അബുദാബി മലയാളീസ് സിംഫണി അരങ്ങേറി

March 1st, 2025

abudhabi-malayalees-symphony-2025-ePathram

അബുദാബി : കലാ സാംസ്കാരിക കൂട്ടായ്മ അബുദാബി മലയാളീസ് സംഘടിപ്പിച്ച ‘ADM SYMPHONY 2025’ എന്ന പ്രോഗ്രാം അൽ വഹ്‌ദാ മാളിൽ അരങ്ങേറി. ബിഗ് ബോസ് മത്സരാർത്ഥി ഷിയാസ് കരീം വിശിഷ്ട അതിഥിയായിരുന്നു.

അബുദാബി മലയാളീസ് ചെയർമാൻ മമ്മിക്കുട്ടി കുമരനെല്ലൂർ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് വിദ്യ നിഷൻ, ജനറൽ സെക്രട്ടറി റാഫി വസ്മ, വൈസ് പ്രസിഡണ്ട് സമീർ, ജോയിന്റ് സെക്രട്ടറി ഷഫാന, ലേഡീസ് കൺവീനർ നാദിയ, ആർട്ട് സെക്രട്ടറി സുബീന, ഇവന്റ് ഡയറക്ടർ എം. കെ. ഫിറോസ് എന്നിവർ നേതൃത്വം നൽകി. സാംസ്കാരിക സംഘടനാ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിച്ചു.

എൽ. എൽ. എച്ച്. ആശുപത്രിയുടെ റമദാൻ മെഡിക്കൽ ക്യാമ്പ് പോസ്റ്റർ പ്രകാശനം, അഹല്യ മെഡിക്കൽ ക്യാമ്പ് വോളണ്ടിയറിംഗ് മെംബേഴ്സ് സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടന്നു.

അബുദാബി മലയാളീസ് അംഗങ്ങൾ അഭിനയിച്ച് വിദ്യ നിഷൻ സംവിധാനം ചെയ്ത ഷോർട്ട് ഫിലിം പ്രീമിയർ ഷോ, ഗ്രൂപ്പ് അംഗം നവനീത് സംവിധാനം ചെയ്ത ഷോർട്ട് ഫിലിം റ്റീസർ പ്രദർശനം, കബീർ സംവിധാനം ചെയ്തു ഗ്രൂപ്പ് അംഗങ്ങൾ അഭിനയിച്ച ലഘു നാടകം, D BAND അബു ദാബിയുടെ ഗായകർ അണി നിരന്ന മ്യൂസിക്കൽ നൈറ്റ്, വൈവിധ്യങ്ങളായ നൃത്ത നൃത്യങ്ങൾ എന്നിവ പരിപാടിയുടെ മാറ്റ് കൂട്ടി.

വളർന്നു വരുന്ന കലാകാരികളായ സാന്ദ്ര നിഷൻ, നൈഗ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അസർ അവതാരകനായി. അബുദാബി മലയാളീസ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ റജ, സുമോദ്, ഷിൻസി, രാജി, ടീം അംഗങ്ങളായ നിതീഷ്, ആരിഫ്, ജുബൈർ, ഉജ്ജ്വൽ, സൗമി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ADM Instagram

- pma

വായിക്കുക: , , , , , ,

Comments Off on അബുദാബി മലയാളീസ് സിംഫണി അരങ്ങേറി

എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു

February 25th, 2025

kmcc-remembering-m-t-vasudevan-nair-ePathram
അബുദാബി : എം. ടി. മലയാളത്തിലെ വെറുമൊരു ചെറു കഥാകൃത്തോ നോവലിസ്റ്റോ അല്ലെന്നും മലയാളത്തിൽ താര പദവിയുള്ള എഴുത്തുകാരുടെ ഗണം എം. ടി. യുടെ മരണത്തോടെ അസ്തമിച്ചു എന്നും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്‍റ് എം. എം. നാരായണൻ. കേരള ചരിത്രത്തിലും സാഹിത്യത്തിന്‍റെ ചരിത്രത്തിലും ഒരു സംക്രമണ കാലത്തെയാണ് എം. ടി. പ്രതിനിധീ കരിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി.

ksc-shakthi-remembering-m-t-vasudevan-nair-prof-m-m-narayanan-speech-ePathram

അബുദാബിയിൽ കേരള സോഷ്യൽ സെന്‍ററും ശക്തി തീയ്യറ്റേഴ്‌സും മലയാളം മിഷനും സംയുക്തമായി നടത്തിയ എം. ടി. അനുസ്മരണത്തിൽ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം. ചരിത്രം എന്ന ഘോഷ യാത്ര യുടെ തെരു വോരത്തു ഒതുങ്ങി നിൽക്കുന്നവരെ എം. ടി. സാഹിത്യത്തിലേക്ക് കൊണ്ടു വന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സെന്‍റർ പ്രസിഡന്‍റ് എ. കെ. ബീരാൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. എം. ടി. യുടെ ജീവിതത്തെയും സാഹിത്യ – സിനിമാ ലോകത്തെയും ആധാരമാക്കി കേരള സോഷ്യൽ സെന്‍റർ സാഹിത്യ വിഭാഗം സെക്രട്ടറി ഷെരീഫ് മാന്നാർ തയാറാക്കിയ ഡോക്യൂ മെന്‍ററി പ്രദർശിപ്പിച്ചു.

സെന്‍റർ ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, ശക്തി തിയ്യറ്റേഴ്‌സ് ജനറൽ സെക്രട്ടറി എ. എൽ. സിയാദ്, മലയാളം മിഷൻ സെക്രട്ടറി ബിജിത് കുമാർ എന്നിവർ സംസാരിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു

ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ

February 25th, 2025

holy-quraan-largest-model-in-abudhabi-ePathram
അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ (ഐ. ഐ. സി.) സംഘടിപ്പിക്കുന്ന ഖുർ ആൻ പാരായണ മത്സരം സീസൺ- 4, 2025 മാർച്ച് 14, 15, 16 തീയ്യതികളിൽ ഐ. ഐ. സി. ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

10 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള ആൺ കുട്ടികൾ, 19 വയസ്സിനു മുകളിലുള്ള പുരുഷന്മാർ, 15 വയസ്സു വരെ യുള്ള പെൺ കുട്ടികൾ എന്നീ മൂന്നു വിഭാഗങ്ങളിലായി പ്രായത്തിൻ്റെ അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ഖുർ ആൻ പാരായണ മത്സരത്തിൽ യു. എ. ഇ. വിസ യുള്ള ഇന്ത്യക്കാർക്ക് പങ്കെടുക്കാം.

ഖുർആൻ പാരമ്പര്യം ഉയർത്തിപ്പിടിക്കുക, ഇന്ത്യൻ സമൂഹത്തിൽ ഖുർആൻ്റെ സവിശേഷ മാതൃക പകർന്നു നൽകുക എന്നീ ലക്ഷ്യങ്ങളോടെ യാണ് മത്സരം സംഘടിപ്പിക്കുന്നത് എന്നും സംഘാടകർ അറിയിച്ചു.  പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർ ഓൺ ലൈൻ വഴി പേര് രജിസ്റ്റർ ചെയ്യണം.

ഫോൺ: 050 129 5750.

- pma

വായിക്കുക: , , , ,

Comments Off on ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ

നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ

February 20th, 2025

ima-pravasi-bhavanam-indian-media-minister-ganesh-kumar-announce-home-ePathram
അബുദാബി : വർഷങ്ങളോളം പ്രവാസ ലോകത്ത് അദ്ധ്വാനിച്ചിട്ടും വീട് എന്ന സ്വപ്‍നം സഫലീകരി ക്കാതെ പോയ പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുവാൻ ‘കരുതൽ’ പദ്ധതി പ്രഖ്യാപിച്ച് അബു ദാബി യിലെ ഇന്ത്യൻ മാധ്യമ പ്രവർത്ത കരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ (ഇമ). നിർദ്ധനരും നിരാലംബരുമായവർക്ക് കൈത്താങ്ങ് ആയിട്ടുള്ള പദ്ധതിയുടെ വിവരങ്ങൾ ഗതാഗത വകുപ്പ്‌ മന്ത്രി കെ. ബി. ഗണേഷ്‌ കുമാർ അനാവരണം ചെയ്‌തു.

ima-indian-media-members-minister-ganesh-kumar-pma-rahiman-ePathram

ഇമ അംഗങ്ങൾ മന്ത്രി കെ. ബി. ഗണേഷ് കുമാറിനോടൊപ്പം

ഇന്ത്യൻ മീഡിയ കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടന ചടങ്ങിൽ പ്രഖ്യാപിച്ച പദ്ധതിയിലൂടെ നാട്ടിൽ വീടില്ലാതെ ബുദ്ധി മുട്ടുന്ന കുടുംബത്തിന്‌ വീട്‌ നിർമ്മിച്ചു നൽകുക യാണ് ലക്‌ഷ്യം.

വി. പി. എസ്. ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറും ബുർജീൽ ഹോൾഡിംഗ്സ് ചെയർമാനുമായ ഡോ. ഷംഷീർ വയലിലിന്റെ പിന്തുണ യോടെയാണ് ആദ്യ വീട് നിർമ്മിക്കുക. ഏറെ ക്കാലത്തെ പ്രവാസ ത്തിനു ശേഷം നാട്ടിലേക്ക് മടങ്ങി സാമ്പത്തിക പിന്നാക്കാവസ്ഥയിൽ കഴിയുന്നവരുടെ കുടുംബത്തി നാണ് മുൻഗണന നൽകുക.

ഭൗതികമായി തിരിച്ചൊന്നും പ്രതീക്ഷിക്കാത്തതാണ് ജീവകാരുണ്യ പ്രവർത്തനമെന്ന് പദ്ധതി നടപ്പാക്കു ന്നതിൽ ഇന്ത്യൻ മീഡിയയെ അഭിനന്ദിച്ച മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ പറഞ്ഞു. സഹായം നല്‍കുന്ന വ്യക്തി അല്ലെങ്കില്‍ കുടുംബം പ്രത്യേക നിമിഷത്തില്‍ അനുഭവിക്കുന്ന സംതൃപ്തിയും സുരക്ഷാ ബോധവും ആയിരിക്കും നമുക്ക് കിട്ടുന്ന പ്രതിഫലം.

അടച്ചുറപ്പില്ലാത്ത കൂരയില്‍ യാതൊരു സുരക്ഷയും ഇല്ലാതെ പ്രായമായ പെണ്‍ മക്കളുമായി കഴിയുന്ന ഒരു സ്ത്രീക്ക് സഹായമായി വീട് നല്‍കിയാൽ അവര്‍ക്കുണ്ടാവുന്ന സംതൃപ്തി വിവരിക്കുവാൻ കഴിയില്ല. സ്വന്തം മക്കളുമായി രാത്രിയില്‍ കതകടച്ച് സുരക്ഷിതമായി കിടക്കുമ്പോൾ അവർക്കു ലഭിക്കുന്ന സന്തോഷവും അതിന്റെ ആശ്വാസം അവർ ദൈവത്തോട് പങ്കു വയ്ക്കുന്ന നിമിഷവുമാണ് ജീവ കാരുണ്യ പ്രവർത്തന ത്തിന് ലഭിക്കുന്ന അനുഗ്രഹം. സഹായം ലഭിക്കുന്നവരുടെ മനസ്സറിഞ്ഞുള്ള പ്രാര്‍ത്ഥന യിലെ പുണ്യമാണ് ഏറ്റവും വലുതെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

യു. എ. ഇ. യിലെ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ജോർജി ജോർജ്‌, ബുർജീൽ ഹോൾഡിംഗ്സ് ഡയറക്ടർ ഡോ. പദ്മനാഭൻ , വി. പി. എസ്‌. ഗ്രൂപ്പ് മീഡിയ & കമ്മ്യൂണിക്കേഷൻ മാനേജർ എം. ഉണ്ണി കൃഷ്ണൻ, അംഗീകൃത സംഘടനാ നേതാക്കളായ ജയറാം റായ്‌, എ. കെ. ബീരാൻ കുട്ടി, സലിം ചിറക്കൽ, എം. ഹിദായത്തുള്ള, ഇന്ത്യൻ മീഡിയ അബുദാബി ഭാര വാഹികളും ചടങ്ങിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , , , , , , , , , , ,

Comments Off on നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ

അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി

February 20th, 2025

al-ain-malayali-samajam-ePathram

അബുദാബി : അല്‍ ഐന്‍ മലയാളി സമാജം ജനറൽ ബോഡിയിൽ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു. ഡോ. സുനീഷ് കൈമല (പ്രസിഡണ്ട്), സലിം ബാബു (ജനറൽ സെക്രട്ടറി), രമേഷ്‌കുമാർ ( ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.

al-ain-malayalee-samajam-new-committee-2025-2026-ePathram

മലയാളി സമാജം 42 -ആമത് വാര്‍ഷിക പൊതു യോഗം ഇന്ത്യന്‍ സോഷ്യല്‍ സെൻറർ പ്രസിഡണ്ട് റസല്‍ മുഹമ്മദ് സാലി ഉദ്ഘാടനം ചെയ്തു. എസ്. രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.

സന്തോഷ് കുമാർ, ഷാഹുൽ ഹമീദ്, ഇ. കെ. സലാം, മുബാരക് മുസ്തഫ, ഹാരിസ് എന്നിവർ ആശംസകൾ നേർന്നു. ഷൗക്കത്ത് അലി, ജാവേദ് മാസ്റ്റര്‍, രമേഷ്‌ കുമാര്‍, സിമി സീതി എന്നിവർ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.

സമാജം മുന്‍ പ്രസിഡണ്ടും ഗുരുവായൂർ മുന്‍ എം. എല്‍. എ. യുമായ കെ. വി. അബ്ദുല്‍ ഖാദറിനെ സി. പി. എം. തൃശൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട തിനെ യോഗം അനുമോദിച്ചു. സന്തോഷ് അഭയന്‍ വാര്‍ഷിക റിപ്പോര്‍ട്ടും സനീഷ് കുമാര്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. Image credit : FB PAGE

- pma

വായിക്കുക: , ,

Comments Off on അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി

Page 15 of 150« First...10...1314151617...203040...Last »

« Previous Page« Previous « മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
Next »Next Page » നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha