അബുദാബി ടോൾ ഗേറ്റ് : റജിസ്‌ട്രേഷൻ തുടക്ക മായി

September 8th, 2019

department-of-transport-dot-launch-abu-dhabi-toll-gate-ePathram
അബുദാബി : ഒക്ടോബര്‍ 15 മുതല്‍ പ്രാബല്യ ത്തിൽ വരുന്ന അബുദാബി ടോൾ ഗേറ്റ് സംവി ധാന ത്തിന് മുന്നോടി യായി അബു ദാബി യിലെ വാഹന ങ്ങള്‍ ഇപ്പോൾ സൗജന്യമായി റജിസ്റ്റർ ചെയ്യാം എന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

ഗതാഗത ക്കുരുക്ക് കുറക്കുക, പ്രാദേ ശിക ഗതാ ഗത മേഖല യുടെ കാര്യക്ഷമത വര്‍ദ്ധി പ്പിക്കുക എന്നീ ലക്ഷ്യ ങ്ങള്‍ മുന്‍ നിറുത്തിയാണ് അൽ മഖ്ത, മുസ്സഫ, ശൈഖ് സായിദ് ബ്രിഡ്ജ്, ശൈഖ് ഖലീഫ ബ്രിഡ്ജ് എന്നീ പ്രധാന പാല ങ്ങളിൽ ടോൾ ഗേറ്റ് സ്ഥാപി ച്ചിരി ക്കുന്നത്.

ഒക്ടോബര്‍ 15 കഴിഞ്ഞാല്‍  100 ദിർഹം റജിസ്‌ട്രേഷൻ ഫീസ് നല്‍കണം. മറ്റു എമി റേറ്റു കളി ലെ വാഹന ങ്ങൾ ക്ക് റജിസ്ട്രേഷൻ സമയത്ത് 100 ദിർഹം ഈടാക്കും എന്നാല്‍ 50 ദിർഹം അക്കൗ ണ്ടിൽ വരവു വെക്കുന്ന തായി രിക്കും.

അബുദാബി ഗതാഗത വകുപ്പിന്റെ വെബ്‌ സൈറ്റ് വഴിയോ സർക്കാർ സേവന കേന്ദ്ര ങ്ങൾ വഴിയോ റജിസ്‌ട്രേ ഷൻ നടത്താം. ആദ്യ ഘട്ടത്തിൽ വ്യക്തി ഗത വാഹ ന ങ്ങളും രണ്ടാം ഘട്ട ത്തിൽ കമ്പനി വാഹന ങ്ങളും റജിസ്റ്റര്‍ ചെയ്യാം.

വാഹന ത്തിന്‍റെ പ്ലേറ്റ് നമ്പർ, റജിസ്റ്റർ ചെയ്ത എമിറേറ്റ്, എമിറേറ്റ് ഐ. ഡി. നമ്പരും കാലാ വധിയും, മൊബൈൽ ഫോണ്‍ നമ്പർ, ഇ – മെയിൽ വിലാസം, പാസ്സ് വേർഡ് എന്നിവ നൽകി അക്കൗണ്ട് ക്രിയേറ്റ് ചെയ്താൽ കിട്ടുന്ന യൂസർ ഐ. ഡി. യും ഒ. ടി. പി. യും ഉപയോഗിച്ച് ലോഗിൻ ചെയ്യാം. അതോടൊപ്പം ബാങ്ക് – ക്രെഡിറ്റ് കാര്‍ഡ് വിവര ങ്ങളും നല്‍കി യിരി ക്കണം. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്ക് ടെല്ലർ മെഷ്യന്‍ വഴി പണം അടക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കും.

- pma

വായിക്കുക: , , , , , , , ,

Comments Off on അബുദാബി ടോൾ ഗേറ്റ് : റജിസ്‌ട്രേഷൻ തുടക്ക മായി

ഓൺ ലൈൻ വഴി ഹാഫിലാത്ത് കാര്‍ഡില്‍ പണം ഇടാം

April 17th, 2019

abudhabi-bus-card-hafilat-ePathram
അബുദാബി : തലസ്ഥാന എമിറേറ്റില്‍ പൊതു ഗതാ ഗത സേവനം നടത്തി വരുന്ന ബസ്സ് യാത്ര ക്കായി ഉപയോഗി ക്കുന്ന ഹാഫിലാത്ത് പ്രീ പെയ്ഡ് കാർഡു കളിൽ ഓൺ ലൈൻ വഴി പണം ഇടുവാനുള്ള സംവിധാനം ഒരുക്കി യതായി അധികൃതര്‍ അറിയിച്ചു.

ഗതാ ഗത വകുപ്പിന്റെ വെബ് സൈറ്റ് സന്ദര്‍ശി ക്കുകയും ‘റീച്ചാര്‍ജ്ജ് ഹാഫി ലാത്ത് കാര്‍ഡ്’ എന്ന ഓപ്ഷ നിലൂടെ പണം അടക്കാന്‍ സാധിക്കുന്നതു മാണ്.

ഇതു കൂടാതെ ഗതാഗത സംവിധാനത്തെ വിശദീ കരി ക്കുന്ന വെബ് സൈറ്റിലും ഹാഫി ലാത്ത് കാര്‍ഡ് റീച്ചാര്‍ജ്ജ് ചെയ്യുവാന്‍ കഴിയും എന്നും ഗതാഗത വിഭാഗം അറിയിച്ചു.

പൊതു ഗതാഗത സംവി ധാനവും സേവന വും മെച്ച പ്പെടു ത്തുന്ന തിന്റെ ഭാഗ മായി ഏപ്രില്‍ ആദ്യ ത്തില്‍ തുടക്കം കുറിച്ച അലൈന്‍ – ദുബായ് ബസ്സ് സര്‍വ്വീ സിന് പൊതു ജനങ്ങളില്‍ നിന്നും മികച്ച പ്രതി കരണ ങ്ങള്‍ ലഭിച്ചു കൊണ്ടിരി ക്കുന്നു.

*Tag : AbuDhabi Bus 

- pma

വായിക്കുക: ,

Comments Off on ഓൺ ലൈൻ വഴി ഹാഫിലാത്ത് കാര്‍ഡില്‍ പണം ഇടാം

ബസ്സ് റൂട്ടു കളില്‍ മാറ്റം : എക്സ് പ്രസ്സ് സർവ്വീസ് ആയി പുതിയ റൂട്ടുകൾ

December 23rd, 2018

abudhabi-bus-service-by-itc-ePathram
അബുദാബി : തലസ്ഥാനത്തെ ബസ്സ് റൂട്ടു കളില്‍ ഗതാ ഗത വകുപ്പ് സമഗ്ര മായ മാറ്റ ങ്ങൾ വരുത്തി. നിലവിലെ സര്‍വ്വീ സുകള്‍ വിപുലീ കരിക്കു കയും അതോ ടൊപ്പം പുതിയ റൂട്ടുകള്‍ ആരം ഭിക്കു കയും ചെയ്തു.

ഡിസംബര്‍ 21 മുതലാണ് പുതിയ പരിഷ്‌കാരം നിലവില്‍ വന്നത്. നിലവിലെ ഓര്‍ഡനറി – ഇന്റര്‍ സിറ്റി ബസ്സു കള്‍ക്ക് പുറമെ പുതിയ എക്സ് പ്രസ്സ് ബസ്സ് സര്‍ വ്വീ സും തു ടങ്ങി യിട്ടുണ്ട്.

ബസ്സ് റൂട്ട് നമ്പര്‍ 32 ഇനി മുതല്‍ നമ്പര്‍ 22 ആയും റൂട്ട് നമ്പര്‍ 31 ല്‍ മാറ്റം വരുത്തി റൂട്ട് നമ്പര്‍ 21 ആയും എയര്‍ പോര്‍ട്ട് റോഡ് വഴി സര്‍ വ്വീസ് നടത്തും. റൂട്ട് നമ്പര്‍ 52 മാറ്റം വരുത്തി, നമ്പര്‍ 42 എന്നാക്കി യാണ് നഗരത്തില്‍ ഇനി മുതല്‍ സര്‍വ്വീസ് നടത്തുക.

30 മിനിറ്റ് ഇടവേള കളി ലായി പ്രധാനപ്പെട്ട നാല് റൂട്ടു കളിലാണ് എക്സ് പ്രസ്സ് സര്‍വ്വീസ് ആരം ഭിച്ചത്.

ഖാലിദിയ്യ ചില്‍ഡ്രന്‍സ് ഗാര്‍ഡനില്‍ നിന്ന് ആരംഭിച്ച ബസ്സ് നമ്പര്‍ X2, X3 എന്നിവ യും അല്‍ സാഹിയ കോര്‍ ണിഷ് ഹോസ്പിറ്റ ലില്‍ നിന്നും ആരംഭിച്ച X4, X5 എന്നിവ യും അല്‍ മഖ്ത ഇന്റര്‍ ചേഞ്ച് വരെ യാണ് സര്‍വ്വീസ് നടത്തുക.

പ്രത്യേകം നിറ ങ്ങളിൽ അടയാള പ്പെടു ത്തിയ സ്റ്റോപ്പു കളില്‍ മാത്ര മായിരിക്കും എക്സ് പ്രസ്സ് ബസ്സു കള്‍ നിറുത്തുന്നത്.

*Tag : AbuDhabi Bus 

- pma

വായിക്കുക: , , , ,

Comments Off on ബസ്സ് റൂട്ടു കളില്‍ മാറ്റം : എക്സ് പ്രസ്സ് സർവ്വീസ് ആയി പുതിയ റൂട്ടുകൾ

അബുദാബി ബസ്സ് സര്‍വ്വീസ് : ഓരോ റൂട്ടിലും 15 മിനിറ്റു കൂടുമ്പോള്‍ ബസ്സു കള്‍

June 19th, 2018

abudhabi-bus-service-by-itc-ePathram
അബുദാബി : പൊതു ഗതാഗത സംവി ധാനവും സേവന വും മെച്ച പ്പെടു ത്തുന്ന തിന്റെ ഭാഗ മായി അബു ദാബി ഗതാ ഗത വകുപ്പ് ബസ്സ് സര്‍വ്വീ സില്‍ സമഗ്ര മായ മാറ്റ ങ്ങൾ വരുത്തി. ഓരോ റൂട്ടിലും ഇനി മുതൽ 15 മിനിറ്റു കൂടു മ്പോള്‍ ബസ്സുകള്‍ ഉണ്ടായി രിക്കും എന്ന് ഇന്റഗ്രേ റ്റഡ് ട്രാന്‍സ്‌ പോര്‍ട്ട് സെന്റ ര്‍ (ഐ. ടി. സി.) അധികൃതര്‍ അറിയിച്ചു.

ഇക്കഴിഞ്ഞ ഈദുൽ ഫിത്വർ ദിവസം (ജൂൺ 15) മുതലാ ണ് പുതു ക്കിയ സമയ ക്രമം. അബു ദാബി ഇന്റർ നാഷ ണൽ എയർ പോർട്ട്, അല്‍ റഹ ബീച്ച്, യാസ് ഐലൻഡ്, അല്‍ റീം ഐലൻഡ്, അല്‍ മഖ്താ ഈസ്റ്റ്,  അബു ദാബി ഗേറ്റ് സിറ്റി തുടങ്ങിയ സ്ഥല ങ്ങളി ലേക്കാണ് സർവ്വീസുക ളുടെ എണ്ണം വർദ്ധി പ്പിച്ചത്. നിലവിൽ 30 മിനിറ്റു കൂടു മ്പോഴായിരുന്നു ഈ റൂട്ടുക ളിൽ ബസ്സു കൾ സർവ്വീസ് നടത്തിയിരുന്നത്. ഖലീജ് ടൈംസ്  റിപ്പോർട്ട് ചെയ്ത താണ് ഈ വാർത്ത.

അബുദാബി കൂടാതെ അല്‍ ഐന്‍ നഗര ത്തിലും പ്രാന്ത പ്രദേശ ങ്ങളി ലേക്കു മുള്ള റൂട്ടു കളിലും പുതിയ പരി ഷ്‌ ക്കാര ങ്ങള്‍ നിലവില്‍ വന്ന തായി ഇന്റ ഗ്രേറ്റഡ് ട്രാന്‍സ്‌ പോര്‍ട്ട് സെന്റര്‍ (ഐ. ടി. സി.) അധികൃതര്‍ അറി യിച്ചു.

പൊതു ഗതാഗത സംവിധാനം വിപുലീ കരി ക്കുന്നതി ന്റെ ഭാഗ മായി അവധി ദിവസ ങ്ങളില്‍ ബസ്സു കളുടെ എണ്ണം വർദ്ധിപ്പിക്കും.

- pma

വായിക്കുക: , , ,

Comments Off on അബുദാബി ബസ്സ് സര്‍വ്വീസ് : ഓരോ റൂട്ടിലും 15 മിനിറ്റു കൂടുമ്പോള്‍ ബസ്സു കള്‍

Page 6 of 6« First...23456

« Previous Page « ഏഴ് എക്സ് ചേഞ്ചു കളിലൂടെ യുള്ള പണം ഇട പാടു കള്‍ യു. എ. ഇ. നിരോധിച്ചു
Next » ലോക കപ്പിൽ ഇംഗ്ലീഷ് വിജയം : ഇംഗ്ലണ്ട് 2. ട്യൂണിഷ്യ 1. »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha