ഭൗതിക ശാസ്ത്ര നോബല്‍ സമ്മാനം മൂന്നു പേര്‍ക്ക്

October 6th, 2021

logo-nobel-prize-ePathram
സ്റ്റോക്ക്‌ഹോം : 2021 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം സുക്കൂറോ മനാബ, ക്ലോസ് ഹാസിൽ മാൻ, ജോർജ്ജോ പരീസി എന്നീ മൂന്നു ശാസ്ത്രജ്ഞര്‍ക്ക്. കാലാവസ്ഥ വ്യതിയാനം മനസ്സിലാക്കു വാനും പ്രവചനം നടത്തുവാനും ആവശ്യമായ നൂതന മാർഗ്ഗ ങ്ങൾ കണ്ടെത്തിയവരാണ് ഇവര്‍.

ഭൗമ കാലാവസ്ഥയെ കുറിച്ചു പഠിക്കുവാനും മനുഷ്യ പ്രവർത്തനങ്ങളെ കാലാവസ്ഥ എങ്ങനെ സ്വാധീനി ക്കുന്നു എന്നും അറിയുവാനുള്ള പഠനങ്ങൾക്ക് അടിത്തറയിട്ട ഗവേഷകരാണ് സുക്കൂറോ മനാബ, ക്ലോസ് ഹാസിൽമാൻ എന്നിവര്‍.

എന്നാല്‍ ക്രമം ഇല്ലാത്ത പദാർത്ഥങ്ങളും ആകസ്മിക പ്രക്രിയ കളും അടങ്ങിയ സങ്കീർണ്ണതകൾ അറിയു വാനുള്ള വിപ്ലവകരമായ മുന്നേറ്റം നടത്തിയ ഗവേഷ കനാണ് ജോർജ്ജോ പരീസി. സങ്കീർണ്ണ പ്രക്രിയ കളുടെ സവിശേഷതയാണ് ആകസ്മികതകളും ക്രമം ഇല്ലായ്മ യും.

ഇങ്ങനെയുള്ള പ്രക്രിയകൾ മനസ്സിലാക്കി എടുക്കുക എന്നതെ ഏറെ പ്രയാസകരമാണ്. ഇവയെ ശാസ്ത്രീയ മായി വിശദീകരിക്കുവാനും, ദീർഘകാല അടിസ്ഥാന ത്തിൽ പ്രവചനം സാദ്ധ്യമാക്കുവാനും ഉള്ള നവീന മാർഗ്ഗ ങ്ങൾ കണ്ടെത്തുക യാണ് ഈ ശാസ്ത്രജ്ഞര്‍ ചെയ്തത്.

സുക്കൂറോ മനാബയുടെ പഠനത്തെ 1970 കളിൽ ക്ലോസ്സ് ഹാസിൽമാൻ പിന്തുടര്‍ന്നു. അന്തരീക്ഷ താപ നില ഉയരുന്നതിന് പിന്നിൽ മനുഷ്യ പ്രവർത്തന ങ്ങള്‍ തന്നെ യാണ് എന്ന് അദ്ദേഹം സമർത്ഥിച്ചു. കാർബൺ വ്യാപനം സംബന്ധിച്ച പുതിയ കാഴ്ചപ്പാട് രൂപപ്പെടാൻ ഹാസിൽ മാന്റെ പഠന ങ്ങൾക്ക് കഴിഞ്ഞു.

ജോർജ്ജോ പരീസി, 1980 കാലത്താണ് തന്റെ പഠനങ്ങൾ നടത്തിയത്. ക്രമരഹിതമായ സങ്കീർണ്ണ വസ്തുക്ക ളിൽ മറഞ്ഞിരിക്കുന്ന പാറ്റേണുകൾ കണ്ടെത്തുകയാണ് അദ്ദേഹം ചെയ്തത്.സങ്കീർണ സംവിധാനങ്ങൾ സംബന്ധിച്ച് പരീസി മുന്നോട്ടു വെച്ച സിദ്ധാന്തം, ഈ പഠന മേഖല യിലെ ഏറ്റവും പ്രാധാന്യമുള്ള വിഷയം ആയി.

ഭൗതികശാസ്ത്രത്തിൽ മാത്രമല്ല, ഗണിതം, ജീവ ശാസ്ത്രം, ന്യൂറോ സയൻസ് തുടങ്ങി വളരെ വ്യത്യസ്ത മായ മേഖലകളിലും ജോര്‍ജ്ജോ പരീസിയുടെ സിദ്ധാന്തം പ്രയോഗിക്കപ്പെടുന്നുണ്ട്.

* Nobel Prizes Announce 

- pma

വായിക്കുക: , , ,

Comments Off on ഭൗതിക ശാസ്ത്ര നോബല്‍ സമ്മാനം മൂന്നു പേര്‍ക്ക്

വേള്‍ഡ് എക്സ്പോ : ലോകം ഇനി ദുബായില്‍

October 2nd, 2021

expo-2020-dubai-uae-new-logo-ePathram
ദുബായ് : വര്‍ണ്ണാഭമായ പരിപാടികളോടെ ദുബായ് വേള്‍ഡ് എക്സ്പോ-2020 ക്കു തുടക്കം കുറിച്ചു. വ്യാഴാഴ്ച രാത്രിയില്‍ നടന്ന ഉല്‍ഘാടന പ്രോഗ്രാമിനു ശേഷം ഒക്ടോബർ 1 വെള്ളിയാഴ്ച മുതൽ ദുബായ് എക്സ്‌പോ നഗരി യിലേക്ക് ജന പ്രവാഹമാണ്. 192 രാജ്യങ്ങൾ എക്സ്പോ യിൽ പങ്കാളികള്‍ ആവുന്നുണ്ട്.

2022 മാർച്ച് 31 വരെ 182 ദിവസ ങ്ങളിലെ ആഗോള സംഗമ ഭൂമിയാണ് ദുബായ് വേള്‍ഡ് എക്സ്‌പോ. ഒരു ദിവസ ത്തെ പ്രവേശനത്തിന് 95 ദിർഹം ടിക്കറ്റ് നിരക്ക്. എക്സ്പോ യുടെ വെബ് സൈറ്റ് വഴി പ്രവേശന ടിക്കറ്റ് എടുക്കാം. 30 ദിവസവും പ്രവേശിക്കുവാന്‍ ടിക്കറ്റ് നിരക്ക് 195 ദിര്‍ഹം. സീസണ്‍ ടിക്കറ്റ് 495 ദിർഹം. ഇതില്‍ ആറു മാസക്കാലം എപ്പോള്‍ വേണമെങ്കിലും ദുബായ് വേള്‍ഡ് എക്സ്പോ സന്ദര്‍ശിക്കാം.

സന്ദര്‍ശകരില്‍ 18 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്ക് കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിൽ എടുത്ത പി. സി. ആർ. നെഗറ്റീവ് ടെസ്റ്റ് റിസള്‍ട്ട് ഹാജരാക്കണം. വിവിധ എമിറേറ്റു കളില്‍ നിന്നും എക്സ്പോ നഗരിയിലേക്ക് പൊതു ഗതാഗത സൗകര്യവും ദുബായ് മെട്രോ സര്‍വ്വീസ് എന്നിവ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on വേള്‍ഡ് എക്സ്പോ : ലോകം ഇനി ദുബായില്‍

ആദ്യത്തെ ഒമാന്‍ ദീര്‍ഘ കാല റെസിഡന്‍സ് വിസ എം. എ. യൂസഫലിക്ക്

September 30th, 2021

ma-yousufali-epathram
മസ്‌കത്ത് : വിദേശികളായ നിക്ഷേപകര്‍ക്കു വേണ്ടി ഒമാന്‍ ആദ്യമായി ഏര്‍പ്പെടുത്തിയ ദീര്‍ഘ കാല റെസിഡന്‍സ് വിസാ സംവിധാന ത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍ മാനും അബുദാബി ചേംബര്‍ വൈസ് ചെയര്‍ മാനുമായ എം. എ. യൂസഫലിക്ക് അംഗീകാരം.

മസ്‌കറ്റില്‍ നടന്ന ചടങ്ങില്‍ ഒമാന്‍ വാണിജ്യ വ്യവസായ മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസഫില്‍ നിന്ന് ആദ്യത്തെ റെസിഡന്‍സ് വിസ എം. എ. യൂസഫലി ഏറ്റു വാങ്ങി.

യു. എ. ഇ. യുടെ ഗോള്‍ഡന്‍ വിസ, സൗദി അറേബ്യയുടെ പ്രീമിയം റസിഡന്‍സി എന്നിവ യും ഇതിനു മുമ്പ് എം. എ. യൂസഫലിക്ക് ലഭിച്ചിരുന്നു. യു. എ. ഇ. യുടെ ഉന്നത സിവിലിയൻ ബഹുമതിയായ ‘അബുദാബി അവാര്‍ഡ്’ ജേതാവു കൂടിയാണ് അദ്ദേഹം.

കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക, തദ്ദേശ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണന സാദ്ധ്യത നല്‍കുക, ഒമാന്റെ സാമ്പത്തിക ഘടനയെ ശക്തി പ്പെടുത്തുക, നിക്ഷേപ ത്തില്‍ ഗുണ പരത ഉറപ്പു വരുത്തുക തുടങ്ങി യവയിലൂടെ നിര്‍ണ്ണായക നീക്കങ്ങള്‍ നടത്തുന്ന മുന്‍നിര നിക്ഷേ പകര്‍ക്കാണ് ഒമാന്‍ ഇത്തര ത്തില്‍ ദീര്‍ഘ കാല റെസിഡന്‍സ് വിസാ പരിഗണന നല്‍കുന്നത്.

എം. എ. യൂസഫലി അടക്കം വിവിധ രാജ്യക്കാരായ 22 പ്രമുഖ പ്രവാസി നിക്ഷേപകര്‍ക്ക് ഒന്നാം ഘട്ട ത്തില്‍ ഒമാന്‍ ദീര്‍ഘ കാല റെസിഡന്‍സ് വിസ നല്‍കി.

- pma

വായിക്കുക: , , , , , , ,

Comments Off on ആദ്യത്തെ ഒമാന്‍ ദീര്‍ഘ കാല റെസിഡന്‍സ് വിസ എം. എ. യൂസഫലിക്ക്

യു. എ. ഇ. ഉപ പ്രധാന മന്ത്രിയായി ശൈഖ് മഖ്തൂം ബിൻ മുഹമ്മദ്

September 25th, 2021

ദുബായ് : യു. എ. ഇ. മന്ത്രിസഭ നവീകരിച്ചു. ശൈഖ് മഖ്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂമിനെ ഉപ പ്രധാനമന്ത്രിയും ധനമന്ത്രിയുമായി നിയമിച്ചു. യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം അറിയിച്ചതാണ് ഇക്കാര്യം.

ഫെഡറൽ സുപ്രീം കൗൺസിൽ കാര്യവകുപ്പ് മന്ത്രി യായി അബ്ദുല്ല ബിൻ മുഹൈർ അൽ കെത്ബി, ധനകാര്യ വകുപ്പ് സഹ മന്ത്രിയായി മുഹമ്മദ് ബിൻ ഹാദി അൽ ഹുസൈനി, മനുഷ്യ വിഭവ – സ്വദേശി വത്കരണ വകുപ്പു മന്ത്രിയായി ഡോ. അബ്ദുൽ റഹ്മാൻ അല്‍ അവാര്‍, നീതി ന്യായ വകുപ്പ് മന്ത്രിയായി അബ്ദുല്ലാ ബിൻ സുൽത്താൻ ബിൻ അവാദ് അൽ നുഐമി, കാലാവസ്ഥാ വ്യതിയാന- പരിസ്ഥിതി വകുപ്പു മന്ത്രി യായി മർയം അൽ മുഹൈരി തുടങ്ങിയവരെ നിയമിച്ചു.

- pma

വായിക്കുക: , , ,

Comments Off on യു. എ. ഇ. ഉപ പ്രധാന മന്ത്രിയായി ശൈഖ് മഖ്തൂം ബിൻ മുഹമ്മദ്

പ്രതികളെ തിരിച്ചറിയാന്‍ വിരല്‍ അടയാളം : കേരള പൊലീസ്‌ ഒന്നാം സ്ഥാനത്ത്

September 23rd, 2021

new-logo-kerala-police-ePathram
തിരുവനന്തപുരം : വിരല്‍ അടയാള പരിശോധന യിലൂടെ കുറ്റം തെളിയിച്ച സംസ്ഥാനങ്ങളുടെ പട്ടിക യിൽ കേരള പൊലീസ്‌ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മറ്റു സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിൽ ആക്കിയാണ് കേരളം ഈ നേട്ടം കൈവരിച്ചത്. ദേശീയ ക്രൈം റെക്കോർഡ്‌സ്‌ ബ്യൂറോയുടെ 2020 ലെ വാർഷിക പഠന റിപ്പോർട്ടിലാണ്‌ ഈ വിവരം.

കഴിഞ്ഞ വർഷം 657 കേസുകളാണ്‌ വിരല്‍ അടയാള ത്തിന്റെ സഹായത്തോടെ കേരളത്തില്‍ തെളിയിച്ചത്‌. 517 കേസുകൾ തെളിയിച്ച കർണ്ണാടകയും 412 കേസുകൾ തെളിയിച്ച ആന്ധ്രയും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി.

കുറ്റം തെളിയിച്ച് കുറ്റവാളികളെ കണ്ടെത്തുവാന്‍ ഉപയോഗിക്കുന്ന പ്രധാന രീതികളില്‍ ഒന്നാണ് വിരല്‍ അടയാള പരിശോധന. ഇത് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുവാൻ കേരള പോലീസിനു കഴിഞ്ഞു. കേരളത്തിലെ ഫിംഗർ പ്രിന്റ് ബ്യുറോക്കും കേരള പോലീസിനും ഇത് അഭിമാന നേട്ടമാണ്.

കൊല്ലം അഞ്ചല്‍ ഉത്ര വധക്കേസ്, എറണാകുളത്ത് ഐ. എൻ‍. എസ്. വിക്രാന്തിലെ മോഷണം, അങ്കമാലി യിൽ മോഷണ ശ്രമത്തിനിടയിൽ കടക്ക് ഉള്ളിൽ ഷോക്കേറ്റു പ്രതി മരിച്ചത് തുടങ്ങിയ സംഭവങ്ങളിലെ അന്വേഷണ ത്തിൽ വിരലടയാള വിദഗ്ധരുടെ മികവു പ്രത്യേകമായി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.

* Kerala Police F B Page

- pma

വായിക്കുക: , , ,

Comments Off on പ്രതികളെ തിരിച്ചറിയാന്‍ വിരല്‍ അടയാളം : കേരള പൊലീസ്‌ ഒന്നാം സ്ഥാനത്ത്

Page 40 of 98« First...102030...3839404142...506070...Last »

« Previous Page« Previous « ചില നിർദ്ദിഷ്ട സ്ഥലങ്ങളിൽ ഫേയ്സ് മാസ്ക് നിര്‍ബ്ബന്ധമില്ല
Next »Next Page » യു. എ. ഇ. ഉപ പ്രധാന മന്ത്രിയായി ശൈഖ് മഖ്തൂം ബിൻ മുഹമ്മദ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha