ആരോഗ്യമുള്ള കുടുംബം – മികച്ച കുട്ടി കൾ : കെ. എസ്. സി. യില്‍ ബോധ വൽക്കരണ ക്ലാസ്സ്

July 22nd, 2019

logo-pravasi-koottayma-ePathram
അബുദാബി : കേരള സോഷ്യൽ സെന്റർ, യുവ കലാ സാഹിതി വനിതാ വിഭാ ഗങ്ങള്‍ സംയുക്ത മായി കെ. എസ്. സി. യില്‍ ഒരുക്കിയ ബോധ വൽ ക്കരണ ക്ലാസ്സ് ശ്രദ്ധേയമായി. ‘ആരോഗ്യ മുള്ള കുടുംബം, മികച്ച കുട്ടി കൾ’ എന്ന വിഷ യത്തിൽ സാമൂഹ്യ പ്രവർത്തക ആനി വർ ഗ്ഗീസ് സംസാരിച്ചു.

കെ. എസ്. സി. വനിതാ വിഭാഗം കൺവീനർ ഷൈനി ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൺ വീനർ ഷെൽമ സുരേഷ്, കെ.എസ്.സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി, ശങ്കർ, രാഖി രഞ്‌ജിത്ത്‌, സുമ വിപിൻ തുടങ്ങിയവർ സംസാരിച്ചു. കുട്ടികളും മാതാ പിതാ ക്കളും അടക്കം നിരവധി പേർ ബോധവൽ ക്കരണ ക്ലാസ്സിൽ പങ്കെടുത്തു.

- pma

വായിക്കുക: , , ,

Comments Off on ആരോഗ്യമുള്ള കുടുംബം – മികച്ച കുട്ടി കൾ : കെ. എസ്. സി. യില്‍ ബോധ വൽക്കരണ ക്ലാസ്സ്

സമാജം സമ്മർ ക്യാമ്പ് ‘ചങ്ങാതി ക്കൂട്ടം’ തുടങ്ങി

July 16th, 2019

malayalee-samajam-summer-camp-changathikkoottam-ePathram
അബുദാബി : മലയാളി സമാജം സംഘടിപ്പി ക്കുന്ന സമ്മർ ക്യാമ്പ് ‘ചങ്ങാതി ക്കൂട്ടം-19’ വര്‍ണ്ണാഭ മായ പരി പാടി കളോടെ തുടക്ക മായി. യു. എ. ഇ. എക്സ് ചേഞ്ച് ഇവന്റ്ചീഫ് വിനോദ് നമ്പ്യാർ സമ്മർ ക്യാമ്പി ന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സമാജം പ്രസിഡണ്ട് ഷിബു വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.

samajam-summer-camp-2019-changathikkoottam-childrens-ePathram

ക്യാമ്പ് ഡയറ ക്ടര്‍ അലക്സ് താളു പ്പാടത്ത്, സമാജം ജനറൽ സെക്രട്ടറി പി. കെ. ജയ രാജൻ, വൈസ് പ്രസിഡ ണ്ട് സലിം ചിറക്കൽ, ട്രഷറർ അബ്ദുൽ ഖാദർ തിരുവത്ര, ക്യാമ്പ് കോഡി നേറ്റര്‍ മാരായ മൊയ്തീൻ അസീസ്, ഷാജി കുമാര്‍ തുടങ്ങി യവർ സംബന്ധിച്ചു.

കുട്ടി കളി ലെ സർഗ്ഗ വാസന കൾ പരി പോഷി പ്പിക്കാന്‍ ഉതകും വിധം കളി കളും പാട്ടു കളും കോർത്തി ണക്കി യാണ് ക്യാമ്പ് ചിട്ടപ്പെടുത്തി യിരിക്കുന്നത്.

- pma

വായിക്കുക: , , , ,

Comments Off on സമാജം സമ്മർ ക്യാമ്പ് ‘ചങ്ങാതി ക്കൂട്ടം’ തുടങ്ങി

ഖസാക്കിന്റെ ഇതിഹാസം : വായന മത്സരം

July 16th, 2019

khasakkinte-ithihasam-ov-vijayan-ePathram
ബഹ്റൈൻ : ഒ. വി. വിജയന്റെ ‘ഖസാക്കിന്റെ ഇതി ഹാസം’ എന്ന നോവ ലിന്റെ സുവർണ്ണ ജൂബിലി ആഘോഷ ങ്ങളുടെ ഭാഗ മായി ബഹ്റൈൻ കേരളീയ സമാജം സഹിത്യ വേദിയും സമാജം വായന ശാലയും സംയുക്ത മായി സംഘടി പ്പിക്കുന്ന വായന മത്സരം ജൂലായ് 19 വെള്ളിയാഴ്ച വൈകു ന്നേരം 6 മണിക്ക് നടക്കും.

നോവലിലെ തെരഞ്ഞെടുക്കുന്ന രണ്ടു പേജ് ആണ് വായി ക്കേണ്ടത്. മത്സര ത്തിന്റെ തലേ ദിവസം വൈകുന്നേരം 8 മണിക്ക് ഉള്ള നറുക്കെടു പ്പിലൂടെ വായി ക്കുവാൻ ഉള്ള ഭാഗം നല്‍കും.

പങ്കെടുക്കുവാൻ ആഗ്രഹി ക്കുന്നവർ ജൂലായ് 17 ബുധ നാഴ്ച  8 മണിക്ക് മുൻപായി പേര് രജിസ്റ്റർ ചെയ്യണം. ഉച്ചാരണ ശുദ്ധി യുടേയും അവതരണ ശൈലിയു ടെയും അടിസ്ഥാന ത്തിൽ ആയിരിക്കും വില യിരുത്തുക.

ഫല പ്രഖ്യാപനവും സമ്മാന ദാനവും ജൂലായ് 25 നു നടക്കും. വിവരങ്ങൾക്ക് : ഷബിനി വാസുദേവ് (394 63 471), ബിനു കരുണാകരൻ (362 22 524).

- pma

വായിക്കുക: ,

Comments Off on ഖസാക്കിന്റെ ഇതിഹാസം : വായന മത്സരം

വേനൽ ത്തുമ്പി കൾക്ക് വർണ്ണാഭമായ തുടക്കം

July 14th, 2019

ksc-summer-camp-2019-venal-thumbikal-ePathram
അബുദാബി : കേരള സോഷ്യൽ സെന്റർ സമ്മർ ക്യാമ്പ് വേനൽ ത്തുമ്പി കൾ 2019 ന് വർണ്ണാഭ മായ തുടക്കം. ചെണ്ടമേള ത്തിന്റെ അകമ്പടി യോടെ നൂറില്‍ അധികം കുട്ടികളും രക്ഷി താക്കളും അണി നിരന്ന ഘോഷ യാത്ര യോടെ യാണ് ക്യാമ്പിന് തുടക്കം കുറിച്ചത്.

ക്യാമ്പ് ഡയറക്ടർ ഗീതാ ജയചന്ദ്ര ന്റെ അദ്ധ്യക്ഷത യിൽ കേരള സോഷ്യൽ സെന്റർ പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

സെന്റർ ബാല വേദി പ്രസി ഡണ്ട് തേജസ്സ് രാജേഷ്, ജോയിന്റ് സെക്രട്ടറി അക്ഷര സജീഷ്, വനിതാ വിഭാഗം കൺവീനർ ഷൈനി ബാല ചന്ദ്രൻ, അസി സ്റ്റന്റ് ക്യാമ്പ് ഡയറക്ടർ മധു പരവൂർ തുടങ്ങി യവർ സംസാ രിച്ചു. കേരള ത്തിൽ നിരവധി ക്യാമ്പു കൾക്ക് നേതൃത്വം നല്‍കി യിട്ടുള്ള  അദ്ധ്യാ പകനും എഴുത്തു കാരനും നടനു മായ ബാല ചന്ദ്രൻ എരവില്‍ ക്യാമ്പ് നയി ക്കുന്നു.

കുട്ടികളിലെ സർഗാത്മകതയെ വളർത്തു വാനും ഭയം ഇല്ലാതെ പ്രശ്നങ്ങളെ നേരി ടുന്ന തിനും, പാഠ്യ വിഷയ ങ്ങൾ വിനോദ ങ്ങളി ലൂടെ കുട്ടി കളിലേക്ക് എത്തിക്കുക തുടങ്ങിയ കാര്യങ്ങൾ വേനൽ ത്തുമ്പി കൾക്ക് സാധിക്കും എന്ന് സംഘാടകർ അറി യിച്ചു.

വെള്ളി ഒഴികെയുള്ള ദിവസ ങ്ങളിൽ വൈകു ന്നേരം 6 മുതൽ 9 മണി വരെ യാണ് ക്യാമ്പ്. ആഗസ്റ്റ് ഒൻപതിന് സമാപിക്കും.

- pma

വായിക്കുക: , , , ,

Comments Off on വേനൽ ത്തുമ്പി കൾക്ക് വർണ്ണാഭമായ തുടക്കം

കാല്‍ നൂറ്റാണ്ടിലെ സേവനം : നഴ്സു മാരെ ആദരിക്കുന്നു

July 8th, 2019

kmcc-honoring-nurse-on-independent-day-ePathram
അബുദാബി : സ്വാതന്ത്ര്യദിന ആഘോഷ ങ്ങളുടെ ഭാഗ മായി, സേവന രംഗ ത്ത് 25 വർഷം പൂർത്തി യായ നഴ്സു മാരെ അബുദാബി കെ. എം. സി. സി. നഴ്സു മാരെ ആദരി ക്കുന്നു.

നിപ്പ രോഗി കളെ ശുശ്രൂഷി ക്കുമ്പോള്‍ മരണ പ്പെട്ട നഴ്സ് ലിനി യോടുള്ള ആദര സൂചക മായി അവരുടെ ചിത്രം പതിച്ച ഉപ ഹാരവും പ്രശംസാ പത്ര വും സമ്മാനിക്കും. എൻട്രികൾ info @ kmcc abudhabi. org എന്ന ഇ – മെയിൽ വിലാസ ത്തിൽ അയക്കണം എന്നു ഭാര വാഹികൾ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on കാല്‍ നൂറ്റാണ്ടിലെ സേവനം : നഴ്സു മാരെ ആദരിക്കുന്നു

Page 78 of 143« First...102030...7677787980...90100110...Last »

« Previous Page« Previous « ലുലു വിലൂടെ ‘ഹാഫിലാത്ത്’ ബസ്സ് കാർഡു കൾ
Next »Next Page » സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി സഭ യുടെ സുവർണ്ണ ജൂബിലി ആഘോഷം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha