2021ലെ വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക്. ഇസ്രയേലിലെ ഏയ്ലറ്റിൽ നടന്ന എഴുപതാമത് മിസ്സ് യൂണി വേഴ്സ് മത്സരത്തില്‍ വിജയ കിരീടം ചൂടിയത് ഇന്ത്യക്കാരിയായ ഹര്‍നാസ് സന്ഥു. ഇരുപത്തി ഒന്നു കാരിയായ ഹർനാസ് പഞ്ചാബിലെ ചണ്ഡീ ഗഡ് സ്വദേശി യാണ്. പരാഗ്വേ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളി ലെ സുന്ദരിമാരെ മറികടന്നാണ് ഹര്‍നാസ് വിജയ കിരീടം ചൂടിയത്.
വിശ്വ സുന്ദരിപ്പട്ടം ചൂടുന്ന മൂന്നാമത്തെ ഇന്ത്യക്കാരി യാണ് ഇവർ. 21 വർഷ ങ്ങൾക്ക് ശേഷമാണ് വിശ്വ സുന്ദരി കിരീടം ഇന്ത്യയിലേക്ക് വീണ്ടും എത്തുന്നത്.
1994 ൽ സുസ്മിത സെന്‍, 2000 ത്തിൽ ലാറാ ദത്ത എന്നിവര്‍ ആയിരുന്നു വിശ്വ സുന്ദരിപ്പട്ടം ഇന്ത്യ യിലേക്ക് എത്തിച്ചത്.