
ബെംഗളൂരു : കര്‍ണ്ണാടക യുടെ 23-ആമത് മുഖ്യമന്ത്രി യായി ബി. എസ്. യെദ്യൂരപ്പ സത്യ പ്രതിജ്ഞ ചെയ്തു അധി കാരമേറ്റു. രാജ്ഭവന്‍ അങ്കണ ത്തില്‍ നടന്ന ചട ങ്ങില്‍ ഗവര്‍ണ്ണര്‍ വാജുഭായി വാല സത്യപ്രതിജ്ഞ ചൊല്ലി ക്കൊടുത്തു.
ಕರ್ನಾಟಕದ ಮುಖ್ಯಮಂತ್ರಿಯಾಗಿ ರೈತರ ಹೆಸರಿನಲ್ಲಿ ಪ್ರಮಾಣವಚನ ಸ್ವೀಕರಿಸಿದ್ದೇನೆ. ನೀವು ನಮ್ಮ ಮೇಲೆ ವಿಶ್ವಾಸವಿಟ್ಟು ಮತ ಚಲಾಯಿಸಿದ್ದರಿಂದ ಇದು ಸಾಧ್ಯವಾಗಿದೆ. ರಾಜ್ಯವು ಪ್ರಗತಿಪಥದಲ್ಲಿ ಸಾಗಬೇಕೆಂಬ ನಿಮ್ಮ ಆಕಾಂಕ್ಷೆಯನ್ನು ನಿಜ ಮಾಡುವುದು ನಮ್ಮ ಹೊಣೆ. ಎಂದಿನಂತೆ ನಮ್ಮ ಜೊತೆಗಿರಿ. ನಿಮ್ಮ ಕನಸುಗಳನ್ನು ನನಸಾಗಿಸುತ್ತೇವೆ. ಧನ್ಯವಾದಗಳು. pic.twitter.com/js75wQpnsD
— B.S. Yeddyurappa (@BSYBJP) May 17, 2018
സര്‍ക്കാരിന്റെ ഭൂരി പക്ഷ ത്തിലുള്ള അനി ശ്ചിതത്വവും സുപ്രീം കോടതി യില്‍ കോണ്‍ഗ്രസ്സ് നല്‍കിയ ഹര്‍ജി നാളെ വീണ്ടും പരിഗണനയില്‍ വരും എന്നുള്ളത് കൊണ്ടും ബി. ജെ. പി. കേന്ദ്ര നേതൃത്വ ത്തി ന്റെ നിര്‍ദ്ദേശ പ്രകാരം യെദ്യൂരപ്പ മാത്ര മാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.
യെദ്യൂരപ്പക്ക് സത്യപ്രതിജ്ഞ ചെയ്യാൻ സുപ്രീം കോടതി അനുമതി നൽകി എങ്കിലും ഭൂരിപക്ഷം ഉണ്ടെന്നു കാണിച്ച് ബി. ജെ. പി. ഗവർണ്ണർക്ക് നൽകിയ കത്ത് ഹാജരാക്കണം എന്ന് സുപ്രീം കോടതി ആവശ്യ പ്പെട്ടി ട്ടുണ്ട്. ഭൂരി പക്ഷം തെളി യിക്കുവാന്‍ 15 ദിവസമാണ് ഗവർണ്ണര്‍ സമയം അനുവദിച്ചത്.


























