ചെന്നൈ : തൂത്തുക്കുടി സ്റ്റെര്‍ ലൈറ്റ് ഫാക്ടറി രണ്ടാ മത്തെ യൂണിറ്റിന്റെ വിപുലീ കരണ ത്തിന്നു മദ്രാസ് ഹൈക്കോടതി യുടെ സ്റ്റേ. കമ്പനി യുടെ രണ്ടാം ഘട്ട വിപുലീകരണം തടയണം എന്ന് ആവശ്യ പ്പെട്ട് സമീപ വാസികള്‍ നല്‍കിയ ഹര്‍ജി യി ലാണ് ഹൈ ക്കോടതി യുടെ വിധി വന്നത്.
സ്‌റ്റെര്‍ ലൈറ്റ് കോപ്പര്‍ യൂണിറ്റു മൂലം ജലവും വായു വും മണ്ണും വിഷ മയ മാക്കുന്നു എന്നതിനാൽ പരി സ്ഥിതി പ്രശ്‌ന ങ്ങള്‍ക്ക് പരിഹാരം കാണണം എന്ന ആവശ്യ വു മായി നടന്നു വന്ന ബഹു ജന സമരം 100 ദിവസം പിന്നിട്ടപ്പോഴാണ് പ്രക്ഷോഭം ശക്ത മാക്കിയത്. ഈ സാഹചര്യ ത്തിലാണു കോടതി യുടെ വിധി വന്നിരി ക്കു ന്നത്. ഇടക്കാല സ്‌റ്റേ യാണ് കോടതി അനു വദി ച്ചി രി ക്കുന്നത്.
1200 ടണ്‍ ചെമ്പ് ഉത്പാദിപ്പിക്കുന്ന ഫാക്ടറി യുടെ ശേഷി 2400 ടണ്‍ ആക്കി ഉയര്‍ ത്തു വാനുള്ള ശ്രമ മാണ് കമ്പനി നടത്തി ക്കൊ ണ്ടി രുന്നത്. പ്ലാന്റു കളിൽ നിന്ന് ഉയരുന്ന വിഷപ്പുകയും പുറന്തള്ളുന്ന രാസ മാലിന്യ ങ്ങളും സമീപ പ്രദേശ ങ്ങളിൽ ക്യാന്‍സറും മറ്റു മാരക രോഗ ങ്ങൾക്കും കാരണ മാ കുന്നു എന്ന് പൊതു ജന ങ്ങള്‍ക്ക് പരാതി നില നില്‍ക്കുന്നുണ്ട്.