
അബുദാബി : മികച്ച വളർച്ചാ നിരക്കുമായി കുതിപ്പു തുടർന്ന് മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ സേവന ദാതാക്കളില്‍ മുന്നില്‍ നില്‍ക്കുന്ന ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് 2023 ആദ്യ പാദത്തിലെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. മാർച്ച് 31 ന് അവസാനിച്ച ആദ്യ പാദത്തിൽ ഗ്രൂപ്പിന്‍റെ വരുമാനം 1.1 ബില്യൺ ആയി ഉയർന്നപ്പോൾ അറ്റാദായം 121.3 മില്യൺ ദിർഹമായി ഉയർന്നു.
ആശുപത്രികളുടെയും (10.9%) മെഡിക്കൽ സെന്‍ററു കളുടെയും (24.8%) വരുമാനത്തില്‍ ഉണ്ടായ ഗണ്യമായ അഭിവൃദ്ധിയിലൂടെയാണ് ഗ്രൂപ്പ് നേട്ടം കൊയ്തത്.

ബുർജീൽ ഹോൾഡിംഗ്സിന്‍റെ മുൻനിര ആശുപത്രിയായ ബുർജീൽ മെഡിക്കൽ സിറ്റിയുടെ വരുമാനത്തിൽ 32.6% വർദ്ധനവ് ഉണ്ടായി. 22.3 % എന്ന മികച്ച EBITDA മാർജിനും രേഖപ്പെടുത്തി.
പുതിയ സ്പെഷ്യാലിറ്റികളിലെ നിക്ഷേപവും ആസ്തി കളില്‍ ഉടനീളം ഉള്ള വിനിയോഗവും കാരണം ഔട്ട്പേഷ്യന്‍റ്, ഇൻപേഷ്യന്‍റ് എണ്ണത്തിൽ യഥാക്രമം 16.5%, 26.9% എന്നിങ്ങനെയാണ് വർദ്ധനവ്.
യു. എ. ഇ. യിൽ ഉടനീളം 120-തിലധികം പുതിയ ഇൻപേഷ്യന്‍റ് കിടക്കകളും അഞ്ച് പുതിയ മെഡിക്കൽ സെന്‍ററുകളും ഉൾപ്പെടുത്തി പ്രവർത്തനം വിപുലീ കരിക്കുവാന്‍ ഉള്ള പദ്ധതികളും മിഡിൽ ഈസ്റ്റി ലെയും ആഫ്രിക്കയിലെയും പുതിയ പങ്കാളിത്ത പദ്ധതികളുടെ അവലോകനവും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
ഡോക്ടര്‍.ഷംഷീർ വയലിൽ സ്ഥാപകനും ചെയർ മാനുമായ ബുർജീൽ ഹോൾഡിംഗ്സ് 2022 ൽ റെക്കോർഡ് അറ്റാദായത്തിലൂടെ 52 ശതമാനം വളർച്ചയാണ് കൈ വരിച്ചിരുന്നത്.
ഉയർന്ന വരുമാനം, വർദ്ധിച്ച പ്രവർത്തന ക്ഷമത, കുറഞ്ഞ സാമ്പത്തിക ചെലവുകൾ എന്നിവ ഗ്രൂപ്പിന്‍റെ തുടർ പ്രവർത്തനങ്ങൾക്ക് ശക്തമായ അടിത്തറ പാകുന്നു എന്നാണ് വിലയിരുത്തൽ.