സൗജന്യ മെഡിക്കൽ ക്യാമ്പ് : രജിസ്‌ട്രേഷൻ 19 വരെ

September 17th, 2019

logo-mammootty-fans-uae-chapter-ePathram
അബുദാബി : മമ്മൂട്ടി ഫാൻസ്‌ അബു ദാബി യൂണിറ്റ് ഒരുക്കുന്ന സൗജന്യ മെഡി ക്കൽ ക്യാമ്പ്, സെപ്റ്റം ബർ 20 വെള്ളി യാഴ്ച രാവിലെ 9 മണി മുതൽ അബുദാബി ഇലക്ട്രാ സ്ട്രീറ്റിലെ എൽ. എൽ. എച്ച്. ആശുപത്രി യിൽ വെച്ച് നടക്കും എന്ന് സംഘാടകർ അറിയിച്ചു.

ഈ ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹമുള്ളവർ സെപ്റ്റം ബർ 19 (വ്യാഴാഴ്ച) നു മുൻപേ രജിസ്റ്റർ ചെയ്യണം.

പ്രമേഹം, രക്ത സമ്മര്‍ദ്ദം, ഹൃദ്രോഗം, കൊളസ്ട്രോള്‍ തുടങ്ങിയ രോഗ ങ്ങള്‍ കണ്ടെത്തു വാനുള്ള പരിശോധന കള്‍ വിവിധ രോഗ ചികിത്സ കളില്‍ വിദഗ്ദ രായ ഡോക്ടർ മാരുടെ മേൽ നോട്ട ത്തിൽ നടക്കും. ജീവിത ശൈലി രോഗങ്ങളെ കുറിച്ചുള്ള ബോധ വത്ക്കര ണവും ഈ ക്യാമ്പില്‍ വെച്ച് നടത്തും.

കാരുണ്യ പ്രവർത്തനം മുഖ മുദ്ര യാക്കിയ മമ്മൂട്ടി ഫാൻസ്‌ യു. എ. ഇ. ചാപ്റ്റ റിന്റെ നേതൃത്വ ത്തിൽ പത്മശ്രീ മമ്മൂട്ടി യുടെ ജന്മദിന ആഘോ ഷങ്ങ ളോട് അനു ബന്ധിച്ച് അബുദാബി യുണിറ്റ് നടത്തി വരുന്ന പ്രവർ ത്തന ങ്ങളുടെ ഭാഗ മായി ട്ടാണ് എൽ. എൽ. എച്ച്. ആശു പത്രിയുമായി സഹകരിച്ച് ഈ മെഡിക്കൽ ക്യാമ്പ് ഒരുക്കുന്നത്.

രജിസ്‌ട്രേഷനും മറ്റു വിവരങ്ങൾക്കുമായി വിളിക്കുക : +971 56 323 2746, (മുഹമ്മദ് ഉനൈസ്) +971 56 820 1077 (ഫിറോസ് ഷാ).

- pma

വായിക്കുക: , , , ,

Comments Off on സൗജന്യ മെഡിക്കൽ ക്യാമ്പ് : രജിസ്‌ട്രേഷൻ 19 വരെ

സൗഹൃദ സന്ദേശ വുമായി യു. എ. ഇ. എക്സ്‌ ചേഞ്ച് ഓണാഘോഷം

September 15th, 2019

uae-exchange-center-onam-2019-ePathram

അബുദാബി : യു. എ. ഇ. എക്സ്‌ ചേഞ്ച്, യൂനിമണി, ഫിനാബ്ലർ എന്നീ സ്ഥാപ നങ്ങ ളിലെ ജീവനക്കാര്‍ ഒരുക്കിയ വിപുലമായ ഓണാഘോഷം വിവിധ രാജ്യ ക്കാരുടെ സൗഹൃദം പങ്കിടുന്ന വേദിയായി.

flooral-decoration-onam-2019-uae-exchange-ePathram

‘ഓണം – യു. എ. ഇ. യുടെ സഹിഷ്ണുതാ വർഷത്തിന്ന് ഒരു സമർപ്പണം’ എന്ന ആശയ ത്തില്‍ ഒരുക്കിയ ആഘോഷ പരിപാടി കളില്‍ വിവിധ രാജ്യക്കാരായ ജീവനക്കാർ മൂന്നു ടീമു കളായി പൂക്കള മത്സരം, വടം വലി മത്സരം, കൈ കൊട്ടിക്കളി എന്നിവ സംഘടി പ്പിച്ചു. വിഭവ സമൃദ്ധ മായ ഓണ സദ്യയും ഉണ്ടായിരുന്നു

- pma

വായിക്കുക: , , , , , ,

Comments Off on സൗഹൃദ സന്ദേശ വുമായി യു. എ. ഇ. എക്സ്‌ ചേഞ്ച് ഓണാഘോഷം

പാട്ടും കളി കളു മായി ആർട്ട്സ് മേറ്റ്സ് ഓണാഘോഷം

September 9th, 2019

art-mates-uae-onam-celebrations-2019-ePathram
അബുദാബി : പ്രവാസി കലാ കാര ന്മാരുടെ കൂട്ടായ്മ ആർട്ട്സ് മേറ്റ്സ് വര്‍ണ്ണാഭമായ പരി പാടി കളോടെ ഓണാ ഘോഷം സംഘടിപ്പിച്ചു. മുസ്സഫ യിലെ മലയാളീ സമാജം അങ്കണ ത്തില്‍ ഒരുക്കിയ ആർട്ട്സ് മേറ്റ്സ് ഓണാ ഘോഷം വമ്പിച്ച ജന പങ്കാളിത്തവും വൈവിധ്യ മായ കലാ പ്രകടന ങ്ങൾ കൊണ്ടും ശ്രദ്ധേയമായി.

ആർട്ട്സ് മേറ്റ്സ് അംഗങ്ങള്‍ ഒരുക്കിയ ഹ്രസ്വ സിനിമ കളായ മാഗ്നെറ്റ്, ദയ, ലൂപ്പ്, ടീ ബാഗ്, ഷാഡോ ഐലൻഡ്, ഏകാന്തം തുടങ്ങിയവ പ്രദർശി പ്പിച്ചു.

ansar-koyilandy-inaugurate-art-mates-onam-ePathram

ഷാജി പുഷ്പാംഗദന്‍, അൻസാർ കൊയി ലാണ്ടി, ബി. യേശു ശീലന്‍, സലീം ചിറ ക്കൽ, ബെല്ലോ ബഷീർ, നസീർ പെരുമ്പാവൂർ, അനിൽ കുമാർ, സജിത്ത് കുമാർ, ഷുഹൈബ് പള്ളി ക്കൽ, മുജീബ്, തുടങ്ങിയവർ പ്രസംഗിച്ചു. അജു റഹിം, സുമേഷ് ബാലകൃഷ്‌ണൻ, ലെജി, ഹംസ ഷമീർ, അരുൺ, അഭിലാഷ്, ലിൻസി, മിനി തുടങ്ങിയവർ നേതൃത്വം നൽകി.

art-mates-4-th-family-gathering-onam-2019-at-samajam-ePathram

മുരളി ഗുരുവായൂർ, ഷാഫി തൃത്താല, പ്രമോദ് എടപ്പാൾ, അഭി വേങ്ങര, സുചിത്ര, ദിലീപ്, സുലൈഖ ഹമീദ്, സൗമ്യ, ചാർലി, സാജൻ, അബ്ദുല്ല തുടങ്ങിയ 30 ഓളം കലാ കാരന്മാരുടെ ഓണ പ്പാട്ടുകളും ഓണ ക്കളി കളും ആര്‍ട്ട് മേറ്റ് ഓണാഘോഷം വേറിട്ടതാക്കി.

റെജി മണ്ണേൽ, ആഷിക്ക് നന്നം മുക്ക്, സവാദ് മാറഞ്ചേരി, ദിവ്യ, മിഥുൻ, തുടങ്ങി യവർ അവതാരകര്‍ ആയി രുന്നു.

- pma

വായിക്കുക: , , , , , , , , ,

Comments Off on പാട്ടും കളി കളു മായി ആർട്ട്സ് മേറ്റ്സ് ഓണാഘോഷം

അബുദാബി ടോൾ ഗേറ്റ് : റജിസ്‌ട്രേഷൻ തുടക്ക മായി

September 8th, 2019

department-of-transport-dot-launch-abu-dhabi-toll-gate-ePathram
അബുദാബി : ഒക്ടോബര്‍ 15 മുതല്‍ പ്രാബല്യ ത്തിൽ വരുന്ന അബുദാബി ടോൾ ഗേറ്റ് സംവി ധാന ത്തിന് മുന്നോടി യായി അബു ദാബി യിലെ വാഹന ങ്ങള്‍ ഇപ്പോൾ സൗജന്യമായി റജിസ്റ്റർ ചെയ്യാം എന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

ഗതാഗത ക്കുരുക്ക് കുറക്കുക, പ്രാദേ ശിക ഗതാ ഗത മേഖല യുടെ കാര്യക്ഷമത വര്‍ദ്ധി പ്പിക്കുക എന്നീ ലക്ഷ്യ ങ്ങള്‍ മുന്‍ നിറുത്തിയാണ് അൽ മഖ്ത, മുസ്സഫ, ശൈഖ് സായിദ് ബ്രിഡ്ജ്, ശൈഖ് ഖലീഫ ബ്രിഡ്ജ് എന്നീ പ്രധാന പാല ങ്ങളിൽ ടോൾ ഗേറ്റ് സ്ഥാപി ച്ചിരി ക്കുന്നത്.

ഒക്ടോബര്‍ 15 കഴിഞ്ഞാല്‍  100 ദിർഹം റജിസ്‌ട്രേഷൻ ഫീസ് നല്‍കണം. മറ്റു എമി റേറ്റു കളി ലെ വാഹന ങ്ങൾ ക്ക് റജിസ്ട്രേഷൻ സമയത്ത് 100 ദിർഹം ഈടാക്കും എന്നാല്‍ 50 ദിർഹം അക്കൗ ണ്ടിൽ വരവു വെക്കുന്ന തായി രിക്കും.

അബുദാബി ഗതാഗത വകുപ്പിന്റെ വെബ്‌ സൈറ്റ് വഴിയോ സർക്കാർ സേവന കേന്ദ്ര ങ്ങൾ വഴിയോ റജിസ്‌ട്രേ ഷൻ നടത്താം. ആദ്യ ഘട്ടത്തിൽ വ്യക്തി ഗത വാഹ ന ങ്ങളും രണ്ടാം ഘട്ട ത്തിൽ കമ്പനി വാഹന ങ്ങളും റജിസ്റ്റര്‍ ചെയ്യാം.

വാഹന ത്തിന്‍റെ പ്ലേറ്റ് നമ്പർ, റജിസ്റ്റർ ചെയ്ത എമിറേറ്റ്, എമിറേറ്റ് ഐ. ഡി. നമ്പരും കാലാ വധിയും, മൊബൈൽ ഫോണ്‍ നമ്പർ, ഇ – മെയിൽ വിലാസം, പാസ്സ് വേർഡ് എന്നിവ നൽകി അക്കൗണ്ട് ക്രിയേറ്റ് ചെയ്താൽ കിട്ടുന്ന യൂസർ ഐ. ഡി. യും ഒ. ടി. പി. യും ഉപയോഗിച്ച് ലോഗിൻ ചെയ്യാം. അതോടൊപ്പം ബാങ്ക് – ക്രെഡിറ്റ് കാര്‍ഡ് വിവര ങ്ങളും നല്‍കി യിരി ക്കണം. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്ക് ടെല്ലർ മെഷ്യന്‍ വഴി പണം അടക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കും.

- pma

വായിക്കുക: , , , , , , ,

Comments Off on അബുദാബി ടോൾ ഗേറ്റ് : റജിസ്‌ട്രേഷൻ തുടക്ക മായി

വായിക്കുക: , , , , , , , ,

Comments Off on അബുദാബി ടോൾ ഗേറ്റ് : റജിസ്‌ട്രേഷൻ തുടക്ക മായി

Page 47 of 111« First...102030...4546474849...607080...Last »

« Previous Page« Previous « രാം ജെഠ്മലാനി അന്തരിച്ചു
Next »Next Page » നൗഷാദിന് കെ. എസ്. സി. യിൽ സ്വീകരണം നൽകി  »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha