അബുദാബി : ജീവത്യാഗം ചെയ്ത സൈനികരെ, രക്ത സാക്ഷി ദിന മായ നവംബര്‍ 30 ന് രാഷ്ട്രം അനുസ്മരിക്കും.
രക്ത സാക്ഷിദിന ത്തില്‍ പൊതു അവധി ആയിരിക്കും. മന്ത്രാ ലയ ങ്ങളിലും പൊതു സ്ഥാപന ങ്ങളിലും സര്‍ക്കാര്‍ ആസ്ഥാന ങ്ങളിലും രാവിലെ 8 മണി മുതല്‍ 11.30 വരെ ദേശീയ പതാക താഴ്ത്തി ക്കെട്ടും. തുടര്‍ന്ന് 11.31ന് ദേശീയ ഗാന ത്തോടൊപ്പം പതാക ഉയര്‍ത്തും.
അബുദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഉപ സര്‍വ്വ സൈന്യാ ധി പനു മായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃ ത്വ ത്തില്‍ രക്ത സാക്ഷി കള്‍ ക്കായുള്ള പദ്ധതി കള്‍ നടപ്പാക്കി വരുന്ന തായി രക്ത സാക്ഷികളുടെ കുടുംബ ക്ഷേമ വിഭാഗം ഡയരക്ടര്‍ ശൈഖ് ഖലീഫ ബിന്‍ തഹ്നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാന്‍ അറിയിച്ചു.
രക്ത സാക്ഷി ദിനാചരണ ത്തിന്റെ ഭാഗ മായി ‘The_UAE_Remembers’ എന്ന് ഹാഷ് ടാഗ് ചെയ്തു കൊണ്ടുള്ള പ്രചാരണ പരി പാടിക്ക് ഗവണ്‍ മെന്റ് ആഹ്വാനം ചെയ്തു.
സോഷ്യല്‍ മീഡിയ കളില്‍ സജീവ മായി നില്‍ക്കുന്ന വിദ്യാര്‍ ത്ഥികളും യുവാ ക്കളും ഹാഷ് ടാഗിന്റെ പ്രചാരകരാണ്‍.