ഏകീകൃത തിരിച്ചറിയൽ കാർഡും മെഡിക്കൽ സർട്ടിഫിക്കറ്റും

May 25th, 2022

specially-abled-in-official-avoid-disabled-ePathram
കോഴിക്കോട് : ഭിന്നശേഷിക്കാർക്ക് ഏകീകൃത തിരിച്ചറിയൽ കാർഡും (യു. ഡി. ഐ. ഡി.) മെഡിക്കൽ സർട്ടിഫിക്കറ്റും ലഭ്യമാക്കുന്നത് ഊർജ്ജിതമാക്കും എന്ന് സാമൂഹ്യ നീതി വകുപ്പ്. ഭിന്നശേഷിക്കാർക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകുന്ന എല്ലാവിധ ആനുകൂല്യങ്ങൾക്കും പരിഗണിക്കുന്ന ആധികാരിക രേഖ യായ യു. ഡി. ഐ. ഡി. കാർഡിന് സ്മാര്‍ട്ട് ഫോണ്‍ വഴി സ്വയം രജിസ്റ്റർ ചെയ്യാം.

മാത്രമല്ല അക്ഷയ കേന്ദ്രങ്ങൾ, ജനസേവാ കേന്ദ്രങ്ങൾ, കമ്പ്യൂട്ടര്‍ സെന്‍ററുകള്‍ എന്നിവ മുഖേനയും രജിസ്റ്റർ ചെയ്യാം. നിലവിൽ യു. ഡി. ഐ. ഡി. കാർഡ് ലഭിച്ചവർ അപേക്ഷ നല്‍കേണ്ടതില്ല.

മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഉള്ളവർ യു. ഡി. ഐ. ഡി. കാർഡിന് അപേക്ഷി ക്കുമ്പോള്‍ സർട്ടിഫിക്കറ്റ് കൂടെ അറ്റാച്ച് ചെയ്യണം. സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കും ഫോട്ടോ, ഒപ്പ്/വിരലടയാളം, ആധാർ കാർഡ് എന്നിവ ചേര്‍ത്ത് കാര്‍ഡിനായി അപേക്ഷ നൽകാം. 2022 മേയ് 31ന് ഉള്ളില്‍ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം.

മെഡിക്കൽ ബോർഡ് പരിശോധിച്ച് ഭിന്നശേഷിയുടെ തരം അനുസരിച്ച് സർട്ടിഫിക്കറ്റും യു. ഡി. ഐ. ഡി. കാർഡും നൽകും. കൂടുതൽ വിവരങ്ങൾ തദ്ദേശ സ്ഥാപനങ്ങളിലും അങ്കണ വാടികളിലും സാമൂഹ്യ നീതി വകുപ്പിലും ലഭിക്കും.

ജില്ലാ ഭരണകൂടം, സാമൂഹ്യ നീതി വകുപ്പ്, കേരള സാമൂഹ്യ സുരക്ഷാ മിഷൻ എന്നിവ വിവിധ വകുപ്പുകളുമായി ചേർന്നാണ് ഈ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതും ഏകോപിപ്പിക്കുന്നതും.

രജിസ്റ്റർ ചെയ്യുന്നതിന് ഇവിടെ ക്ലിക്ക്  ചെയ്യാം. മറ്റു വിശദാംശങ്ങള്‍ക്ക് വെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ : 04936 205307. *പബ്ലിക് റിലേഷൻസ്.

 

- pma

വായിക്കുക: , , , , , , ,

Comments Off on ഏകീകൃത തിരിച്ചറിയൽ കാർഡും മെഡിക്കൽ സർട്ടിഫിക്കറ്റും

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് യു. എ. ഇ. പ്രസിഡണ്ട്

May 15th, 2022

uae-president-sheikh-muhammed-bin-zayed-al-nahyan-mbz-ePathram
അബുദാബി : യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്‍റെ പുതിയ പ്രസിഡണ്ട് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അധികാരമേറ്റു. ഏഴ് എമിറേറ്റുകളിലെ ഭരണാധികാരികള്‍ ചേർന്ന ഫെഡറൽ സുപ്രീം കൗൺസിൽ യോഗത്തിലാണ് പ്രസിഡണ്ടിനെ തെരഞ്ഞെടുത്തത്.

അബുദാബിയിലെ അൽ മുഷ്‌രിഫ് പാലസിൽ ചേര്‍ന്ന ഫെഡറൽ സുപ്രീം കൗൺസിൽ യോഗത്തിൽ വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം അദ്ധ്യക്ഷത വഹിച്ചു.

uae-rulers-federal-national-council-members-ePathram

പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും സുപ്രിം കൗണ്‍സില്‍ അംഗങ്ങളായ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും

ഭരണ ഘടനയുടെ ആർട്ടിക്കിൾ 51 അനുസരിച്ച്, അന്തരിച്ച പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അൽ നഹ്യാന്‍റെ പിൻ ഗാമിയായി ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ യു. എ. ഇ. പ്രസിഡണ്ടായി ഐകകണ്‌ഠേന തെരഞ്ഞെടുത്തു എന്ന് പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on ശൈഖ് മുഹമ്മദ് ബിന്‍ സായിദ് യു. എ. ഇ. പ്രസിഡണ്ട്

ശൈഖ് ഖലീഫയോടുള്ള ആദരം : ഇന്ത്യയില്‍ ഒരു ദിവസത്തെ ദുഃഖാചരണം

May 14th, 2022

uae-president-sheikh-khalifa-bin-zayed-passes-away-ePathram
ന്യൂഡല്‍ഹി : അന്തരിച്ച യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അൽ നഹ്യാനോടുള്ള ആദര സൂചകമായി 2022 മെയ് 14 ശനിയാഴ്ച, രാജ്യത്ത് ദുഃഖാചരണം നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശ ങ്ങൾക്കും നിർദ്ദേശം നൽകി.

സര്‍ക്കാര്‍ – അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ദേശീയ പതാകകള്‍ പകുതിയായി താഴ്ത്തി കെട്ടും. കൂടാതെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നടക്കാനിരുന്ന മുഴുവന്‍ പരിപാടികളും മാറ്റി വെച്ചു. ശൈഖ് ഖലീഫ ബിന്‍ സായിദ് അൽ നഹ്യാൻ 2022 മെയ് 13 വെള്ളിയാഴ്ച യാണ് അന്തരിച്ചത്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേരള മുഖ്യ മന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ ശൈഖ് ഖലീഫ ബിൻ സായിദിന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

യു. എ. ഇ. രാഷ്ട്ര പിതാവും പ്രഥമ പ്രസിഡണ്ടും ആയിരുന്ന പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽനഹ്യാന്‍റെ നിര്യാണത്തെ തുടർന്ന് 2004 നവംബർ രണ്ടിനാണ് രണ്ടാമത്തെ പ്രസിഡണ്ടായി ശൈഖ് ഖലീഫ ബിന്‍ സായിദ് അൽ നഹ്യാൻ അധികാരം ഏറ്റെടുത്തത്.

- pma

വായിക്കുക: , , , , , ,

Comments Off on ശൈഖ് ഖലീഫയോടുള്ള ആദരം : ഇന്ത്യയില്‍ ഒരു ദിവസത്തെ ദുഃഖാചരണം

രണ്ട് ഗിന്നസ് റെക്കോർഡുകൾ സ്വന്തമാക്കി യു. എ. ഇ. നഴ്‌സുമാർ

May 13th, 2022

burjeel-vps-uae-nurses-set-two-guinness-records-ePathram
അബുദാബി : വി. പി. എസ്. ഹെൽത്ത് കെയറിലെ നഴ്‌സുമാർ ഗിന്നസ് ബുക്കിൽ ഇടം നേടി. അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിൽ അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിൽ ഒരുക്കിയ പ്രത്യേക വേദിയിലാണ് ഈ അപൂർവ്വ നേട്ടം കൈവരിക്കാൻ നഴ്‌സുമാർക്ക് അവസരം കിട്ടിയത്. കൊവിഡ് മഹാമാരിയിൽ മുന്നണിയിൽ പ്രവർത്തിച്ച നഴ്‌സുമാരെ ആദരിക്കാൻ വി. പി. എസ്. ഹെൽത്ത് കെയർ ഒരുക്കിയ സംഗമ വേദിയിലാണ് ഈ പുരസ്‌കാര നേട്ടം. രണ്ടു വിഭാഗങ്ങളിലായിട്ടാണ് ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയത്.

vps-uae-nurses-set-two-guinness-world-records-ePathram

നഴ്സിംഗ് യൂണിഫോമിൽ 1600 പേർ ബുർജീൽ മെഡിക്കൽ സിറ്റിയിൽ ഒന്നിച്ചതിലൂടെ സൃഷ്ടിച്ചത് പുതിയ ലോക റെക്കോർഡ്. നഴ്‌സിംഗ് തൊഴിലിന്‍റെ ആദർശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുള്ള’ഫ്ലോറൻസ് നൈറ്റിംഗേല്‍ പ്രതിജ്ഞ’യാണ് ബുർജീൽ മെഡിക്കൽ സിറ്റിയിലെ വേദിയിൽ പിറന്ന രണ്ടാമത്തെ ഗിന്നസ് റെക്കോർഡ്.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള 1600 നഴ്‌സുമാർ ഒന്നിച്ച് ഈ പ്രതിജ്‌ഞ എടുത്തു. എറ്റവും കൂടുതൽ പേർ ഒരുമിച്ച് എടുക്കുന്ന പ്രതിജ്ഞ എന്ന ലോക റെക്കോർഡ് ആണിത്‌.

nurses-and-vps-staff-with-guinness-world-records-at-burjeel-ePathram

ഗിന്നസ് ഒഫീഷ്യലുകളുടെയും സ്വന്തന്ത്ര നിരീക്ഷകരുടെയും സാന്നിദ്ധ്യത്തിൽ ആയിരുന്നു റെക്കോർഡ് സംഗമം. ലോക നഴ്‌സിംഗ് ദിനത്തിൽ രാവിലെ ഒൻപത് മണിയോടെയാണ് നഴ്‌സുമാർ ഗിന്നസിൽ ഇടം സ്വന്തമാക്കിയത്. വി. പി. എസ് ഹെൽത്ത്‌ കെയറിന്‍റെ അബുദാബി, അൽ ഐൻ, ഷാർജ, ദുബായ് എന്നിവിട ങ്ങളിൽ നിന്നുള്ള നഴ്‌സുമാർ ഇതിനായി ഒത്തുചേർന്നു. മുൻപ് ഒരു വേദിയിൽ 691 നഴ്‌സുമാർ യൂണിഫോമിൽ ഒത്തു ചേർന്ന റെക്കോർഡാണ് 1600 പേരുടെ ഒത്തു ചേരലിലൂടെ തിരുത്തപ്പെട്ടത്.

മഹാമാരിക്ക് എതിരായ പോരാട്ട മുന്നണിയിൽ പ്രവർത്തിക്കുമ്പോൾ ജീവൻ നഷ്ടമായ ലെസ്‌ലി ഒറീൻ ഒക്കാമ്പോ എന്ന ബുർജീലിലെ നഴ്‌സിംഗ് സ്റ്റാഫിന് ആദരാഞ്ജലി അർപ്പിച്ചുള്ള പ്രാർത്ഥനയോടെയാണ് സംഗമം തുടങ്ങിയത്.

പുതിയ റെക്കോർഡ് പ്രഖ്യാപനത്തെ നഴ്‌സുമാർ കയ്യടികളോടെയും ആർപ്പു വിളികളോടെയുമാണ് വരവേറ്റത്. കരിയറിലെ ഏറ്റവും അവിസ്മരണീയമായ അന്താരാഷ്ട്ര നഴ്‌സസ് ദിന ആഘോഷങ്ങളിൽ ഒന്നാണിത് എന്ന് വി. പി. എസ്. ഹെൽത്ത്‌ കെയറിലെ ചീഫ് നഴ്‌സിംഗ് ഓഫീസർ റാണി എൽസ ഉമ്മൻ പറഞ്ഞു.

“22 വർഷത്തെ നഴ്‌സിംഗ് ജീവിതത്തിനിടെ നഴ്‌സുമാർക്ക് വേണ്ടിയുള്ള നിരവധി പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. എന്നാൽ അന്താരാഷ്‌ട്ര നഴ്‌സസ് ദിനം പോലെയുള്ള ഒരു സുപ്രധാന ദിവസത്തിൽ ഒത്തൊരുമിച്ചു റെക്കോർഡ് നേട്ടം കൈവരിക്കാൻ ആയതിൽ ഏറെ സന്തോഷമുണ്ട്.”

നഴ്‌സുമാർ ലോകത്തിന് നൽകുന്ന അമൂല്യമായ സംഭാവനകൾക്കുള്ള ആദരമാണ് ഈ ചടങ്ങ് എന്ന് വി. പി. എസ്. ഹെൽത്ത് കെയർ ബിസിനസ്സ് ഡെവലപ്പ്മെന്‍റ് പ്രസിഡണ്ട് ഒമ്രാൻ അൽ ഖൂരി പറഞ്ഞു.

കൊവിഡ്-19 ന്ന് എതിരായ പോരാട്ടത്തിന്‍റെ മുന്നണിയിലുള്ള നഴ്‌സുമാരിൽ പലർക്കും രണ്ടു വർഷത്തെ ഇടവേളക്കു ശേഷം ഇത്രയും വലിയ സംഗമത്തിൽ പങ്കെടുത്തത് പുതിയ അനുഭവമായി.

“മഹാമാരി കാരണം ജോലിക്കിടെ ഏറെ വെല്ലു വിളികൾ നേരിട്ട സമയമാണ് കടന്നു പോകുന്നത്. ഈ പശ്ചാത്തല ത്തിൽ നിരവധി സഹ പ്രവർത്തകരെയും സഹ നഴ്സുമാരെയും ഒരു വേദിയിൽ കണ്ടത് സന്തോഷകരമായ ഒത്തു ചേരലായി. നഴ്‌സിംഗ് സേവനത്തിന്‍റെ ആദർശങ്ങൾ ഉയർത്തി പ്പിടിക്കുന്ന ഫ്ലോറൻസ് നൈറ്റിംഗേൽ പ്രതിജ്ഞ ഒറ്റക്കെട്ടായി ഏറ്റു ചൊല്ലിയത് പ്രത്യേക അനുഭൂതിയും,” ബുർജീൽ മെഡിക്കൽ സിറ്റിയിലെ ഇൻപേഷ്യന്‍റ് നഴ്‌സ് കെവിൻ ബയാൻ പറഞ്ഞു.

നഴ്‌സുമാരുടെ പ്രത്യേക ദിനത്തിൽ തന്നെ അവർ പുതിയ റെക്കോർഡ് എഴുതി ചേർത്തതിൽ ഏറെ സന്തോഷം എന്ന് റെക്കോർഡ് പ്രഖ്യാപിച്ചു കൊണ്ട് ഗിന്നസ് പ്രതിനിധി കൻസീ എൽ ഡെഫ്‌റാവി പറഞ്ഞു. നഴ്സുമാരുടെ നിസ്വാർത്ഥ സേവനങ്ങളെ സമൂഹം വ്യത്യസ്തമായി ആദരിക്കുന്നതിന് ഉദാഹരണമാണ് ഈ അംഗീകാരം എന്നും കൻസീ കൂട്ടിച്ചേർത്തു.

- pma

വായിക്കുക: , , ,

Comments Off on രണ്ട് ഗിന്നസ് റെക്കോർഡുകൾ സ്വന്തമാക്കി യു. എ. ഇ. നഴ്‌സുമാർ

ലുലുവിന്‍റെ ഓഹരി വിൽപ്പന 2023 ല്‍ : എം. എ. യൂസഫലി

May 4th, 2022

ma-yousufali-epathram
ദുബായ് : ലുലു ഗ്രൂപ്പിന്‍റെ ഓഹരി വില്‍പ്പന 2023 പകുതി യോടെ തുടങ്ങും. ജീവനക്കാര്‍ക്ക് ഗുണകരമായ രീതി യില്‍ ഓഹരി വില്‍പ്പനയുടെ മാനദണ്ഡം ഉണ്ടാക്കും എന്ന് എം. എ. യൂസഫലി. മാത്രമല്ല മലയാളികൾക്കും മുൻ ഗണന നല്‍കും മലയാളികളാണ് തന്നെ വളര്‍ത്തിയത്. ലുലു ഗ്രൂപ്പിലെ ഓഹരികളിൽ 20 ശതമാനം അബുദാബിയുടേതാണ്. 2024 ഡിസംബറില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്‍റെ എണ്ണം 300 തികക്കും എന്നും എം. എ. യൂസഫലി കൂട്ടിച്ചേര്‍ത്തു. ദുബായില്‍ മാധ്യമ പ്രവര്‍ത്തകരോട് സംവദിക്കുകയായിരുന്നു അദ്ദേഹം.

തനിക്ക് എതിരെയും ലുലുവിന് എതിരെയും പി. സി. ജോർജ്ജ് നടത്തിയ പരാമർശത്തിന് പരോക്ഷമായി അദ്ദേഹം മറുപടി പറഞ്ഞു. ‘നെഗറ്റീവ് വ്യക്തികളോട് പ്രതികരിക്കുന്നത് എത്രത്തോളം കുറക്കുന്നുവോ അത്രത്തോളം നല്ലത്’ ഇത് ശ്രീബുദ്ധന്‍റെ വാക്കുകളാണ്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ശ്രീബുദ്ധന്‍റെ വാക്കുകള്‍ മറുപടിയായി നല്‍കി. ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കുന്നില്ല എന്നും എം. എ. യൂസഫലി

എല്ലാ വിഭാഗത്തിലും ഉള്ള ആളുകളും ജോലി ചെയ്യുന്ന സ്ഥാപനമാണ് ലുലു. മലയാളികൾ സാംസ്കാരിക സമ്പന്നരും വിവരം ഉള്ളവരുമാണ്. ആര് എന്ത് പറഞ്ഞാലും എന്ത് വിശ്വസിക്കണം, വിശ്വസിക്കരുത് എന്ന് നമ്മുടെ ആളുകള്‍ക്ക് നന്നായി അറിയാം.

 

- pma

വായിക്കുക: , , , , , , ,

Comments Off on ലുലുവിന്‍റെ ഓഹരി വിൽപ്പന 2023 ല്‍ : എം. എ. യൂസഫലി

Page 32 of 97« First...1020...3031323334...405060...Last »

« Previous Page« Previous « കരൾ മാറ്റി വെക്കല്‍ ശസ്ത്ര ക്രിയ : മെഡിക്കൽ കോളേജ് സജ്ജം
Next »Next Page » ഭക്ഷ്യ വിഷബാധ : ഹൈക്കോടതി സ്വമേധയാ കേസ്സ് എടുത്തു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha