അബുദാബി : യു. എ. ഇ. യിലെ ഇന്ത്യന്‍ സ്ഥാനപതി യായി പവന് കപൂര്‍ ഒക്ടോബര്‍ 31 വ്യാഴാ ഴ്ച ചുമതല യേൽക്കും എന്ന് ഇന്ത്യൻ എംബസ്സി യിലെ ഉദ്യോഗസ്ഥ സ്മിതാ പാന്ഥ് അറിയിച്ചു.
ഇന്ത്യൻഅംബാസ്സിഡര്‍ ആയി 2016 മുതൽ സേവനം അനുഷ്ഠിക്കുന്ന നവ്ദീപ് സിംഗ് സൂരി യുടെ ഒഴി വിലേ ക്കാണ് പവൻ കപൂറി നെ നിയമിച്ചിരിക്കുന്നത്.
2016 മുതൽ ഇസ്രാ യേലിലെ സ്ഥാനപതി യായി സേവനം അനുഷ്ഠിച്ചിരുന്ന പവന് കപൂറിനെ കഴിഞ്ഞ മാസ ത്തി ലാണ് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാ ലയം, യു. എ. ഇ. യിലേക്ക് നിയമിച്ചത്.