ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്

April 6th, 2026

agnes-callamard-secretary-general-amnesty-international-ePathram
ഇറാനിലെ പാലങ്ങളും വൈദ്യുത നിലയങ്ങളും ബോംബിട്ടു നശിപ്പിക്കും എന്നുള്ള ട്രംപിന്റെ ഭീഷണിക്ക് എതിരെ ശക്തമായി പ്രതികരിച്ചു കൊണ്ട് ആംനെസ്റ്റി ഇന്റർ നാഷണൽ സെക്രട്ടറി ജനറൽ ആഗ്നസ് കല്ലമാർഡ്.

ഇത്തരം ഒരു ആക്രമണത്തിലൂടെ ഇറാനിലെ സാധാരണക്കാർ ആയിരിക്കും ആദ്യം കഷ്ടപ്പെടേണ്ടി വരിക. വൈദ്യുതിയില്ല, വെള്ളമില്ല, നീങ്ങാനോ ഓടിപ്പോകാനോ ഉള്ള ശേഷിയില്ല, അവരുടെ ജീവിക്കാനുള്ള അവകാശത്തിന് എതിര് നിൽക്കുക യാണ് അമേരിക്കൻ പ്രസിഡണ്ട് എന്ന് ട്രംപിനു എതിരെ അവർ ശക്തമായ ഭാഷയിൽ പ്രതികരിച്ചു.

എന്തൊരു മ്ലേച്ഛമായ സന്ദേശം!.
വൈദ്യുത നിലയങ്ങളുടെയും പാലങ്ങളുടെയും തകർച്ചയിൽ ആദ്യം ദുരിതം അനുഭവിക്കുന്നത് ഇറാനിയൻ സിവിലിയന്മാർ ആയിരിക്കും: ഇനി വൈദ്യുതിയോ ചൂടാക്കലോ വെള്ളമോ ഇല്ല; ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സാധാരണ ക്കാർക്ക് കഴിയുന്നില്ല. യുദ്ധക്കുറ്റ കൃത്യങ്ങൾ ആവർത്തിക്കാൻ സാദ്ധ്യത ഉണ്ട് എന്നും അവർ ട്വീറ്റ് ചെയ്തു.

ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നില്ല എങ്കിൽ ഇറാനിലെ വൈദ്യുത നിലയങ്ങളും പാലങ്ങളും ആക്രമിക്കും എന്നായിരുന്നു ഭീഷണി. ഇതിനു എതിരെയാണ് ഇപ്പോൾ ആഗ്നസ് കല്ലമാർഡ് പ്രതികരിച്ചിരിക്കുന്നത്.

 

- pma

വായിക്കുക: , , , , , , ,

Comments Off on ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്


« ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha