടെ നേതൃത്വ ത്തിൽ വിവിധ സംഘ ടനാ പ്രതിനിധി കളെ ഉൾപ്പെടുത്തി 15 അംഗ കമ്മിറ്റി യാണു രൂപീകരിച്ചത്.

മലയാളി ഉള്ളിട ത്തെല്ലാം മലയാളം എന്ന ആശയം വ്യാപി പ്പിക്കു ന്നതി ന്റെ ഭാഗ മായി പ്രവർത്തി ക്കുന്ന തിന്നായി കേരള ത്തിന്റെ പുറത്തും മലയാളി കൾക്ക് ഏറെ ഗുണ പ്രദമാകാവുന്ന തരത്തിൽ തയ്യാ റാക്കി യിട്ടുള്ള കരിക്കുലവും അതിന്റെ പ്രവർത്തന രീതിയും വിശദീകരിച്ചു കൊണ്ട് മല യാളം മിഷൻ യു. എ. ഇ. ചീഫ് കോഡിനേറ്ററും ലോക കേരള സഭാംഗ വുമായ കെ. എൽ. ഗോപി മുഖ്യ പ്രഭാ ഷണം നടത്തി.

ശക്തി തിയ്യറ്റേഴ്‌സ് പ്രസിഡണ്ട് കൃഷ്ണ കുമാർ, കെ. ബി. മുരളി, ബിജിത് കുമാർ, അജീബ് പരവൂർ തുടങ്ങി യവർ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

Comments Off on മലയാളം മിഷൻ അബുദാബി ചാപ്റ്റർ രൂപീകരിച്ചു

റിപ്പബ്ലിക്ക് ദിന ആഘോഷവും ജവാൻ മാരെ ആദരിക്കലും

January 25th, 2018

flag-of-india-ePathram
അബുദാബി : ഇന്ത്യൻ റിപ്പബ്ലിക്ക് ദിന ആ ഘോഷ ങ്ങളുടെ ഭാഗ മായി സാംസ്കാരിക കൂട്ടായ്മ യായ സോഷ്യൽ ഫോറം അബു ദാബി യുടെ നേതൃത്വ ത്തില്‍  ജവാന്മാരെ ആദ രി ക്കുന്നു.

ജനുവരി 26 വെള്ളി യാഴ്ച ഉച്ചക്ക് ഒന്നര മണിക്ക് മുസഫ യിലെ അഹല്യ ആശു പത്രി യിൽ വെച്ച് സംഘ ടിപ്പി ക്കുന്ന റിപ്പബ്ലിക്ക് ദിന ആഘോഷ പരിപാടി യില്‍ വെച്ചാണ് ഇന്ത്യൻ സൈന്യ ത്തിൽ നിന്നും വിരമിച്ച് യു. എ. ഇ. യിൽ ജീവിക്കുന്ന ജവാൻ മാരെ ആദരി ക്കുന്നത്.

രാവിലെ പത്തര മണിക്ക് സ്‌കൂൾ കുട്ടികൾക്കായി ചിത്ര രചനാ മത്സര വും അതോടൊപ്പം സൗജന്യ മെഡി ക്കൽ ക്യാമ്പും നടക്കും എന്നു ഭാര വാഹി കള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് : സുരേഷ് കുമാർ – 055 70 59 769

- pma

വായിക്കുക: , , , , ,

Comments Off on റിപ്പബ്ലിക്ക് ദിന ആഘോഷവും ജവാൻ മാരെ ആദരിക്കലും

വീട്ടമ്മമാരുടെ സൗഹൃദ ക്കൂട്ടായ്മ ‘കേരളേറ്റ് വിമൺ ഇൻ അബുദാബി’

November 29th, 2017

logo-pravasi-koottayma-ePathram
അബുദാബി : സാമൂഹ്യ മാധ്യമങ്ങളി ലൂടെ പ്രവാസി സ്ത്രീ സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ചു വരുന്ന ‘കേരളേറ്റ് വിമൺ ഇൻ അബുദാബി’ (K W A D) എന്ന വനിതാ കൂട്ടായ്മ, തങ്ങളുടെ പ്രവർത്തന ങ്ങളു മായി പൊതു സമൂഹ ത്തിലേക്ക് ഇറങ്ങുന്നു.

ഈ കൂട്ടായ്മ യുടെ ഔപചാരിക ഉദ്ഘാടനം, യു. എ. ഇ. ദേശീയ ദിനത്തിൽ അബുദാബി ബ്ലഡ് ബാങ്കിൽ രക്തം ദാനം ചെയ്തു കൊണ്ട് നടക്കും. സോഷ്യൽ മീഡിയയിൽ സജീവ മായ രണ്ടായിരത്തോളം അംഗങ്ങളുള്ള ഈ സൗഹൃദക്കൂട്ടായ്മ യുടെ മൂന്നാം വാർഷിക ദിനത്തി ലാണ് (ഡിസംബർ രണ്ട്) പൊതു രംഗത്തേക്ക് പ്രവർ ത്തന ങ്ങളു മായി വരുന്നത്.

keralite-women-in-abu-dhabi-kwad-ePathram

കൂട്ടായ്മയുടെ പ്രവർ ത്തന ങ്ങൾക്കു ചുക്കാൻ പിടി ക്കുവാൻ താനിയ അൻവർ (പ്രസിഡണ്ട്), ഗീതു ലക്ഷ്മി (വൈസ് പ്രസി ഡണ്ട്), സൂര്യ വിഘ്നേഷ് (ജനറൽ സെക്ര ട്ടറി), ലക്ഷ്മി സുരേന്ദ്രൻ (ജോയിന്റ് സെക്രട്ടറി), റോഷ്‌നി നിജേഷ് (കോഡിനേറ്റർ), പാർവ്വതി ഗീത, അപർണ്ണ അരവിന്ദ്, പ്രീതാ ക്രിസ്റ്റി, വിദ്യാ രാഘവ്, ലിൻ ബ്ലസ്സൻ എന്നിവർ അടങ്ങുന്ന കമ്മിറ്റിയെ തെരഞ്ഞടുത്തു.

സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങായി പ്രവർത്തിക്കുന്നതിനോ ടൊപ്പം സ്ത്രീ ശാക്തീ കരണം ലക്ഷ്യ മാക്കി വിവിധ പദ്ധതി കൾ ആവി ഷ്കരി ക്കുവാനും ജോലിയും വീടു മായി ഒതുങ്ങി കഴി യുന്ന വരും വീടിന്റെ നാല് ചുമരു കൾ ക്കുള്ളിൽ ഒതുങ്ങി ക്കൂടു ന്നവരു മായ വനിത കളുടെ സർഗ്ഗാത്മ കമായ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക യും ചെയ്യും.

ഈ കൂട്ടായ്മ യുമായി സഹ കരി ക്കുവാൻ താല്പര്യ പ്പെടുന്ന വനിത കൾ’കേരളേറ്റ് വിമൺ ഇൻ അബു ദാബി’ (Keralite Women In Abu Dhabi) എന്ന പേജ് സന്ദർശി ക്കുകയോ 050 903 84 02 (റോഷ്‌നി നിജേഷ്) എന്ന നമ്പറിൽ വിളിക്കു കയോ ചെയ്യണം എന്നും പ്രവർ ത്തകർ അറിയിച്ചു.

- pma

വായിക്കുക: , , , , , , , , ,

Comments Off on വീട്ടമ്മമാരുടെ സൗഹൃദ ക്കൂട്ടായ്മ ‘കേരളേറ്റ് വിമൺ ഇൻ അബുദാബി’

വാറ്റ് നികുതി ഘടന : ബോധവത്കരണ ക്ലാസ്സ് കെ. എസ്. സി. യിൽ

November 27th, 2017

uae-president-issues-new-tax-procedures-law-ePathram
അബുദാബി : ജനുവരി മുതൽ യു. എ. ഇ. യിൽ നടപ്പി ലാക്കുന്ന മൂല്യവർദ്ധിത നികുതി (വാറ്റ്) യുടെ വിശദ വിവര ങ്ങൾ പ്രതിപാദിച്ചു കൊണ്ട് പരിചയ സമ്പന്ന രായ ഓഡിറ്റ്, നികുതി മേഖല കളിലെ വിദഗ്ധർ നയി ക്കുന്ന ബോധ വത്കരണ ക്ലാസ്സ് നവംബർ 29 ബുധ നാഴ്ച രാത്രി 8 മണിക്ക് അബുദാബി കേരളാ സോഷ്യൽ സെന്റ റിൽ നടക്കും.

ചെറുകിട കച്ചവട സ്ഥാപന ങ്ങൾ നടത്തുന്നവർ, അക്കൗണ്ടിംഗ് ജോലിക്കാർ, ഉപ ഭോക്താ ക്കൾ തുടങ്ങി പ്രവാസി സമൂഹ ത്തിലെ നാനാ തുറ യിലും ഉള്ള വർക്ക് വാറ്റ് നികുതി ഘടനയെ കുറിച്ചു കൂടുതൽ മനസ്സി ലാക്കും വിധ മാണ് കെ. എസ്. സി. യും ശക്തി തിയ്യ റ്റേഴ്‌സും സംയു ക്ത മായി ഈ പരിപാടി സംഘടി പ്പിക്കു ന്നത്.

 

- pma

വായിക്കുക: , , , , , , , , , , ,

Comments Off on വാറ്റ് നികുതി ഘടന : ബോധവത്കരണ ക്ലാസ്സ് കെ. എസ്. സി. യിൽ

Page 48 of 69« First...102030...4647484950...60...Last »

« Previous Page« Previous « സെന്‍റ് ജോർജ് ഓർത്ത ഡോക്സ് കത്തീഡ്രൽ കൊയ്ത്തുത്സവം ആഘോഷിച്ചു
Next »Next Page » ഹാദിയയ്ക് വിദ്യാഭ്യാസം തുടരാൻ സുപ്രീം കോടതി അനുമതി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha