ദേശീയ പുരസ്കാരം : സുരഭി മികച്ച നടി, മോഹന്‍ലാലിന് പ്രത്യേക പരാമര്‍ശം

April 8th, 2017

national award

ന്യൂഡല്‍ഹി : അറുപത്തി നാലാമത് ദേശീയ പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭി മികച്ച നടിയായി. 2003 ല്‍ മീരാ ജാസ്മിനാണ് അവസാനമായി മികച്ച നടി നേട്ടം മലയാളത്തില്‍ കരസ്ഥമാക്കിയത്. ‘ജനത ഗാരേജ്, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, പുലിമുരുകന്‍’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മോഹന്‍ലാല്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. ‘രുസ്തം’ എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിന് അക്ഷയ് കുമാര്‍ മികച്ച നടനായി.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘മഹേഷിന്റെ പ്രതികാരം’ മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ് നേടി. മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡും ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ച ശ്യാം പുഷ്കരന്‍ കരസ്ഥമാക്കി. ‘കാടു പൂക്കും നേരം ‘ എന്ന ചിത്രത്തിലൂടെ ജയദേവന്‍ മികച്ച ശബ്ദലേഖകനായി. പ്രിയദര്‍ശന്‍ അദ്ധ്യക്ഷനായ ജൂറിയാണ് വിധി നിര്‍ണ്ണയം നടത്തിയത്.

- അവ്നി

വായിക്കുക: , , , ,

Comments Off on ദേശീയ പുരസ്കാരം : സുരഭി മികച്ച നടി, മോഹന്‍ലാലിന് പ്രത്യേക പരാമര്‍ശം

നടിയെ തട്ടിക്കൊണ്ടുപോയി അപമാനിക്കാൻ ശ്രമം

February 18th, 2017

bhavana-epathram

കൊച്ചി : പ്രശസ്ത സിനിമ താരം ഭാവനയെ തട്ടിക്കൊണ്ടുപോയി അപമാനിക്കാൻ ശ്രമം . ഷൂട്ടിങ്ങിനു ശേഷം കൊച്ചിയിൽ നിന്ന് തൃശ്ശൂരിലേക്ക് കാറിൽ സഞ്ചരിക്കവെയാണ് ആക്രമണം നടന്നത് . കാർ അത്താണിയിൽ എത്തിയപ്പോൾ തൊട്ടുപിന്നിലുള്ള കാർ വന്നിടിക്കുകയും തുടർന്ന് നടന്ന വാക്കു തർക്കത്തിനിടയിൽ അക്രമികൾ കാറിനുള്ളിലേക്ക് അതിക്രമിച്ച് കയറുകയും ചെയ്തു . ബലം പ്രയോഗിച്ച് നടിയുടെ അർധനഗ്ന ചിത്രങ്ങൾ എടുത്ത സംഘം രണ്ടു മണിക്കൂറോളം നടിയെ ഉപദ്രവിച്ചു എന്നാണ് പരാതി .

അക്രമികൾ സ്ഥലം വിട്ടതിനു ശേഷം ഡ്രൈവർ കാർ ചലച്ചിത്ര സംവിധായകനായ ലാലിന്റെ വീട്ടിൽ നടിയെ എത്തിച്ചു. മുൻ ഡ്രൈവറായ സുനിലിനെ ഒഴിവാക്കിയതിന്റെ പകപോക്കലാണു ആക്രമണത്തിന് പ്രേരണ എന്ന് കരുതപ്പെടുന്നു . പിടിച്ചുപറി , മോഷണം , കൊട്ടേഷൻ പ്രവർത്തനം എന്നിങ്ങനെ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന മുൻ ഡ്രൈവർ സുനിലിനെ പിടികൂടാൻ പോലീസ് ഊർജിതമായ അന്വേഷണം തുടങ്ങിയിട്ടുണ്ട് .

- അവ്നി

വായിക്കുക: ,

Comments Off on നടിയെ തട്ടിക്കൊണ്ടുപോയി അപമാനിക്കാൻ ശ്രമം

Page 13 of 13« First...910111213

« Previous Page « പാറ്റൂര്‍ ഭൂമി ഇടപാട് : ഉമ്മന്‍ ചാണ്ടിയെ പ്രതി യാക്കി വിജിലൻസ് കേസ്സെടുത്തു
Next » നടിയുടെ തട്ടിക്കൊണ്ടു പോകൽ ; പ്രതികളെ ഉടൻ പിടികൂടും എന്ന് പിണറായി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha