അബുദാബി : കലാ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന രംഗത്തെ നിറ സാന്നിദ്ധ്യമായ അബുദാബി സാംസ്കാരിക വേദിയുടെ ഓണാഘോഷ പരിപാടിയായ ‘തിരുമുൽ കാഴ്ച-2022’ വൈവിധ്യമാർന്ന പരിപാടി കളോടെ അബുദാബി മലയാളി സമാജത്തിൽ വെച്ച് നടന്നു.
പ്രശസ്ത പിന്നണി ഗായകന്‍ വി. ദേവാനന്ദ് ‘തിരുമുൽ കാഴ്ചയു’ ടെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. സാംസ്കാരിക വേദി പ്രസിഡണ്ട് അനൂപ് നമ്പ്യാർ അദ്ധ്യ ക്ഷത വഹിച്ചു. അബുദാബിയിലെ പ്രമുഖ സംഘടനാ സാരഥികൾ ചടങ്ങിൽ സംബന്ധിച്ചു. അബുദാബി സാംസ്കാരിക വേദി സെക്രട്ടറി ടി. വി. സുരേഷ് കുമാർ സ്വാഗതവും ട്രഷറർ സാബു അഗസ്റ്റിൻ നന്ദിയും പറഞ്ഞു.
ചടങ്ങിൽ വെച്ച് സാംസ്കാരിക വേദി സ്ഥാപക അംഗവും മുൻ സെക്രട്ടറിയുമായ നിസാമുദ്ധീനെ പൊന്നാട അണിയിച്ച് ആദരിച്ചു. ആഘോഷ പരിപാടിയുടെ ഭാഗമായി ഓണസദ്യ, സാംസ്കാരിക വേദി കുടുംബങ്ങൾ അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ, സ്ത്രീകളുടെ വഞ്ചിപ്പാട്ട്, മാവേലി എഴുന്നള്ളത്ത്, ഗാനമേള എന്നിവ അരങ്ങേറി.