അജ്മാൻ : അബുദാബിയിലേക്ക് അതിവേഗ ബസ്സ് സർവ്വീസുമായി അജ്‌മാൻ ട്രാൻസ്‌പോർട്ട് അഥോറിറ്റി. ആഴ്ചയിൽ എല്ലാ ദിവസവും അജ്മാനിൽ നിന്നും അബു ദാബിയിലേക്കും തിരിച്ച് അജ്മാനിലേക്കും സർവ്വീസ് നടത്തുന്നതിനായി ക്യാപിറ്റൽ എക്സ്പ്രസ്സ് ബസ്സ് കമ്പനി യുമായി അജ്‌മാൻ ഗതാഗത വകുപ്പ് ധാരണാ പത്ര ത്തിൽ ഒപ്പു വെച്ചു.
കരാര്‍ പ്രകാരം അജ്മാൻ എമിറേറ്റിലെ അൽ മുസല്ല ബസ്സ് സ്റ്റേഷനിൽ നിന്നും അബുദാബി എമിറേറ്റിലേ ക്കും തിരിച്ചും ദിവസവും 4 ഫാസ്റ്റ് ലൈൻ ബസ്സുകൾ ഒരുക്കും. ഒരു വശത്തേക്കുള്ള ടിക്കറ്റ് നിരക്ക് 35 ദിർഹം ആയിരിക്കും.
അജ്മാനിൽ നിന്ന് ആദ്യ ട്രിപ്പ് ദിവസവും രാവിലെ 7 മണിക്ക് പുറപ്പെടും. അവസാന ട്രിപ്പ് വൈകുന്നേരം 6 മണിക്കും ആയിരിക്കും.
അതു പോലെ അബുദാബി ബസ്സ് സ്റ്റേഷനിൽ നിന്നും അജ്മാനിലേക്കുള്ള ആദ്യ ട്രിപ്പ് രാവിലെ 10 മണിക്ക് ആരംഭിക്കും. വൈകുന്നേരം 9 മണിക്ക് ആയിരിക്കും അവസാന ബസ്സ്.
- Image Credit : Twitter