അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് : എം. എ. യൂസഫലി വൈസ് ചെയര്‍മാന്‍

July 26th, 2021

sheikh-muhammed-present-abudhabi-award-yusuffali-ePathram
അബുദാബി : പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം. എ. യൂസഫലിയെ അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയമിച്ചു. അബുദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ചേംബർ ഡയറക്ടർ ബോർഡിന്‍റെ പുന: സംഘടന നടത്തി ഉത്തരവ് ഇറക്കിയത്. ചേംബര്‍ ഡയറക്ടർ ബോർഡിലെ ഏക ഇന്ത്യ ക്കാരനാണ് എം. എ. യൂസഫലി. വ്യവസായ രംഗത്തെ 29 പ്രമുഖരെ യാണ് ഡയറക്ടർ ബോർഡിൽ നിയമിച്ചത്.

അബുദാബിയുടെ വാണിജ്യ- വ്യവസായ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ക്കും ജീവ കാരുണ്യ രംഗത്ത് നല്‍കുന്ന മികച്ച പിന്തുണക്കും ഉള്ള അംഗീകാരം ആയി യു. എ. ഇ. യുടെ ഉന്നത സിവിലിയന്‍ ബഹു മതിയായ ‘അബുദാബി അവാര്‍ഡ്’ നല്‍കി അബുദാബി സര്‍ക്കാര്‍ യൂസഫലിയെ ആദരിച്ചിരുന്നു. അതിനു തൊട്ടു പിറകെ യാണ് പുതിയ അംഗീകാരം.

വിനയത്തോടെയും അഭിമാനത്തോടെ യുമാണ് അബു ദാബി ചേംബർ ഡയറക്ടർ ബോർഡി ലേക്കുള്ള നിയമന ത്തെ കാണുന്നത് എന്ന് എം. എ. യൂസഫലി പ്രതികരിച്ചു.

ഈ രാജ്യത്തിൻ്റെ ദീർഘ ദർശികളായ ഭരണാധികാരി കളോട് നന്ദി രേഖപ്പെടുത്തുന്നു. തന്നിൽ അർപ്പിതമായ ഉത്തരവാദിത്വം നിറവേറ്റുവാൻ ആത്‌മാർത്ഥമായി പ്രയത്നിക്കും. യു. എ. ഇ. യു ടെയും ഇന്ത്യയുടെയും സാമ്പത്തിക ഉന്നമനത്തിനായി തുടർന്നും പ്രവർത്തിക്കും എന്നും യൂസഫലി കൂട്ടിച്ചേർത്തു.

ലോകത്തെ പ്രമുഖ സാമ്പത്തിക ശക്തിയായ അബുദാബി യുടെ വാണിജ്യ വ്യവസായ രംഗ ത്ത് നിർണ്ണായക സ്വാധീനം ചെലുത്തുന്ന സ്ഥാപനമാണ് ചേംബര്‍ ഓഫ് കോമേഴ്സ്. അബുദാബി എമിറേറ്റിലെ വാണിജ്യ വ്യവസായ സ്ഥാപനങ്ങളും ചേംബറിൽ അംഗ ങ്ങളാണ്. സര്‍ക്കാറിനും വാണിജ്യ സമൂഹ ത്തിനും ഇടയിൽ ചാലക ശക്തി യായി പ്രവർത്തിക്കുകയും ചെയ്യുന്നു.

- pma

വായിക്കുക: , , , , , ,

Comments Off on അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് : എം. എ. യൂസഫലി വൈസ് ചെയര്‍മാന്‍

ആലൂർ ടി. എ. മഹമൂദ് ഹാജിക്ക് യാത്രയയപ്പ്

July 14th, 2021

aloor-mahmoud-haji-ePathram
ദുബായ് : 33 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ദുബായിലെ മത – സാമൂഹിക – സാംസ്കാരിക രംഗത്തെ സജീവ പ്രവർത്തകൻ ആലൂർ ടി. എ. മഹമൂദ് ഹാജിക്ക് വിവിധ സംഘടനകൾ ചേര്‍ന്ന് യാത്രയയപ്പ് നൽകി. ഇസ്‌ലാമിക പ്രഭാഷകനും ദുബായ് ഖൽഫാൻ ഖുര്‍ആൻ സെന്റർ അദ്ധ്യാ പകനും കൂടി യായിരുന്നു മഹമൂദ് ഹാജി.

ദുബായ് പോലീസ് ചീഫ് ആൻഡ് ജനറൽ സെക്യൂരിറ്റി ഡെപ്യൂട്ടി ചെയർമാൻ ലെഫ്റ്റ്നന്‍റ് ജനറൽ ദാഹീ ഖൽഫാൻ തമീം അൽ മുഹൈരിയുടെ വിസയിൽ 1988 ല്‍ ദുബായിൽ എത്തിയ മഹമൂദ് ഹാജി 33 വർഷ ക്കാലവും ദാഹി ഖൽഫാന്‍ സ്പോൺസറുടെ കീഴിൽ തന്നെയാണ് പ്രവർത്തിച്ചത്.

ബ്രഗേഡിയർ ദാഹി ഖൽഫാൻ ദുബായിൽ സൗജന്യമായി നടത്തി വരുന്ന ഖൽഫാൻ ഖുർ ആൻ സെന്റ റിന്റെ ഉത്ഭവം മുതൽ 2021 ൽ ജോലി യിൽ നിന്ന് വിരമി ക്കുന്നത് വരെ ആ സ്ഥാപനത്തിൽ തന്നെ സേവനം ചെയ്തു വന്നു ആലൂർ ഹാജി.

ഖൽഫാൻ സെന്ററിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ഖൽഫാൻ ഖുർആൻ സെന്ററിന്റെ ആദരവും സർട്ടി ഫിക്കറ്റും ബഹുമതി പത്രവും പ്രിൻസിപ്പൽ ഡോക്ടർ ശൈഖ് മുഹമ്മദ്‌ അഹ്‌മദ്‌ ശക്റൂൺ ആലൂർ ഹാജിക്ക് നൽകി ആദരിച്ചു.

1992 മുതൽ റാസൽ ഖൈമ റേഡിയോയിൽ മലയാളം പരിപാടി കൾ ആരംഭിച്ചതു മുതൽ ആലൂർ ഹാജി റേഡിയോയിൽ പ്രഭാഷണം നടത്തി വന്നിരുന്നു. സാമൂഹിക മാധ്യമ ങ്ങളി ലൂടെ ഇപ്പോഴും ഇസ്ലാമിക് ക്ലാസ്സുകൾ നടത്തി വരുന്നു.

നിസ്കാരം ഒരു പഠനം, വിശ്വാസിയുടെ ദിന ചര്യകൾ, രോഗം മുതൽ ഖബ്ർ വരെ, തജ്‌വീദ് പഠനം, ഹജ്ജ്- ഉംറ ക്ലാസ്സുകൾ, സംഘാടകർക്ക് ഒരു രൂപ രേഖ, പ്രവാസി കളുടെ സമ്പത്ത്, തുടങ്ങി നിരവധി ആനു കാലിക വിഷയ ങ്ങളെ കുറിച്ചുള്ള ലേഖനങ്ങളും പ്രഭാഷണങ്ങളും അവയിൽ ചിലതാണ്.

ആലൂര്‍ മഹ്മൂദ് ഹാജിയുടെ പ്രവര്‍ത്തന പന്ഥാവില്‍ ഇന്ത്യന്‍ സമൂഹത്തിന്നു അഭിമാനകര മായി പല നേട്ട ങ്ങളും കൈ വരിക്കുവാന്‍ കഴിഞ്ഞു. ഇന്ത്യയിലെ മത സൗഹാർദ്ദത്തെ കുറിച്ചും വിശിഷ്യാ കേരളീയരെ കുറിച്ചും നമ്മുടെ സംസ്കാരത്തെ കുറിച്ചും അറബി കൾക്ക് പരിചയപ്പെടുത്തി കൊടുത്തത് കാരണം മലയാളി കളോട് അറബ് സമൂഹ ത്തില്‍ മതിപ്പ് ഉണ്ടാക്കുവാനും സാധിച്ചു.

കേരളത്തിലെ മത പണ്ഡിതന്മാരെയും മത സ്ഥാപന ങ്ങളെയും കുറിച്ചും ദുബായ് പോലീസ് മേധാവി ദാഹി ഖൽഫാൻ തമീമിന് പരിചയ പ്പെടുത്തി യതിനാൽ അദ്ദേഹത്തിന് കേരളം സന്ദർശിക്കുവാനും നാട്ടില്‍ ഖുർ ആൻ സെന്ററും, പള്ളി – മദ്രസ്സ തുടങ്ങിയ സ്ഥാപന ങ്ങളും നിര്‍മ്മിച്ചു കൊടുക്കുകയും ചെയ്തു.

നാട്ടില്‍ എത്തിയാലും നാടിന്റെ വികസന കാര്യത്തിലും കാരുണ്യ പ്രവർത്തനങ്ങളിലും താൻ സജീവമായി രിക്കും എന്നും യാത്രയയപ്പ് യോഗത്തിലെ മറുപടി പ്രസംഗത്തില്‍ ആലൂർ ഹാജി സൂചിപ്പിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on ആലൂർ ടി. എ. മഹമൂദ് ഹാജിക്ക് യാത്രയയപ്പ്

സമഗ്ര സംഭാവനക്ക് ഇനി സത്യജിത് റേ പുരസ്‌കാരം

May 1st, 2021

satyajit-ray-award-for-outstanding-contribution-ePathram
ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്ക് സത്യ ജിത് റേ സ്മാരക പുരസ്‌കാരം നല്‍കും. എല്ലാ വര്‍ഷവും ദേശീയ ചലച്ചിത്രമേള യോട് അനുബ ന്ധിച്ച് പുരസ്കാരം സമ്മാനിക്കും. പത്തു ലക്ഷം രൂപയും രജത മയൂരം ആലേഖനം ചെയ്ത മെഡലും അടങ്ങുന്നതായിരിക്കും  സത്യജിത് റേ സ്മാരക പുരസ്‌കാരം.

റേ യുടെ നൂറാം ജന്മ വാര്‍ഷിക ആഘോഷങ്ങള്‍ ഇന്ത്യ യിലും വിദേശത്തു മായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിധം വിപുലമായ പരിപാടികളോടെ ആഘോഷിക്കു വാന്‍ കേന്ദ്ര വാര്‍ത്താ വിനിമയ വകുപ്പു മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ റേ സിനിമ കളുടെ പ്രത്യേക പ്രദര്‍ശനങ്ങളും കാന്‍ ഫിലിം ഫെസ്റ്റി വലില്‍ സത്യജിത് റേ അനുസ്മരണ പ്രദര്‍ശനങ്ങളും ഒരുക്കും. എന്‍. എഫ്. ഡി. സി., സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, ചലച്ചി ത്രോത്സവ് ഡയറക്ടറേറ്റ്, ഫിലിം ആര്‍ക്കൈവ്സ് എന്നിവയുടെ സഹകരണത്തോടെ യാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

- pma

വായിക്കുക: , , , , ,

Comments Off on സമഗ്ര സംഭാവനക്ക് ഇനി സത്യജിത് റേ പുരസ്‌കാരം

അബുദാബി അവാര്‍ഡ് യൂസഫലി ഏറ്റു വാങ്ങി

April 11th, 2021

sheikh-muhammed-present-abudhabi-award-yusuffali-ePathram
അബുദാബി : രാജ്യത്തിന്റെ ഉന്നത സിവിലിയൻ ബഹുമതിയായ ‘അബുദാബി അവാര്‍ഡ്’ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം. എ. യൂസഫലി ഏറ്റു വാങ്ങി. അബുദാബി യുടെ പൈതൃക കോട്ട ഖസ്ര്‍ അല്‍ ഹുസ്ന്‍ അങ്കണ ത്തില്‍ നടന്ന ചടങ്ങിൽ അബുദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഉപ സർവ്വ സൈന്യാധി പനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബി അവാര്‍ഡ് എം. എ. യൂസഫലിക്കു സമ്മാനിച്ചു.

യു. എ. ഇ. ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാന മന്ത്രിയും പ്രസിഡൻഷ്യൽ കാര്യവകുപ്പു മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അബു ദാബി എക്സിക്യുട്ടീവ് ഓഫീസ് ചെയർമാൻ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവർ പുരസ്കാര ദാന ചടങ്ങിൽ സംബന്ധിച്ചു.

രാജ്യത്തിന്റെ വാണിജ്യ-വ്യവസായ മേഖല കളിൽ എം. എ. യൂസഫലി നൽകിയ മികച്ച സംഭാവനകൾക്കും ജീവകാരുണ്യ രംഗത്ത് നൽകുന്ന പിന്തുണക്കും ഉള്ള അംഗീകാരം കൂടി യാണ് ഈ  നേട്ടം.

ഏറെ വിനയത്തോടെയും അഭിമാനത്തോടെയും കൂടി യാണ് അബുദാബി ഗവണ്മെന്റിന്റെ ഈ ബഹുമതി യെ കാണുന്നത്. തനിക്ക് ലഭിച്ച ഈ പുരസ്കാരം പ്രവാസി സമൂഹ ത്തിന് സമർപ്പിക്കുന്നു എന്നും യൂസഫലി പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on അബുദാബി അവാര്‍ഡ് യൂസഫലി ഏറ്റു വാങ്ങി

രജനീകാന്തിന് ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം

April 1st, 2021

RAJINI
ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്കാരം ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ് രജനീ കാന്തിന് സമ്മാനിക്കും. ചലച്ചിത്ര രംഗത്ത് നല്‍കിയ സംഭാവന കളെ മാനിച്ച് നല്‍കി വരുന്ന ഭാരത സര്‍ക്കാരിന്റെ ഉന്നത സിനിമാ പുരസ്‌കാരമാണ് ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ്. കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ വകുപ്പു മന്ത്രി പ്രകാശ് ജാവഡേക്കര്‍ ട്വിറ്റര്‍ പേജിലൂടെ യാണ് അവാര്‍ഡ് വിവരം അറിയിച്ചത്.

മോഹന്‍ ലാല്‍, ആശാ ഭോസ്‌ലെ, സുഭാഷ് ഘായ്, ശങ്കര്‍ മഹാദേവന്‍ തുടങ്ങിയവര്‍ ആയിരുന്നു ജൂറി അംഗങ്ങള്‍. തെന്നിന്ത്യന്‍ നടന്മാരിലേക്ക് ഏറ്റവും ഒടുവിലായി ഫാല്‍ക്കെ പുരസ്കാരം തേടി എത്തിയത് ശിവജി ഗണേശനെ (1996) ആയിരുന്നു.

ഇന്ത്യന്‍ സിനിമയുടെ പിതാവ് എന്ന വിശേഷണം ഉള്ള ദാദാ സാഹെബ് ഫാല്‍ക്കെ യുടെ നൂറാം ജന്മ വാര്‍ഷികം (1969) മുതലാണ് അദ്ദേഹത്തിന്റെ പേരില്‍ പുരസ്‌കാരം  സമ്മാനിച്ചു തുടങ്ങിയത്. കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ് ജേതാവ് അമിതാഭ് ബച്ചന്‍ ആയിരുന്നു.

- pma

വായിക്കുക: , , ,

Comments Off on രജനീകാന്തിന് ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം

Page 42 of 98« First...102030...4041424344...506070...Last »

« Previous Page« Previous « ഒരു വോട്ട് മാത്രം എന്ന് ഉറപ്പു വരുത്തണം : ഹൈക്കോടതി
Next »Next Page » ‘പെ​രു​മ്പാ​വൂ​ർ പെ​രു​മ’ ഡോ​ക്യു​മെന്‍റ​റി വി​ജ​യി​കള്‍​ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha