ലോക കപ്പ് ആവേശം മുള വാദ്യ ങ്ങളി ലൂടെ

June 23rd, 2018

arangottukara-vayali-bamboo-music-2018-fifa-world-cup-song-ePathram
തൃത്താല : ലോക കപ്പ് ഫുട് ബോൾ നടക്കുന്നത് അങ്ങ് ദൂരെ റഷ്യ യിൽ ആണെങ്കിലും കളിയുമായി ബന്ധ പ്പെട്ട ആഘോഷ ങ്ങൾ എല്ലാം അര ങ്ങേറു ന്നത് കേരള ത്തിലെ ഗ്രാമ ങ്ങളിൽ ആണെന്ന് പറയേണ്ടി വരും. അത്ര മാത്രം ഏറ്റെടുത്തു കഴിഞ്ഞു മലയാളി കൾ ഈ കാൽപ്പന്തു കളി മഹോത്സവ മാമാങ്കം.

കളിയിൽ പങ്കെടുക്കുന്ന എല്ലാ രാജ്യ ങ്ങളുടെയും പിറ കിൽ ഓരോ ആൾ ക്കൂട്ട ങ്ങളായി ഇവിടുത്തെ ഓരോ മുക്കിലും മൂല യിലും ഫാൻസ്‌ അസോസ്സി യേഷനുകൾ ഉണ്ട്.

സ്വന്തം രാജ്യം പോലെ യാണ് അവർക്ക് ഓരോ ഇഷ്ട ടീമു കളും അവരുടെ കൊടി കളും. ആ കൊടി കൾക്ക് ഇട യിൽ തങ്ങളുടെ രാജ്യ ത്തിന്റെ കൊടിയും ഉയർന്നു കാണാൻ ആഗ്രഹി ക്കുന്ന ഒരുകൂട്ടം യുവാക്ക ളുടെ സ്വപ്ന ത്തിനു നിറം പകരുന്ന ഒരു സംഗീത വുമാ യിട്ടാണ് ആറങ്ങോട്ടു കര വയലി നാട്ടുകൂട്ടം നേതൃത്വം നൽകുന്ന വയലി ബാംബൂ ഫോക്സ് ബാൻഡ്, തൃത്താല യിലെ ടി. എഫ്. സി. ക്ലബ്ബും ചേർന്ന് മുള വാദ്യങ്ങ ളാൽ വേറിട്ട ഒരു ലോക കപ്പ് തീം സോംഗ് ഒരുക്കി രംഗത്തു വന്നി രിക്കു ന്നത്.

ഇതിനകം തന്നെ സോഷ്യൽ മീഡിയ യിൽ വൈറൽ ആയി ക്കഴിഞ്ഞ ഈ തീം സോംഗ് ചിത്രീ കരി ച്ചത് പെരി ങ്ങോട് ഹൈ സ്‌കൂളിലും തൃത്താല ഹൈ സ്‌കൂൾ ഗ്രൗണ്ടി ലും വെച്ചാണ്. ടി. എഫ്. സി. ക്ലബ്ബ് തൃത്താല യിലെ കളി ക്കാ രാണ് ഫുട്‌ബോൾ രംഗ ത്തിൽ ആവേശം നിറക്കുന്നത്.

നിഗീഷ് കുറ്റിപ്പുറം, അബിത് കുമ്പിടി, സജി കുമ്പിടി, മുബഷിർ പട്ടാമ്പി എന്നിവരാണ് ക്യാമറ ചലിപ്പിച്ചത്. ഏഡിറ്റിങ് : കെ. വിപിൻ. അലിഫ് ഷാ, വിജേഷ് ആർ. മാലിക് എന്നിവർ ചേർന്നാണ് ഈ ദൃശ്യ വിസ്മയം സംവിധാനം ചെയ്തിരിക്കുന്നത്.

തയ്യാറാക്കിയത് :
ഹുസ്സൈന്‍ തട്ടത്താഴത്ത്- ഞാങ്ങാട്ടിരി.  

Tag :  കലാശക്കൊട്ട് ,  സ്പെയിന്‍ ജേതാക്കള്‍,  ലോക കപ്പ് 2010 ,

- pma

വായിക്കുക: , , , , , , , ,

Comments Off on ലോക കപ്പ് ആവേശം മുള വാദ്യ ങ്ങളി ലൂടെ

ഐസ്‌ലൻഡ് കോട്ട തകർത്തു നൈജീരിയ ജയിച്ചു കയറി ( 2-0)

June 23rd, 2018

foot-ball-player-of-nigeria-ahmed-musa-in-world-cup-2018-ePathram
ആവേശകരമായ മത്സരത്തിൽ കരുത്തരായ അര്‍ജന്റീന സമ നില യിൽ തളച്ച ഐസ്‌ലൻഡിനെ നൈജീരിയ മറു പടി ഇല്ലാത്ത രണ്ടു ഗോളു കൾക്ക് തകർത്തു.

കളി യുടെ രണ്ടാം പകുതി യിൽ അഹ്മദ് മുസ നേടിയ രണ്ടു തകർപ്പൻ ഫീൽഡ് ഗോളു കൾ ആണ് ആഫ്രിക്കൻ ടീമിന് വിജയം സമ്മാനിച്ചത്.

ഐസ്‌ലൻഡ് സ്‌ട്രൈക്കറിനെ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽട്ടി, ഗോൾ ആക്കി മാറ്റുവാൻ ഐസ്‌ലൻഡിനു കഴിഞ്ഞതുമില്ല.

നാൽപത്തി ഒൻപതാം മിനിറ്റില്‍ അഹ്മദ് മുസ നേടിയ ആദ്യ ഗോളും എഴു പത്തി അഞ്ചാം മിനിറ്റില്‍ നേടിയ രണ്ടാ മത്തേ ഗോളും നൈജീരിയ യെ ഗ്രൂപ്പിൽ രണ്ടാം സ്ഥാന ത്തേക്ക് എത്തിച്ചു.

– ഹുസ്സൈന്‍ ഞാങ്ങാട്ടിരി .

Tag :  കലാശക്കൊട്ട് ,  സ്പെയിന്‍ ജേതാക്കള്‍,  ലോക കപ്പ് 2010 ,

- pma

വായിക്കുക: , , ,

Comments Off on ഐസ്‌ലൻഡ് കോട്ട തകർത്തു നൈജീരിയ ജയിച്ചു കയറി ( 2-0)

റഷ്യ അവസാന 16 ലേക്ക് : ചെറിഷേവ് താരമാകുന്നു

June 21st, 2018

denis-cheryshev-russia-world-cup-2018-ePathram

ലോക കപ്പ് പോലുള്ള വലിയ വേദി യിൽ ഇഞ്ചോട് ഇഞ്ചു പോരാട്ടം നടക്കു മ്പോൾ ഒരു സെൽഫു ഗോൾ വഴ ങ്ങുക എത്ര വലിയ ടീം ആണെ ങ്കിലും അത് ഗോൾ വഴങ്ങിയ ടീമിന്റെ മനോ നില തകർക്കും എന്നതിന് ഏറ്റ വും വലിയ ഉദാഹരണ മാണ് റഷ്യ – ഈജിപ്ത് മത്സരം.

നിരന്തരം ആക്രമണം അഴിച്ചു വിട്ടു കൊണ്ടിരുന്ന ചുവ പ്പൻ പട ആ അവസരം ശരിക്കും ഒന്നിന്നു പിറകെ ഒന്നായി മുതലാക്കു കയും ചെയ്തു. മുഹമ്മദ്‌ സലാഹ് എന്ന ലോകോത്തര പ്രതിഭ ക്ക് ബോൾ എത്തി ക്കുന്ന തിൽ ഈജിപ്ഷ്യൻ മിഡ് ഫീൽഡ് പരാജയ പ്പെടു കയും ചെയ്തു. ലഭിച്ച രണ്ടു അവസര ങ്ങൾ സലാഹിന് ഗോളി ൽ എത്തിക്കു വാനും കഴിഞ്ഞില്ല.

കളിയുടെ അവസാന നിമിഷ ങ്ങളിൽ ഫോമിൽ എത്തിയ സലാഹിന്റെ നേതൃത്വ ത്തിൽ ഈജി പ്ഷ്യൻ ടീം ആക്ര മിച്ചു കളിച്ചു എങ്കിലും മുഹമ്മദ്‌ സലാഹി ന്റെ ഒരു സുന്ദരൻ പെനാൽറ്റി ഗോളിൽ ഈജിപ്ത് കളി അവ സാ നി പ്പിക്കുക യായി രുന്നു.

വേൾഡ് കപ്പിലെ പുത്തൻ താരോദയം ആരാണ് എന്ന ചോദ്യ ത്തിന്ന് ആതിഥേയർ ആയ റഷ്യ തന്നെ മറു പടി തരുന്നു. ഈ വേൾഡ് കപ്പിലെ ടോപ് സ്‌കോറർ പദവി യിൽ ഉള്ള റിയൽ മാഡിഡ് സ്‌ട്രൈക്കർ ചെറിഷേവ് തന്നെ.

രണ്ടു കളി കളിൽ നിന്നും 8 -1 എന്ന ഗോൾ മാർജിനിൽ ആതി ഥേയർ ആയ റഷ്യ അവസാന 16 ലേക്ക്.

– തയ്യാറാക്കിയത് : ഹുസ്സൈന്‍ തട്ടത്താഴത്ത്

- pma

വായിക്കുക: , , ,

Comments Off on റഷ്യ അവസാന 16 ലേക്ക് : ചെറിഷേവ് താരമാകുന്നു

ലോക കപ്പിൽ ഇംഗ്ലീഷ് വിജയം : ഇംഗ്ലണ്ട് 2. ട്യൂണിഷ്യ 1.

June 19th, 2018

harry-kane-rescues-england-with-late-winner-against-tunisia-ePathram
വൻ പ്രതീക്ഷ യുമായി വന്നു കള ത്തിൽ ഇറ ങ്ങി യാൽ കളി മറക്കുന്ന ഇംഗ്ലണ്ട് ടീമിന്റെ മറ്റൊരു നേർക്കാഴ്ച യായി രുന്നു ഇംഗ്ലണ്ട് – ടുണീഷ്യ മത്സരം.

ആറിൽ അധികം തുറന്ന അവസര ങ്ങൾ ലഭി ച്ചിട്ടും വിജയ ത്തിന് ഇഞ്ചുറി ടൈം വരെ കാത്തി രിക്കേ ണ്ടി വന്നു ഇംഗ്ലീഷ് ടീമിന്.

അനാവശ്യ മായി സ്വന്തം പെനാൽറ്റി ബോക്സിന്ന് അകത്തു ടുണീഷ്യൻ സ്‌ട്രൈക്കറെ ഫൗൾ ചെയ്തു ഒരു പെനാൽറ്റിയും ഗോളും വാങ്ങുകയും ചെയ്തു ഇംഗ്ലീഷ് പട.

england-captain-harry-kane-celebrates-his-winner-against-tunisia-in-world-cup-2018-ePathram

ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയിൻ 

ലോകോത്തര ഫുട്ബോൾ താര മായ ഇംഗ്ലീഷ് ക്യപ്റ്റൻ ഹാരി കെയിൻ എന്ന പ്രതിഭ യുടെ എണ്ണം പറഞ്ഞ രണ്ടു ഗോളുകൾ തന്നെ യാണ് ഈ കളി യുടെ ഹൈ ലൈറ്റ്.

നൂറു ശതമാനം പ്രതിരോധം മാത്രമല്ല ആക്ര മണം കൂടെ യാണ് പ്രതിരോധം എന്ന് ടുണീഷ്യ അവസാന നിമിഷം മറന്നത് അവരെ തോൽവി യിൽ കൊണ്ട് എത്തിച്ചു.

- pma

വായിക്കുക: , ,

Comments Off on ലോക കപ്പിൽ ഇംഗ്ലീഷ് വിജയം : ഇംഗ്ലണ്ട് 2. ട്യൂണിഷ്യ 1.

സംഗീത പ്രതിഭ കളുടെ ഒത്തു ചേരല്‍ : ‘സരിഗമ രാഗം’ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നു

June 16th, 2018

sarigama-ragam-song-love-group-zubair-rauf-talipparamba-ePathram
അബുദാബി : ഈദുൽ ഫിത്വറിനോട് അനുബന്ധിച്ച്, അബു ദാബി കേന്ദ്രമായി പ്രവർത്തി ക്കുന്ന സംഗീത കൂട്ടാ യ്മ യായ സോംഗ് ലവ് ഗ്രൂപ്പ് പുറത്തിറക്കിയ “സരിഗമ രാഗം” എന്ന സംഗീത ആൽബം പ്രേക്ഷക ശ്രദ്ധ നേടി ഹിറ്റ് ചാർട്ടിലേക്കു കുതി ക്കുന്നു.

മാപ്പിളപ്പാട്ട് ഗാനാലാപന രംഗത്ത് വേറിട്ട ശബ്ദ മായ റൗഫ് തളിപ്പറമ്പ് ഒരു ഇടവേളയ്ക്കു ശേഷം സജീവ മാവുന്ന ആൽബ മാണ് ‘സരിഗമ രാഗം’.

സുബൈർ തളിപ്പറമ്പ് രചനയും സംഗീതവും നിർവ്വ ഹിച്ച് 2008 ൽ റിലീസ് ചെയ്ത ഇനിയെന്ന് കാണും  എന്ന ആൽബ ത്തിലെ ഹിറ്റ് ഗാന ങ്ങളിൽ ഒന്നായിരുന്നു പ്രശസ്ത ഗായിക രഹ്ന പാടിയ ‘സരിഗമ രാഗം… തക ധിമി മേളം….” എന്ന് തുട ങ്ങുന്ന കല്യാണപ്പാട്ട്.

വടക്കേ മലബാറി ലെ മുസ്‌ലിം വിവാഹ വേദി യുടെ പ്രൗഢിയും സവി ശേഷത കളും മണവാള ന്റെയും മണ വാട്ടി യുടെയും വിശേഷ ങ്ങളും വിവരിക്കുന്ന ആകർഷ ക മായ വരി കൾ, റൗഫ് തളിപ്പറമ്പ് തന്റെ ആദ്യ കാല ഹിറ്റ് ഗാനങ്ങൾക്കൊപ്പം കിട പിടിക്കുന്ന തരത്തിൽ ആർജ്ജവ ത്തോടെ പാടി ഫലിപ്പിക്കുന്നതിൽ വിജയി ച്ചിരി ക്കുന്നു.

മാപ്പിളപ്പാട്ടു ഗാനാസ്വാദാകർ പത്തു വർഷമായി നെഞ്ചേറ്റിയ സരിഗമ രാഗം എന്ന ഈ ഗാനം ഗൾഫിൽ അട ക്കം നിരവധി വേദി കളിലും ടെലി വിഷൻ റിയാ ലിറ്റി ഷോ കളിലും ഗായിക രഹ്ന തന്റേതായ ശൈലി യിൽ അവ തരി പ്പിച്ചു വരുന്നു.

രണ്ടു പതിറ്റാണ്ടു കാലം ദുബായിൽ പ്രവാസ ജീവിതം നയിച്ചിരുന്ന റൗഫ് തളിപ്പറമ്പും പ്രവാസ ലോക ത്തെ ശ്രദ്ധേയനായ എഴു ത്തു കാരൻ സുബൈർ തളിപ്പറമ്പും ആദ്യമായി ഈ ആൽബ ത്തിലൂടെ ഒത്തു ചേരുന്നു എന്നതും ഈ ദൃശ്യാ വിഷ്കാര ത്തി ന്റെ പ്രത്യേ കത യാണ്.

സോംഗ് ലവ് ഗ്രൂപ്പിന്റെ ബാനറിൽ സിദ്ധീഖ് ചേറ്റുവ നിർമ്മിച്ച് മില്ലേനിയം വീഡിയോസ് പുറ ത്തിറക്കിയ ആൽബ ത്തിന്റെ പിന്നണി പ്രവർത്തകർ കമറുദ്ധീൻ കീച്ചേരി, ഹംസ, ഷംസുദ്ധീൻ കുറ്റിപ്പുറം, റഫീഖ് തളി പ്പറമ്പ്, ജബ്ബാർ മടക്കര എന്നിവരാണ്. സ്റ്റുഡിയോ : ഒബ്സ്ക്യൂറ തളിപ്പറമ്പ്.

- pma

വായിക്കുക: , , , , , ,

Comments Off on സംഗീത പ്രതിഭ കളുടെ ഒത്തു ചേരല്‍ : ‘സരിഗമ രാഗം’ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നു

Page 70 of 96« First...102030...6869707172...8090...Last »

« Previous Page« Previous « മലയാളി സമാജം ഈദ് ആഘോഷം ശനിയാഴ്ച
Next »Next Page » ലോക ഫുട് ബോൾ മാമാമാങ്കത്തെ വിലയിരുത്തുന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha