സംസ്ഥാന സ്കൂൾ കലോൽസവം : കോഴി ക്കോടിന് കലാ കിരീടം

January 22nd, 2017

57th-school-kalolsavam-logo-2017-ePathram
കണ്ണൂർ : സംസ്ഥാന സ്കൂൾ കലോൽസവ ത്തിൽ കോഴി ക്കോടിന് കലാ കിരീടം. തുടർച്ച യായ പതിനൊന്നാം തവണ യാണ് കോഴിക്കോട് ജില്ല കിരീടം ചൂടുന്നത്.

937 പോയിന്റു നേടി സ്വര്‍ണ്ണ ക്കപ്പ് കരസ്ഥ മാക്കിയ തോടെ ഏറ്റവും കൂടു തൽ തവണ തുടർച്ച യായി കലാ കിരീടം നേടുന്ന ജില്ലയായി കോഴിക്കോട് ചരിത്ര ത്തില്‍ ഇടം നേടി.

936 പോയിന്റു മായി രണ്ടാം സ്ഥാനത്ത് പാല ക്കാട് ജില്ലയും 933 പോയിന്റു മായി ആതി ഥേയര്‍ ആയ കണ്ണൂര്‍ ജില്ല മൂന്നാം സ്ഥാനത്തും നില യുറ പ്പിച്ചു.

തൃശൂര്‍ (921), മലപ്പുറം (907), കോട്ടയം (880), എറണാ കുളം (879), ആലപ്പുഴ (867), കൊല്ലം (866), വയനാട് (854), തിരു വനന്ത പുരം (844), കാസര്‍കോട് (817), പത്തനം തിട്ട (772), ഇടുക്കി (750) എന്നിങ്ങനെ യാണ് മറ്റു ജില്ല കളുടെ പോയിന്റ് നില.

- pma

വായിക്കുക: , , ,

Comments Off on സംസ്ഥാന സ്കൂൾ കലോൽസവം : കോഴി ക്കോടിന് കലാ കിരീടം

അക്ഷര തൂലിക കഥാ പുരസ്കാരം പ്രഖ്യാപിച്ചു

January 21st, 2017

palm-remember-basheer-ePathram
ഷാർജ : പാം പുസ്തക പ്പുര യുടെ അക്ഷര തൂലിക കഥാ പുരസ്കാരം പ്രഖ്യാപിച്ചു. മഹിതാ ഭാസ്കരൻ രചിച്ച ‘പെൺ സ്വകാര്യ ങ്ങൾ ക്കൊരു വാതിൽ’ എന്ന കഥ ഒന്നാം സ്ഥാനവും വിനീഷ് നരി ക്കോട് എഴുതിയ ‘ചാവ്’ എന്ന കഥ രണ്ടാം സ്ഥാനവും ആഷിഫ് അസീസിന്റെ ‘പാറു പ്പടി’ എന്ന കഥ മൂന്നാം സ്ഥാനവും നേടി.

palm-story-award-mahitha-vineesh-ashif-ePathram

അക്ഷര തൂലിക പുരസ്കാര ജേതാക്കള്‍ : മഹിതാ ഭാസ്കരൻ, ആഷിഫ് അസീസ്, വിനീഷ് നരി ക്കോട്.

ഷാജി ഹനീഫ് ചെയർ മാനും ഗഫൂർ പട്ടാമ്പി, പോൾ സെബാസ്റ്റ്യന്‍, ഷെക്കീം ചെക്കുപ്പ എന്നിവർ അംഗ ങ്ങളു മായ ജൂറി യാണ് അവാർഡ് ജേതാ ക്കളെ തെര ഞ്ഞെടു ത്തത്. 2017 ഫെബ്രുവരി 3 വെള്ളിയാഴ്ച നടക്കുന്ന പാം സർഗ്ഗ സംഗമ ത്തിൽ വെച്ച് പുരസ്കാര ങ്ങൾ സമ്മാ നിക്കും.

കഴിഞ്ഞ 30 വർഷ മായി ഷാർജ യിൽ പ്രവാസ ജീവിതം നയിക്കുന്ന മഹിതാ ഭാസ്കരൻ തൃശ്ശൂർ സ്വദേശിനി യാണ്. കണ്ണൂർ ജില്ല യിലെ നരിക്കോട് സ്വദേശി യായ വിനീഷ് കഴിഞ്ഞ എട്ടു വർഷ മായി ദുബായിൽ ജോലി ചെയ്യുന്നു. ‘കടലാസ് തൊപ്പി’ എന്ന കഥാ സമാഹാരം പ്രസിദ്ധീ കരി ച്ചിട്ടുണ്ട്. മലപ്പുറം സ്വദേശി യായ ആഷിഫ് അസീസ് അബുദാബി യിൽ ജോലി ചെയ്യുന്നു.

- pma

വായിക്കുക: , , , ,

Comments Off on അക്ഷര തൂലിക കഥാ പുരസ്കാരം പ്രഖ്യാപിച്ചു

Page 103 of 103« First...102030...99100101102103

« Previous Page « മാര്‍ത്തോമ്മ ഇടവക കൊയ്ത്തുത്സവം വെള്ളിയാഴ്ച
Next » സംസ്ഥാന സ്കൂൾ കലോൽസവം : കോഴി ക്കോടിന് കലാ കിരീടം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha