നേഹ സുധീറിനു നോളജ് ചാമ്പ്യൻ ട്രോഫി

May 15th, 2023

neha-sudheer-knowledge-champion-2023-ePathram
ഷാർജ : നോളജ് ചാമ്പ്യൻ ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി ഷാർജയിലെ മലയാളി വിദ്യാർത്ഥി നേഹ സുധീർ. യു. എ. ഇ., ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് നടത്തിയ ക്വിസ് മത്സരത്തിലാണ് നേഹ സുധീർ രണ്ടാം സമ്മാനം കരസ്ഥമാക്കിയത്.

തൃശൂർ ജില്ലയിലെ എടമുട്ടം സ്വദേശി സുധീർ ഖാലിദ് – സെനീന സുധീർ ദമ്പതികളുടെ മകൾ നേഹ സുധീർ, ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്.

സീനിയർ വിഭാഗത്തിൽ യു. എ. ഇ. യിൽ നിന്നുള്ള ഏക മത്സരാർത്ഥി നേഹ സുധീർ ആയിരുന്നു. റണ്ണർ അപ്പ് പ്രൈസ് ലഭിച്ച നേഹ സുധീറിന് ജർമ്മനിയിൽ നിന്നും സംഘാടകർ അയച്ചു കൊടുത്ത ട്രോഫിയും സർട്ടിഫിക്കറ്റും സ്‌കൂൾ അധികൃതർ സമ്മാനിച്ചു.

നോളജ് ചാമ്പ്യൻ ഓൺ ലൈൻ ക്വിസ് മത്സരത്തിൽ വിവിധ ദേശക്കാരായ 450 വിദ്യാർത്ഥികൾ പങ്കെടുത്തു.

- pma

വായിക്കുക: , , , , , , ,

Comments Off on നേഹ സുധീറിനു നോളജ് ചാമ്പ്യൻ ട്രോഫി

ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് 2023 ആദ്യ പാദത്തിലെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു

May 11th, 2023

burjeel-holdings-listed-on-abu-dhabi-securities-exchange-ePathram

അബുദാബി : മികച്ച വളർച്ചാ നിരക്കുമായി കുതിപ്പു തുടർന്ന് മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ സേവന ദാതാക്കളില്‍ മുന്നില്‍ നില്‍ക്കുന്ന ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് 2023 ആദ്യ പാദത്തിലെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. മാർച്ച് 31 ന് അവസാനിച്ച ആദ്യ പാദത്തിൽ ഗ്രൂപ്പിന്‍റെ വരുമാനം 1.1 ബില്യൺ ആയി ഉയർന്നപ്പോൾ അറ്റാദായം 121.3 മില്യൺ ദിർഹമായി ഉയർന്നു.

ആശുപത്രികളുടെയും (10.9%) മെഡിക്കൽ സെന്‍ററു കളുടെയും (24.8%) വരുമാനത്തില്‍ ഉണ്ടായ ഗണ്യമായ അഭിവൃദ്ധിയിലൂടെയാണ് ഗ്രൂപ്പ് നേട്ടം കൊയ്തത്.

burjeel-holdings-reports-strong-in-first-quarter-of-2023-ePathram

ബുർജീൽ ഹോൾഡിംഗ്സിന്‍റെ മുൻ‌നിര ആശുപത്രിയായ ബുർ‌ജീൽ മെഡിക്കൽ സിറ്റിയുടെ വരുമാനത്തിൽ 32.6% വർദ്ധനവ് ഉണ്ടായി. 22.3 % എന്ന മികച്ച EBITDA മാർജിനും രേഖപ്പെടുത്തി.

പുതിയ സ്പെഷ്യാലിറ്റികളിലെ നിക്ഷേപവും ആസ്തി കളില്‍ ഉടനീളം ഉള്ള വിനിയോഗവും കാരണം ഔട്ട്പേഷ്യന്‍റ്, ഇൻപേഷ്യന്‍റ് എണ്ണത്തിൽ യഥാക്രമം 16.5%, 26.9% എന്നിങ്ങനെയാണ് വർദ്ധനവ്.

യു. എ. ഇ. യിൽ ഉടനീളം 120-തിലധികം പുതിയ ഇൻപേഷ്യന്‍റ് കിടക്കകളും അഞ്ച് പുതിയ മെഡിക്കൽ സെന്‍ററുകളും ഉൾപ്പെടുത്തി പ്രവർത്തനം വിപുലീ കരിക്കുവാന്‍ ഉള്ള പദ്ധതികളും മിഡിൽ ഈസ്റ്റി ലെയും ആഫ്രിക്കയിലെയും പുതിയ പങ്കാളിത്ത പദ്ധതികളുടെ അവലോകനവും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

ഡോക്ടര്‍.ഷംഷീർ വയലിൽ സ്ഥാപകനും ചെയർ മാനുമായ ബുർജീൽ ഹോൾഡിംഗ്സ് 2022 ൽ റെക്കോർഡ് അറ്റാദായത്തിലൂടെ 52 ശതമാനം വളർച്ചയാണ് കൈ വരിച്ചിരുന്നത്.

ഉയർന്ന വരുമാനം, വർദ്ധിച്ച പ്രവർത്തന ക്ഷമത, കുറഞ്ഞ സാമ്പത്തിക ചെലവുകൾ എന്നിവ ഗ്രൂപ്പിന്‍റെ തുടർ പ്രവർത്തനങ്ങൾക്ക് ശക്തമായ അടിത്തറ പാകുന്നു എന്നാണ് വിലയിരുത്തൽ.

- pma

വായിക്കുക: , , , , , ,

Comments Off on ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് 2023 ആദ്യ പാദത്തിലെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു

ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു

May 8th, 2023

king-charles-and-camilla-on-his-coronation-ceremony-in-westminster-abbey-ePathram
ലണ്ടന്‍ : ബ്രിട്ടന്‍റെ പരമാധികാരിയായി ചാള്‍സ് മൂന്നാമനെ അവരോധിച്ചു. ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ ആബെയില്‍ നടന്ന കിരീട ധാരണ ചടങ്ങുകള്‍ക്ക് കാന്‍റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി നേതൃത്വം നല്‍കി. രാജ്ഞിയായി കാമിലയുടെ കിരീട ധാരണവും നടന്നു.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 8 ന് അന്തരിച്ച എലിസബത്ത് രാജ്ഞി യുടെ വിയോഗത്തെ തുടര്‍ന്നാണ് മൂത്ത മകന്‍ ചാള്‍സ് മൂന്നാമന്‍ ബ്രിട്ടണ്‍ കിരീട അവകാശി ആവുന്നത്. 2022 സെപ്തംബര്‍ 10 ന് ലണ്ടനിലെ സെന്‍റ് ജെയിംസ് കൊട്ടാരത്തില്‍ വച്ച് ചാള്‍സ് മൂന്നാമന്‍ ഔദ്യോഗികമായി അധികാരം ഏറ്റെടുത്തിരുന്നു.

കിരീട ധാരണ ചടങ്ങുകള്‍ക്ക് ശേഷം ചാള്‍സും കാമിലയും ബക്കിംഗ്ഹാം കൊട്ടാരത്തില്‍ തിരിച്ചെത്തി ജനങ്ങളെ അഭിവാദ്യം ചെയ്തു.

image credit : The Royal Family  Twitter  Westminster Abbey

- pma

വായിക്കുക: ,

Comments Off on ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു

ഹനീഫ മാസ്റ്റർക്ക് പെരുമ പയ്യോളി സ്വീകരണം നൽകി

May 5th, 2023

logo-peruma-payyyoli-ePathram
ദുബായ് : യു. എ. ഇ. സന്ദര്‍ശിച്ച തിക്കോടി പഞ്ചായത്ത് മുൻ പ്രസിഡണ്ടും സാമൂഹ്യ പ്രവർത്തകനുമായ സി. ഹനീഫ മാസ്റ്റർക്ക് ദുബായില്‍ പെരുമ പയ്യോളിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.

peruma-payyoli-reception-to-thikkodi-haneef-master-ePathram

ബഷീർ തിക്കോടി, അഡ്വ. മുഹമ്മദ് സാജിദ്, ബിജു പണ്ടാരപ്പറമ്പിൽ, സത്യൻ പള്ളിക്കര, ഷാജി ഇരിങ്ങൽ, ശാമിൽ, സാജിദ്, റാഷീദ്, പ്രഭാകരൻ, ഫൈസൽ, റമീസ്, പീതാംബരൻ, റയീസ് എന്നിവര്‍ സംസാരിച്ചു. സാജിദ് പുറത്തൂട്ട് അദ്ധ്യക്ഷത വഹിച്ചു. സുനിൽ പാറേമ്മൽ സ്വാഗതവും കരീം വടക്കയിൽ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on ഹനീഫ മാസ്റ്റർക്ക് പെരുമ പയ്യോളി സ്വീകരണം നൽകി

കെ. എസ്. സി. കമ്മിറ്റി പുന:സ്സംഘടിപ്പിച്ചു

May 3rd, 2023

ak-beeran-kutty-roy-varghese-ksc-committee-2023-ePathram
അബുദാബി : കേരള സോഷ്യൽ സെന്‍റർ (കെ. എസ്. സി.) കമ്മിറ്റി പുന:സ്സംഘടിപ്പിച്ചു. എ. കെ. ബീരാൻ കുട്ടി (പ്രസിഡണ്ട്), റോയ് ഐ.വർഗീസ് (വൈസ് പ്രസിഡണ്ട്), കെ. സത്യൻ (ജനറൽ സെക്രട്ടറി), ഷെബിൻ പ്രേമരാജൻ (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.

ലതീഷ് ശങ്കർ, അബ്ദുൽ സലാം നഹാസ്, അഭിലാഷ് തോമസ്, ശ്രീകാന്ത്, റഫീഖ് അലി കൊല്ലിയത്ത്, റഫീഖ് ചാലിൽ, പി. എം. സുലൈമാൻ, റഷീദ് അയിരൂർ, വേലായുധൻ സുബാഷ്, ഷോബി, റെജിലാൽ, സുൽഫികർ എന്നിവരാണ് പ്രവർത്തക സമിതി അംഗങ്ങള്‍.

സാമൂഹ്യ വികസന മന്ത്രാലയം പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിൽ പ്രസിഡണ്ട് വി. പി. കൃഷ്ണ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷെറിൻ വിജയൻ വാർഷിക പ്രവർത്തന റിപ്പോർട്ടും ട്രഷറർ നികേഷ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

കെ. ബി. ജയൻ, എൻ. വി. മോഹനൻ, എം. സുനീർ, അഡ്വ. സലിം ചോലമുഖത്ത്, കെ. കെ. ശ്രീവൽസൻ എന്നിവർ സംസാരിച്ചു. KSC FB Page

- pma

വായിക്കുക: , ,

Comments Off on കെ. എസ്. സി. കമ്മിറ്റി പുന:സ്സംഘടിപ്പിച്ചു

Page 20 of 97« First...10...1819202122...304050...Last »

« Previous Page« Previous « കേന്ദം അനുമതി നല്‍കിയില്ല : മുഖ്യമന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശനം റദ്ദാക്കി
Next »Next Page » ചിരന്തന പുന:സ്സംഘടിപ്പിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha