ജാസി ഗിഫ്റ്റിനു ഡോക്ടറേറ്റ്

September 22nd, 2019

music-composer-jassie-gift-ePathram
ഗായകനും സംഗീത സംവിധായ കനുമായ ജാസി ഗിഫ്റ്റ് ഡോക്ടറേറ്റ് നേടി. ഫിലോസഫി യിലാണ് ജാസി ഗിഫ്റ്റിന് ഡോക്ടറേറ്റ്. ‘ദ ഫിലോസഫി ഓഫ് ഹാര്‍മണി ആന്‍ഡ് ബ്ലിസ് വിത്ത് റഫറന്‍സ് ടൂ അദ്വൈദ ആന്‍ഡ് ബുദ്ധിസം’ എന്ന വിഷയ ത്തിലാണ് കണ്ണൂര്‍ യൂണി വേഴ്സിറ്റി യില്‍ നിന്ന് ഡോക്ട റേറ്റ് ലഭിച്ചത്.

2003 ല്‍ ‘സാഫല്യം’ എന്ന ചിത്ര ത്തിന് സംഗീതം നല്‍കി ക്കൊണ്ടാണ് ജാസി ഗിഫ്റ്റ് ചലച്ചിത്ര രംഗ ത്തേക്ക് എത്തു ന്നത്. എന്നാല്‍ മൂന്നാമ ത്തെ സിനിമ യായ ‘ഫോര്‍ ദ പീപ്പിള്‍’ എന്ന ചിത്ര ത്തിലെ ഗാന ങ്ങളി ലൂടെ ജാസി ഗിഫ്റ്റ് ജന പ്രിയനായി മാറുക യായി രുന്നു. തുടര്‍ന്ന് മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടുകയും സംഗീതം നല്‍കു കയും ചെയ്തു.

- pma

വായിക്കുക: , ,

Comments Off on ജാസി ഗിഫ്റ്റിനു ഡോക്ടറേറ്റ്

സ്നേഹ സംഗമ വും പുരസ്‌കാര സമർപ്പണവും

September 18th, 2019

kerala-sevens-uae-whatsapp-group-ePathram

ദുബായ് : സൗഹൃദ കൂട്ടായ്മ യായ കേരള സെവൻസ് വാട്സാപ്പ് ഗ്രൂപ്പ്‌ (യു. എ. ഇ.) യുടെ ആഭി മുഖ്യ ത്തിൽ സ്നേഹ സംഗമവും പുരസ്‌കാര സമർപ്പണവും സംഘ ടിപ്പി ക്കുന്നു.

സെപ്റ്റംബര്‍ 19 വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് ദുബായ് (ദേര) മാലിക് റെസ്റ്റോറ ന്റിൽ വെച്ച് നടക്കുന്ന സ്നേഹ സംഗമ ത്തില്‍ മുഖ്യ അതിഥി കള്‍ ആയി സൂഫി ഗാന രചയി താവ് ഇബ്രാഹിം കാരക്കാട്, കേരള എക്സ്പാറ്റ് ഫുട് ബോള്‍ അസ്സോസ്സിയേഷന്‍ (KEFA) പ്രസിഡണ്ട് നാസര്‍ എന്നിവര്‍ സംബ ന്ധിക്കും.

kerala-sevens-foot-ball-and-music-lovers-sneha-samgamam-in-dubai-ePathram

യു. എ. ഇ. യിലെ മികച്ച ഫുട് ബോൾ കളിക്കാരെ കണ്ടെത്തു ന്നതി നായി കേരള സെവൻസ് വാട്സ് ആപ്പ് ഗ്രൂപ്പ്‌ നടത്തിയ വോട്ടിംഗിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിഭ കൾക്ക് ചടങ്ങിൽ വെച്ച് പുരസ്കാരങ്ങൾ സമ്മാനിക്കും.

കായിക പ്രേമികൾക്ക് വേണ്ടി ഇബ്രാഹിം കാരക്കാട് എഴുതി ആദിൽ അത്തു പാടിയ ‘ഫുട്ബോൾ ഗാനം’ ഈ ചടങ്ങിൽ വെച്ച് പുറത്തിറക്കും. കേരള സെവൻസ് വാട്സാപ്പ് ഗ്രൂപ്പ്‌ അംഗ ങ്ങളുടെ ഗാന മേളയും വിവിധ കലാ പരിപാടി കളും അരങ്ങേറും.

- pma

വായിക്കുക: , , , , , , , ,

Comments Off on സ്നേഹ സംഗമ വും പുരസ്‌കാര സമർപ്പണവും

സി. എച്ച്. അനുസ്മരണ സമ്മേളനം 27 നു ദുബായിൽ

September 16th, 2019

ch-muhammed-koya-ePathram ദുബായ് : കെ. എം. സി. സി. കോഴി ക്കോട് ജില്ലാ കമ്മിറ്റി സംഘടി പ്പിക്കുന്ന സി. എച്ച്. അനു സ്മരണ സമ്മേളനം സെപ്റ്റംബര്‍ 27 വെള്ളി യാഴ്ച രാത്രി എട്ടു മണിക്ക് ദുബായ് വിമൻസ് അസ്സോ സ്സി യേഷൻ ഹാളിൽ നടക്കും. മുസ്‌ലിം ലീഗ് ദേശീയ സീനിയർ വൈസ് പ്രസി ഡണ്ട് എം. പി. അബ്ദു സമദ് സമദാനി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.

മുൻ മുഖ്യമന്ത്രി യും മുസ്‌ലിം ലീഗ് നേതാവു മായിരുന്ന സി. എച്ച്. മുഹമ്മദ് കോയയുടെ പേരില്‍ ദുബായ് കോഴി ക്കോട് ജില്ലാ കെ. എം. സി. സി. പ്രഖ്യാ പിച്ച സി. എച്ച്. രാഷ്ട്ര സേവാ പുര സ്‌കാരം സി. എം. പി. നേതാവ് സി. പി. ജോണ്‍ ഏറ്റു വാങ്ങും.

ജനാധിപത്യ മൂല്യ ങ്ങൾക്കു വേണ്ടി നടത്തി വരുന്ന പ്രവർത്തനങ്ങൾ മുൻ നിർത്തി യാണ് സി. എച്ച്. രാഷ്ട്ര സേവാ പുരസ്‌കാരം നൽകുന്നത് എന്ന് ജൂറി ചെയർ മാൻ ഡോ. പി. എ. ഇബ്രാ ഹിം ഹാജി, ദുബായ് കെ. എം. സി. സി. പ്രസിഡണ്ട് ഇബ്രാഹിം എളേറ്റിൽ, കോഴി ക്കോട് ജില്ലാ കെ. എം. സി. സി. പ്രസിഡണ്ട് ഇസ്മായിൽ ഏറാമല, ജനറൽ സെക്രട്ടറി കെ. പി. മുഹമ്മദ് എന്നിവർ അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on സി. എച്ച്. അനുസ്മരണ സമ്മേളനം 27 നു ദുബായിൽ

നൗഷാദിന് കെ. എസ്. സി. യിൽ സ്വീകരണം നൽകി 

September 9th, 2019

reception-to-noushad-kochi-at-ksc-ePathram
അബുദാബി : സ്നേഹം കൊണ്ട് പ്രളയ ത്തെ തോൽപ്പിച്ച നൗഷാദിന് അബു ദാബി കേരള സോഷ്യൽ സെന്ററും ശക്തി തിയ്യറ്റേഴ്‌സും സംയുക്തമായി സ്വീകരണം നൽകി.

കെ. എസ്. സി. പ്രഡിസണ്ട് എ. കെ. ബീരാൻ കുട്ടി അദ്ധ്യ ക്ഷത വഹിച്ചു. മുഖ്യ മന്ത്രി യുടെ ദുരിതാ ശ്വാസ നിധി യി ലേക്ക് പ്രവാസി കളുടെ ഭാഗത്തു നിന്നും ഇനിയും സഹാ യങ്ങൾ ഉണ്ടാവണം എന്ന് നൗഷാദ് തന്റെ പ്രസംഗ ത്തില്‍ ഓര്‍മ്മിപ്പിച്ചു.

മികച്ച ശാസ്ത്രാദ്ധ്യാപകനുള്ള അവാർഡ് നേടിയ മനോജ് കോട്ടക്കൽ, മുഖ്യ അതിഥി നൗഷാദ് എന്നിവർക്ക് ഉപഹാര ങ്ങൾ സമ്മാനിച്ചു. ബിജിത് കുമാർ, അഡ്വ. അൻ സാരി, സി. കെ. ഷെരീഫ്, അഫി അഹമ്മദ്, പ്രിയ ബാല ചന്ദ്രൻ, ഷൈനി ബാല ചന്ദ്രൻ തുട ങ്ങിയവർ സംസാരിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on നൗഷാദിന് കെ. എസ്. സി. യിൽ സ്വീകരണം നൽകി 

കെ. എസ്. സി. ഉപന്യാസ മത്സര വിജയി കളെ പ്രഖ്യാപിച്ചു

September 8th, 2019

ksc-logo-epathram
അബുദാബി : കേരള സോഷ്യൽ സെന്റർ ലൈബ്രറി യുടെ നാല്പത്തി ഏഴാം വാർഷിക ത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഉപന്യാസ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു.

ksc-essay-writing-2019-winners-ePathram

‘വായന യുടെ വാതായനങ്ങൾ’ എന്ന വിഷയ ത്തില്‍ സംഘടിപ്പിച്ച യു. എ. ഇ. തല ഉപന്യാസ രചനാ മത്സര ത്തില്‍ നസീബ് ഒന്നാം സ്ഥാനവും ഭാഗ്യസരിത രണ്ടാം സ്ഥാന വും അബ്ദുൾ കബീർ മൂന്നാം സ്ഥാനവും നേടി. മത്സരത്തിന് ലഭിച്ച പ്രബന്ധ ങ്ങള്‍ എല്ലാം തന്നെ ഉന്നത നിലവാരം പുലർത്തി എന്ന് വിധി കർത്താക്കൾ അഭി പ്രായ പ്പെട്ടു.

കേരള സോഷ്യൽ സെന്ററിൽ സെപ്റ്റംബര്‍ 20 ന് നടക്കുന്ന ഓണാഘോഷ പരി പാടി യിൽ വച്ച് വിജയി കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും എന്നു ഭാര വാഹികള്‍ അറി യിച്ചു.

- pma

വായിക്കുക: , , , ,

Comments Off on കെ. എസ്. സി. ഉപന്യാസ മത്സര വിജയി കളെ പ്രഖ്യാപിച്ചു

Page 60 of 101« First...102030...5859606162...708090...Last »

« Previous Page« Previous « നോർക്ക പുനരധി വാസ പദ്ധതി : പത്തു ലക്ഷം രൂപ വരെ വായ്പ നൽകും
Next »Next Page » രാം ജെഠ്മലാനി അന്തരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha