മാസ്റ്റര്‍ മൈന്‍ഡ് ഇന്‍റർ നാഷണൽ മത്സര വിജയികള്‍

December 4th, 2022

logo-icf-international-ePathram
ദുബായ് : ഐ. സി. എഫ്. മീലാദ് കാമ്പയിന്‍റെ ഭാഗമായി സംഘടിപ്പിച്ച മാസ്റ്റര്‍ മൈന്‍ഡ് ’22 യു. എ. ഇ. ഇന്‍റർ നാഷണൽ ക്വിസ് മത്സര ത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരച്ചു. ‘തിരുനബി (സ) യുടെ കുടുംബം’ എന്ന വിഷയത്തില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് മത്സരം ഒരുക്കിയത്.

സെൻട്രൽ തല മത്സരത്തിന് ശേഷം നാഷണൽ തല മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ 48 പ്രതിഭകളാണ് നാഷണൽ തലത്തിൽ നടന്ന ഓൺ ലൈൻ ക്വിസ് മത്സരത്തിൽ മാറ്റുരച്ചത്.

മത്സരത്തിലെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർ വിഭാഗം, പേര്, രാജ്യം എന്ന ക്രമത്തിൽ:

ജൂനിയർ ബോയ്സ് : ഫനാൻ മുജീബ് റഹ്മാൻ (സൗദി അറേബ്യ), മുഹമ്മദ് ഹംദാൻ റഫീഖ് (ഖത്തർ), അമീർ മൻസൂർ (സൗദി അറേബ്യ).

ജൂനിയർ ഗേൾസ് : ഫാത്തിമ ഷസാന മെഹ്‌റിൻ (യു. എ. ഇ.), ഫമീസ ഫായിസ് അഹമ്മദ് (ഒമാൻ), മുഹ്‌സിന മുഹമ്മദ് ഷബീർ (ഖത്തർ).

സീനിയർ ബോയ്സ് : മുഹമ്മദ് ഷബിൻ (ഖത്തർ), അഫ് റാൻ മുഹമ്മദ് (ഒമാൻ), മിസ്ഹബ് അബ്ദുൽ നാസർ (ഒമാൻ).

സീനിയർ ഗേൾസ് : നഫീസ ഖാസിം (യു. എ. ഇ.), നൂറുൽ ഹുദാ സലിം (സൗദി അറേബ്യ), നജ ഫാത്തിമ (ഒമാൻ).

നൗഫൽ മാസ്റ്റർ കോഡൂർ, സാക്കിർ മാസ്റ്റർ ഒമാൻ എന്നിവര്‍ മത്സരത്തിന് നേതൃത്വം നൽകി. ഇന്‍റർ നാഷണൽ സെക്രട്ടറി നിസാർ സഖാഫി ഉദ്‌ഘാടനം ചെയ്തു.

കരീം ഹാജി മേമുണ്ട, എം. സി. അബ്ദുൽ കരീം ഹാജി എന്നിവർ ഫല പ്രഖ്യാപനം നടത്തി. അലവി സഖാഫി തെഞ്ചേരി, ഹമീദ് ചാവക്കാട്, ശരീഫ് കാരശ്ശേരി സംസാരിച്ചു. മുഹമ്മദ് ഫാറൂഖ് കവ്വായി, മുഹമ്മദ് റാസിഖ്, എ. കെ. അബ്ദുൽ ഹക്കീം, സാബിത് പി. വി. എന്നിവര്‍ മത്സരം നിയന്ത്രിച്ചു.

സയ്യിദ് അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങൾ, സയ്യിദ് ഹബീബ് കോയ തങ്ങൾ, മമ്പാട് അബ്ദുൽ അസീസ് സഖാഫി എന്നിവര്‍ വിജയികളെ അനുമോദിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on മാസ്റ്റര്‍ മൈന്‍ഡ് ഇന്‍റർ നാഷണൽ മത്സര വിജയികള്‍

ഷോർട്ട് ഫിലിം മത്സരം

November 28th, 2022

short-film-competition-ePathram
തിരുവനന്തപുരം : ഭിന്ന ശേഷി ദിനാചരണത്തിന്‍റെ ഭാഗമായി സമഗ്ര ശിക്ഷ കേരളം (എസ്. എസ്. കെ.) ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. ഭിന്ന ശേഷി മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ (മനുഷ്യാവകാശം, സാമൂഹിക അവസ്ഥകൾ, വിദ്യാഭ്യാസം, നിയമ നിർമ്മാണം മുതലായവ) ആവണം സിനിമ യുടെ പ്രമേയം.

രണ്ട് മിനിട്ടിൽ കുറയാത്തതും ഏഴ് മിനിട്ടിൽ കൂടാത്തതും ആയിരിക്കണം സമയ ദൈർഘ്യം. സിനിമയുടെ ഭാഷ മലയാളവും എന്നാല്‍ ഇംഗ്ലീഷ് സബ് ടൈറ്റില്‍ കൂടിയുള്ളതാകണം.

ഒന്നാം സമ്മാനം : 25,000 രൂപയും പ്രശസ്തി പത്രവും രണ്ടാം സമ്മാനം : 20,000 രൂപയും പ്രശസ്തി പത്രവും മൂന്നാം സമ്മാനം : 15,000 രൂപ യും പ്രശസ്തി പത്രവും നൽകും. വ്യക്തികൾ, കൂട്ടായ്മകൾ, സംഘടനകൾ, ഫിലിം സൊസൈറ്റികൾ തുടങ്ങി ആർക്കും ഷോർട്ട് ഫിലിം മത്സരത്തിൽ പങ്കെടുക്കാം.

തെരഞ്ഞെടുക്കപ്പെടുന്ന സിനിമകൾ പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തിൽ വ്യാപകമായി സാമൂഹ്യ അവബോധ ത്തിനായി പ്രയോജനപ്പെടുത്തും. 2022 ഡിസംബർ ഒമ്പതിനു മുമ്പായി സിനിമകൾ സമർപ്പിക്കണം.

യു ട്യൂബ് ചാനലിൽ പ്രൈവറ്റ് മോഡിൽ അപ്‌ ലോഡ്‌ ചെയ്ത ശേഷം jesskfilm @ gmail. com എന്ന ഇ- മെയിലി ലേക്ക് ലിങ്ക് ഷെയർ ചെയ്യേണ്ടതാണ്.

ഇതോടൊപ്പം സിനിമയെ സംബന്ധിച്ച വിശദാംശങ്ങൾ ഒരു പേജിൽ കൂടാതെ പി. ഡി. എഫ് ഫോർമാറ്റിൽ നൽകണം. * PRD , SSK

- pma

വായിക്കുക: , , , , , , , ,

Comments Off on ഷോർട്ട് ഫിലിം മത്സരം

എൻ. എം. അബൂബക്കറിനെ ആദരിച്ചു

November 24th, 2022

isc-committee-honored-ima-president-n-m-aboobaker-ePathram
അബുദാബി : ഇന്ത്യൻ മീഡിയ അബുദാബി (ഇമ) യുടെ പുതിയ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട എൻ. എം. അബൂബക്കറിനെ അബുദാബി ഇന്ത്യാ സോഷ്യൽ സെന്‍റര്‍ (I S C) ഭരണ സമിതി ആദരിച്ചു.

ഐ. എസ്. സി. സംഘടിപ്പിക്കുന്ന ഇന്ത്യാ ഫെസ്റ്റ് സീസൺ-11 വിവരങ്ങൾ പ്രഖ്യാപിക്കുവാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ വെച്ചാണ് പ്രസിഡണ്ട് ഡി. നടരാജൻ, ഇമ പ്രസിഡണ്ടിനെ പൊന്നാട അണിയിച്ച് ആദരിച്ചത്. ഐ. എസ്. സി. ഭരണ സമിതി അംഗങ്ങളും ഇമ അംഗങ്ങളും സംബന്ധിച്ചു.

മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ലഭിച്ച ഈ ആദരവ് എല്ലാ ഇമ അംഗങ്ങൾക്കും കൂടിയുള്ളതാണ് എന്ന് പ്രസിഡണ്ട് എൻ. എം. അബൂബക്കർ പറഞ്ഞു.

അബുദാബി ഇന്ത്യാ സോഷ്യൽ സെന്‍ററിന് സജീവ പിന്തുണ നൽകി വരുന്ന ഇന്ത്യൻ മീഡിയ അബു ദാബി കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് തുടര്‍ന്നും എല്ലാ സഹകരണവും പിന്തുണയും നല്‍കും എന്നും ഐ. എസ്. സി. മാനേജിംഗ് കമ്മിറ്റി അറിയിച്ചു.

*  മാധ്യമ പ്രവർത്തകരുടെ തിരിച്ചറിയൽ കാർഡ് പുറത്തിറക്കി  

ചിരന്തന പുരസ്കാരം ,  ഓണ്‍ ലൈന്‍ പത്രങ്ങള്‍ നിര്‍ണ്ണായകം : കെ. കെ. മൊയ്തീന്‍ കോയ

- pma

വായിക്കുക: , , , , , ,

Comments Off on എൻ. എം. അബൂബക്കറിനെ ആദരിച്ചു

എഴുത്തുകാരെ ആദരിക്കുന്ന സൗഹൃദ സായാഹ്നം ശ്രദ്ധേയമായി

November 23rd, 2022

logo-akcaf-ePathram

ദുബായ് : ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്ത പുസ്തകങ്ങളിൽ കെ. കെ. ടി. എം. കോളേജ് അലുംനി അംഗങ്ങളായ എഴുത്തുകാരെയും അവരുടെ രചനകളെയും പരിചയപ്പെടുത്തുകയും അവരെ ആദരിക്കുകയും ചെയ്യുന്ന ‘സൗഹൃദ സായാഹ്നം’ എന്ന കൊടുങ്ങല്ലൂർ കെ. കെ. ടി. എം. ഗവ. കോളേജ് അലുംനി യു. എ. ഇ. ചാപ്റ്റർ സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി.

എഴുത്തുകാരെ ആദരിക്കുക എന്നതോടൊപ്പം രചനകൾ കൂടുതൽ വായനക്കാരിലേക്ക് എത്തിക്കുവാനുള്ള പരിപാടിയും പ്രഖ്യാപിച്ചു.

noushad-muhamed-inaugurate-akcaf-sauhrudha-sayahnam-ePathram

അക്കാഫ് അസ്സോസിയേഷൻ ട്രഷറർ നൗഷാദ് മുഹമ്മദ് ഉത്‌ഘാടനം ചെയ്തു. ബഷീർ തിക്കോടി മുഖ്യ പ്രഭാഷണം നടത്തി. റിട്ട. പോലീസ് ഓഫീസർ മുഹമ്മദ് റാഫിയുടെ എന്‍റെ കുറ്റാന്വേഷണ യാത്രകൾ, മനോജ് രാധാ കൃഷ്ണന്‍റെ പല കാലങ്ങളിൽ ചില മനുഷ്യർ, അനസ് മാളയുടെ മറിയം എന്ന പെണ്ണാട് എന്നിവയാണ് പുസ്തകങ്ങൾ.

പ്രസിഡണ്ട് ഷാജി അബ്ദുൽ കാദർ, പ്രദീപ് കുമാർ രാജ, എ. കെ. ബീരാൻ കുട്ടി എന്നിവർ പൊന്നാടയും മൊമെന്‍റോയും നൽകി.

ജനറൽ സെക്രട്ടറി രമേഷ് മാധവൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാജഹാൻ കരുവന്നൂർ, സുനിൽ രാജ്, സലിം ബഷീർ, അജിത്ത് പോളക്കുളത്ത്, ബാബു ഡേവിസ് എന്നിവർ ആശംസകൾ നേർന്നു. അഷ്‌റഫ് കൊടുങ്ങല്ലൂർ സ്വാഗതവും നജീബ് ഹമീദ് നന്ദയും പറഞ്ഞു.

- pma

വായിക്കുക: , , , , , ,

Comments Off on എഴുത്തുകാരെ ആദരിക്കുന്ന സൗഹൃദ സായാഹ്നം ശ്രദ്ധേയമായി

കാനത്തിൽ ജമീല എം. എൽ. എ. ക്ക് സ്വീകരണം നൽകി

November 3rd, 2022

kanathil-jameela-basheer-thikkodi-peruma-payyoli-ePathram
ദുബായ് : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യു. എ. ഇ. യില്‍ എത്തിയ കൊയിലാണ്ടി നിയോജക മണ്ഡലം എം. എൽ. എ. കാനത്തിൽ ജമീലക്ക്, പ്രവാസി സാംസ്കാരിക കൂട്ടായ്മ പെരുമ പയ്യോളി യു. എ. ഇ. സ്വീകരണം നൽകി.

പയ്യോളി മുനിസിപ്പാലിറ്റി, തിക്കോടി പഞ്ചായത്ത്, തുറയൂർ പഞ്ചായത്ത് എന്നീ പ്രദേശങ്ങളിലെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മയായ പെരുമ പയ്യോളിയിലെ അംഗങ്ങള്‍ നാട്ടിലെയും പ്രവാസ മേഖല യിലെയും സുപ്രധാന വിഷയ ങ്ങളിൽ എം. എൽ. എ. യുമായി സംവദിച്ചു. പ്രവാസികൾ നേരിടുന്ന വിഷയങ്ങൾ ഗൗരവ പൂർവ്വം കാണുന്നു എന്നും കൃത്യമായ ഇട പെടലുകള്‍ നടത്താൻ ശ്രമിക്കും എന്നും എം. എൽ. എ. വ്യക്തമാക്കി.

peruma-payyoli-gathering-with-quilandi-mla-ePathram
പ്രസിഡണ്ട് സാജിദ് പുറത്തൂട്ട് അദ്ധ്യക്ഷത വഹിച്ചു. ബഷീർ തിക്കോടി ഉപഹാരം സമ്മാനിച്ചു. ജോയിന്‍റ് സെക്രട്ടറി ഷഹനാസ് തിക്കോടി നിവേദനം കൈമാറി. ഇസ്മായിൽ മേലടി, അഡ്വ. മുഹമ്മദ് സാജിദ്, കരീം വടക്കയിൽ, ഷാജി ഇരിങ്ങൽ, ബിജു പണ്ടാര പറമ്പിൽ, ഫൈസൽ മേലടി, ഗഫൂർ ടി. കെ, ജ്യോതിഷ്, സുരേഷ്, വേണു, ശ്രീജേഷ്, മൊയ്തീൻ പട്ടായി, സതീശൻ പള്ളി ക്കര എന്നിവർ സംസാരിച്ചു. സെക്രട്ടറി സുനിൽ പാറേമ്മൽ സ്വാഗതവും ട്രഷറർ ഷമീർ കാട്ടടി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on കാനത്തിൽ ജമീല എം. എൽ. എ. ക്ക് സ്വീകരണം നൽകി

Page 24 of 96« First...10...2223242526...304050...Last »

« Previous Page« Previous « മുഷ്റിഫ് മാളിൽ വിസ സ്ക്രീനിംഗ് സെന്‍റര്‍ : അവധി ദിനങ്ങളില്‍ മെഡിക്കല്‍ ടെസ്റ്റ്
Next »Next Page » ബ്ലഡ് ഡൊണേഷൻ ഡ്രൈവ് സംഘടിപ്പിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha