പ്രഥമ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

November 1st, 2022

kerala-puraskaram-mammootty-m-t-vasudevan-nair-ePathram
തിരുവനന്തപുരം : സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ ‘കേരള പുരസ്‌കാരങ്ങൾ’ പ്രഖ്യാപിച്ചു.

എം. ടി. വാസുദേവൻ നായർക്ക് കേരള ജ്യോതി പുരസ്‌കാരം, മമ്മൂട്ടി, ഓംചേരി എൻ. എൻ. പിള്ള, ടി. മാധവ മേനോൻ എന്നിവര്‍ക്ക് കേരള പ്രഭ പുരസ്‌കാരം, കാനായി കുഞ്ഞി രാമൻ, എം. പി. പരമേശ്വരൻ, ഗോപിനാഥ് മുതുകാട്, ഡോ. ബിജു, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, വൈക്കം വിജയ ലക്ഷ്മി എന്നിവര്‍ക്ക് കേരള ശ്രീ പുരസ്‌കാരം എന്നിവ സമ്മാനിക്കും.

വിവിധ മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തികൾക്കു കേന്ദ്ര സർക്കാർ ഏർപ്പെടു ത്തിയിട്ടുള്ള പത്മ പുരസ്‌കാര ങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമാണ് കേരള പുരസ്‌കാരങ്ങൾ.

ഓരോ മേഖലകളിലേയും സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ ‘കേരള ജ്യോതി’ വർഷത്തിൽ ഒരാൾക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ ‘കേരള പ്രഭ’ വർഷത്തിൽ രണ്ടു പേർക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ ‘കേരള ശ്രീ’ വർഷത്തിൽ അഞ്ചു പേർക്കും നല്‍കും.

- pma

വായിക്കുക: , , , , ,

Comments Off on പ്രഥമ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

തിരുമുൽ കാഴ്ച അരങ്ങേറി

October 31st, 2022

abu-dhabi-samskarika-vedhi-onam-celebration-2022-ePathram
അബുദാബി : കലാ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന രംഗത്തെ നിറ സാന്നിദ്ധ്യമായ അബുദാബി സാംസ്കാരിക വേദിയുടെ ഓണാഘോഷ പരിപാടിയായ ‘തിരുമുൽ കാഴ്ച-2022’ വൈവിധ്യമാർന്ന പരിപാടി കളോടെ അബുദാബി മലയാളി സമാജത്തിൽ വെച്ച് നടന്നു.

പ്രശസ്ത പിന്നണി ഗായകന്‍ വി. ദേവാനന്ദ് ‘തിരുമുൽ കാഴ്ചയു’ ടെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. സാംസ്കാരിക വേദി പ്രസിഡണ്ട് അനൂപ് നമ്പ്യാർ അദ്ധ്യ ക്ഷത വഹിച്ചു. അബുദാബിയിലെ പ്രമുഖ സംഘടനാ സാരഥികൾ ചടങ്ങിൽ സംബന്ധിച്ചു. അബുദാബി സാംസ്കാരിക വേദി സെക്രട്ടറി ടി. വി. സുരേഷ് കുമാർ സ്വാഗതവും ട്രഷറർ സാബു അഗസ്റ്റിൻ നന്ദിയും പറഞ്ഞു.

ചടങ്ങിൽ വെച്ച് സാംസ്കാരിക വേദി സ്ഥാപക അംഗവും മുൻ സെക്രട്ടറിയുമായ നിസാമുദ്ധീനെ പൊന്നാട അണിയിച്ച് ആദരിച്ചു. ആഘോഷ പരിപാടിയുടെ ഭാഗമായി ഓണസദ്യ, സാംസ്കാരിക വേദി കുടുംബങ്ങൾ അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ, സ്ത്രീകളുടെ വഞ്ചിപ്പാട്ട്, മാവേലി എഴുന്നള്ളത്ത്, ഗാനമേള എന്നിവ അരങ്ങേറി.

- pma

വായിക്കുക: , , , , ,

Comments Off on തിരുമുൽ കാഴ്ച അരങ്ങേറി

ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു

October 27th, 2022

british-prime-minister-rishi-sunak-ePathram
ലണ്ടന്‍ : ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രിയായി ചുമതലയേറ്റു. ബ്രിട്ടനില്‍ പ്രധാന മന്ത്രി പദ ത്തില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന സവിശേഷതയും ഇദ്ദേഹത്തിന് സ്വന്തം.

കിഴക്കൻ ആഫ്രിക്കയിൽ നിന്നും ബ്രിട്ടണില്‍ കുടിയേറിയ ഇന്ത്യൻ മാതാ പിതാക്കളുടെ മകനായി 1980 മെയ് 12 ന് സതാംപ്ടണിൽ ജനിച്ച സുനക്, വിൻചെസ്റ്റർ കോളേജില്‍ നിന്നും വിദ്യാഭ്യാസം നേടി. തുടർന്ന് ഓക്സ് ഫോഡിലെ ലിങ്കൺ കോളേജിൽ തത്ത്വ ചിന്ത, രാഷ്ട്രീയം, സാമ്പത്തിക ശാസ്ത്രം എന്നിവ യില്‍ ബിരുദമെടുത്തു. പിന്നീട് സ്റ്റാൻഫോഡ് യൂണി വേഴ്സിറ്റിയില്‍ നിന്നും എം. ബി. എ. കരസ്ഥമാക്കി. 2015 ലെ പൊതു തെരഞ്ഞെടുപ്പിൽ റിച്ച് മോണ്ടിലേക്ക് (യോർക്ക്) തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പാർലമെന്‍ററി അണ്ടർ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി സേവനം അനുഷ്ഠിച്ചു.

ഋഷി സുനകിന്‍റെ ഭാര്യ അക്ഷത മൂർത്തി, ഇൻഫോസിസ് സ്ഥാപകനും ഇന്ത്യൻ കോടീശ്വരനു മായ വ്യവസായി എൻ. ആർ. നാരായണ മൂർത്തിയുടെ മകളാണ്.

- pma

വായിക്കുക: , , , ,

Comments Off on ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു

ഭിന്ന ശേഷിക്കാരുടെ ഡ്രൈവിംഗ് ലൈസൻസിന് പ്രത്യേക സൗകര്യം

October 24th, 2022

special-driving-test-for-differently-specially-abled-persons-ePathram
തൃശൂര്‍ : ഭിന്ന ശേഷിക്കാരുടെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിന് പ്രത്യേക സൗകര്യം ഒരുക്കും എന്ന് ഗതാഗത വകുപ്പു മന്ത്രി ആന്‍റണി രാജു. ഭിന്ന ശേഷി ക്കാരായ അപേക്ഷകരുടെ ലേണേഴ്സ് ടെസ്റ്റ്, ഡ്രൈവിംഗ് ടെസ്റ്റ് എന്നിവ ഉൾപ്പെടെ അവർക്ക് കൂടി സൗകര്യപ്പെടുന്ന സ്ഥലത്തു വെച്ച് പ്രത്യേകമായി നടത്തുവാനും അല്ലാത്ത പക്ഷം ഭിന്ന ശേഷിക്കാരായ അപേക്ഷകരുടെ അടുത്തേക്ക് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എത്തി അവ പൂർത്തീകരിക്കണം എന്നുമാണ് മന്ത്രിയുടെ നിർദ്ദേശം.

തൃശൂരിൽ നടന്ന ‘വാഹനീയം’ പരാതി പരിഹാര അദാലത്തിൽ ഇതുമായി ബന്ധപ്പെട്ട്റ വന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഉന്നയിച്ച ആവശ്യ ത്തിനുള്ള മറുപടി ആയിട്ടാണ് ഗതാഗത വകുപ്പു മന്ത്രി ഇക്കാര്യം അറിയിച്ചത്. ഒരാഴ്ചയ്ക്കകം ഔദ്യോഗിക ഉത്തരവ് ഇറങ്ങും എന്ന് ഫയലിൽ ഒപ്പു വെച്ച് മന്ത്രി അറിയിച്ചു.

പൊതു അപേക്ഷകർക്ക് ലേണേഴ്സ് ടെസ്റ്റ് നടക്കുന്ന ഇട ങ്ങളിൽ എത്തിച്ചേരാനും അഡാപ്റ്റഡ് വാഹന ങ്ങളുമായി ഭിന്ന ശേഷി ക്കാർക്ക് ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കാനും ഉള്ള പ്രയാസം ആയിരുന്നു റവന്യൂ മന്ത്രി ചൂണ്ടിക്കാട്ടിയത്. ഇതുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവർത്തകൻ ഫാദർ സോളമന്‍റെ പരാതി കൂടി പരിഗണിച്ചായിരുന്നു ഇത്. പതിറ്റാണ്ടുകളായി ഭിന്ന ശേഷിക്കാർ അനുഭവിക്കുന്ന ഈ പ്രശ്ന ത്തിന് പരിഹാരം കണ്ടെത്താൻ ഈയൊരു അദാലത്തിൽ സാദ്ധ്യമായി.

പേക്ഷകളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിൽ ഒന്നോ രണ്ടോ മാസത്തില്‍ ഒരിക്കൽ ഇവർക്കായി പ്രത്യേക ടെസ്റ്റുകൾ സംഘടിപ്പിക്കാനും മന്ത്രി നിർദ്ദേശം നൽകി. ഭിന്ന ശേഷിക്കാർക്ക് സൗജന്യ നിരക്കിൽ ബസ്സ് യാത്ര അനുവദിക്കും എന്ന് കഴിഞ്ഞ ദിവസം പാലക്കാട് നടന്ന വാഹനീയം അദാലത്തിൽ മന്ത്രി ആന്‍റണി രാജു പ്രഖ്യാപിച്ചിരുന്നു. PRD

- pma

വായിക്കുക: , , , , , , , ,

Comments Off on ഭിന്ന ശേഷിക്കാരുടെ ഡ്രൈവിംഗ് ലൈസൻസിന് പ്രത്യേക സൗകര്യം

ചാൾസ് മൂന്നാമന്‍റെ കിരീട ധാരണം 2023 മേയ് ആറിന്

October 12th, 2022

british-king-charles-third-ePathram
ലണ്ടൻ : ബ്രിട്ടണിൽ ചാൾസ് മൂന്നാമൻ രാജാവിന്‍റെ കിരീടധാരണം 2023 മേയ് ആറിന് നടക്കും എന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. കാന്‍റർബറി ആർച്ച് ബിഷപ്പ് റവ. ഡോ. ജസ്റ്റിൽ വെൽബി യുടെ മുഖ്യ കാർമ്മികത്വത്തില്‍ ചടങ്ങുകൾ നടക്കും. പരമാധികാരത്തിന്‍റെ അടയാളം ഇംപീരിയൽ ക്രൗൺ രാജാവിനെ അണിയിക്കും.

എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്നാണ് ഒന്നാം കിരീട അവകാശിയായ മൂത്ത മകൻ ചാൾസ് രാജാവായി ചുമതല ഏറ്റത്. ചാൾസിന്‍റെ ഭാര്യ കാമില രാജ പത്നിയായും (Queen Consort) അവരോധിക്കപ്പെടും.

- pma

വായിക്കുക: , , ,

Comments Off on ചാൾസ് മൂന്നാമന്‍റെ കിരീട ധാരണം 2023 മേയ് ആറിന്

Page 25 of 96« First...1020...2324252627...304050...Last »

« Previous Page« Previous « യുവ ശാസ്ത്രജ്ഞ പുരസ്കാരം-2022 : അപേക്ഷ ക്ഷണിച്ചു
Next »Next Page » ഹിജാബ് കേസ് : സുപ്രീം കോടതിയുടെ ഭിന്ന വിധി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha