ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് തലവന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പുതിയ തലവനെ നിയമിച്ച് ഇറാന്‍. റെവല്യൂഷണറി ഗാര്‍ഡിലെ വിദേശ കാര്യ വിഭാഗത്തിന്റെ ഡെപ്യൂട്ടി ഹെഡായ ബ്രിഗേഡിയര്‍ ജനറല്‍ ഇസ്മായില്‍ ഖാനിയെയാണ് പുതിയ തലവനായി നിയമിച്ചത്.
മഹാനായ ജനറല്‍ ഖാസിം സുലൈമാനിയുടെ രക്തസാക്ഷിത്വത്തെ തുടര്‍ന്ന് ബ്രിഗേഡിയര്‍ ജനറല്‍ ഇസ്മായില്‍ ഖാനിയെ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡിന്റെ പുതിയ തലവനായി നിയമിക്കുവെന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള ഖാമേനി അറിയിച്ചു. ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഇക്കാര്യം അറിയച്ചത്. 1980-88 ഇറാന്‍ ഇറാഖ് യുദ്ധത്തിന് നേതൃത്വം നല്‍കിയ കമാന്‍ഡറില്‍ ഒരാളാണ് ഇസ്മായില്‍ ഖാനി.
അമേരിക്ക നടത്തിയ ആക്രമണത്തില്‍ ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് തലവനെ കൂടാതെ മൊബിലൈസേഷന്‍ ഫോഴ്സിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍ അബു മഹദി മുഹന്ദിസ്, മുഹമ്മദ് റാഡ എന്നിവരാണ് കൊല്ലപ്പെട്ടത്. സൈനിക സംഘത്തെ ലക്ഷ്യമിട്ട് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അമേരിക്ക റോക്കറ്റാക്രമണം നടത്തിയത്.