ദുബായ് : ഇന്ത്യയെയും ഇന്ത്യക്കാരെയും എന്നും സ്നേഹിച്ച ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുമായി കൂടിക്കാഴ്ച നടത്തിയ അനുഭവം പങ്കു വെച്ച് ഡോ. ഷംഷീർ വയലിൽ.
പ്രവാസ സംരംഭകർക്കും നിക്ഷേപകർക്കും ജപ്പാനുമായി മികച്ച ബന്ധം ഉണ്ടാക്കുവാന്‍ അവസരം നൽകിയ ആബെ യുമായി അടുത്ത് ഇടപഴകിയ അനുഭവത്തിലൂടെ അദ്ദേഹ ത്തിന് ഇന്ത്യക്കാരോട് ഉണ്ടായിരുന്ന സ്നേഹവും സുദൃഢ ബന്ധവും വ്യക്തമാക്കുകയാണ് പ്രവാസി സംരംഭകനായ ഡോ. ഷംഷീർ വയലിൽ.
ഇന്ത്യാ സന്ദർശന വേളയിൽ സമ്മാനിച്ച സുവർണ്ണ നിറമുള്ള ജാക്കറ്റാണ് ഷിൻസോ ആബെയുടെ ഇന്ത്യാ സ്നേഹത്തിന്റെ പ്രതീകമായി ഡോ. ഷംഷീറിന്റെ മനസ്സില്‍ എത്തുന്നത്.
2015 ഡിസംബറിലായിരുന്നു ഇന്ത്യ ജപ്പാൻ ഉഭയകക്ഷി ബന്ധം ശക്തമാക്കി ആബെ യുടെ ത്രിദിന സന്ദർശനം. ജപ്പാനുമായി മെഡിക്കൽ, സാങ്കേതിക രംഗങ്ങളിൽ സഹകരണ സാദ്ധ്യതകൾ ചർച്ച ചെയ്യാനായി ലഭിച്ച അവസരം അദ്ദേഹവുമായി ആദ്യ ദിനം തന്നെ കൂടിക്കാഴ്ച നടത്താൻ ഡോ. ഷംഷീറിന് വഴിയൊരുക്കി.
ഡൽഹിയിൽ നടന്ന കൂടിക്കാഴ്ച യിൽ അദ്ദേഹത്തിന് ആശംസകൾ നേർന്ന് എന്ത് സമ്മാനിക്കും എന്നായിരുന്നു ഡോ. ഷംഷീറി ന്റെ ആലോചന. ആബെയുടെ പിതാ മഹന്മാർക്ക് ഇന്ത്യ യുമായി ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ചു വായിച്ച ഓർമ്മ യിൽ നിന്നാണ് സുവർണ്ണ നിറമുള്ള ഒരു നെഹ്റു ജാക്കറ്റ് സമ്മാനമായി തെരഞ്ഞെടുക്കാൻ ഡോ. ഷംഷീർ തീരുമാനിച്ചത്.
ഇന്ത്യയുടെ ആദ്യ പ്രധാന മന്ത്രി ജവഹർലാൽ നെഹ്റു ആബെയുടെ മാതൃ പിതാമഹനായ അന്നത്തെ ജാപ്പനീസ് പ്രധാന മന്ത്രി നോബുസുകെ കിഷിയെ ന്യൂഡൽഹിയിൽ നൽകിയ സ്വീകരണത്തില്‍ എം. പി. മാർക്ക് പരിചയ പ്പെടുത്തിയത് ഇങ്ങനെയായിരുന്നു:
“ഇത് ജപ്പാന്റെ പ്രധാന മന്ത്രിയാണ്, ഞാൻ ഏറ്റവും ബഹുമാനിക്കുന്ന രാജ്യമാണിത്.” ആ കണ്ണിയിൽ നിന്നൊരാൾ വീണ്ടും ഇന്ത്യയില്‍ എത്തുമ്പോൾ കാലത്തിന്റെ സുവർണ്ണ സ്മരണ പുതുക്കുന്ന സമ്മാനം തന്നെയാകട്ടെ എന്നാ യിരുന്നു ഡോ. ഷംഷീ റിന്റെ മനസ്സിൽ. സുവർണ്ണ നിറമുള്ള ജാക്കറ്റു മായി ഷിൻസോ ആബെയെ സന്ദർശിച്ച ഡോ. ഷംഷീർ അദ്ദേഹ വുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് സമ്മാനപ്പൊതി കയ്യിൽ എടുത്തത്.
എന്താണ് എന്നറിയാനുള്ള ആബെ യുള്ള ആകാംക്ഷ മനസ്സിലാക്കിയ ഡോ. ഷംഷീർ തന്നെ ജാക്കറ്റ് പുറത്തെടുത്തു. “സുവർണ്ണ നിറമുള്ള ജാക്കറ്റ് കണ്ടപ്പോഴേ അദ്ദേഹത്തിന് കൗതുകമായി. ഇപ്പോൾ തന്നെ ധരിച്ചു നോക്കാം എന്ന് അദ്ദേഹം പറഞ്ഞു. ധരിച്ചിരുന്ന വെള്ള ഷർട്ടിനു മുകളിൽ ജാക്കറ്റ് ധരിക്കാനായി അദ്ദേഹം എന്റെ സഹായം തേടി.
ജാക്കറ്റ് ധരിച്ച് ഏറെ സന്തോഷ ത്തോടെ ഫോട്ടോ എടുക്കാനായി അദ്ദേഹം പോസ് ചെയ്തു. വീണ്ടും കാണാം എന്നുള്ള പ്രതീക്ഷ പങ്കു വെച്ച് ഇറങ്ങുമ്പോഴും ജാക്കറ്റ് അദ്ദേഹം അഴിച്ചു മാറ്റിയില്ല. ഇന്ത്യക്കും ജപ്പാനും ഇടയിലെ സ്നേഹ ത്തിന്റെ പ്രതീകമായി തോന്നി അദ്ദേഹത്തിന്റെ ഈ പ്രതികരണം,” ഡോ. ഷംഷീർ ഓർക്കുന്നു.