മാര്‍ച്ച് 12 മുതല്‍ ‘മദർ ഓഫ് നേഷൻ ഫെസ്റ്റിവല്‍’

February 24th, 2019

uae-mother-of-the-nation-festival-2017-ePathram
അബുദാബി : വിനോദ സഞ്ചാര വകുപ്പ് സംഘ ടിപ്പി ക്കുന്ന ‘മദർ ഓഫ് നേഷൻ ഫെസ്റ്റിവല്‍’ മാര്‍ച്ച് 12 മുതല്‍ അബുദാബി കോര്‍ണീഷില്‍ തുടക്ക മാവും. ജനറൽ വിമൻസ് യൂണിയൻ ചെയർ വുമൺ ശൈഖാ ഫാത്തിമ ബിൻത് മുബാ റക്കി നോടുള്ള ആദര സൂചക മായി ഒരു ക്കുന്ന ‘മദർ ഓഫ് നേഷൻ ഫെസ്റ്റി വല്‍’ 12 ദിവസം നീണ്ടു നില്‍ക്കും.

സ്പെഷ്യല്‍ ഒളിംപിക്സ് സോൺ, പ്രോഗ്രസ്സ് സോൺ, ഹാപ്പിനെസ് സോൺ, സൂഖ് എന്നീ നാലു വിഭാഗ ങ്ങളി ലായി നൂറില്‍ അധികം പരി പാടി കള്‍ അരങ്ങേറും. സഹി ഷ്ണുതാ വർഷ ആചരണ ത്തിന്റെ ഭാഗ മായി പ്രത്യേക പരിപാടി കളും ഒരുക്കി യിട്ടുണ്ട്.

തനതു അറബ് ഭക്ഷ്യ വിഭവ ങ്ങള്‍ ലഭ്യമാവുന്ന ഭക്ഷണ ശാലകളും വിനോദ വിജ്ഞാന പരി പാടി കളും മറ്റു അറബ് പൈതൃക ക്കാഴ്ചകളും ‘മദർ ഓഫ് നേഷൻ ഫെസ്റ്റിവല്‍’ കൂടുതല്‍ ആകര്‍ഷക മാക്കും.

- pma

വായിക്കുക: , , , ,

Comments Off on മാര്‍ച്ച് 12 മുതല്‍ ‘മദർ ഓഫ് നേഷൻ ഫെസ്റ്റിവല്‍’

മൂന്ന് മരുന്നു കൾക്ക് നിരോധനം

February 19th, 2019

uae-slash-price-of-medicine-ePathram
അബുദാബി : ആരോഗ്യത്തിനു ദോഷകരം എന്നു കണ്ടെ ത്തിയ മൂന്നു തരം മരുന്നു കൾക്ക് യു. എ. ഇ. യിൽ നിരോധനം ഏര്‍പ്പെടുത്തി. ലൈംഗിക ശേഷി വർദ്ധിപ്പി ക്കുവാനും ദഹന സഹായി എന്നും അറിയപ്പെടുന്ന നസ്ടി, ലപ്പേഡ് മിറക്കിൾ ഹണി, ഫെസ്റ്റൽ എന്നീ മൂന്നു മരുന്നു കളാണ് രക്ത സമ്മർദ്ദം പെട്ടെന്നു താഴ്ന്നു പോകും എന്ന് ചൂണ്ടി ക്കാണിച്ചു കൊണ്ട് ആരോഗ്യ മന്ത്രാ ലയം നിരോധിച്ചത്.

പുരുഷന്മാർ ക്കായി പുറത്തിറക്കുന്ന നസ്ടി ഗുളിക കളിൽ രക്ത സമ്മർദ്ദം വളരെയധികം കുറ ക്കുന്ന തിയോ സിൽ ഡനാഫിൽ എന്ന രാസ വസ്തു വാണ് ചേര്‍ന്നി ട്ടുള്ളത്. ഹൃദ്രോഗി കൾ ക്കും പ്രമേഹ രോഗി കൾക്കും നൈട്രേറ്റ് അട ങ്ങിയ ഗുളിക കഴി ക്കുന്ന വർക്കും ഏറെ ദോഷ കര മാണ് ഈ രാസ വസ്തു.

ലൈംഗിക ശേഷി വർദ്ധിപ്പി ക്കുവാന്‍ ഉപ യോഗി ക്കുന്ന ലപ്പേഡ് മിറക്കിൾ ഹണി, ദഹന സഹായി യായി കഴി ക്കുന്ന ഫെസ്റ്റൽ എന്നിവയില്‍ സിൽ ഡെനാ ഫിൽ എന്ന രാസ വസ്തുവാണ് ചേര്‍ ത്തിട്ടു ള്ളത്.

പ്രകൃതി ദത്ത മായ ചേരുവക കള്‍ ഉപ യോഗി ച്ചിരി ക്കുന്നു എന്നു സൂചിപ്പിച്ചിട്ടുണ്ടെങ്കിലും പേരു വെളി പ്പെടു ത്താത്ത ഘടക ങ്ങൾ ആണ് മരുന്നു കളില്‍ ഉപ യോഗി ച്ചിരി ക്കുന്നത് എന്നും ആരോഗ്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോക്ടര്‍ ആമീൻ ഹുസൈൻ അൽ അമീരി അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on മൂന്ന് മരുന്നു കൾക്ക് നിരോധനം

കെ. പി. ഹക്കീം ഹാജിക്കു സ്വീകരണം നൽകി

February 19th, 2019

reception-to-kannapuram-kp-hakkeem-ePathram
അബുദാബി : സ്വകാര്യ സന്ദർശനാർത്ഥം യു. എ. ഇ. യിൽ എത്തിയ പഴയ കാല പ്രവാസി യും കല്യാ ശ്ശേരി പഞ്ചാ യത്ത് മുസ്ലിം ലീഗ് പ്രസി ഡണ്ടും കണ്ണ പുരം മഹല്ല് ജമാഅത്ത് കമ്മിറ്റി ട്രഷറ റും പാപ്പിനി ശ്ശേരി റേഞ്ച് സിക്ര ട്ടറി യും മദ്രസ്സാ മാനേജ് മെന്റ് സംസ്ഥാന കൗൺ സിലറും കൂടി യായ കെ. പി. ഹക്കീം ഹാജിക്ക് അബു ദാബി യിൽ സ്വീകരണം നൽകി.

കെ-കണ്ണപുരം കെ. എം. സി. സി. യും കണ്ണപുരം മഹൽ പ്രവാസി കൂട്ടായ്മ പെരുമ യും സംയു ക്‌ത മായി അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ സംഘടി പ്പിച്ച സ്വീകരണ യോഗ ത്തിൽ എം. ടി. ഹംസ അദ്ധ്യക്ഷത വഹിച്ചു.

കെ. എം. സി. സി. സംസ്ഥാന സിക്രട്ടറി ഇ. ടി. എം. സുനീർ, ഹംസ നടുവിൽ, ശറഫുദ്ധീൻ കുപ്പം, ടി. പി. മുഹ മ്മദ് ഫായിസ്, കെ. പി. അബ്ദുൽ അസീസ്, പി. കെ. പി. അബൂ ബക്കർ, സുബൈർ മൊയ്തീൻ,  മഹ്‌റൂഫ് ദാരിമി, റിയാസ് തുടങ്ങി യവർ പ്രസംഗിച്ചു.

പി. കെ. മുഹമ്മദ് അമീൻ സ്വാഗതവും പി. കെ. അഷ്‌റഫ് നന്ദിയും പറഞ്ഞു. കെ. എം. സി. സി. യുടെ യും പെരുമ യുടെ യും സ്നേഹോപ ഹാരങ്ങൾ കെ. പി. ഹക്കീം ഹാജി ക്കു സമ്മാനിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on കെ. പി. ഹക്കീം ഹാജിക്കു സ്വീകരണം നൽകി

ഇടി മിന്നലോടെ ശക്ത മായ മഴ

February 17th, 2019

rain-in-abudhabi-2013-march-25-by-hafsal-ahmed-ima-ePathram
അബുദാബി : രാജ്യത്തിന്റെ വിവിധ എമിറേ റ്റു കളില്‍ ശക്തമായ മഴ പെയ്തു.  ശനി യാഴ്ച രാത്രി ഇടി മിന്ന ലോടു കൂടി യും കാറ്റിന്റെ അകമ്പടി യു മായി ട്ടാണ് മഴ പെയ്തത്. കാലാവസ്ഥാ മാറ്റ ത്തിന്റെ മുന്നോടി യായി ട്ടാണ് ഈ മഴ എന്നു കരുതുന്നു.

അബുദാബിയുടെ വിവിധ ഭാഗങ്ങള്‍, ദുബായ്, ഷാർജ, അജ് മാന്‍, റാസൽ ഖൈമ, ഫുജൈറ, ഉമ്മുൽ ഖുവൈൻ എന്നീ എമിറേറ്റു കളിലും മഴ ലഭിച്ചു. ദുബായ് അൽ റുവയ്യ ഏരിയ യില്‍ ആണ് ഏറ്റവും അധികം മഴ ലഭി ച്ചത് എന്ന് ദേശീയ കാലാ വസ്ഥാ നിരീക്ഷണ കേന്ദ്രം അറി യിച്ചു.

റോഡില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിരു ന്നതിനാല്‍ വാഹന ഗതാഗതം പതുക്കെ ആയി രുന്നു. പല യിടത്തും ആകാശം മേഘാവൃത മാണ്.  വീണ്ടും ശക്തമായ മഴ പെയ്യു വാൻ സാദ്ധ്യത ഉള്ളതിനാൽ വാഹനം ഓടി ക്കുന്ന വര്‍ കൂടു തല്‍ ജാഗ്രത പുലര്‍ത്തണം എന്നും അധികൃതര്‍ മുന്നറി യിപ്പു നല്‍കി.

- pma

വായിക്കുക: , , , ,

Comments Off on ഇടി മിന്നലോടെ ശക്ത മായ മഴ

സംഗീത പ്രേമികളുടെ ആദരം : സ്നേഹ പൂര്‍വ്വം കണ്ണുർ ഷരീഫ്

February 7th, 2019

alif-media-sneha-poorvam-kannur-shareef-ePathram
അബുദാബി : സംഗീത രംഗത്ത് 28 വർഷങ്ങൾ പിന്നിടുന്ന പ്രശസ്ത ഗായകൻ കണ്ണുർ ഷരീഫിനെ അബുദാബി യിലെ സംഗീത പ്രേമികൾ ആദരിക്കുന്നു. 2019 ഫെബ്രു വരി 8 വെള്ളിയാഴ്ച രാത്രി എട്ടു മണിക്ക് അബു ദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റ റില്‍ ഒരുക്കുന്ന ‘സ്നേഹ പൂര്‍വ്വം കണ്ണുർ ഷരീഫ്’ എന്ന സംഗീത നിശ യിൽ വെച്ചാ ണ് ഗായകനെ ആദരിക്കുക എന്ന് സംഘാ ടകർ വാർത്താ സമ്മേളന ത്തിൽ അറി യിച്ചു.

ചടങ്ങിൽ ലുലു ഗ്രൂപ്പ് ചീഫ് കമ്മ്യൂണിക്കേഷന്‍ ഓഫീ സര്‍ വി. നന്ദ കുമാര്‍, അംഗീകൃത സംഘ ടനാ സാരഥി കള്‍, പ്രവാസി ഭാരതി റേഡിയോ ഡയറക്ടര്‍ കെ. ചന്ദ്ര സേനന്‍, സാമൂഹ്യ സംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.

alif-media-snehapoorvam-kannur-shereef-stage-show-ePathram

തുടർന്ന് കണ്ണൂര്‍ ഷറീഫിന്റെ നേതൃത്വ ത്തില്‍ ലൈവ് ഓര്‍ക്കസ്ട്ര യോടെ അലിഫ് മീഡിയ ഒരുക്കുന്ന വൈവി ധ്യമാർന്ന ഗാന ങ്ങൾ കോർത്തി ണക്കിയ രണ്ടു മണി ക്കൂർ ദൈർഘ്യമുള്ള സംഗീത നിശ അര ങ്ങേറും. അബു ദാബി യിലെ യുവ ഗായകര്‍ ഷറീഫി നൊപ്പം പിന്നണി പാടും.

പ്രോഗ്രാ മിലേക്കുള്ള പ്രവേശനം സൗജന്യ മായിരിക്കും.

മാപ്പിളപ്പാട്ടു രംഗത്ത് തന്റെ വ്യക്തി മുദ്ര പതിപ്പിച്ച കണ്ണൂർ ഷെരീഫ് 28 വർഷ ത്തിനിടെ മുസ്‌ലിം – കൃസ്തീയ – ഹിന്ദു ഭക്തി ഗാന ങ്ങളും നാടക ഗാനങ്ങളും അടക്കം എണ്ണായിരത്തോളം പാട്ടുകൾ പാടി ക്കഴിഞ്ഞു.

ഗോഡ് ഫോർ സെയിൽ, നിക്കാഹ്, ഓൺ ദ് വേ എന്നീ സിനിമ കളിലുടെ ചലച്ചിത്ര പിന്നണി ഗാന രംഗത്തും ഈ ഗായകൻ തന്റെ സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു.

അയ്യായിരം വേദികൾ പിന്നിട്ട ഈ യുവ ഗായകൻ കഴിഞ്ഞ 22 വർഷ മായി തുടർച്ച യായി ഗൾഫിലെ വേദി കളിൽ സംഗീത മേള കൾ അവ തരി പ്പിച്ചു വരുന്നു എന്നത് പ്രാവാസി മലയാളി കൾക്ക് ഇടയിൽ കണ്ണുർ ഷെരീഫിന് ലഭിച്ചിട്ടുള്ള ജന പ്രീതി യാണ് പ്രതി ഫലി ക്കുന്നത് എന്നും സംഘാ ടകർ അറിയിച്ചു.

മുഹമ്മദ് അലി (അലിഫ് മീഡിയ), പ്രായോജക പ്രതി നിധി കളായ അഷ്‌റഫ്, റസീൽ പുളിക്കൽ, സംവി ധായ കരായ സുബൈർ തളിപ്പറമ്പ, ഷൗക്കത്ത് വാണി മേൽ എന്നിവർ വാർത്താ സമ്മേളന ത്തിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

Comments Off on സംഗീത പ്രേമികളുടെ ആദരം : സ്നേഹ പൂര്‍വ്വം കണ്ണുർ ഷരീഫ്

Page 53 of 110« First...102030...5152535455...607080...Last »

« Previous Page« Previous « മാ​ന​വ സൗ​ഹാ​ർ​ദ്ദ രേ​ഖ : മാ​ർ​പാ​പ്പ​യും ഗ്രാ​ൻ​ഡ്​ ഇ​മാ​മും ഒ​പ്പു ​വെ​ച്ചു
Next »Next Page » ഡോണാൾഡ് ട്രംപ് – കിം ജോംഗ് ഉന്‍ ഉച്ച കോടി ഈ മാസം അവസാനം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha