അബുദാബി : ലോക സമാധാനവും മാനവ സാഹോദ ര്യവും ശക്തി പ്പെടുത്തുക, പാവങ്ങളെ സഹായിക്കുക എന്നീ ലക്ഷ്യ ങ്ങ ളോടെ യുള്ള മാനവ സൗഹാർദ്ദ രേഖ (The Document on Human Fraternity) യിൽ ഫ്രാൻസിസ് മാർ പാപ്പയും അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അൽ ത്വയ്യിബ് എന്നിവര്‍ ഒപ്പു വെച്ചു.
The Document on Human Fraternity, which I signed today in Abu Dhabi with my brother the Grand Imam of Al-Azhar, invites all persons who have faith in God and faith in human fraternity to unite and work together. https://t.co/74Ig3XOPzw
— Pope Francis (@Pontifex) February 4, 2019
അബുദാബി ഫൗണ്ടേഴ്സ് മെമ്മോറി യലിൽ ഒരുക്കിയ മാനവ സൗഹാർദ്ദ ആഗോള സമ്മേളനത്തി ല്‍ വെച്ചാണ് ഇരുവരും രേഖ യിൽ ഒപ്പിട്ടത്.
ചടങ്ങില്‍ യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രി യും ദുബായ് ഭരണാ ധികാരി യുമായ ശൈഖ് മു ഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം, യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും അബു ദാബി കിരീട അവ കാശി യുമായ ജന റല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, മന്ത്രിമാര്‍, മത നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു.
ഭാവി തല മുറ ക്കുള്ള മാർഗ്ഗ നിർദ്ദേശം ആണ് ഈ മാനവ സൗഹാർദ്ദ രേഖ എന്ന് സ്വയം വിശേ ഷിപ്പി ക്കുന്നു.