കെ. പി. ജോർജ്ജിനും ജൂലി മാത്യു വിനും ആദരം

February 11th, 2019

logo-south-indian-us-chamber-ePathram
ഹ്യൂസ്റ്റൺ: അമേരിക്കൻ ദേശീയ തെരെഞ്ഞെടുപ്പിൽ മലയാളി കളുടെ യശ്ശസ്സ് ഉയർത്തിയ കെ. പി. ജോർജ്ജി നും ജൂലി മാത്യു വിനും അമേരിക്കൻ മലയാളി കളുടെ ആദരം.

2018 നവംബറിൽ നടന്ന ദേശീയ തെരെഞ്ഞെടുപ്പിൽ തിളക്ക മാർന്ന വിജയം നേടിയ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്‌ജിയും എക്സി ക്യൂട്ടീ വുമായ ജഡ്ജ് കെ. പി. ജോർ ജ്ജി നും മൂന്നാം നമ്പർ കോടതി യിലെ ജഡ്ജി യായി വിജ യിച്ച ജൂലി മാത്യു വിനും സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ്, ഇന്ത്യാ പ്രസ്സ് ക്ലബ്ബ് എന്നിവ യുടെ ആഭി മുഖ്യത്തില്‍ ആണ് ആദരി ച്ചത്. ഏഷ്യാനെറ്റ് പ്രൊഡ ക്ഷൻ എക്സി ക്യൂട്ടീവ് ഷിജോ പൗലോസി നെയും ചടങ്ങിൽ ആദരിച്ചു.

reception-to-julie-mathew-kp-george-saoth-indian-us-ePathram
ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡണ്ട് സണ്ണി കരിക്കൽ അദ്ധ്യക്ഷത വഹിച്ചു. ജോയ് തുമ്പ മൺ, ശശി ധരൻ നായർ എന്നിവർ പ്രസംഗിച്ചു. ഡോ. ജോർജ്ജ് കാക്ക നാട്ട് സ്വാഗതവും അനിൽ ആറന്മുള നന്ദിയും പറഞ്ഞു.

അമേരിക്കയിൽ ഏറ്റവും സാമ്പത്തിക വളർച്ച കൈ വരിച്ചു കൊണ്ടിരിക്കുന്ന ടെക്സസിലെ ഫോർട്ട് ബെണ്ട് കൗണ്ടി യുടെ ജഡ്‌ജിയും എക്സിക്യൂട്ടീവുമായി ചുമ തല യേറ്റ കെ. പി. ജോർജ്ജ് ഇപ്പോൾ അമേരിക്ക യിലെ ഏറ്റവും അധികാരവും സ്ഥാനവുമുള്ള ഇന്ത്യ ക്കാരൻ എന്നത് മല യാളി കൾക്ക് അഭിമാന കര മാണ്.

ഒരു ഏഷ്യക്കാരനു പോലും കൈവരിക്കാൻ കഴിയാത്ത നേട്ടവു മാ യാണ് ഫോർട്ട് ബെണ്ട് കൗണ്ടി മൂന്നാം നമ്പർ കോടതി യുടെ ന്യായാധിപ യായി ചുമ തല യേറ്റു കൊണ്ടു ജൂലി മാത്യു എന്ന യുവ അറ്റോർണി മല യാളി കളുടെ അഭിമാനമായി മാറിയത്.

വാർത്ത അയച്ചു തന്നത് : ഡോ. ജോർജ്ജ് എം. കാക്കനാട്

- pma

വായിക്കുക: , , , , ,

Comments Off on കെ. പി. ജോർജ്ജിനും ജൂലി മാത്യു വിനും ആദരം

കോടതിയില്‍ ഇനി ഹിന്ദി ഭാഷയും

February 10th, 2019

logo-abudhabi-judicial-department-ePathram.jpg
അബുദാബി : യു. എ. ഇ. കോടതി കളില്‍ അറബി, ഇംഗ്ലീഷ് ഭാഷ കള്‍ ക്കൊപ്പം ഹിന്ദി ഔദ്യാഗിക മൂന്നാം ഭാഷ ആയി പ്രഖ്യാപിച്ചു.

തൊഴില്‍ വ്യവ ഹാര ങ്ങളില്‍ വിദേശി കള്‍ക്കും നിയമ പര മായ സുതാര്യത ഉറപ്പു വരുത്തു ന്നതിനാണ് ഹിന്ദി ഉള്‍ പ്പെടു ത്താ നുള്ള  തീരുമാനം എടുത്തത് എന്ന് അബു ദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ടു മെന്റ്  അറി യിച്ചു.

ഹിന്ദി ഒൗദ്യോഗിക ഭാഷയായി അംഗീകരിച്ചത് ഇന്ത്യ ക്കാര്‍ അടക്ക മുള്ള പ്രവാസി കള്‍ക്ക് ഏറെ ഗുണം ചെയ്യും.

രജിസ്‌ട്രേഷന്‍ നടപടി കളെ കുറിച്ചുള്ള വിവര ങ്ങള്‍ അബു ദാബി ജുഡീഷ്യല്‍  ഡിപ്പാര്‍ട്ടു മെന്റിന്റെ (ADJD) വെബ്‌ സൈറ്റില്‍ ഇനി മുതല്‍ ഹിന്ദി യിലും ലഭ്യമാകും.

- pma

വായിക്കുക: , , , ,

Comments Off on കോടതിയില്‍ ഇനി ഹിന്ദി ഭാഷയും

മാ​ന​വ സൗ​ഹാ​ർ​ദ്ദ രേ​ഖ : മാ​ർ​പാ​പ്പ​യും ഗ്രാ​ൻ​ഡ്​ ഇ​മാ​മും ഒ​പ്പു ​വെ​ച്ചു

February 5th, 2019

pope-francis-sign-human-fraternity-meet-abudhabi-ePathram

അബുദാബി : ലോക സമാധാനവും മാനവ സാഹോദ ര്യവും ശക്തി പ്പെടുത്തുക, പാവങ്ങളെ സഹായിക്കുക എന്നീ ലക്ഷ്യ ങ്ങ ളോടെ യുള്ള മാനവ സൗഹാർദ്ദ രേഖ (The Document on Human Fraternity) യിൽ  ഫ്രാൻസിസ് മാർ പാപ്പയും അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അൽ ത്വയ്യിബ് എന്നിവര്‍ ഒപ്പു വെച്ചു.

അബുദാബി ഫൗണ്ടേഴ്സ് മെമ്മോറി യലിൽ ഒരുക്കിയ മാനവ സൗഹാർദ്ദ ആഗോള സമ്മേളനത്തി ല്‍ വെച്ചാണ് ഇരുവരും രേഖ യിൽ ഒപ്പിട്ടത്.

ചടങ്ങില്‍ യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രി യും ദുബായ് ഭരണാ ധികാരി യുമായ ശൈഖ് മു ഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം, യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും അബു ദാബി കിരീട അവ കാശി യുമായ ജന റല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍,  മന്ത്രിമാര്‍, മത നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു.

ഭാവി തല മുറ ക്കുള്ള മാർഗ്ഗ നിർദ്ദേശം ആണ് ഈ മാനവ സൗഹാർദ്ദ രേഖ എന്ന് സ്വയം വിശേ ഷിപ്പി ക്കുന്നു.

- pma

വായിക്കുക: , , , , , ,

Comments Off on മാ​ന​വ സൗ​ഹാ​ർ​ദ്ദ രേ​ഖ : മാ​ർ​പാ​പ്പ​യും ഗ്രാ​ൻ​ഡ്​ ഇ​മാ​മും ഒ​പ്പു ​വെ​ച്ചു

മാർപ്പാപ്പയുടെ സന്ദർശനം : നഗരത്തിൽ ഗതാഗത നിയന്ത്രണം

February 5th, 2019

sheikh-muhammed-receive-pope-francis-ePathram
അബുദാബി : മൂന്നു ദിവസ ത്തെ സന്ദര്‍ശ നത്തി നായി യു. എ. ഇ. യില്‍ എത്തിയ മാർ പാപ്പ യുടെ പൊതു പരി പാടി ചൊവ്വാഴ്ച അബു ദാബി സായിദ് സ്പോർ ട്ട്സ് സിറ്റി യില്‍ നടക്കും

ഇതിന്റെ ഭാഗമായി തിങ്കളാഴ്ച വൈകുന്നേരം മുതല്‍ തന്നെ അബു ദാബി സായിദ് സ്പോർട്ട്സ് സിറ്റി യുടെ സമീപം എല്ലാ റോഡു കളിലും ഗതാ ഗത നിയ ന്ത്രണം ഏര്‍പ്പെടുത്തി. സ്റ്റേഡിയ ത്തിന് ചുറ്റു ഭാഗ ത്തുമുള്ള എല്ലാ റോഡു കളും ഇന്ന് അടച്ചിട്ടി രിക്കു കയാണ്.

സായിദ് സ്പോർട്ട്സ് സിറ്റി യില്‍ ഒരുക്കിയ പ്രത്യേക മണ്ഡപ ത്തില്‍ ചൊവ്വാഴ്ച രാവിലെ യു. എ. ഇ. സമയം 10. 30 മുതല്‍ മാര്‍പാപ്പ യുടെ മുഖ്യ കാർമ്മികത്വ ത്തിൽ കുർബ്ബാന ആരംഭിക്കും. കുർബ്ബാന യിലും പൊതു പരി പാടി യിലും 1.35 ലക്ഷം പേർ പങ്കെടുക്കും. ചൊവ്വാഴ്ച പുലർച്ചെ അഞ്ചു മണി മുതൽ സ്റ്റേഡിയ ത്തിലേ ക്കുള്ള സന്ദര്‍ശ കരുടെ പ്രവേശനം ആരംഭിച്ചു.

ശൈഖ് റാഷിദ് ബിൻ സായിദ് സ്ട്രീറ്റ്, സൈഫ് ഗൊബാഷ് സ്ട്രീറ്റ് പൂര്‍ണ്ണമായും അടക്കുകയും ഖലീജ് അല്‍ അറബി സ്ട്രീറ്റ് ഭാഗിക മായി അടക്കു കയും വാഹന ങ്ങളെ മറ്റു ഭാഗ ങ്ങളി ലേക്ക് വഴി തിരിച്ചു വിടു കയും  ചെയ്തു.

- pma

വായിക്കുക: , , , ,

Comments Off on മാർപ്പാപ്പയുടെ സന്ദർശനം : നഗരത്തിൽ ഗതാഗത നിയന്ത്രണം

ആൻറിയ ‘ഫിയസ്റ്റ – 2019 ‘ വെള്ളിയാഴ്ച അബുദാബിയിൽ

January 30th, 2019

anria-logo-angamaly-nri-association-ePathram
അബുദാബി : അങ്കമാലി എൻ. ആർ. ഐ. അസോസ്സി യേഷൻ (ആൻറിയ) അബു ദാബി ഒരുക്കുന്ന ‘ഫിയസ്റ്റ – 2019’ എന്ന ആഘോഷ പരിപാടി അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്റ റിൽ ഫെബ്രുവരി 1 വെള്ളി യാഴ്ച രാവിലെ 9 മണി മുതൽ  തുടക്കമാവും.

മലയാള സിനിമ യുടെ കാരണവർ, നടനും നിർമ്മാ താവും സംവി ധായ കനു മായ പത്മശ്രീ. മധു, സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ്, അങ്ക മാലി എം. എൽ. എ. റോജി എം. ജോൺ, ഇന്ത്യൻ ഇസ്‌ലാ മിക് സെന്റർ പ്രസിഡണ്ട് പി. ബാവാ ഹാജി എന്നിവർ സംബ ന്ധി ക്കും.

anria-abu-dhabi-fiesta-2019-ePathram

മലയാള സിനിമക്ക് നൽകിയ സമഗ്ര സംഭാവനകളെ മുൻ നിറുത്തി ‘ചല ച്ചിത്ര രത്ന പുര സ്കാരം’ പത്മശ്രീ. മധു വിനു സമ്മാനിക്കും. ഗൾഫ് മേഖല യിലെ മികച്ച റേഡി യോ പ്രക്ഷേപണ ത്തിനുള്ള ‘ഗ്ലോബൽ വോയ്‌സ് പുര സ്കാരം’ പ്രവാസി ഭാരതി റേഡിയോ ഡയറക്ടർ ചന്ദ്ര സേനൻ ഏറ്റു വാങ്ങും.

യു. എ. ഇ. തല ത്തിൽ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് കരോൾ ഗാന മത്സരത്തോടെ രാവിലെ 9 മണിക്ക് ഫിയസ്റ്റ 2019 തുടക്കമാവും. സിനി മാറ്റിക് ഡാൻസ് മത്സരം, ഉദയൻ എടപ്പാൾ അവ തരി പ്പി ക്കുന്ന സാൻഡ് ആർട്ട് ഷോ, അയ്‌മ മ്യൂസിക് മെല്ലോ ടീമിന്റെ മ്യൂസി ക്കൽ – കോമഡി ഷോ, ആൻറിയ അബു ദാബി അംഗ ങ്ങൾ അവ തരി പ്പിക്കുന്ന വിവിധ കലാ പരിപാടി കളും ഫിയസ്റ്റ 2019 ആഘോഷ ത്തിന്റെ ഭാഗ മായി അരങ്ങേറും.

കൂടുതൽ വിവര ങ്ങൾക്ക് 055 846 9171 എന്ന നമ്പറി ൽ ബന്ധ പ്പെടുക. (സ്വരാജ്)

- pma

വായിക്കുക: , , , , , ,

Comments Off on ആൻറിയ ‘ഫിയസ്റ്റ – 2019 ‘ വെള്ളിയാഴ്ച അബുദാബിയിൽ

Page 69 of 99« First...102030...6768697071...8090...Last »

« Previous Page« Previous « അയോദ്ധ്യയിലെ തർക്ക രഹിത ഭൂമി ഉടമ കൾ ക്ക് നൽകണം
Next »Next Page » കെ. എസ്. ആര്‍. ടി. സി. യുടെ സി. എം. ഡി. സ്ഥാനത്തു നിന്നും തച്ചങ്കരിയെ മാറ്റി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha