അബുദാബി യിൽ വികസന പദ്ധതികൾക്ക് അംഗീകാരം

October 15th, 2016

new-logo-abudhabi-2013-ePathram
അബുദാബി : അടിസ്‌ഥാന സൗകര്യ വികസന പദ്ധതികൾ ഉൾപ്പെടെ അബുദാബി എമിറേറ്റിൽ കോടി ക്കണക്കിന് ദിർഹ ത്തിന്റെ നിർമ്മാണ വികസന പദ്ധതികൾക്ക് അബുദാബി എക്സി ക്യൂട്ടീവ് കൗൺസിലിന്റെ അംഗീ കാരം ലഭിച്ചു.

ഇതിൽ ഏറ്റവും പ്രാധാന്യം, അല്‍ സഹിയാ ഇന്‍ഫ്രാ സ്ട്രെക്ച്ചര്‍ പ്രൊജക്റ്റ് എന്ന പദ്ധതി യാണ്. 249 മില്യൺ ദിർഹത്തിന്റെ ഈ പദ്ധതി യിലൂടെ തലസ്ഥാന നഗരി യിലെ ഗതാഗത പ്രശ്ന ങ്ങൾക്ക് ശാശ്വത പരിഹാര മാവും എന്നാണു കരുത പ്പെടുന്നത്.

വർദ്ധിച്ചു വരുന്ന ഗതാഗത കുരുക്കിൽ നിന്നും നഗര വാസി കൾക്ക് ഇതോടെ ആശ്വാസ മാകും. റോഡ് വിക സന ത്തോടൊപ്പം ഗതാഗത തിരക്ക് ലഘൂ കരിക്കുവാ നുള്ള ഈ പദ്ധതി കളെ നഗര വാസി കൾ സ്വാഗതം ചെയ്തു.

അൽ ഫിർദൗസ്, ടെൻത് സ്ട്രീറ്റ്, അബു ദാബി മാൾ, ബീച്ച് റൊട്ടാന, ലെ – മെറിഡിയൻ എന്നീ റോഡു കളുടെ നവീ കരണവും വിപുലീ കരണവും ഈ പദ്ധതി യിൽ ഉൾ പ്പെടുന്നു.

അബുദാബി യിലെ ഏറ്റവും വലിയ ജന വാസ പ്രദേശ മായി രുന്ന പഴയ ടൂറിസ്റ്റു ക്ലബ്ബ് ഏരിയ അഥവാ ടി. സി. എ. എന്ന ഭാഗ മാണ് ഇപ്പോൾ അൽ സഹിയാ എന്ന് അറിയ പ്പെടുന്നത്.

നഗര വികസനം കൂടാതെ സ്‌കൂൾ – കോളേജ് റോഡു കളുടെ വികസനം, സ്വദേശി കൾക്കുള്ള ഹൌസിംഗ് ലോണു കൾ എന്നിവ യും ഈ പദ്ധതി യിൽ ഉൾ പ്പെ ടുന്നു.

- pma

വായിക്കുക: , , ,

Comments Off on അബുദാബി യിൽ വികസന പദ്ധതികൾക്ക് അംഗീകാരം

അബുദാബി യില്‍ ക്ഷേത്ര ത്തിന് സ്ഥലം അനുവദിച്ചു

October 12th, 2016

അബുദാബി : എമിറേറ്റിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രം നിര്‍മ്മിക്കാന്‍ അല്‍ വത്ബ യില്‍ അബുദാബി സര്‍ക്കാര്‍ അനുവദിച്ച അഞ്ചേക്കര്‍ സ്ഥലം ഏറ്റെടുത്ത തായും ഒരു വര്‍ഷ ത്തിനകം നിര്‍മാണം പൂര്‍ത്തി യാക്കു മെന്നും ക്ഷേത്ര നിര്‍മ്മാണ ഏകോപന കമ്മിറ്റി യുടെ തലവനും വ്യവസായ പ്രമുഖനു മായ ഡോ.ബി. ആർ. ഷെട്ടി അറിയിച്ചു.

ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍ററിൽ നടത്തിയ വാര്‍ത്താ സമ്മേളന ത്തിലാണ് അദ്ദേഹം ഇക്കാര്യം അറി യിച്ചത്. അബുദാബി നഗര ത്തിൽ നിന്നും 30 കിലോ മീറ്റർ അകലെ അൽ വത്ബ യിൽ അൽ അമീൻ റോഡിന് സമീപ ത്താണ് സ്ഥലം അനുവദിച്ചത്.

ക്ഷേത്ര നിര്‍മ്മാണ ചെലവ് പൂര്‍ണ്ണ മായും അബു ദാബി സര്‍ക്കാര്‍ വഹിക്കും.

2017 ജനുവരി 26ന് നടക്കുന്ന ഇന്ത്യന്‍ റിപ്പബ്ളിക് ദിന ആഘോഷ ചടങ്ങിലെ മുഖ്യ അതിഥി യായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പങ്കെടുക്കു ന്നുണ്ട്. അതിന് മുമ്പ് ക്ഷേത്ര ത്തിന്‍െറ തറക്കല്ലിടും.

മഹാവിഷ്ണു, പരമ ശിവൻ, അയ്യപ്പൻ തുട ങ്ങിയ പ്രതിഷ്ഠ കൾ ക്ഷേത്ര ത്തിൽ ഉണ്ടാവും എന്നും നിർമ്മാണ പ്രവർത്തന ങ്ങളുടെ മുന്നോടി യായി കൺ സൾട്ടൻസി യെ നിയമി ച്ചതായും ക്ഷേത്ര നിർമ്മാണ ത്തിന്റെ വിശദാംശ ങ്ങൾ ഏതാനും ദിവസ ങ്ങൾക്കകം ഔദ്യോഗിക മായി പ്രഖ്യാപിക്കും എന്നും അടുത്ത ദുർഗ്ഗാഷ്ടമി ക്ക് മുൻപായി ക്ഷേത്രം പണി പൂർ ത്തി യാക്കു ക യാണ് ലക്ഷ്യം എന്നും ഡോ. ബി. ആർ. ഷെട്ടി അറി യിച്ചു.

- pma

വായിക്കുക: , ,

Comments Off on അബുദാബി യില്‍ ക്ഷേത്ര ത്തിന് സ്ഥലം അനുവദിച്ചു

വേട്ടപ്പരുന്തുകളുടെ പ്രദര്‍ശനം ആരംഭിച്ചു

October 4th, 2016

abudhabi-falcon-exhibition-ePathram
അബുദാബി : പതിനാലാമത് ഇന്റര്‍ നാഷണല്‍ ഹണ്ടിംഗ് ആന്‍ഡ് ഇക്വസ്ട്രി യന്‍ എക്സിബിഷന് അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ തുടക്ക മായി. അബുദാബി സ്പോർട്ട്സ് കൗൺസിൽ ചെയർമാൻ ശൈഖ് നഹ്യാൻ ബിൻ സായിദ് അൽ നഹ്യാൻ ‘അഡിഹെക്സ്‘ഉദ്ഘാടനം ചെയ്തു.

അറബ് ജീവിത ത്തിന്റെ സന്തത സഹചാരി കളായ വേട്ട പ്പരു ന്തു കളുടെ വിപുല മായ ശേഖര മാണ് ഈ പ്രദർ ശന ത്തിൽ ഉണ്ടാവുക. ലക്ഷങ്ങള്‍ വില യുള്ള വേട്ട പ്പരു ന്തുകള്‍ കൂടാതെ ആയുധ ങ്ങള്‍, അവ ഉപയോഗി ക്കേണ്ട തായ രീതികള്‍ എന്നിവ സന്ദർശ കർ ക്ക് വിശദീ കരിച്ചു കൊടുക്കും.

വേട്ടപ്പട്ടി കളു ടെയും കുതിര കളു ടെയും ഒട്ടക ങ്ങളും നായാട്ടി നായി ഉപ യോഗി ക്കുന്ന പഴയതും ഏറ്റവും നവീന ങ്ങളു മായ വാഹന ങ്ങളു ടെയും പ്രദര്‍ശന വും വിപണന വുമാ ണ് ഈ എക്സി ബിഷന്റെ മറ്റൊരു ആകർഷ ണീയത.

അറേബ്യൻ നാടന്‍ പാട്ടുകള്‍, നൃത്ത നൃത്യങ്ങള്‍, പരമ്പ രാഗത ഭക്ഷണ ങ്ങൾ, വസ്ത്രങ്ങള്‍, നെയ്ത്തു രീതികള്‍ തുടങ്ങിയവ നാലു ദിവസ ങ്ങളി ലായി നടക്കുന്ന പ്രദര്‍ശന ത്തിന്റെ ഭാഗ മാകും.

ഇന്ത്യ അടക്കം വിവിധ ലോക രാജ്യങ്ങളിൽ നിന്നുള്ള ഫാൽക്കൺ സ്പെഷ്യലിസ്റ്റു കളും വേട്ടക്കാരും ഈ എക്സി ബിഷനിൽ പങ്കെടുക്കുവാൻ എത്തി ച്ചേർന്നി ട്ടുണ്ട്.

- pma

വായിക്കുക: ,

Comments Off on വേട്ടപ്പരുന്തുകളുടെ പ്രദര്‍ശനം ആരംഭിച്ചു

റിപ്പബ്ലിക് ദിന പരേഡില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് മുഖ്യാതിഥി

October 3rd, 2016

uae-president-sheikh-khalifa-with-sheikh-muhammed-epathram
അബുദാബി : ന്യൂദല്‍ഹി യില്‍ 2017 ജനുവരി 26 ന് നട ക്കുന്ന ഇന്ത്യന്‍ റിപ്പബ്ലിക് ദിന ആഘോഷ പരിപാടി കളില്‍ അബു ദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറു മായ ജനറല്‍ ശൈഖ് മുഹ മ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ മുഖ്യാതിഥി ആയി സംബന്ധിക്കും.

ചടങ്ങു കളില്‍ മുഖ്യാതിഥി ആകുവാനുള്ള ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി യുടെ ക്ഷണ ത്തിന് നന്ദി അറി യിച്ച് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ കത്ത് അയച്ചതായി ഞായറാഴ്ച അദ്ദേഹ ത്തിന്‍െറ ഒൗദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ അറിയിച്ചു. ശൈഖ് മുഹമ്മദ് ബിന്‍ സായിദിനെ ക്ഷണിച്ച വിവരം വിദേശ കാര്യ വക്താവ് വികാസ് സ്വരൂപ് ട്വീറ്റ് ചെയ്തു.

ശൈഖ് മുഹമ്മദ് ബിന്‍ സായിദി ന്‍െറ ഇന്ത്യാ സന്ദര്‍ശനം ഇരു രാജ്യ ങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധം കൂടു തല്‍ ശക്ത മാക്കും എന്നും യു. എ. ഇ. യും ഇന്ത്യയും തമ്മിലുള്ള വ്യാപാര ത്തില്‍ വര്‍ദ്ധനവ് ഉണ്ടാകു വാനും ഈ സന്ദര്‍ശനം സഹായക മാകും എന്നും പ്രതീക്ഷി ക്കുന്നു.

- pma

വായിക്കുക: ,

Comments Off on റിപ്പബ്ലിക് ദിന പരേഡില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് മുഖ്യാതിഥി

മലയാളി സമാജം പുതിയ കെട്ടിട ത്തിന്റെ ഉദ്ഘാടനം വെള്ളി യാഴ്ച

September 27th, 2016

abudhabi-malayalee-samajam-logo-epathram അബുദാബി : മലയാളി സമാജ ത്തിന്റെ പുതിയ കെട്ടിടത്തി ന്റെ ഉദ്‌ഘാടനം യു. എ. ഇ. സാംസ്‌കാ രിക വിജ്ഞാന വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ നിർവ്വ ഹിക്കും എന്ന് സമാജം ഭാര വാഹി കള്‍ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

പ്രവർത്തന മികവിന്റെ അമ്പതാണ്ട് അടുക്കുന്ന ഈ വേള യിലാണ് അബു ദാബി മലയാളി സമാജം വിപുല മായ സൗകര്യ ങ്ങളോടെ നിർമ്മിച്ച പുതിയ കെട്ടിടത്തി ലേക്ക് പ്രവർ ത്തനം മാറ്റു ന്നത്.

2016 സെപ്റ്റംബർ മുപ്പതിന് വെള്ളി യാഴ്ച വൈകു ന്നേരം ഏഴര മണി ക്കാണ് പുതിയ കെട്ടിടത്തി ന്റെ ഉദ്ഘാടനം.

മുസഫ യില്‍ വ്യവസായ നഗരി യിൽ സെക്ടർ 34 ൽ സെന്റ് പോൾസ് ചർച്ചിന് സമീപ ത്തായി ട്ടാണ് (കെ. എം. ട്രേഡിംഗ് നു പിന്നില്‍) ഈ കെട്ടിടം സ്ഥിതി ചെയ്യു ന്നത്.

ആയിര ത്തോളം ആളു കള്‍ക്ക് ഇരിക്കാന്‍ സൗകര്യ മുള്ള ഓഡി റ്റോറി യവും ഓഫീസും മിനി ഹാളു കളും ലൈബ്ര റിയും കുട്ടി കള്‍ക്കും മുതിര്‍ന്ന വര്‍ ക്കു മുള്ള കളി സ്ഥല ങ്ങളും കാന്റീനും അടക്ക മുള്ള സൗകര്യം പുതിയ കെട്ടിട ത്തിലുണ്ട്.

ഉദ്‌ഘാടന ചടങ്ങിൽ സമാജം രക്ഷാധി കാരി കളായ പ്രമുഖ വ്യവസാ യികൾ എം. എ. യൂസഫലി, ഡോ. ബി. ആർ. ഷെട്ടി, ഡോ. ഷംഷീർ വയലിൽ, അദീബ് അഹമ്മദ്, ജെമിനി ഗണേഷ് ബാബു, ലൂയിസ് കുര്യാ ക്കോസ്, ബാലൻ വിജയൻ തുടങ്ങി യവരും അബു ദാബി യിലെ സംഘടനാ പ്രതി നിധി കളും സംബന്ധിക്കും എന്നും സമാജം ഭാര വാഹി കൾ അറിയിച്ചു.

മലയാളി സമാജം പ്രസിഡന്റ് ബി. യേശു ശീലൻ, വൈസ് പ്രസിഡന്റ് പി. ടി. റഫീഖ്, ആക്ടിംഗ് സെക്രട്ടറി മെഹ ബൂബ് അലി, ചീഫ് കോഡി നേറ്റർ എ. എം. അൻസാർ, കലാ വിഭാഗം സെക്രട്ടറി അബ്ദുൽ ഖാദർ തിരു വത്ര, ട്രഷറർ ഫസലുദ്ധീൻ, മീഡിയ കോഡിനേറ്റർ ജലീൽ ചോല യിൽ എന്നിവർ വാർത്താ സമ്മേളന ത്തിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

Comments Off on മലയാളി സമാജം പുതിയ കെട്ടിട ത്തിന്റെ ഉദ്ഘാടനം വെള്ളി യാഴ്ച

Page 114 of 115« First...102030...111112113114115

« Previous Page« Previous « സ്വാശ്രയ മെഡിക്കൽ പ്രവേശനം : നിയമസഭയിൽ വാക്കേറ്റം
Next »Next Page » ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് അലൂംനെ വാര്‍ഷികം ആഘോഷിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha