ഇന്‍റര്‍ നാഷണൽ പീസ് കോൺഫറൻസിൽ സലാം പാപ്പിനിശ്ശേരി മുഖ്യാതിഥി

September 19th, 2023

salam-pappinisseri-chief-guest-in-international-peace-conference-2023-ePathram
ഷാർജ : ബംഗ്ലാദേശിൽ നടക്കുന്ന ഇന്‍റര്‍ നാഷണൽ പീസ് കോൺഫറൻസിൽ മുഖ്യ അതിഥിയായി സലാം പാപ്പിനിശ്ശേരി സംബന്ധിക്കും. യു. എ. ഇ. യിലെ അറിയപ്പെടുന്ന സാമൂഹിക – സാംസ്കാരിക – ജീവ കാരുണ്യ  പ്രവര്‍ത്തന രംഗങ്ങളിലെ പ്രമുഖനും സൗജന്യ നിയമ സഹായ സേവന മേഖലയില്‍ സജീവ സാന്നിദ്ധ്യവുമായ ‘യാബ് ലീഗൽ ഗ്രൂപ്പ്’ സി. ഇ. ഒ. യും ഗ്ലോബൽ പ്രവാസി അസ്സോസിയേഷൻ സ്ഥാപകനും കൂടിയാണ് സലാം പാപ്പിനിശ്ശേരി.

2023 സെപ്തംബർ 23 ന് ബംഗ്ലാദേശിലെ ധാക്കയിൽ വെച്ചാണ് ഇന്‍റര്‍ നാഷണൽ പീസ് കോൺഫറൻസ് നടക്കുക. ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ധാക്ക ഇന്‍റര്‍ നാഷണൽ പീസ് കോൺഫറൻസിൽ മുഖ്യ അതിഥി യായി പങ്കെടുക്കുന്നത്.

പ്രവാസി മലയാളി സമൂഹത്തിൽ മാത്രമല്ല യു. എ. ഇ. യിലെ പൊതു സമൂഹത്തിൽ ഒരു ആമുഖത്തിൻ്റെ ആവശ്യമില്ലാത്ത വ്യക്തിത്വമാണ് കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയായ സലാം പാപ്പിനിശ്ശേരി.

- pma

വായിക്കുക: , , , , , , , ,

Comments Off on ഇന്‍റര്‍ നാഷണൽ പീസ് കോൺഫറൻസിൽ സലാം പാപ്പിനിശ്ശേരി മുഖ്യാതിഥി

ഗർഭ പാത്രത്തിലുള്ള കുഞ്ഞിൻ്റെ സങ്കീർണ്ണ ശസ്ത്ര ക്രിയ വിജയകരം

September 17th, 2023

burjeel-dr-mandeep-sing-repair-with-a-surgery-spina-bifida-ePathram
അബുദാബി : അമ്മയുടെ ഉദരത്തില്‍ ഗര്‍ഭാവസ്ഥയില്‍ കഴിയുന്ന കുഞ്ഞിന്‍റെ നട്ടെല്ലിലെ തകരാർ പരിഹരി ക്കുവാന്‍ ശസ്ത്ര ക്രിയക്ക് വിധേയയായ ശിശു രണ്ട് മാസത്തിന് ശേഷം ജീവിതത്തിലേക്ക്. കൊളംബിയൻ ദമ്പതികളുടെ കുഞ്ഞ് അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയില്‍ പിറന്നു.

സങ്കീർണ്ണ മെഡിക്കൽ കേസുകൾ കൈകാര്യം ചെയ്യുന്നതിലെ യു. എ. ഇ. യിലെ വൈദ്യ രംഗത്തിന്‍റെ വൈദഗ്ദ്യം വീണ്ടും ഒരിക്കല്‍ കൂടി തെളിയിച്ചിരി ക്കുകയാണ് മരിയ എന്ന കുഞ്ഞിന്‍റെ പിറവിയും മെച്ചപ്പെട്ട ആരോഗ്യ നിലയും.

ഗർഭാവസ്ഥയുടെ ഇരുപത്തി നാലാം ആഴ്ചയിൽ ശസ്ത്രക്രിക്കു വിധേയയായ ശിശു പിന്നീട് 37ാം ആഴ്ചയില്‍ ജനിച്ചു. കുഞ്ഞ് മരിയ വിയോലെറ്റ യുടെയും അമ്മ ലിസ് വാലന്‍റീന പരാ റോഡ്രിഗസിന്‍റെയും ആരോഗ്യ നില തൃപ്തികരം ആണെന്നും ആശുപത്രി യിൽ നിന്ന് ഡിസ്ചാർജ് ചെയ്തു ബുർജീൽ മെഡിക്കൽ സിറ്റി അധികൃതര്‍ അറിയിച്ചു.

spina-bifida-repair-in-burjeel-medical-city-ePathram

മുംബൈയിൽ കുടുംബ വേരുകളുള്ള ഡോ. മന്ദീപ് സിംഗ്, സ്‌പൈന ബൈഫിഡ ശസ്ത്ര ക്രിയ വിജയ കരമായി പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ വംശജനായി. ഡോ. മന്ദീപിന്‍റെ നേതൃത്വത്തിൽ ബുർജീൽ മെഡിക്കൽ സിറ്റിയിലെ കിപ്രോസ് നിക്കോളെയ്ഡ്‌സ് ഫീറ്റൽ മെഡിസിൻ ആൻഡ് തെറാപ്പി സെന്‍ററിലെ വിദഗ്ധ സംഘമാണ് ഗർഭസ്ഥ ശിശുവിന് ശസ്ത്രക്രിയ നടത്തിയത്.

ഗർഭ പാത്രത്തിൽ കീറലുണ്ടാക്കി ഗർഭസ്ഥ ശിശുവിനെ അൽപ്പം പുറത്തെടുത്തായിരുന്നു പിറകു വശത്ത് ശസ്ത്ര ക്രിയ. കുഞ്ഞിന്‍റെ നട്ടെല്ലിലെ വൈകല്യം പരിഹരിക്കാൻ ഡോക്ടർമാർ കൃത്രിമ പാച്ച് ഉണ്ടാക്കി. ഇതിനു ശേഷം അമ്നിയോട്ടിക് ദ്രാവകം വീണ്ടും ഗർഭ പാത്രത്തിലേക്ക് കുത്തി വച്ച് ഗർഭ പാത്രം അടച്ചു.

ഗർഭാവസ്ഥയുടെ ശേഷിക്കുന്ന കാലം ഗർഭ പാത്ര ത്തിൽ തന്നെ തുടർന്ന കുഞ്ഞ് 37 ആം ആഴ്ച സ്വാഭാവിക പ്രസവ ത്തിലൂടെയാണ് പുറത്തെത്തിയത്.

ഗൈനക്കോളജിസ്റ്റായ ഡോ. ഋതു നമ്പ്യാരാണ് മറിയത്തിന്‍റെ പിറവിക്ക് വൈദ്യ സഹായം നൽകിയത്. ജനന സമയത്ത് 2.46 കിലോഗ്രാം ഭാരമുള്ള കുഞ്ഞിന് പിറകിലെ ചർമത്തിൽ ചെറിയ വിടവുണ്ടായിരുന്നു. ന്യൂറോ സർജൻ ഡോ. എസ്സാം എൽഗമൽ ഇത് അടച്ചു.

പിറന്നു വീണു രണ്ടാഴ്ചയോളം നിയോനാറ്റോളജി ഡയറക്ടർ ഡോ. ഇവിയാനോ റുഡോൾഫ് ഒസുറ്റയുടെ നേതൃത്വത്തിലുള്ള നവജാത ശിശുക്കളുടെ മെഡിക്കൽ സംഘത്തിന്‍റെ പരിചരണത്തില്‍ കഴിഞ്ഞു കുഞ്ഞുമരിയ. കുട്ടിയുടെ ആരോഗ്യത്തിലും ഭാവിയെ കുറിച്ചും ശുഭാപ്തി വിശ്വാസം ഉണ്ട് എന്ന് ബുര്‍ജീലിലെ മെഡിക്കൽ സംഘം അറിയിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on ഗർഭ പാത്രത്തിലുള്ള കുഞ്ഞിൻ്റെ സങ്കീർണ്ണ ശസ്ത്ര ക്രിയ വിജയകരം

ഗള്‍ഫ് കര്‍ണാടക രത്‌ന അവാര്‍ഡുകള്‍ സമ്മാനിച്ചു

September 12th, 2023

sheikh-mohammed-maktoum-attend-gulf-karnataka-ratna-award-ePathram

ദുബായ് : ഗള്‍ഫ് കര്‍ണാടകോത്സവ് 2023 വര്‍ണ്ണാഭമായ പരിപാടികളോടെ ദുബായില്‍ അരങ്ങേറി. ദുബായ് രാജ കുടുംബാംഗവും എം. ബി. എം. ഗ്രൂപ്പ് ചെയര്‍ മാനുമായ ശൈഖ് മുഹമ്മദ് മഖ്തൂം ജുമാ അല്‍ മഖ്തൂം മുഖ്യാതിഥി ആയിരുന്നു. ഗള്‍ഫ് മേഖലയിലെ കര്‍ണാടക വംശജരായ ബിസിനസ്സ് പ്രമുഖരുടെ മികച്ച സംഭാവനകളെയും പ്രവര്‍ത്തനങ്ങളെയും വിലയിരുത്തി അവരെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ഗള്‍ഫ് കര്‍ണാടകോത്സവ ത്തില്‍ 21 പേര്‍ക്ക് ഗള്‍ഫ് കര്‍ണാടക രത്‌ന അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു.

gulf-karnataka-ratna-awards-2023-to-business-leaders-ePathram

ആരോഗ്യ സേവന രംഗത്തെ പ്രമുഖന്‍ ഡോ. തുംബൈ മൊയ്തീന്‍, ഹിദായത്തുള്ള അബ്ബാസ്, മുഹമ്മദ് മീരാന്‍, സഫ്രുല്ല ഖാന്‍ മാണ്ഡ്യ തുടങ്ങിയവര്‍ അവാര്‍ഡ് ജേതാക്കളില്‍ ഉള്‍പ്പെടുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ക്കും കര്‍ണാടകക്കും വേണ്ടിയുള്ള അവാര്‍ഡ് ജേതാക്കളുടെ നേട്ടങ്ങളും അര്‍പ്പണ ബോധവും പകര്‍ത്തുന്ന കോഫി ടേബിള്‍ പുസ്തകം പ്രകാശനം ചെയ്തു. സമൂഹത്തിന്‍റെ വിവിധ തുറകളില്‍ നിന്നുമായി ആയിരത്തില്‍ അധികം പേര്‍ ഗള്‍ഫ് കര്‍ണാടകോത്സവത്തില്‍ പങ്കെടുത്തു.

- pma

വായിക്കുക: , , , , , ,

Comments Off on ഗള്‍ഫ് കര്‍ണാടക രത്‌ന അവാര്‍ഡുകള്‍ സമ്മാനിച്ചു

റെക്കോര്‍ഡ് ഭൂരിപക്ഷം നേടി ചാണ്ടി ഉമ്മന്‍ നിയമ സഭയിലേക്ക്

September 8th, 2023

puthuppally-by-election-chandi-oomman-jaik-c-thomas-ePathram
കോട്ടയം : അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി യുടെ പിൻഗാമിയായി ചാണ്ടി ഉമ്മൻ ഇനി നിയമ സഭയില്‍ എത്തും. ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് ഭൂരിപക്ഷമായ 33,255 മറി കടന്ന ചാണ്ടി ഉമ്മന്‍, 37,719 എന്ന റെക്കോര്‍ഡ് ഭൂരിപക്ഷം നേടിയാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പ്രധാന എതിരാളി ഇടതു പക്ഷത്തിന്‍റെ ജെയ്ക് സി. തോമസിനെ തോല്‍പ്പിച്ച് ചരിത്ര വിജയം നേടിയത്.

ഉപതെരഞ്ഞെടുപ്പിലെ പോളിംഗ് നിലവാരം :
അഡ്വ. ചാണ്ടി ഉമ്മൻ (കോണ്‍ഗ്രസ്സ്) 80144 വോട്ടുകൾ.
ജെയ്ക് സി. തോമസ് (സി. പി. ഐ. എം.) 42425.
ലിജിൻ ലാൽ (ബി. ജെ. പി.) 6558.
ലൂക്ക് തോമസ് (എ. എ. പി.) 835.
സന്തോഷ് പുളിക്കൽ (സ്വതന്ത്രൻ) 78.
പി. കെ. ദേവദാസ് (സ്വതന്ത്രൻ) 60.
ഷാജി (സ്വതന്ത്രൻ) 63.
അസാധു 473.
നോട്ട 400.

- pma

വായിക്കുക: , , , , ,

Comments Off on റെക്കോര്‍ഡ് ഭൂരിപക്ഷം നേടി ചാണ്ടി ഉമ്മന്‍ നിയമ സഭയിലേക്ക്

ചന്ദ്രയാന്‍-3 ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തു

August 24th, 2023

logo-isro-indian-space-research-organization-ePathram

ബെംഗളൂരു : ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ഇന്ത്യയുടെ ചന്ദ്രയാന്‍-3 സോഫ്റ്റ് ലാന്‍ഡ് ചെയ്തു. 23 – 08 – 23 ചൊവ്വാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം 6.04 നു ചാന്ദ്രയാന്‍ ഇറങ്ങിയതോടെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന ആദ്യ രാജ്യം എന്ന ബഹുമതി ഭാരതം കരസ്ഥമാക്കി.

അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് പിറകെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യം എന്ന റിക്കാര്‍ഡും ഇന്ത്യക്ക് സ്വന്തമായി. ചന്ദ്രനില്‍ ഇറങ്ങുമ്പോൾ ചാന്ദ്രയാന്‍ പകര്‍ത്തിയ ചിത്രങ്ങളും ഐ. എസ്. ആര്‍. ഓ. പുറത്തു വിട്ടിട്ടുണ്ട്.

ചന്ദ്രനില്‍ ഇറങ്ങിയ ശേഷം പേടകവും ബെംഗളുരു വിലെ മിഷന്‍ ഓപ്പറേഷന്‍സ് കോംപ്ലക്‌സും തമ്മിലുള്ള ആശയ വിനിമയം സ്ഥാപിച്ച ശേഷമാണ് ഈ ചിത്രങ്ങള്‍ ഭൂമിയില്‍ എത്തിയത്. Twitter

- pma

വായിക്കുക: , , , , ,

Comments Off on ചന്ദ്രയാന്‍-3 ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തു

Page 22 of 101« First...10...2021222324...304050...Last »

« Previous Page« Previous « ബുറൈമിയും അൽ ഐനും ബന്ധപ്പെടുത്തി പ്രതിദിന ബസ്സ് സര്‍വ്വീസ്
Next »Next Page » ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു ; ‘റോക്കട്രി : ദ നമ്പി എഫക്ട്’ മികച്ച ചിത്രം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha