അബുദാബി : തലസ്ഥാന നഗരിയില്‍ നിന്നും എമിറേറ്റിന്‍റെ വിവിധ മേഖലകളിലേക്കും തിരിച്ചും അതിവേഗം യാത്ര ചെയ്യാവുന്ന വിധത്തില്‍ ഇടക്കു സ്റ്റോപ്പുകള്‍ ഇല്ലാത്ത അബുദാബി എക്സ്‌പ്രസ്സ് ബസ്സ് സർവ്വീസിനു തുടക്കമായി. ഓരോ പത്തു മിനിറ്റിലും അബുദാബി നഗര ത്തെയും എമിറേറ്റിലെ മറ്റ് മേഖല കളെയും ബന്ധിപ്പിച്ചു കൊണ്ടാണ് അബുദാബി എക്സ്‌പ്രസ്സ് സർവ്വീസ് നടത്തുക.
പ്രവൃത്തി ദിവസ ങ്ങളിൽ രാവിലെ 5 മണി മുതൽ രാത്രി 10 മണി വരെ യും വാരാന്ത്യ ദിവസങ്ങളിൽ അർദ്ധ രാത്രി ഒരു മണി വരെയും ആയിരിക്കും സര്‍വ്വീസ്. നഗര യാത്രാ ബസ്സുകളെ അപേക്ഷിച്ച്, എക്സ് പ്രസ്സ് സര്‍വ്വീസിനു സ്റ്റോപ്പുകൾ കുറവാണ് എന്നുള്ളത് കൂടുതല്‍ പേരെ ഇതിലേക്ക് ആകര്‍ഷിക്കും.
രണ്ടു ഘട്ടങ്ങളിലായാണ് സർവ്വീസ് തുടങ്ങുന്നത്. ആദ്യ ഘട്ടത്തില്‍ ആരംഭിച്ച എക്സ് പ്രസ്സ് സര്‍വ്വീസ്, വ്യവസായ മേഖലയായ മുസഫ ഇന്‍ഡസ്ട്രി യല്‍ ഏരിയ, മുഹമ്മദ് ബിൻ സായിദ് സിറ്റി എന്നിവയെ തലസ്ഥാന നഗരി യുമായി ബന്ധിപ്പിക്കും.
രണ്ടാം ഘട്ടത്തില്‍ ഖലീഫ സിറ്റി, ബനിയാസ്, ഷഹാമ, അൽ ഫലാഹ് തുടങ്ങിയ മേഖല കളില്‍ നിന്നും അബു ദാബി നഗരത്തിലേക്കും തിരിച്ചുമുള്ള സര്‍വ്വീസ് ആരംഭിക്കും.
സ്വകാര്യ മേഖല യുടെ സഹകരണ ത്തോടെ യാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ട സർവീസുകൾ അൽ ഗസൽ ട്രാൻസ് പോർട്ട് കമ്പനി, എമിറേറ്റ്‌സ് ടാക്സി എന്നീ സ്ഥാപന ങ്ങ ളു മായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്.