അബുദാബി : സ്വാതന്ത്ര്യ ലംഘനത്തിനുള്ള ശിക്ഷകൾ വിശദമാക്കി യു. എ. ഇ. പബ്ലിക് പ്രോസിക്യൂഷൻ. വ്യക്തികളെ തട്ടിക്കൊണ്ടു പോയാലും തടങ്കലിൽ വെച്ചാലും ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കും.
ആൾ മാറാട്ടം നടത്തിയോ ബലപ്രയോഗത്തിലൂടെയോ ആളുകളെ തെറ്റിദ്ധരിപ്പിച്ചും മര്‍ദ്ദനം, വധ ഭീഷണി, ശാരീരിക-മാനസിക പീഡനം എന്നിവ നടത്തിയാണ് തട്ടിക്കൊണ്ടു പോകുന്നത് എങ്കിലും ജീവപര്യന്തം ശിക്ഷ തന്നെ ആയിരിക്കും എന്നും പബ്ലിക് പ്രോസിക്യൂഷൻ സോഷ്യൽ മീഡിയാ പോസ്റ്റിലൂടെ വ്യക്തമാക്കി.
Violation of freedom #law #legal_culture #publicprosecution #safe_society pic.twitter.com/xLFEynmCCs
— النيابة العامة (@UAE_PP) March 16, 2022
2021 ലെ ഫെഡറൽ ഉത്തരവ്-നിയമം നമ്പർ 31 ലെ ആർട്ടിക്കിൾ നമ്പർ 395 അനുസരിച്ചുള്ള കുറ്റ കൃത്യ ങ്ങളുടേയും പിഴകളുടെയും വ്യവസ്ഥകളാണ് ഇത്.
രാജ്യത്തെ നിയമങ്ങളെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങളില്‍ വർദ്ധിപ്പിക്കുവാനും നിയമ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും കൂടിയുള്ള പബ്ലിക് പ്രോസിക്യൂഷന്‍റെ നിരന്തര ശ്രമങ്ങളുടെ ഭാഗമായിട്ടാണ് സാമൂഹിക മാധ്യമങ്ങളിലെ ഈ പോസ്റ്റ്.