
അബുദാബി : സാമൂഹിക സാംസ്കാരിക ജീവകാരുണ്യ കൂട്ടായ്മ അബുദാബി മലയാളീസ്, ആരോഗ്യ സംരക്ഷണ ബോധ വൽക്കരണം മുൻ നിറുത്തി റമദാന് മുന്നോടിയായി സംഘടിപ്പിച്ച പ്രീ-റമദാൻ മെഡിക്കൽ ക്യാമ്പ് മുസഫ്ഫ LLH ഹോസ്പിറ്റലിൽ നടന്നു. ഫെബ്രുവരി 23 ന് ഒരുക്കിയ ക്യാമ്പിൽ വിവിധ വിഭാഗങ്ങളിലായി അംഗങ്ങൾക്കും കുടുംബാംഗ ങ്ങൾക്കും പരിശോധനകളും നടന്നു.

അബുദാബി മലയാളീസ് ടീം കമ്മിറ്റി നേതൃത്വം നൽകി. ക്യാമ്പിൽ വോളണ്ടിയറിംഗ് ചെയ്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. നൂറോളം പേർ പരിപാടിയുടെ ഭാഗമായി.


അബുദാബി : ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ സംഘടിപ്പിക്കുന്ന ഖുർ ആൻ പാരായണ മത്സരം സീസൺ- 4, ബ്രോഷർ പ്രകാശനം ലുലു ഇന്റർ നാഷണൽ എക്സ് ചേഞ്ച് മാനേജിംഗ് ഡയറക്ടർ അദീബ് അഹ്‌മദ്, ഇസ്ലാമിക് സെന്റർ പ്രസിഡണ്ട് പി. ബാവ ഹാജി എന്നിവർ ചേർന്ന് നിർവ്വഹിച്ചു.





















