അബുദാബി : യു. എ. ഇ. യിലെ ഇന്ത്യന്‍ എംബസ്സി ഓപ്പണ്‍ ഹൗസ് വീണ്ടും തുടങ്ങുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി നിറുത്തി വെച്ചിരുന്നതാണ് ഓപ്പണ്‍ ഹൗസ് സര്‍വ്വീസ്.
ഇതിന്റെ ആദ്യ സേവനം 2022 ആഗസ്റ്റ് 21 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ 4 മണി വരെ റുവൈസ് യാസ് സോഷ്യല്‍ സെന്ററിലെ ലെക്ചര്‍ ഹാളില്‍ (ന്യൂ റിക്രിയേഷന്‍ സെന്റര്‍ എക്സ്റ്റന്‍ഷന്‍) നടക്കും. റുവൈസിലും പരിസരങ്ങളിലും ഉള്ളവര്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം.
ഓപ്പണ്‍ ഹൗസുകളില്‍ പങ്കെടുക്കുന്നവര്‍ അല്‍ ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കണം. പ്രവാസി ഇന്ത്യ ക്കാര്‍ക്ക് ഏറ്റവും വേഗതയില്‍ സേവനം ഉറപ്പു വരുത്തുന്നതിനാണ് എംബസ്സി ഓപ്പണ്‍ ഹൗസും കോണ്‍സുലാര്‍ സേവനവും ഒരുക്കുന്നത്.
പാസ്സ് പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, അപേക്ഷക്കുള്ള നടപടി ക്രമങ്ങള്‍ എന്നിവയെ ക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ത്യന്‍ എംബസ്സിയുടെ വെബ് സൈറ്റ് സന്ദര്‍ശിക്കണം.
- തൊഴില്‍ അന്വേഷകര്‍ ഓൺ ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം
- രാജ്യത്ത് എവിടെയും പാസ്സ് പോർട്ടിന് അപേക്ഷിക്കാം
- യു. എ. ഇ. യിലെ ഇന്ത്യക്കാർ എംബസ്സിയിൽ രജിസ്റ്റർ ചെയ്യണം
- ഇന്ത്യന്‍ എംബസിയിലെ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ ഒരു കോടി ദിര്‍ഹം നീക്കിയിരിപ്പ്
- പാസ്സ്പോർട്ട് കളഞ്ഞു കിട്ടിയാല്‍ നയതന്ത്ര കാര്യാ ലയത്തില്‍ അറിയിക്കണം
- പാസ്സ്പോര്‍ട്ട് ബുക് ലെറ്റുകള്‍ എത്തി തുടങ്ങി
- നിരോധിച്ചത് 374 മരുന്നുകള്‍ : യു. എ. ഇ. യിലേക്ക് വരുന്ന ഇന്ത്യക്കാര്‍ ജാഗ്രത പുലര്‍ത്തണം