അബുദാബി : അതിവേഗ എക്സ് പ്രസ്സ് ബസ്സ് സർവ്വീസ് രണ്ടാം ഘട്ടം ജൂണ്‍ മുപ്പതു മുതല്‍ തുടക്കം കുറിച്ചു. തലസ്ഥാന നഗരിയില്‍ നിന്നും എമിറേറ്റിന്‍റെ വിവിധ മേഖലകളിലേക്കും തിരിച്ചും അതിവേഗം യാത്ര ചെയ്യാവുന്ന വിധത്തില്‍ ഇടക്കു സ്റ്റോപ്പുകള്‍ ഇല്ലാത്ത അബുദാബി എക്സ്‌പ്രസ്സ് ബസ്സ് സർവ്വീസ് ആദ്യ ഘട്ടം ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ആരംഭിച്ചത്. ഇതിന്‍റെ വിജയത്തെ തുടര്‍ന്നാണ് കൂടുതൽ മേഖല കളിലേക്ക് സര്‍വ്വീസ് വ്യാപിപ്പിക്കുന്നത് എന്ന് ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്‍റര്‍ (ITC) അറിയിച്ചു.
In light of the great success achieved by the public buses express service "AD Express" and the increasing demand for it, more than 70,000 passengers have been transported since last April 14… pic.twitter.com/QC9L44cpWS
— "ITC" مركز النقل المتكامل (@ITCAbuDhabi) June 30, 2022
അബുദാബിയില്‍ നിന്നും ബനിയാസ് ടാക്സി സ്റ്റേഷൻ, മഫ്റഖ് വർക്കേഴ്സ് സിറ്റി, ലൈഫ് ലൈൻ ഹോസ്പിറ്റൽ ബസ്സ് സ്റ്റോപ്പ്, അൽദഫ്ര യിലെ മിർഫ സിറ്റി, സായിദ് സിറ്റി എന്നിവിടങ്ങളിലേക്കാണ് രണ്ടാം ഘട്ട സർവ്വീസ് ആരംഭിച്ചത്.
തിരക്കുള്ള സമയങ്ങളിൽ 10 മിനിറ്റ് ഇടവേളകളിലും സാധാരണ സമയങ്ങളിൽ 25 മിനിറ്റ് ഇടവേളകളിലും ബസ്സ് സർവ്വീസ് നടത്തും. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 5 മണി മുതൽ രാത്രി 10 മണി വരെയും അവധി ദിവസങ്ങളിൽ പുലർച്ചെ ഒരു മണി വരെയും ബസ്സ് സർവ്വീസ് ഉണ്ടാവും.
ആദ്യ ഘട്ടത്തിൽ 38 ബസ്സുകൾ നടത്തിയ 14,500 ട്രിപ്പു കളിലൂടെ 70,000 പേർക്കു യാത്ര ചെയ്യാന്‍ കഴിഞ്ഞു. എന്ന് ഗതാഗത വകുപ്പ് അറിയിച്ചു.