
ന്യൂഡൽഹി : ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയ്യതി കേന്ദ്ര സർക്കാർ മാർച്ച് 31 വരെ നീട്ടി. നേരത്തെ ഇത് ഡിസംബർ 31 ആയിരുന്നു. നാളെ സുപ്രീം കോടതി ആധാറുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നുണ്ട്. ഇതിനു മുന്നോടിയായി ഇറങ്ങിയ വിഞ്ജാപനത്തിൽ നീട്ടിയ തീയ്യതി വ്യക്തമാക്കിയിരുന്നില്ല. ഇതിനു പിന്നാലെ ഇറക്കിയ പത്രക്കുറിപ്പിലാണ് അവസാന തീയ്യതി മാർച്ച് 31 ആണെന്ന് അറിയിച്ചിരിക്കുന്നത്.
കള്ളപ്പണം തടയുന്നതിന് കൊണ്ടുവന്ന നിയമത്തിന്റെ ഭാഗമായാണ് ആധാർ ലിങ്ക് ചെയ്യുന്നത് നിർബന്ധമാക്കിയത്.




ഗുരുവായൂര്‍ : പ്രസിദ്ധമായ ഗുരുവായൂര്‍ പാർത്ഥ സാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാന ത്തി ലാണ് ഇന്ന് രാവിലെ പോലീസ് സംരക്ഷ ണത്തിൽ മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ എത്തി ക്ഷേത്രം ഏറ്റെ ടുത്തത്. ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെ ടുക്കു ന്നതിന് എതിരെ ഹിന്ദു സംഘടകൾ രംഗത്ത് വന്നി രുന്നു. ഇതി നാൽ വലിയ പോലീസ് സന്നാഹ ത്തോടെയാണ് ഏറ്റെ ടുക്കല്‍ നട പടികള്‍ പൂര്‍ത്തി യാക്കിയത്.



















