പാട്ടിന് എതിരെ കേസ്സ് എടുക്കുന്നത് സുപ്രീം കോടതി വിലക്കി

February 21st, 2018

supreme-court-stay-criminal-action-against-manikya-malaraya-poovi-song-of-adaar-love-ePathram
ന്യൂഡൽഹി : ഒരു അഡാർ ലവ് എന്ന സിനിമ യിലെ ‘മാണിക്യ മലരായ പൂവി’ എന്ന പാട്ടിന് എതിരെ കേസ്സ് എടു ക്കുന്നത് വിലക്കി ക്കൊണ്ട് സുപ്രീം കോടതി വിധി.

‘മാണിക്യ മലരായ പൂവി’ എന്നു തുട ങ്ങുന്ന ഇൗ ഗാനം മത വികാരം വ്രണ പ്പെടുത്തി എന്നും ഇസ്ലാ മിനെ അധി ക്ഷേപി ക്കുന്നു എന്നുമുള്ള ആരോപണ വുമായി ഹൈദ രാബാദിൽ റാസ അക്കാ ദമി യും മഹാ രാഷ്ട്ര യിൽ ജൻ ജാഗരൺ സമിതി യും നൽ കിയ പരാതി കളി ലാണ് ഗാന ത്തിന്ന് എതിരെ കേ‌സ് റജിസ്റ്റർ ചെയ്തി ട്ടുള്ളത്.

കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ചിത്ര ത്തി ന്റെ സംവി ധായകന്‍ ഒമർ ലുലു വും നടി പ്രിയ വാര്യരും നൽകിയ ഹരജി യിലാണ് സുപ്രീം കോടതി യുടെ വിധി.

മറ്റു സംസ്ഥാന ങ്ങളിലും പാട്ടിന് എതിരെ കേസ്സ് എടു ക്കരുത് എന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്ത മാക്കി.

ചിത്രീകരണം പൂർത്തി യാവാത്ത ഒരു അഡാർ ലവ് എന്ന സിനിമ യിലെ ഗാന ത്തിന്ന് എതിരെ കേസ്സ് എടു ക്കരുത് എന്ന് മുഴു വൻ സംസ്ഥാ നങ്ങൾക്കും നിർദ്ദേശം നൽകണം എന്നും ഹര്‍ജി ക്കാര്‍ ആവശ്യ പ്പെട്ടി രുന്നു. തുടർന്നാണ് ‘മാണിക്യ മലരായ പൂവി’ എന്നു തുട ങ്ങുന്ന ഇൗ പാട്ടിന്ന് എതിരെ യുള്ള എല്ലാ നടപടി കളും തടഞ്ഞു കൊണ്ട് സുപ്രീം കോടതി ഇന്ന് ഉത്തരവ് ഇറക്കിയത്.

- pma

വായിക്കുക: , , , , ,

Comments Off on പാട്ടിന് എതിരെ കേസ്സ് എടുക്കുന്നത് സുപ്രീം കോടതി വിലക്കി

സിനിമാപ്പാട്ടു വിവാദം : പ്രിയ വാര്യർ സുപ്രീം കോടതിയിൽ

February 19th, 2018

omar-lulu-adar-love-eye-brow-girl-priya-varrier-complaint-to-censor-board-ePathram
കൊച്ചി : ഒരു അഡാർ ലവ് എന്ന ചിത്ര ത്തിലെ ‘മാണിക്യ മല രായ പൂവി’ എന്ന ഗാനം മത വികാരം വ്രണ പ്പെ ടുത്തി എന്ന പരാതി യിൽ റജി സ്റ്റർ ചെയ്ത കേസ് റദ്ദാക്കണം എന്ന് ആവശ്യ പ്പെട്ട് പ്രിയാ വാര്യര്‍ സുപ്രീം കോടതി യെ സമീപിച്ചു.

അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന താണ് കേസ് എന്നു പ്രിയ ഹർജിയിൽ വ്യക്ത മാക്കി. ചിത്രീകരണം നടക്കുന്ന സിനിമ യുടെ ഉള്ളടക്കം മത വികാര ത്തിന് എതിരാണ് എന്ന വാദം ശരിയല്ല എന്നും തെലങ്കാന പൊലീസ് രജിസ്റ്റർ ചെയ്ത എഫ്. എെ. ആർ. റദ്ദാ ക്കണം എന്നും ഹരജി യിൽ ചൂണ്ടി കാണിച്ചു.

വര്‍ഷങ്ങള്‍ക്കു മുന്‍പേ പി. എം. എ. ജബ്ബാര്‍ കരൂപ്പടന്ന എഴുതിയ വരി കൾക്കു തലശ്ശേരി കെ. റഫീഖ്  ഈണം നൽകി ആകാശ വാണി യിലും ദൂര ദര്‍ശ നിലും പാടി അവതരിപ്പിച്ച ഈ ഗാനം പിന്നീട് എരഞ്ഞോളി മൂസ്സ ഉൾപ്പെടെ യുള്ള ഗായകര്‍ ആല പിച്ചിരുന്നു.

കഴിഞ്ഞ നാല്പതു വര്‍ഷമായി മാപ്പിളപ്പാട്ടു ഗാനാ സ്വാദ കരുടെ ചുണ്ടില്‍ തത്തിക്കളിക്കുന്ന ”മാണിക്യ മലര്‍” ഷാൻ റഹ്മാന്റെ സംഗീത ത്തിൽ വിനീത് ശ്രീനി വാസൻ ആലപിച്ച് സിനിമ യില്‍ ഉള്‍പ്പെടുത്തിയ ഗാന രംഗ ത്തി ന്റെ ചിത്രീകരണവും ഇന്റര്‍ നെറ്റില്‍ തരംഗ മായി മാറി.

- pma

വായിക്കുക: , , , , , ,

Comments Off on സിനിമാപ്പാട്ടു വിവാദം : പ്രിയ വാര്യർ സുപ്രീം കോടതിയിൽ

വിജിലൻസ് തലപ്പത്ത് ഇനി അസ്താന ; നിയമനം വിവാദങ്ങൾക്ക് പിന്നാലെ

February 12th, 2018

asthana_epathram

തിരുവനന്തപുരം : വിവാദങ്ങൾക്കും നിയമ പ്രശ്നങ്ങൾക്കുമിടെ വിജിലൻസ് ഡയറക്ടർ ചുമതലയിൽ നിന്ന് ലോക്നാഥ് ബെഹ്റയെ മാറ്റി. ഡിജിപി നിർമൽ ചന്ദ്ര അസ്താനയെ സർക്കാർ വിജിലൻസ് ഡയറക്ടറായി നിയമിച്ചു. വ്യാഴാഴ്ചയ്ക്കകം നിയമനം നടത്തുമെന്ന് ഹൈക്കോടതിയെ അറിയിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രി നിയമന ഉത്തരവിൽ ഒപ്പു വെച്ചത്. നിയമന കാര്യം തന്നെ അറിയിച്ചിരുന്നുവെന്ന് അസ്താന പറഞ്ഞു.

ഡൽഹിയിൽ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയിലുള്ള അദ്ദേഹം ആദ്യം അവിടെ നിന്നു മടങ്ങുന്നതിനുള്ള അസൗകര്യം സർക്കാറിനെ അറിയിച്ചിരുന്നു. എന്നാൽ നിലവിൽ ഡിജിപി മാരായ ജേക്കബ് തോമസ്, ഋഷിരാജ് സിങ്ങ് എന്നിവരെ നിയമിക്കുന്നതിൽ സർക്കാറിനു താൽപ്പര്യമില്ലാത്തതിനാൽ വിജിലൻസ് ഡയറക്ടർ പദവി അസ്താനയിലെത്താൻ കാരണമായി.

- അവ്നി

വായിക്കുക: , , , ,

Comments Off on വിജിലൻസ് തലപ്പത്ത് ഇനി അസ്താന ; നിയമനം വിവാദങ്ങൾക്ക് പിന്നാലെ

ജസ്റ്റിസ് ആന്റണി ഡൊമിനിക് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

February 9th, 2018

കൊച്ചി : കേരള ഹൈക്കോടതി ചീഫ് ജസ്റ്റി സായി ആന്റണി ഡൊമിനിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധി കാര മേറ്റു. രാജ്ഭവ നിൽ നടന്ന ചടങ്ങിൽ ഗവർണർ പി. സദാശിവം സത്യ വാചകം ചൊല്ലി ക്കൊടുത്തു.

ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിംഗ് വിരമിച്ച ഒഴിവിലേക്ക് ആക്ടിംഗ് ചീഫ് ജസ്റ്റിസ്സായിരുന്ന ആൻറണി ഡൊമിനിക്കി നെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ച് ബുധനാഴ്ച യാണ് രാഷ്ട്ര പതി രാംനാഥ് കോവിന്ദ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

കോട്ടയം പൊൻകുന്നം സ്വദേശിയായ ആൻറണി ഡൊമിനിക്ക് മംഗലാപുരം എസ്. ഡി. എം. കോളജിൽ നിന്ന് നിയമ ബിരുദം നേടി. കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതിയിലും ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി യിലുമായി 1981ൽ പ്രാക്ടീസ് തുടങ്ങി. 1986ൽ ഹൈക്കോടതി അഭിഭാഷകനായി. 2007 ജനുവരി 30 നാണ് കേരള ഹൈക്കോടതി ജഡ്ജിയാകുന്നത്.

- pma

വായിക്കുക: , ,

Comments Off on ജസ്റ്റിസ് ആന്റണി ഡൊമിനിക് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

പാസ്സ്പോര്‍ട്ട് നിറം മാറ്റം : കേന്ദ്ര സര്‍ക്കാര്‍ തീരുമാന ത്തില്‍ നിന്നും പിന്മാറി

January 31st, 2018

indian-blue-passport-ePathram
ന്യൂഡല്‍ഹി : രണ്ടു നിറ ത്തിലുള്ള കവറോടു കൂടിയ പാസ്സ് പോർട്ടു കൾ പുറത്തിറ ക്കുവാനും ഉടമ യുടെ മേല്‍ വിലാസം അടക്കം വ്യക്തി വിവര ങ്ങള്‍ അച്ചടി ക്കുന്നത് അവസാന പേജില്‍ നിന്നും ഒഴി വാക്കു വാനും ഉള്ള തീരു മാന ത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറി.

പത്താം ക്ലാസ് പാസ്സാകാത്തവര്‍ രാജ്യത്തിന് പുറത്തു പോകുമ്പോള്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബ്ബന്ധം ആയ തിനാൽ ഇത്തര ക്കാർക്ക് ഓറഞ്ച് നിറ ത്തിൽ പുറം ചട്ട യുള്ള പാസ്സ് പോര്‍ട്ട് നല്‍കും എന്നായിരുന്നു സര്‍ക്കാര്‍ തീരു മാനി ച്ചിരുന്നത്.

orange-and-blue-indian-passport-ePathram

വിദ്യാഭ്യാസ പരമായും സാമൂഹിക പരമായും പിന്നില്‍ നില്‍ക്കുന്നവരെ തിരിച്ചറി യുമാനുള്ള മാര്‍ഗ്ഗ മാവും എന്നും ഇത് രാജ്യത്തെ പൗരന്മാരെ രണ്ടു തട്ടിലാ ക്കും എന്നും ശക്ത മായ ആക്ഷേപ ങ്ങള്‍ സമൂഹ ത്തിന്റെ നാനാ കോണു കളില്‍ നിന്നും ഉയര്‍ന്നു വന്നു.

എമിഗ്രേഷന്‍ ആവശ്യ മുള്ളവര്‍ക്ക് ഓറഞ്ച് നിറ ത്തി ലുള്ള പാസ്സ് പോര്‍ട്ട് നല്‍കുവാനുള്ള തീരു മാന ത്തില്‍ വിശദീ കരണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. ഈ സാഹചര്യ ത്തിലാണ് തീരുമാനം പിന്‍ വലി ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

- pma

വായിക്കുക: , , , , , , , , ,

Comments Off on പാസ്സ്പോര്‍ട്ട് നിറം മാറ്റം : കേന്ദ്ര സര്‍ക്കാര്‍ തീരുമാന ത്തില്‍ നിന്നും പിന്മാറി

Page 25 of 39« First...1020...2324252627...30...Last »

« Previous Page« Previous « പാസ്സ്പോര്‍ട്ടിന്റെ നിറം മാറ്റം: കേരള ഹൈക്കോടതി കേന്ദ്ര ത്തോട് വിശദീ കരണം തേടി
Next »Next Page » ബ്ലൂസ്റ്റാർ കലാ സാഹിത്യ മേള ഫെബ്രു വരി രണ്ടിന് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha