അബുദാബി : ഇന്ത്യൻ മീഡിയ അബുദാബി (ഇമ) യുടെ പുതിയ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട എൻ. എം. അബൂബക്കറിനെ അബുദാബി ഇന്ത്യാ സോഷ്യൽ സെന്‍റര്‍ (I S C) ഭരണ സമിതി ആദരിച്ചു.
ഐ. എസ്. സി. സംഘടിപ്പിക്കുന്ന ഇന്ത്യാ ഫെസ്റ്റ് സീസൺ-11 വിവരങ്ങൾ പ്രഖ്യാപിക്കുവാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ വെച്ചാണ് പ്രസിഡണ്ട് ഡി. നടരാജൻ, ഇമ പ്രസിഡണ്ടിനെ പൊന്നാട അണിയിച്ച് ആദരിച്ചത്. ഐ. എസ്. സി. ഭരണ സമിതി അംഗങ്ങളും ഇമ അംഗങ്ങളും സംബന്ധിച്ചു.
മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ലഭിച്ച ഈ ആദരവ് എല്ലാ ഇമ അംഗങ്ങൾക്കും കൂടിയുള്ളതാണ് എന്ന് പ്രസിഡണ്ട് എൻ. എം. അബൂബക്കർ പറഞ്ഞു.
അബുദാബി ഇന്ത്യാ സോഷ്യൽ സെന്‍ററിന് സജീവ പിന്തുണ നൽകി വരുന്ന ഇന്ത്യൻ മീഡിയ അബു ദാബി കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് തുടര്‍ന്നും എല്ലാ സഹകരണവും പിന്തുണയും നല്‍കും എന്നും ഐ. എസ്. സി. മാനേജിംഗ് കമ്മിറ്റി അറിയിച്ചു.
* മാധ്യമ പ്രവർത്തകരുടെ തിരിച്ചറിയൽ കാർഡ് പുറത്തിറക്കി
* ചിരന്തന പുരസ്കാരം , ഓണ്‍ ലൈന്‍ പത്രങ്ങള്‍ നിര്‍ണ്ണായകം : കെ. കെ. മൊയ്തീന്‍ കോയ