പാം പുസ്തക പ്പുര ‘വിദ്യാർത്ഥി മുദ്ര’ പുരസ്കാര ങ്ങൾ പ്രഖ്യാപിച്ചു

January 28th, 2017

logo-palm-pusthakappura-palm-books-ePathram
ഷാർജ : പ്രവാസി വിദ്യാർത്ഥി കൾ ക്കായി പാം പുസ്തക പ്പുര സംഘടിപ്പിച്ച മലയാള കഥാ രചനാ മത്സര ത്തിൽ വിജയി കളായ വർക്ക് ‘വിദ്യാർത്ഥി മുദ്ര’ പുരസ്കാര ങ്ങൾ പ്രഖ്യാപിച്ചു.

story-writing-winners-of-palm-books-ePathram

കഥാ രചനാ മല്‍സര വിജയികള്‍ : അഭിന അനസ്, ഐന മരിയ, ഇർഫാൻ നിയാസ്

റാസൽ ഖൈമ ഇന്ത്യൻ പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി അഭിന അനസ് ഒന്നാം സ്ഥാനവും ഷാർജ ഗൾഫ് ഏഷ്യൻ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഇർഫാൻ നിയാസ് രണ്ടാം സ്ഥാനവും റാസൽ ഖൈമ ഇന്ത്യൻ പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഐന മരിയ തോമസ് മൂന്നാം സ്ഥാനവും നേടി.

ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂളിലെ അനസ് അബ്ദുൽ ജലാൽ, ഗൾഫ് ഇന്ത്യൻ ഹൈ സ്‌കൂളിലെ ജെനിറ്റ സൈന ചാക്കോ, ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂളിലെ മൃണാൾ മധു എന്നിവർ ജൂറി യുടെ പ്രത്യേക പരാമർശം നേടി.

ബിജു ജി. നാഥ്‌ ചെയർമാനും സർഗ്ഗ റോയ്, ദീപ ചിറ യിൽ എന്നിവർ അംഗ ങ്ങളു മായ സമിതി യാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. ഫെബ്രുവരി മൂന്നിന് ഗിസൈസ് ഗൾഫ് മോഡൽ സ്‌കൂളിൽ വെച്ച് നടക്കുന്ന പാം വാർഷിക സർഗ്ഗ സംഗമ ത്തിൽ വെച്ച് വിജയി കൾ ക്കുള്ള സ്വർണ്ണ പ്പതക്ക ങ്ങൾ സമ്മാനിക്കും.

- pma

വായിക്കുക: , , , , ,

Comments Off on പാം പുസ്തക പ്പുര ‘വിദ്യാർത്ഥി മുദ്ര’ പുരസ്കാര ങ്ങൾ പ്രഖ്യാപിച്ചു

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് രാഷ്ട്രപതി ഭവനില്‍ സ്വീകരണം

January 25th, 2017

sheikh-muhammed-with-pranab-mukharjee-narendra-modi-in-india-visit-2017-ePathram
ന്യൂദല്‍ഹി : റിപ്പബ്ലിക് ദിന ആഘോഷ ങ്ങളില്‍ മുഖ്യ അതിഥി യായി പങ്കെടു ക്കു വാന്‍ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് എത്തിയ അബു ദാബി കിരീട അവ കാശിയും യു. എ. ഇ. സായുധ സേനാ ഉപ സര്‍വ്വ സൈന്യാധി പനു മായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് രാഷ്ട്ര പതി ഭവനില്‍ ഹൃദ്യവും ഊഷ്മള വുമായ സ്വീകരണം നല്‍കി.

sheikh-muhammed-bin-zayed-al-nahyan-3-day-visit-in-india-ePathram

ബുധനാഴ്ച രാവിലെ പത്തു മണിക്ക് രാഷ്ട്രപതി ഭവനില്‍ എത്തിയ അദ്ദേഹ ത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. കുതിര പ്പട്ടാള ത്തിന്റെ നേതൃത്വ ത്തിലാണ് രാഷ്ട്ര പതി ഭവ നിലേയ്ക്ക് ആനയിച്ചത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാന മന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ സ്വീകരിച്ചു.

മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശന ത്തിനായി ഇന്ത്യ യില്‍ എത്തിയ ശൈഖ് മുഹമ്മദ് ബിന്‍ സായിദ്, പ്രതിരോധ മേഖലയില്‍ അടക്കം സുപ്രധാന മായ കരാറു കളില്‍ ഒപ്പു വെക്കും.

- pma

വായിക്കുക: , , , , , ,

Comments Off on ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് രാഷ്ട്രപതി ഭവനില്‍ സ്വീകരണം

അബുദാബി കിരീട അവകാശി ഇന്ത്യയില്‍ : നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിച്ചു

January 24th, 2017

sheikh-muhammed-bin-zayed-arrives-india-ePathram.jpg
ന്യൂദല്‍ഹി : മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശന ത്തി നായി അബു ദാബി കിരീട അവ കാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയില്‍ എത്തി.

ദല്‍ഹി യില്‍ വിമാനം ഇറങ്ങിയ അദ്ദേഹത്തെ പ്രധാന മന്ത്രി നരേന്ദ്ര മോഡി നേരിട്ടു വിമാനത്താവള ത്തിൽ എത്തി സ്വീക രിച്ചു.

ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന ആഘോഷ ങ്ങളിലെ മുഖ്യാ തിഥിയും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാ നാണ്.

- pma

വായിക്കുക: , , , , , ,

Comments Off on അബുദാബി കിരീട അവകാശി ഇന്ത്യയില്‍ : നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിച്ചു

അബുദാബി കിരീട അവകാശി ഇന്ത്യയില്‍ : നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിച്ചു

January 24th, 2017

sheikh-muhammed-bin-zayed-arrives-india-ePathram.jpg
ന്യൂദല്‍ഹി : മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശന ത്തി നായി അബു ദാബി കിരീട അവ കാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയില്‍ എത്തി.

ദല്‍ഹി യില്‍ വിമാനം ഇറങ്ങിയ അദ്ദേഹത്തെ പ്രധാന മന്ത്രി നരേന്ദ്ര മോഡി നേരിട്ടു വിമാനത്താവള ത്തിൽ എത്തി സ്വീക രിച്ചു.

ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന ആഘോഷ ങ്ങളിലെ മുഖ്യാ തിഥിയും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാ നാണ്.

- pma

വായിക്കുക: , , , , , ,

Comments Off on അബുദാബി കിരീട അവകാശി ഇന്ത്യയില്‍ : നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിച്ചു

പയ്യന്നൂർ കോൽക്കളിപ്പെരുമ അറേബ്യൻ മണ്ണിലേക്ക്

January 24th, 2017

vtv-damodaran-payyannur-kolkali-ePathram അബുദാബി : നൂറ്റാണ്ടു കളുടെ പാരമ്പര്യം അവകാശ പ്പെടുന്ന ‘പയ്യന്നൂർ കോൽ ക്കളി’ എന്ന പയ്യന്നൂ രിന്റെ പൈതൃക സമ്പത്തായ കലാ രൂപ വുമായി പയ്യന്നൂ രിലെ ‘ഗ്രാമം പ്രതിഭ’ എന്ന സംഘടന യുടെ 25 ഓളം കലാ കാര ന്മാർ യു. എ. ഇ യിലേക്ക് വരുന്നു. പയ്യന്നൂർ കൊൽക്കളി യോളം പഴക്ക മുള്ള ഇൻഡോ – അറബ് സാംസ്കാരിക വിനിമ യത്തിന്റെ പുതിയ അദ്ധ്യായം തുറക്കുന്ന ഈ ഉദ്യമത്തിന്റെ അരങ്ങേറ്റം ജനുവരി 26 ന് അബു ദാബി ഇന്ത്യ സോഷ്യൽ സെന്റർ സംഘടി പ്പിക്കുന്ന  യു. എ. ഇ. – ഇന്ത്യാ ഫെസ്റ്റി ന്റെ ഉദ്‌ഘാടന വേദി യിലാണ് നടക്കുക.

ഉത്തര മലബാറിന്റെ സാംസ്കാരിക തലസ്ഥാന മായ പയ്യന്നൂ രിന്റെ തനതു കലാ രൂപ മായ പയ്യന്നൂർ കൊൽ ക്കളി യെ വിദേശ രാജ്യത്തു അവ തരി പ്പിക്കു കയും നിരവധി പേർക്ക് പരിശീലനം നൽകു കയും ചെയ്ത തിനു കേരള ഫോക്‌ ലോർ അക്കാദമി യുടെ ബഹു മതി നേടിയ വി. ടി. വി. ദാമോ ദര നാണ് ഈ കലാ കാര ന്മാരെ യു. എ. ഇ യിലേക്ക് കൊണ്ട് വരുന്നത്.

ഈ വർഷം സുവർണ്ണ ജൂബിലി ആഘോഷി ക്കുന്ന, മികച്ച പ്രവാസി സംഘടന ക്കുള്ള പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം  നേടിയ ഇന്ത്യ സോഷ്യൽ സെന്ററി ന്റെ വേദി യിൽ പയ്യന്നൂർ കോൽ ക്കളി അവ തരി പ്പിക്കു വാനുള്ള ക്ഷണം ലഭി ച്ചതിൽ ഏറെ അഭി മാനി ക്കുന്നു എന്നും ഗ്രാമം പ്രതിഭ യുടെ കലാ കാര ന്മാർ പയ്യന്നൂർ കോൽക്കളി, ചരടു കുത്തി ക്കളി, കളരി പ്പയറ്റ് എന്നിവ യു ടെ സമന്വയം ആയി രിക്കും ഇവിടെ അവത രിപ്പി ക്കുക എന്നും സാമൂഹ്യ പ്രവർത്തകൻ കൂടിയായ വി. ടി. വി. ദാമോദരൻ പറഞ്ഞു.

- pma

വായിക്കുക: , , , , , ,

Comments Off on പയ്യന്നൂർ കോൽക്കളിപ്പെരുമ അറേബ്യൻ മണ്ണിലേക്ക്

Page 90 of 96« First...102030...8889909192...Last »

« Previous Page« Previous « സമാജം – യു. എ. ഇ. എക്സ് ചേഞ്ച് ഓപ്പൺ അത്‌ലറ്റിക് മീറ്റ്
Next »Next Page » എംബസി യിൽ റിപ്പബ്ലിക് ദിനാഘോഷം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha