ആരോഗ്യ വകുപ്പിന്റെ ആദരം 

June 25th, 2021

blood-donors-4-u-bd4u-ePathram
അബുദാബി : രക്ത ദാദാക്കളുടെ ആഗോള കൂട്ടായ്മ BD4U അബുദാബി ചാപ്റ്ററിന്ന് ആരോഗ്യ വകുപ്പിന്റെ ആദരം. ലോക രക്തദാന ദിന ത്തിന്റെ ഭാഗമായി അബു ദാബി യില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ അബുദാബി ഹെൽത്ത്‌ അഥോറിറ്റി അധികൃതര്‍ ടീം BD4U നുള്ള പുരസ്കാരം സമ്മാനിച്ചു.

bd4u-abudhabi-blood-donors-for-you-ePathram

കൊവിഡ് മഹാമാരി വ്യാപകമായ നാളുകളിലും ടീം BD4U കൂട്ടായ്മ ആരോഗ്യ പ്രവര്‍ത്തന രംഗത്തും യു. എ. ഇ. യിലെ രക്ത ദാന മേഖല യിലും സജീവ മായി മുൻ നിരയിൽ തന്നെ നില കൊണ്ടിരുന്നു. വർഷ ങ്ങളായുള്ള പ്രവർത്തന മികവിന് ആദര സൂചക മായി നൽകിയ ഫലകം, ശൈഖ് ശഖ് ബൂത്ത് മെഡിക്കൽ സിറ്റിയിൽ വെച്ച് നടന്ന ചടങ്ങിൽ ടീം BD4U ഭാരവാഹികള്‍ ഏറ്റു വാങ്ങി.

- pma

വായിക്കുക: , , , , , ,

Comments Off on ആരോഗ്യ വകുപ്പിന്റെ ആദരം 

കൊവിഡ് വാക്സിന്‍ വീടുകളില്‍ എത്തിച്ച് സേഹ

March 28th, 2021

logo-uae-ministry-of-health-ePathram.jpg
അബുദാബി : അമ്പതു വയസ്സ് കഴിഞ്ഞ രാജ്യത്തെ മുഴുവൻ ആളുകള്‍ക്കും കൊവിഡ് വാക്സിൻ കുത്തി വെപ്പ് താമസ സ്ഥലങ്ങളില്‍ എത്തിക്കുന്ന  നവീന ആശയം പ്രാബല്ല്യ ത്തില്‍ വരുത്തി അബുദാബി ആരോഗ്യ സേവന വിഭാഗം സേഹ. We Reach You Wherever You Are എന്ന പദ്ധതി വഴി വാക്സിന്‍ കുത്തി വെപ്പ് സൗകര്യം ലഭിക്കുവാന്‍ SEHA യുടെ 800 50 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യാം.

- pma

വായിക്കുക: , , ,

Comments Off on കൊവിഡ് വാക്സിന്‍ വീടുകളില്‍ എത്തിച്ച് സേഹ

പയസ്വിനി ബോധ വത്കരണ ക്ലാസ്സ്

March 11th, 2021

payaswini-kasargod-koottayma-logo-ePathram
അബുദാബി : പയസ്വിനി കാസർ കോട് കൂട്ടായ്മ യുടെ പ്രതിമാസ കുടുംബ യോഗ ത്തിന്റെ ഭാഗമായി ഓണ്‍ ലൈനില്‍ ഒരുക്കിയ മീറ്റില്‍  ‘സാമ്പത്തിക അച്ചടക്കം പ്രവാസി യുടെ ജീവിതത്തിൽ’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രവാസി ബന്ധു വെല്‍ ഫയര്‍ ട്രസ്റ്റ് ചെയർമാൻ കെ. വി. ഷംസുദ്ധീൻ ബോധ വല്‍ക്കരണ ക്ലാസ്സ് എടുത്തു.

മലയാളം മിഷൻ നടത്തിയ സുഗതാഞ്ജലി കവിത ആലാപന മത്സരത്തിൽ അബു ദാബി – അൽ ഐൻ അന്തർ മേഖല മത്സര ത്തിൽ ഒന്നാം സ്ഥാനം നേടി ആഗോള മത്സര ത്തിനു അർഹത നേടിയ പയസ്വിനി കുടുംബാംഗം അഞ്ജലി ബേത്തൂർ വേണു ഗോപാൽ, മുസഫ മേഖല മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ അനന്യ സുനിൽ, മത്സരാർത്ഥി കളായ നവ നീത് രഞ്ജിത്, ഇഷാൻ സുജിത്, അഹാൻ സുജിത്, ശ്രീഹാൻ സുജിത് എന്നിവ രേയും മലയാളം മിഷന്റെ കണി ക്കൊന്ന പരീക്ഷ യിൽ ഉന്നത വിജയം നേടിയ ദേവജ് വിശ്വൻ, അഞ്ജലി ബേത്തൂർ വേണു ഗോപാൽ, അനാമിക സുരേഷ്, നിവേദ് വാരി ജാക്ഷൻ. നവ നീത് രഞ്ജിത് എന്നിവരെയും അഭിനന്ദിച്ചു.

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പയസ്വിനി യുടെ സ്ഥാപക വൈസ് പ്രസിഡണ്ട് രാധാ കൃഷ്ണൻ പുതുശ്ശേരി, സീനിയർ അംഗം വിനോദ് പാണത്തൂർ എന്നി വർക്ക് യാത്രയയപ്പ് നൽകി.

ഷാർജ ഇന്ത്യൻ അസോസ്സിയേഷൻ സെക്രട്ടറി ആയിരുന്ന മാധവൻ പാടി യുടെ നിര്യാണ ത്തിൽ അനുശോചനം രേഖപ്പെടുത്തി. പയസ്വിനി കാസർകോട് കൂട്ടായ്മ യുടെ പ്രസിഡണ്ട് ടി. വി. സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

പയസ്വിനി രക്ഷാധികാരികള്‍ ജയ കുമാർ, വേണു ഗോപാലൻ നമ്പ്യാർ, ഭാരവാഹികളായ ദാമോദരൻ നിട്ടൂർ, രാജേഷ്, ശ്രീജിത്, ദീപ ജയകുമാർ, ഉമേശ് കാഞ്ഞങ്ങാട്, അനൂപ് കാഞ്ഞങ്ങാട്, മനോജ് കാട്ടാമ്പള്ളി, നവനീത്, വിനോദ് പരപ്പ, ശ്രീലേഷ്, കവിത സുനിൽ, സുജിത് കുമാർ, അനുരാജ്, സുനിൽ ബാബു എന്നിവർ സംസാരിച്ചു.

പയസ്വിനി സെക്രട്ടറി വിശ്വംഭരൻ സ്വാഗതവും ട്രഷറർ രാധാകൃഷ്ണൻ ചെർക്കള നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on പയസ്വിനി ബോധ വത്കരണ ക്ലാസ്സ്

സൗജന്യ പി. സി. ആർ. പരിശോധന ക്യാമ്പ്

February 25th, 2021

covid-19-test-result-for-uae-entry-ePathram
അബുദാബി : കേരള സോഷ്യൽ സെന്റ റില്‍ ആറു ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ കൊവിഡ് പി. സി. ആർ. പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. 2021 ഫെബ്രുവരി 27 ശനിയാഴ്ച മുതൽ മാർച്ച് 4 വരെ, തമൂഹ് മെഡിക്കൽ സെന്ററി ന്റെ സഹകരണത്തോടെ കേരള സോഷ്യൽ സെന്ററിൽ ഒരുക്കുന്ന പി. സി. ആർ. പരിശോധന ക്യാമ്പ് വൈകുന്നേരം 6 മണി മുതൽ രാത്രി 9 മണി വരെ ഉണ്ടാവും.

പരിശോധനക്കു വരുന്നവര്‍ ഒറിജിനൽ എമിറേറ്റ്സ് ഐ. ഡി. കയ്യില്‍ കരുതണം. കൂടുതൽ വിവരങ്ങൾക്ക് കെ. എസ്. സി. യുടെ 02 6314455 എന്ന നമ്പറിൽ വിളിക്കാം.

- pma

വായിക്കുക: , , , ,

Comments Off on സൗജന്യ പി. സി. ആർ. പരിശോധന ക്യാമ്പ്

പാസ്സ്‌പോർട്ട് സേവനങ്ങൾ : മുസ്സഫയിൽ പുതിയ ബി. എൽ. എസ്. കേന്ദ്രം തുറന്നു

February 11th, 2021

indian-passport-cover-page-ePathram
അബുദാബി : ഇന്ത്യൻ എംബസിക്ക് കീഴില്‍ ബി. എൽ. എസ്. ഇന്റർ നാഷണ ലിന്റെ പുതിയ ശാഖ മുസ്സഫ യിൽ തുറന്നു. ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ ഉദ്ഘാടനം ചെയ്തു. മുസ്സഫ വ്യവസായ മേഖലയില്‍ (M – 25) ലേബർ കോടതി ക്ക് സമീപത്താണ് ഈ സേവന കേന്ദ്രം. തുടക്കത്തില്‍ പാസ്സ് പോർട്ട് അപേക്ഷ കളു മായി ബന്ധപ്പെട്ട സേവന ങ്ങൾ മാത്രമാണ് ഇവിടെ നൽകുക. ഒരു അറിയിപ്പ് ഉണ്ടാവുന്നതു വരെ ഈ കേന്ദ്ര ത്തില്‍ വിസ അപേക്ഷകൾ സ്വീകരി ക്കുകയില്ല.

അബുദാബി നഗരത്തിൽ മാത്രമാണ് ഇതു വരെ ബി. എൽ. എസ്. കേന്ദ്രം പ്രവർത്തിച്ചിരു ന്നത്. പാസ്സ് പോർട്ട് കാലാവധി കഴിയുന്ന തീയ്യതി യുടെ അടിസ്ഥാനത്തില്‍ പുതിയ പാസ്സ് പോർട്ടുകൾ വീണ്ടും നൽകുന്നതിന്, കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. ഇനി മുതല്‍ കാലാവധി തീരുന്നതിനു ഒരു വര്‍ഷം മുന്‍പായി തന്നെ പുതിയ പാസ്സ് പോര്‍ട്ടിനായി അപേക്ഷിക്കാം.

എന്നാല്‍ 60 വയസ്സിനു മുകളിൽ പ്രായം ഉള്ള വർക്കും 12 വയസ്സിന് താഴെ യുള്ള വര്‍ക്കും ഗർഭിണി കൾക്കും ബി. എല്‍. എസ്. കേന്ദ്ര ത്തിൽ നേരിട്ട് എത്തുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. അവർക്ക് ഓഫീസ് പി. ആർ. ഒ. മുഖേനെ പാസ്സ് പോർട്ട് സേവന ങ്ങൾ നടത്താം.

- pma

വായിക്കുക: , , , , ,

Comments Off on പാസ്സ്‌പോർട്ട് സേവനങ്ങൾ : മുസ്സഫയിൽ പുതിയ ബി. എൽ. എസ്. കേന്ദ്രം തുറന്നു

Page 21 of 67« First...10...1920212223...304050...Last »

« Previous Page« Previous « യു. എ. ഇ. യുടെ ഹോപ്പ് പ്രോബ് ചൊവ്വ യുടെ ഭ്രമണ പഥത്തിൽ
Next »Next Page » വി. കെ. ശശികല യുടെ 350 കോടി രൂപ യുടെ സ്വത്തു ക്കള്‍ കൂടി കണ്ടുകെട്ടി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha